ഇറങ്ങി . ശേഷം ഇക്കയെ ജംഗ്ഷനിൽ ഇറക്കിവിട്ടു ഞാൻ പോയി . …………………………………………………………………………
“പീറ്റർ”… അതായിരുന്നു റിയാസിക്ക കാണാൻ പറഞ്ഞ വ്യക്തി . ഒരു അറുപതു വയസിനോടൊത്ത് പ്രായം വരും . നല്ല സംസാരപ്രിയനായത് കൊണ്ട് ഞങ്ങളിരുപേരും പെട്ടന്ന് തന്നെ കമ്പനി ആയി . പീറ്റർ സാറിന്റെ രണ്ടു മക്കളും വിദേശത്താണ് . ഭാര്യ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ആണ് പേര് ശ്യാമള ..അമ്പതു വയസ്സിനുമേൽ പ്രായം കാണും .നല്ല ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന മുഖമാണ് . കണ്ടിട്ട് നല്ല തറവാടിയായ നായർ സ്ത്രീയാണെന്ന് തോന്നുന്നു . രണ്ടുപേരും അന്യമദസ്തരാണ് …..പ്രണയവിവാഹമായിരിക്കും ..ഞാൻ ചേച്ചിയെന്നു വിളിച്ചപ്പോൾ അവരുടെ മുഖമൊന്നു തുടുത്തു ….പെട്ടന്ന് തന്നെ നാണം വന്ന മാത്രയിൽ സാരിയുടെ തുമ്പെടുത്ത് കയ്യിവിരലുകളിൽ കോർത്തുകൊണ്ട് അകത്തേയ്ക്ക് പോയി. പിന്നീട ഞങ്ങൾ ഇറങ്ങിയപ്പോഴാണ് പുള്ളിക്കാരിയെ കണ്ടത് . അധികം വായിക്കാതെ തന്നെ ഞങ്ങളിരുപേരും ബാങ്കിൽ എത്തി . ചെന്നപ്പോൾ മാനേജരുടെ ക്യാബിനിൽ ഒന്നുരണ്ട് ആളുകൾ ഉണ്ടായിരുന്നു . പീറ്റർ സർ അതൊന്നും വകവെയ്ക്കാതെ ഡോർ തുറന്നു അകത്തേയ്ക്ക് പോയി . ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് എന്നെ വിളിപ്പച്ചത് . പിന്നെ മാനേജരുടെ വക നൂറു ചോദ്യങ്ങൾ. അവസാനം എല്ലാം കേട്ടുകഴിഞ്ഞു പീറ്റർ സാറിന്റെ ഉറപ്പിന്മേൽ ആണെങ്കിൽ ഇരുപത്തിയഞ്ചു ലക്ഷം ലോൺ ആയി താരമെന്നായി . ഒരു നിമിഷം പീറ്റർ സർ എന്നെ നോക്കി . “എടാ ..കൊച്ചനെ …ദേ കേട്ടല്ലോ …എന്റെ ഉറപ്പിന്മേൽ ആണെങ്കിൽ ഇവര് ലോൺ തരും ..നീ എന്നെ തേയ്ക്കുവോ …ങ്ങേ.!!!..അവസാനം ലോൺ അടയ്ക്കാൻ വേണ്ടി ഞാൻ നിന്റെ പുറകെ നടക്കേണ്ടി വരുമോ ..” “ഏയ് ..അങ്ങനെയൊന്നും ഉണ്ടാവില്ല സർ …’ ഞാൻ അയാൾക്ക് വാക്ക് കൊടുത്തു “ഹം …..ശെരി ..പിന്നെ അനിയാ ഇതിന്റെ നന്ദി അതെപ്പോഴും കാണണം ..കേട്ടോ ..” അയ്യോ ..ഒരിക്കലും എന്റെ അടുത്തുനിന്നും ഒരു നന്ദികേടുണ്ടാവില്ല സർ .ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കുകയും ഇല്ല . “ന്നാൽ …ശെരി….എഡോ …രാജു ..താൻ ഇ ചെക്കന്റെ ലോൺ അങ്ങ് പാസാക്കിയെരു ….അടുത്ത കമ്മിറ്റി ഈ ആഴ്ചയല്ലേ ….കമ്മിറ്റിയിൽ ഞാൻ പറഞ്ഞോളെല്ലാം ….ചെക്കന് അത്യാവശ്യമാ …ഒരു പത്തുദിവസത്തിൽ കാര്യങ്ങൾ എല്ലാം തീർപ്പാക്കി കൊടുത്തേര് ..” “ഓ…പീറ്റർ ..സർ പറഞ്ഞാൽ പിന്നെ ..എനിക്ക് നോ പ്രോബ്ലം …പിന്നെ നമ്മുടെ കാര്യങ്ങൾ അറിയാല്ലോ .” “അതെന്തു ചോദ്യമേ ..അതൊക്കെ വിനയൻ അറിഞ്ഞു ചെയ്തോളും …അല്ലെ വിനയാ …”. ഞാനൊന്നു ചിരിച്ചിട്ട് .. “സർ ..നെ ..ഞാൻ വേണ്ട രീതിയിൽ കണ്ടോളം …” “ഹഹ ..ശെരി ശെരി …..എന്ന ശെരി പീറ്റർ സാറേ ….ഞാനിന്നു നേരെത്തെ ഇറങ്ങുവാണ്…ഒരു മാര്യേജ് ഫങ്ക്ഷന് പോണം . പിന്നെ വിനയ ഡോക്യൂമെന്റസ് എല്ലാം ഞാൻ അസ്സിന്റന്റ് മാനേജരെ ഏൽപ്പിക്കാം . പിന്നെ രമ്യയുടെ
