തസ്നി അവരെ ലതയുടെ ഫോണിൽ നിന്നും വീഡിയോ കോൾ ചെയ്യാമെന്ന് പറഞ്ഞു വെച്ചു. ഉടനെ തന്നെ ലതയുടെ ഫോണിൽ നിന്നും ഷൈമയുടെ ഫോണിലേക്ക് വീഡിയോ കോൾ ചെയ്തു.
ലത ഷൈമക്കും സനക്കും ബീച്ചും അവരെ എല്ലാവരെയും കാണിച്ച് കൊടുത്തു അവരുമായി അരമണിക്കൂറോളം കത്തി വെച്ചു. ഷൈമക്കും സനക്കും ബീച്ച് നേരിട്ട് കാണിച്ച് കൊടുക്കാമെന്നും പറഞ്ഞാണ് അവസാനം അവരുടെ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.
പിന്നീട് അശ്റഫിനെ വീഡിയോ കോൾ ചെയ്ത് തസ്നിയോട് സംസാരിക്കാൻ പറഞ്ഞു. തസ്നി ഉടനെ അശ്റഫിനെ വീഡിയോ കോൾ ചെയ്തു
അശ്റഫ് : എന്താ മോളെ തസ്നി നീ ഇപ്പോൾ എവിടെയാ
തസ്നി : ഞങ്ങളെല്ലാം ബീച്ച് കാണാൻ ഇറങ്ങിയതാണ് ഇക്കാ
അശ്റഫ് : മോനെന്തിയേ മോളെ തസ്നി
തസ്നി : നമ്മുടെ മോൻ ചേച്ചിയുടെ കയ്യിലുണ്ട് ഇക്കാ . ( അതു പറഞ്ഞ് ഫോൺ ലതയുടെയും മോൻ്റെയും നേർക്ക് കാണിച്ചു. അത് കണ്ട അശ്റഫ് ലതയോട് )
അശ്റഫ : എന്താ ചേച്ചി അവിടെ നിങ്ങൾ എല്ലാവരും അടിച്ച് പൊളിച്ച് നടക്കുകയാണോ
ലത : പിന്നില്ലാതെ… തസ്നി മോൾ ബീച്ചൊന്നും കണ്ടിട്ടില്ലല്ലോ. അപ്പോൾ തസ്നി മോളെയും
കൊച്ചിനെയും ബീച്ചൊക്കെ ഒന്ന് കാണിക്കാമെന്ന് വെച്ചു.
അശ്റഫ് : അതെന്തായാലും നന്നായി ചേച്ചീ. ഞാനും പല തവണ വിചാരിച്ചതാണ് അവരെയൊക്കെ ബീച്ചൊക്കെ കാണിക്കണമെന്ന്. പിന്നെ നടന്നില്ല. അണ്ണനോ ചേച്ചി
ലത : ഇവിടെ അടുത്ത് തന്നെയുണ്ട്
രമേശൻ : ആഹ് ഇതാരാ അശ്റഫ് മോനാണോ
അശ്റഫ് : അതെ അണ്ണാ. പിന്നെ അവിടെ എല്ലാരും കൂടി ബീച്ച് കാണാനിറങ്ങിയതാണോ
രമേശൻ : അതേ മോനെ . ഞങ്ങളെല്ലാം കൂടി ബീച്ച് കാണാൻ ഇറങ്ങിയതാണ്. തസ്നി മോൾ ബീച്ച് കണ്ടിട്ടില്ലല്ലോ . അതുകൊണ്ട് അവരെ ഒന്ന് ബീച്ച് കാണിക്കാമെന്ന് വെച്ചു. ഞങ്ങളൊക്കെ ഇടക്കൊക്കെ ബീച്ചിലൊക്കെ പോകാറുണ്ട്.
