വന്നു. ഹോ…. എല്ലാം ഇപ്പൊ നടന്നത് പോലെ… എങ്ങനെ അവൾ തന്നെ സ്വീകരിക്കും ….എന്നത് തീർത്തും ആകാംഷാഭരിതമാണ് ……. അഹ്…. കണ്ടറിയാം….. എന്തായാലും കാത്തിരിപ്പിന് അവസാനമാവുകയല്ലേ… അത് തന്നെ ആശ്വാസം….. ………,………………………………………………………………………………………………………………………………………………………………………………………………. വൈകിട്ട് ഒരു ആറുമണിയോടുകൂടി ഞാൻ വീട്ടിൽ എത്തി . ഞാൻ ചെന്ന്
കേറുമ്പോൾ അവൾ മുറ്റത്തു നിന്നുകൊണ്ട് അപ്പൊറത്തെ ഷീലച്ചേച്ചിയോട് സംസാരിക്കുകയായിരുന്നു . എന്നെ കണ്ടയുടനെ സംസാരം നിർത്തി മോനെ എന്റെ കയ്യിൽ തന്നിട്ട് ചയായിട്ട് തരാം എന്ന് പറഞു അവൾ അകത്തേയ്ക്ക് പോയി . കുറച്ച് കഴിഞ്ഞ ഞങ്ങളിരുപേരും ചായകുടിയും മറ്റുമൊക്കെ കഴിഞ്ഞു സിറ്ഔട്ടിൽ നിന്നും അകത്തേയ്ക്ക് പോയി . “….രമ്യാ…ഒന്ന് നിന്നെ ..”..അടുക്കളയിലേയ്ക്ക് പോവാൻ തുടങ്ങിയ അവളെ ഞാൻ പുറകിൽ നിന്നും വിളിച്ചു . “എന്താ ,..ഏട്ടാ ….”…തിരികെ വന്നു എന്റെ മുടിയിലാകെ തഴുകിക്കൊണ്ടവൾ ചോദിച്ചു . “ഹമ് …എടി എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് ..” ‘ങ്ങും …..എന്നോടോ ….അതിനു എന്തിനാ …ഇ ..മസ്സിലുപിടുത്തം ….കാര്യം പറയ് മാഷെ ….”..നിസ്സാരമെന്നോണം പറഞ്ഞിട്ട് അവൾ എന്റെ നേർക്ക് നോക്കി . ശെരി ഞാൻ പറയാം …പിന്നെ കൂടുതൽ വളച്ചു കിട്ടിയില്ല സതീഷ് പറഞ്ഞതെല്ലാം വള്ളിപുള്ളി വിടാതെ ഞാൻ അവളോട് വിശദീകരിച്ചു . അതെല്ലാം കേട്ട് കുറച്ച് നേരം അവൾ മിണ്ടാതെ നിന്നു . “എന്താ നിനക്കൊന്നും പറയാനില്ലേ ..” “പറയാം …ആദ്യമായി തന്നെ ..ഏട്ടനെ ഞാൻ കുറ്റം പറയില്ല ..ഏട്ടന്റെ സ്ഥാനത്ത് ഞാനായാലും ഇങ്ങനെയേ ചോദിക്കു . പക്ഷെ എനിക്ക് പറയാനുള്ളത് കൂടി കേൾക്കണം ..” “തീർച്ചയായും ..നീ പറയു ….എനിക്ക് നിന്നെ പൂർണ്ണ വിശ്വാസമാണ് ..” “ഏട്ടാ..ഈ സതീഷ് എന്ന് പറയുന്നവൻ ആണ് യഥാർത്ഥ fraud ..അത് ഏട്ടന് അറിയാവോ ….” “ങേ ..നീ എന്താ ..മോളെ ….