വിളിക്കാൻ തുടങ്ങി . അധികം വൈകാതെ തന്നെ ഫോൺ കണക്ട് ആയി . ഏകദേശം പത്തു മിനുട്ടോളം ഞാൻ സംസാരിച്ചു . അതിൽ നിന്നും അവനു എന്നോടൊപ്പമുള്ള ബിസ്നസ്സിനേക്കാൾ ലാഭം മറ്റുചിലതിലേക്കാണെന്നും , വേണമെങ്കിൽ വേറെ ഏതെങ്കിലും ഇൻവെസ്റ്റർ നെ അറേഞ്ച് ചെയ്ത് തരാമെന്നും ഒക്കെ ഒഴിവൊഴുവുകൾ പറഞ്ഞു . ഔദാര്യം വാങ്ങി ശീലമില്ലാത്തതിനാൽ ഞാൻ അധികം ദീർഘിപ്പിതെ ഫോൺ വെച്ചു്. പക്ഷെ, ഫോൺ വെച്ചുകഴിഞ്ഞാണ് ഞാൻ വരൻ പോവുന്ന വിപത്തിനെ പറ്റി ചിന്തിക്കുന്നത് …ദൈവമേ ഓഫീസിൽ ബിൽഡിംഗ്ന് കൊടുത്ത അഡ്വാൻസ് , ഇന്റീരിയർ വർക്ക്, പിന്നെ AC , കമ്പ്യൂട്ടർ …മുതലായവയ്ക്ക് വേണ്ടി ഇപ്പൊ തന്നെ ഏകദേശം പത്തു ലക്ഷത്തിലധികം ചിലവായി . അതിൽ പകുതി ഒരു പേർസണൽ ലോൺ ആണ്, ബാക്കി ഇത് വരെയുള്ള സമ്പാദ്യവും …ഒരു പക്ഷെ സ്ഥാപന പ്രവർത്തിച്ചു തുടങ്ങിയില്ലെങ്കിൽ തൂങ്ങിച്ചാവേണ്ട അവസ്ഥയാണ് ..ഓർക്കുമ്പോൾ തല പെരുക്കുകയാണ്..അതിനേക്കാൾ ഉപരി ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുന്ന സ്റ്റാഫുകൾ ..അവരോടൊക്കെ ഞാൻ എന്ത് പറയും…കുറച്ചു നേരം ഞാൻ സോഫയിൽ തന്നെ ഇരുന്നുപോയി . “ഹെലോ …എന്താ ആലോചിക്കുന്നേ …എണീക്ക് ഏട്ടാ …”അവളുടെ വിളികേട്ടാണ് ഞാൻ ഉണർന്നത് . ഹോ, സമയം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു . “ഏട്ടൻ …മൂഡ് ഓഫ് ആണെന്ന് മനസായിലായി അതാ വിളിക്കാഞ്ഞേ ….ഉറങ്ങട്ടെന്നു കരുതി …”..അവൾ എന്നെ തലോടിക്കൊണ്ട് പറഞ്ഞു “ങ്ങും ….”..ഞാനൊന്നു ഇരുത്തി മൂളി “അതങ്ങു അവസാനിച്ചല്ലേ ..ഏട്ടാ …..അല്ല സതീഷിന്റെ കാര്യമേ ” “ഹമ് …”..ഞാൻ അധികം സംസാരിക്കാൻ നിന്നില്ല “ഇങ്ങനെയൊക്കെ നടക്കുമെന്ന് എനിക്കറിയാമായിരുന്നു ..” “നീ പൊയ്ക്കോ ..എനിക്ക് എന്ത് ചെയ്യണമെന്ന് ഇപ്പൊ അറിയില്ല …ഇതുവരെ ഒരു പ്രതീക്ഷയുണ്ടായിരുന്നു ..പക്ഷെ ഇപ്പൊ അതും പോയി …എടി ..