ഭർത്തവല്ലേ. ഇയാളുടെ വൈഫെന്റെ ലോണും ഇവിടെ തന്നെയാണ് . നമുക്ക് രണ്ടും കൂടെ ഒരുമിച്ച് പാസ്സാക്കാം ..പോരെ …” ഓ …അപ്പോൾ അവളുടെ ലോണും ഇവിടെ തന്നെയാണ് . ഞാൻ മനസ്സിൽ പറഞ്ഞു “ശെരി …സർ വളരെ ഉപകാരം ..”….ഞാൻ അയാളോട് നന്ദി പറഞ്ഞു “ഹോ ..ശെരി നടക്കട്ടെ ഞങ്ങളും ഇറങ്ങുകയാണ് …സാറിന് കല്യാണത്തിന് പോകണ്ടേ …'” അതും പറഞ്ഞു പീറ്റർ സാറും ഞാനും അവിടുന്ന് പെട്ടന്ന് തന്നെ ഇറങ്ങി …ഇറങ്ങുന്നതിനു മുന്നേ നാളെ രാവിലെ ബാങ്കിൽ വരണമെന്നും കുറച്ച് ഡോക്യൂമെൻറ്സിൽ ഒക്കെ ഒപ്പിടാനും മറ്റുമുണ്ടെന്നൊക്കെ മാനേജർ സർ പ്രെത്തെയകം ഓർമിപ്പിച്ചിരുന്നു . ..”.. തിരികെ ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ വളരെ അധികം സന്തോഷവാനായിരുന്നു . ജീവിതം പലപ്പോഴും അങ്ങനെയാണ് ,എല്ലാം തീർന്നു എന്ന് കരുതുന്നടിത്തുനിന്നാവും പലതിന്റെയും തുടക്കം ….” പീറ്റർ സിറിനെയും കൊണ്ടാക്കി അധികം വയിക്കാതെ തന്നെ ഞാൻ വീട്ടിൽ തിരിച്ച്ചെത്തി . എല്ലാത്തിനും നന്ദി പറയേണ്ടത് അവളോടാണ് രമ്യയോട്. അവളുടെ സമയോചിതമായ ഇടപെടലാണ് എന്നെ ഇത്തരത്തിൽ രക്ഷിച്ചത് ഒരിക്കലും അവളോട് എത്ര നന്ദി പറഞ്ഞാലും പറ്റില്ല . ഒപ്പം റിയാസിക്കയോടും പിന്നെ ഒരു പരിചയം പോലുമില്ലാത്ത എന്നെ സഹായിച്ച പീറ്റർ സിറിനോടും . വീട്ടിലേയ്ക്ക് വരുമ്പോൾ അവൾക്കിഷ്ട്ടപ്പെട്ട സ്വീറ്റ്സും, ഐസ്ക്രീമും മറ്റും ഞാൻ വാങ്ങിയിരുന്നു . ഗേറ്റ് തുറന്നു ഞാൻ കാർ പാർക്ക് ചെയ്ത് വീട്ടിലേയ്ക്ക് നടന്നു . അപ്പോഴേക്കും മണി ഏഴായിരുന്നു . രണ്ടു മൂന്നു പ്രാവശ്യം കാളിങ് ബെൽ മുഴങ്ങിയിട്ടും വാതിൽ തുറക്കാത്തതിനാൽ ഞാൻ തെല്ലൊന്നു ഭയപ്പെട്ടു . ഇവൾ ഇതെവിടെ വാതിൽ തുറക്കുനില്ലല്ലോ ..? പക്ഷെ എന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ വാതിൽ തുറന്നു . എന്നെ കണ്ടയുടനെ തന്നെ അവൾ ചോദിച്ചു “ഏട്ടാ … പോയ കാര്യം എന്തായി …..” “പോയ കാര്യം സക്സസ് ..പത്തു ദിവസത്തിനുള്ളിൽ ലോൺ റെഡി ആവും …ഒപ്പം നിന്റെ ലോണും …” “നേരോ ……!… അവൾ നിലത്തു നിന്നും തുള്ളിച്ചടുന്ന പ്രേതീതിയിലായിരുന്നു . “അതേടി ..ഇനിമുതൽ നമ്മുടെ ജീവിതം മാറിമറിയുകയല്ലേ …” . “ഹം… …ബിസിനെസ്സ് വളർന്നു കഴിയുമ്പോൾ ആ പാവം റിയാസിക്കയെ മറക്കല്ലേ ….ഏട്ടാ …” സോഫയിൽ നിന്നും എഴുനേറ്റുകൊണ്ട് അവൾ പറഞ്ഞു “ഹേയ്….നീ എന്താ ഈ പറയുന്നേ ….വന്ന വഴി ഞാനൊരിക്കലും മറക്കില്ല ….” ഷർട്ടിന്റെ ബട്ടൺസാഴിച്ചുകൊണ്ട് ഞാൻ പറഞ്ഞു . “ഞാനൊന്നു കുളിച്ചിട്ട് വരം ..നീ കഴിക്കാൻ എന്തെങ്കിലും എടുക്ക്, നല്ല വിശപ്പുണ്ട് ….”
