പ്രവാസി – 3 2അടിപൊളി  

പക്ഷേ രണ്ടാളും പരസ്പരം കണ്ടപ്പോൾ കാറ്റ് പോയ ബലൂൺ പോലെ ആയി. രണ്ടാൾക്കും ടെൻഷനടിച്ച് മിണ്ടാൻ കഴിയാതെ നിൽക്കുകയാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാകേണ്ട സമയത്ത് പെട്ടെന്ന് അവർക്കെന്തോ പറ്റിയത് പോലെ ആയി.

രണ്ടാൾക്കും പറയാനുള്ളത് പറയാൻ കഴിയാതെ നിന്ന് വിയർക്കുകയാണ്. അതുവരെ ഉണ്ടായിരുന്ന ആത്മധൈര്യം എങ്ങോട്ടോ ഒലിച്ച് പോയി. ഏകദേശം 10 മിനിട്ടോളം അങ്ങനെ തന്നെ കടന്ന് പോയി.

അവസാനം രണ്ടാളും ഒരുമിച്ച് ചുമച്ചു ഒരേ മനസ്സും ശരീരവും പോലെ . ചേരേണ്ടവർ ചേരേണ്ടത് പോലെ. വീണ്ടും അങ്ങനെ തന്നെ ആവർത്തിച്ചു. അവർ ഒരുമിച്ച്

“അതെ”

പിന്നെയും അവർ ഒരുമിച്ച്

“ ഒരു കാര്യം “

അതോടെ രണ്ടാളിൻ്റെയും ടെൻഷൻ മാറിയിട്ട് പരിസരം മറന്ന് പൊട്ടിച്ചിരിയിലേക്ക് അന്തരീക്ഷം മാറി മറിഞ്ഞു. രണ്ടാളിനും ഇപ്പോൾ ഇത്തിരി മുന്നേ വരെ ഉണ്ടായിരുന്ന പിരിമുറുക്കം പൂർണ്ണമായും ഒഴിവായിക്കിട്ടി

അജ്മൽ : വർഷു മോളെ

എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടായിരുന്നു . അതിന് വേണ്ടിയാണ് ഞാൻ ഇവിടെ വന്നതും നിന്നോട് വരാൻ പറഞ്ഞതും

വർഷ : എനിക്കും ഒരു കാര്യം പറയാനുണ്ടായിരുന്നു. അതെനിക്ക് നേരിട്ട് കണ്ട് തന്നെ പറയണമെന്നുമുണ്ട്

അജ്മൽ : എന്നാൽ ലേഡീസ് ഫസ്റ്റ് എന്നല്ലേ?. വർഷു തന്നെ ആദ്യം പറഞ്ഞോ

വർഷ : വേണ്ട . അജൂക്ക പറഞ്ഞാൽ മതി. അത് കഴിഞ്ഞേ ഞാൻ പറയൂ

അജ്മൽ : ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടിട്ട് നമ്മുടെ ഇടയിൽ ഒരു പ്രശനവുമുണ്ടാകാൻ പാടില്ല എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് വർഷു മോൾ എന്നോട് ഒരിക്കലും പിണങ്ങില്ല എന്ന് വാക്ക് തന്നാലേ ഞാൻ പറയൂ

വർഷ : ഇല്ല . ഒരിക്കലും അജൂക്കായോട് ഞാൻ പിണങ്ങില്ല. ഇതെൻ്റെ വാക്കാണ്. ഇനി പറ ഇക്ക

അജ്മൽ : I love you varshu molu. Will you marry me ?

വർഷ : ( ഒരു നിമിഷം സ്തംഭിച്ച് നിന്നിട്ട് .. സന്തോഷത്തോടെ) I love you too …

അതും പറഞ്ഞു വർഷ ഓടിച്ചെന്ന് അജ്മലിനെ കെട്ടിപ്പിടിച്ച് നെഞ്ചിലൊക്കെ ഉമ്മ വെച്ചു. അജ്മൽ അവളെ പൊക്കിയെടുത്ത് അവളുടെ ചുണ്ടിൽ ഉമ്മ വെച്ച് അവരുടെ ആദ്യത്തെ പ്രേമ ചുംബനം നടത്തി.