നിനക്കറിയാമോ …ഒരു ചെമ്പരത്തി പൂവെടുത്ത തലയിൽ വെച്ച് ഓടാൻ തോന്നുവാണ് ഇപ്പൊ എനിക്ക് …” അത് കേട്ടിട്ടെനിന്നോണം പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ “ഹഹഹഹ ….ഹി …എന്തോന്നാ ചെമ്പരത്തി പൂവെടുത്ത തലയിൽ വെച്ച ഓടാൻ തോന്നുന്നുന്നോ …..നല്ല രസമായിരിക്കും ..നേരെത്തെ പറഞ്ഞിരുന്നേൽ ഞാൻ എടുത്ത് വെക്കുമായിരുന്നു …ഹിഹി…” “ഹമ് ..നീ ചിരിക്ക് ….ഇനി മുതൽ ഞാൻ ചിലപ്പോ നിനക്കു പറഞ്ഞു ചിരിക്കാനുള്ള ഒരു കോമാളിയായിരിക്കും …” “അയ്യോ ….അപ്പോഴേക്കും എന്റെ കുട്ടന് സങ്കടം വന്നോ …ഹം ..” “പിന്നെ ഞാൻ ചിരിക്കണോ ….” “ദേ ഏട്ടാ ..ഇങ്ങോട്ട് നോക്ക് ….ഞാൻ ഉള്ളപ്പോൾ ഏട്ടന് ഇങ്ങനെയൊരു അവസ്ഥവരുമ്പോൾ ഞാൻ നോക്കിയിരിക്കുമോ ..” “നീ എന്ത് ചെയ്യമെന്നാണ് ..നിന്റെ കയ്യിൽ ഇരുപത്തിയഞ്ചു ലക്ഷം ഉണ്ടോ …” “ഹഹഹ ……എന്റെ കയ്യിൽ ഇല്ല പക്ഷെ കിട്ടും ..ഏട്ടന് വേണമെങ്കിൽ ..’ “നീ…എന്തൊക്കെയാ ഈ പറയുന്നേ ..ഒന്ന് തെളിച്ചു പറയ് ..” “സതീഷ് ….ഏട്ടനെ
പറ്റിക്കുമെന്ന് ഞാൻ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു ..അത് കൊണ്ട് ഒരു മുഴം മുന്നേ ഞാൻ എറിഞ്ഞു ..” ” മനസ്സിലായില്ല …” “മനസ്സിലാക്കിത്തരാല്ലോ …എന്റെ വിനയേട്ടാ…ആ …സതീഷ്.. ഏട്ടനെ തേക്കുമെന്നും എന്തേലും വഴി ഉണ്ടാക്കിത്തരണമെന്നും ഞാൻ ഒരാഴ്ച്ച മുൻപ് റിയാസിക്കയോട് പറഞ്ഞു . ആലോചിച്ചിട്ട് മറുപടി തരാമെന്നും തീർച്ചയായും ഹെല്പ് ചെയ്യാമെന്നും ഇക്ക എന്റെ കയ്യിൽ പിടിച്ചു വാക്ക് തന്നു ..” “ങേ ..കയ്യിൽ പിടിച്ചപ്പോ ..”..പെട്ടന്ന് തന്നെ ഒരൽപം തലയുയർത്തിക്കൊണ്ട് ചോദിച്ചു . “ങ്ങും ….എന്തെ …കയ്യിൽ അല്ലെ പിടിച്ചത് …അതൊരു സത്യം ചെയ്യാൻ …അതിൽ ഇത്ര ഞെട്ടാൻ എന്തിരിക്കുന്നു ..” ഒരു ഭാവവ്യത്യാസവും കൂടാതെയാണ് അവൾ അങ്ങനെ പറഞ്ഞത് “ങ്ങും …ഒന്നുമില്ല …..ന്നിട്ട് ..”