ഈ പറയുന്നേ ..” “ഏട്ടാ …ആദ്യം ഞാൻ പറയുന്ന കേൾക്ക്…ങ്ങും ..” അവൾ എന്നെ പിടിച്ച സോഫയിൽ ഇരുത്തി . ശേഷം മോനെയും എടുത്ത് അവൾ എന്റെ അടുക്കൽ ഇരുന്നു . എന്നിട് എന്റെ കയ്യി പിടിച്ച് പറഞ്ഞു . “ഏട്ടൻ കരുതുന്നുണ്ടോ സതീഷ് ഏട്ടന്റെ ബിസിനെസ്സിൽ ഇൻവെസ്റ്റ് ചെയ്യുമെന്ന് ..ഒരിക്കലും ഇല്ല ചേട്ടാ …അവൻ ഏട്ടനെ പറ്റിക്കുകയാണ് ….ഏട്ടന് അറിയാവോ ..അവനും പിന്നെ അവന്റെ പാർട്നെസും ആയിട്ട് സിറ്റിയിൽ കഴിഞ്ഞ ആഴ്ചയിൽ ഒരു ഏക്കർ വസ്തു വാങ്ങിയതേയുള്ളു . അവിടെ അവർ ഫ്ലാറ്റും, വില്ലയും മറ്റുമൊക്കെയായി ഒരു വമ്പൻ പ്രൊജക്റ്റ് ആണ് നടത്താൻ പോവുന്നെ . അതിനു വേണ്ടി അവൻ അവന്റെ വേറെയേതോക്കെയോ വസ്തുക്കൾ വിൽക്കുവാൻ പോവെയാണ് ..അതറിയാവോ അതിനിടയിൽ അവൻ ഏട്ടന്റെ ബിസിനെസ്സിൽ ഇൻവെസ്റ്റ് ചെയ്യുമോ …” “നീ ..ഈ പറയുന്നത് സത്യമാണോ…” “ഞാൻ എന്തിനു കള്ളം പറയണം …ഇപ്പൊ ഏട്ടൻ അവനെ വിളിക്കുമ്പോൾ അവൻ ഒഴിഞ്ഞു മാറുകയല്ലേ …ഞാൻ കാണുന്നുണ്ട് ..പിന്നെ ഏട്ടൻ അധികം താമസിക്കാതെ ഇതെല്ലം അറിയും …അതുകൊണ്ടാ ഞാൻ പറയാതിരുന്നത് …പിന്നെ ഇപ്പൊ ഈ പറഞ്ഞത് ..എന്റെ ആവശ്യം ആയതു കൊണ്ടാണ് ..” “നീ ഇത്
എങ്ങനെ അറിഞ്ഞു ..”…..ഒരൽപം സംശയത്തോടെയാണ് ഞാൻ ചോദിച്ചത് . “എന്റെ ഏട്ടാ …..ഏട്ടൻ ചോദിച്ചില്ലേ ഒരു “റിയാസിക്ക ..”..പുള്ളിയെ അവനു വസ്തു വാങ്ങികൊടുത്തതിന്റെ ബ്രോക്കർ . റിയാസിക്കയ്ക്ക് അറിയാം ഏട്ടന്റെയും അവന്റെയും ബിസിനെസ്സ് . ഒരിക്കൽ ഞാൻ പുള്ളിയോട് പറഞ്ഞിട്ടുണ്ട് . അങ്ങനെ റിയാസിക്കയാ ഈ കാര്യം എന്നോട് പറഞ്ഞത് . കൂടാതെ ഏട്ടനോട് ബിസിനെസ്സ് തുടങ്ങാൻ വേറെ എന്തേലും വഴി നോക്കണമെന്നും പുള്ളി എന്നോട് പ്രേത്തെയകം പറഞ്ഞിട്ടുണ്ട് . ” “ഓഹോ …ഞാനിതൊന്നും അറിഞ്ഞില്ലായിരുന്നു ..”… നെടുവീർപ്പിട്ടുകൊണ്ട് ഞാൻ പറഞ്ഞു . “ഏട്ടൻ എല്ലാരേയും കണ്ണടച്ചു വിശ്വസിക്കും …അതാ ഏട്ടന്റെ കുഴപ്പം . ഇനി ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ ഒരു കാര്യം ചെയ്യൂ . ആ…ഫോൺ എടുത്ത് സതീഷിനെ വിളിക്ക് ..എന്നിട്ട് ഒരു തീരുമാനം പറയാൻ പറയ് …” അവൾ പറഞ്ഞത് ശെരിയെന്നോണം ഞാൻ സതീഷിനെ ഫോൺ എടുത്ത്