അതെ അവർ തമ്മിൽ പിരിയാൻ കഴിയാത്ത ഇണക്കുരുവികളായി മാറിക്കഴിഞ്ഞു. രണ്ടാളും മൽസരിച്ച് ചുണ്ടുകൾ നുകർന്നു. ഒരു ശക്തിക്കും തങ്ങളെ പിരിക്കാൻ പറ്റില്ല എന്ന നിലയിൽ തകർപ്പൻ കിസ്സടി നടത്തുകയാണ്.

ഏകദേശം 10 മിനിട്ടോളം അത് തുടർന്നതിന് ശേഷം അജ്മൽ

അവിടെ പുല്ലുകൾ നിറഞ്ഞ തറയിൽ ഇരുന്നു. വർഷയെ അജ്മൽ പിടിച്ചവൻ്റെ മടിയിൽ കിടത്തി.

എന്നിടവളുടെ ചുണ്ടുകളിൽ വിരലുകൾ കൊണ്ട് കളിച്ചു. വർഷ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിമിഷമായിരുന്നു അജുവിൻ്റെ മടിയിൽ ഇങ്ങനെ കിടക്കണമെന്ന്. അങ്ങനെ കിടന്ന് കൊണ്ട് തന്നെ

വർഷ : എത്ര നാളായെന്ന് അറിയാമോ ഇതൊന്ന് അജുക്കായോട് പറയണമെന്ന് വിചാരിച്ചിട്ട്. ഇപ്പോഴാണ് ആശ്വാസമായത്.

അജ്മൽ : എനിക്കും

വർഷ : പിന്നെ ഇക്കാ നമ്മുടെ കല്യാണത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ

അജ്മൽ : അതൊക്കെ ഞാൻ ചിന്തിച്ചിട്ട് തന്നെയാ ഇന്ന് ഞാനത് പറഞ്ഞതും. ഞാൻ നിന്നെ കല്യാണം കഴിച്ചു സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്.

വർഷ : ഞാനും അങ്ങനെ തന്നെ. പക്ഷേ നമ്മുടെ വീട്ടുകാർ ???

അജ്മൽ : അതും ഞാൻ ചിന്തിച്ചു. എൻ്റെ വാപ്പാക്കും ഉമ്മാക്കും എൻ്റെ ഒരിഷ്ടത്തിനും എതിർ നിൽക്കില്ല. അതെനിക്ക് ഉറപ്പുണ്ട്

വർഷ : എൻ്റെയും വീട്ടിൽ അങ്ങനെ തന്നെ. പക്ഷേ നമ്മൾ രണ്ടും രണ്ട് വിഭാഗത്തിൽ പെട്ടതായത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ ഇക്കായുടെ വീട്ടിൽ

അജ്മൽ : അങ്ങനെ ഒരു പ്രശ്നവും എൻ്റെ വീട്ടിലില്ല. മോളുടെ വീട്ടിൽ ?

വർഷ : അങ്ങനെ വരാൻ ചാൻസില്ല. കാരണം എൻ്റെ അച്ഛനും അമ്മയും പ്രണയിച്ച് കെട്ടിയവരാണ്. അവരിപ്പോഴും പ്രണയിച്ച് ജീവിക്കുകയുമാണ്. … അതുകൊണ്ട് അവിടെയും No problem.

അജ്മൽ : പിന്നെന്താ വിശേഷം.. ഇത്ര സുന്ദരിയായിട്ടും നിനക്ക് കോളേജിൽ ഫാൻസൊന്നുമില്ലേ.

Updated: October 26, 2026 — 3:51 pm

Leave a Reply

Your email address will not be published. Required fields are marked *