“എന്റെ ഏട്ടാ …ഞാൻ കരുതി പുള്ളി വെറുതെ പറഞ്ഞതാണെന്ന് ..പക്ഷെ ഇന്നലെ രാത്രിയിൽ ഏട്ടൻ മദ്യപിച് വന്നിലെ..ആ സമയത്ത് പുള്ളി വിളിച്ചു ..പക്ഷെ ഏട്ടൻ അപ്പോൾ വന്നതിന്റെ തിരക്കിൽ ഞാൻ പിന്നെ വിളിക്കാന്നു പറഞ്ഞു .. എന്നിട്ട് ഏട്ടൻ ഉറങ്ങിയാ ഉടൻ തന്നെ ഞാൻ ഇക്കയെ വിളിച്ചു . അപ്പോൾ ഇക്ക ഏട്ടന് വേണ്ടി ഒരു ബിസിനെസ്സ് ലോൺ റെഡി ആക്കി തരാമെന്നും , ഇപ്പൊ ഏട്ടൻ ഓഫീസിൽ ചെയ്ത വർക്സ്ന്റെയും മറ്റു എല്ലാം അടക്കം ഒരു പ്രൊജക്റ്റ് കൂടി റെഡി ആക്കി കൊണ്ട് വരാനും പറഞ്ഞു . ഡോക്യൂമെന്റസ് എല്ലാം റെഡി ആണേൽ ഒരാഴ്ചയ്ക്കുള്ളിൽ ലോൺ റെഡി ആക്കിത്തരാമെന്നും പറഞ്ഞു . പിന്നെ എത്ര അമൌന്റ്റ് വേണമെന്ന് ചോദിക്കാനും ഇക്ക പറഞ്ഞു …” “ങേ ….നീ ഈ ..പറയുന്നത് സത്യമാണോ ….എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ..” “സത്യമാണേട്ടാ ..ഞങ്ങൾ ഏകദേശം കുറേനേരം സംസാരിച്ചു ..എന്നിട്ടാ ഞാൻ കിടന്നേ ..ഏട്ടന് വിശ്വസിക്കാം …” ഓഹോ ..അപ്പോൾ അതാണ് കാര്യം …അവൾ എന്റെ കാര്യമാണ് അന്ന് രാത്രി സംസാരിച്ച ..അവളെ വെറുതെ സംശയിച്ചു ,…ഛേ..വേണ്ടായിരുന്നു …അതിനേക്കാളുപരി…..റിയാസിക്കയെയും …എനിക്കൊരു ഉപകാരം ചെയ്യാൻ വന്ന മനുഷ്യനെയാണ് ഞാൻ വെറുതെ മറ്റുള്ളവന്റെ വാക്കുകേട്ട് സംശയിച്ചത് … “അപ്പോൾ ..ഏട്ടാ ..ഏട്ടൻ ഒന്നും പറഞ്ഞില്ല …എന്ത് പറയണം ഞാൻ ഇക്കയോട് ..” “എന്ത് പറയാൻ …..എനിക്ക് നൂറു വട്ടം സമ്മതം …” “ഹിഹി….ശെരി ശെരി….ഞാൻ ഇപ്പോ ഇക്കയെ വിളിച്ചു പറയാം ….ഹാപ്പി ആയില്ലേ മോനുസ്സിന്…” “താങ്ക്സ് ഡി …….താക്സ് a ലോട്..” ഞാൻ അവളുടെ കയ്യിൽ ഒരു മുത്തം നൽകി കൊണ്ട് പറഞ്ഞു. ഒന്ന് ചിരിച്ചിട്ട് റിയാസിക്കയെ ഫോൺ വിളിക്കാനായി അവൾ ഫോൺ എടുക്കാൻ മുറിക്കുളിലേക്ക് പോയി . ക്ഷണനേരം കൊണ്ട് തന്നെ അവൾ ഫോണുമായി എന്റെ അടുക്കലേക്ക് വന്നിരുന്നു …എന്നിട് ഫോൺ ഡയല് ചെയ്‌തു. ആദ്യത്തെ റിങ്ങിൽ തന്നെ ഫോൺ കണക്ട് ആയി . കുറച്ച് വിശേഷങ്ങൾ അതായത് ആഹാരം കഴിച്ചോ , ഇപ്പൊ എവിടെയാണ് …എന്നി ചോദ്യങ്ങൾക്ക് ശേഷം അവൾ നേരെ എന്റെ കാര്യം എടുത്തിട്ടു . എനിക്ക് സമ്മതമാണെന്നും ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും മറ്റുമൊക്കെ . ‘ഒരു മിനിറ്റ് ..ഇക്ക ..” അവൾ ഫോൺ ചെവിയിൽ നിന്ന് മാറ്റിക്കൊണ്ട് “ഏട്ടാ …എത്ര രൂപ വേണമെന്ന് ..”… ഞാൻ മറുത്തൊന്നും ആലോചിക്കാതെ പറഞ്ഞു “ഇരുപത്തിയഞ്ചു ലക്ഷം …..” അത് അവൾ ഫോണിലൂടെ അയാളോട് പറഞ്ഞു . ശേഷം അവളോട് അയാൾ എന്തൊക്കെയോ പറഞ്ഞിട്ട് ഫോൺ എനിക്ക് തരാൻ പറഞ്ഞു . ഉടൻ തന്നെ അവൾ ഫോൺ എനിക്ക് തന്നിട്ട് സോഫയിൽ എന്നെത്തന്നെ നോക്കിയിരുന്നു . ചെറിയ ഒരു