അശ്റഫ് : അതെന്തായാലും നന്നായി അണ്ണാ. ബീച്ച് കണ്ടിട്ട് ഓള് എന്ത് പറഞ്ഞു
രമേശൻ : തസ്നി മോളും മോനും ഹാപ്പി. തസ്നി മോളാണെങ്കിൽ ഇനിയും ബീച്ച് കാണണമെന്നാണ് ഇപ്പോൾ പറയുന്നത്
അശ്റഫ് : അണ്ണനും കുടുംബവും പോകുമ്പോൾ ഇടക്കൊക്കെ തസ്നിയെയും മോനെയും കൊണ്ട് പോകണം രമേശണ്ണാ. അവർ എത്രയെന്ന് വെച്ച് അവിടെ എവിടെയും പോകാതെ ഒരു നേരമ്പോക്കുമില്ലാതെ കഴിയുന്നത്
രമേശൻ : അതൊക്കെ ഞങ്ങൾ ഏറ്റു.
അശ്റഫുമായി അവരെല്ലാം കുറച്ച് നേരം കൂടി സംസാരിച്ചിട്ട് ഫോൺ വെച്ചു. രമേശൻ പോയി കാൽ നനക്കാൻ തുടങ്ങുകയും തിരയോട് കളിക്കാനും തുടങ്ങി.
ഇത് കണ്ട ലത തസ്നിയോട് കാൽ നനക്കാൻ പോകാമെന്ന് പറഞ്ഞു. തസ്നിക്ക് കാൽ നനക്കാൻ ആഗ്രഹമുണ്ടെങ്കിലും ഭയം കാരണം മടിച്ച് നിന്നു.
രമേശൻ ലതയോട് തസ്നിക്ക് ബീച്ച് കാണണമെന്ന് പറഞ്ഞപ്പോൾ തന്നെ രമേശനും ലതയും ചേർന്ന് ബീച്ചിൽ വെച്ച് നടത്തേണ്ട
കാര്യങ്ങൾ ഉറപ്പിച്ചിരുന്നു. അത് പ്രകാരം ലത തസ്നിയെ കാൽ നനക്കാനായി വീണ്ടും വീണ്ടും നിർബന്ധിച്ചു.
അവസാനം വേറൊരു വഴിയുമില്ലാതെ തസ്നി അവളുടെ ഭയത്തെ കുറിച്ച് ലതയോട് പറഞ്ഞു. അത് കേൾക്കേണ്ട താമസം അവർ കേൾക്കാൻ കാത്തിരുന്നത് പോലെ ലത രമേശനെ വിളിച്ച് വരുത്തിയിട്ട് തസ്നിയുടെ ഭയത്തെ കുറിച്ച് പറഞ്ഞു.
അത് കേട്ട രമേശൻ ലതയുടെ കയ്യിലിരിക്കുന്ന തസ്നിയുടെ മോനെ എടുത്തിട്ട് ലതയെ കൊണ്ട് തസ്നിയുടെ കയ്യിൽ പിടിപ്പിച്ചതിന് ശേഷം തസ്നിയുടെ ഇപ്പുറത്ത് വശം രമേശൻ കൊച്ചിനെയും കൊണ്ടും അവരെല്ലാം ആയിട്ട് കടലിൽ കാൽ നനക്കാനായി ഇറങ്ങി.
അതായത് തസ്നിയെ നടുക്ക് നിർത്തി രമേശനും ലതയും അവൾക്ക് ഇരുവശവുമായി നിന്നു. തസ്നിക്ക് ഭയം കാരണം ഇറങ്ങാൻ അപ്പോഴും മടിച്ചു. എങ്കിലും ലതയുടെ നിർബന്ധത്തിൽ തസ്നി കാൽ ചെറുതായി നനക്കാൻ തുടങ്ങി.
കടൽ തിരകൾ വരുന്ന ഏറ്റവും ദൂരത്തിലായത് കൊണ്ട് വളരെ കുറച്ച് തിരകൾ ചെറുതായി മാത്രമേ അവരുടെ കാലുകൾ നനച്ചുള്ളൂ . കുറച്ച് നേരം ആയപ്പോഴേക്കും തസ്നി അതൊക്കെ ആസ്വദിക്കാൻ തുടങ്ങി.
എന്നാലിപ്പോഴും തസ്നി ഭയം കാരണം ലതയുടെ കൈ പിടിച്ച് നിൽക്കുകയാണ്. ഏകദേശം കുറെ നേരം നല്ല രീതിയിൽ ഇരുട്ടുന്നത് വരെ തസ്നിയെ അവിടെ നിർത്തി കാൽ നനയിപ്പിച്ചു.
