എന്റെ കാലൊച്ച കേട്ടിട്ടും അവളുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇല്ല. അവൾ ചപ്പാത്തിക്ക് മാവ് കുഴയ്ക്കുകയാണെന്നു തോന്നുന്നു. ഞാൻ പതിയെ അവളുടെ തൊട്ടരികിലായി നിന്നു. അവൾ ഇപ്പോഴും എന്നെ മൈൻഡ് ചെയ്യുന്നില്ല. പിന്നെ ഞാൻ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു കൊണ്ട് അവളുടെ അടുത്ത് പോയി നിന്നു. “ ഹോ എന്തൊരു ചൂട്… “ അതും പറഞ്ഞു ഞാൻ അവളേ ഒന്ന് നോക്കി അവൾ ഇപ്പോൾ മാവു കുഴച്ചു കഴിഞ്ഞത് എടുത്ത് മറ്റൊരു പാത്രത്തിൽ ആക്കി വെച്ചിട്ട്. ചീനച്ചട്ടി എടുത്തു അടുപ്പിൽ വെയ്ക്കുകയാണ്. “ ഇതെന്താ വൈകിട്ട് ചപ്പാത്തി ആണോ ഉണ്ടാക്കുന്നേ.. “ ഞാൻ പറഞ്ഞതിനോട് ഇപ്പോഴും അവർ പ്രതികരിക്കുന്നില്ല. എന്നെ ഒരു പൊട്ടനെ പോലെ ആക്കി നിർത്തിയിട്ട് അവൾ ഇപ്പോഴും അങ്ങോട്ട് ഇങ്ങോട്ട് ഓരോ ജോലിയിൽ മുഴുകി നിൽക്കുകയാണ്. “ അതെ ഞാൻ പറയുന്നത് നീ കേൾക്കുന്നില്ലേ.. “ അല്പം കടുപ്പിച്ചു ഞാൻ ചോദിച്ചു “ ഗോതമ്പുമാവ് കുഴച്ച് ഉരുട്ടി വെക്കുന്നത് ചപ്പാത്തിക്ക് അല്ലാതെ പിന്നെ ദോശയ്ക്കണോ… “ എന്റെ മുഖത്ത് നോക്കാതെ ആണ് അവൾ അങ്ങനെ പറഞ്ഞത് “ഓഹോ….” ഞാനൊന്നു മൂളി “മോളെ….. സോറി… ഡി….. ഞാൻ അറിയാതെ പറഞ്ഞുപോയതാണ്…” ഞാൻ അവളോട് ക്ഷമാപണം നടത്തുന്ന രീതിയിൽ സംസാരിച്ചു. “പറേണ്ടതെല്ലാം പറഞ്ഞിട്ട്…… പിന്നെ സോറി എന്തിനാണ്….. പുഴുങ്ങി തിന്നാനാണോ…” വീണ്ടും അവളുടെ മുഖത്ത് നോക്കാതെയുള്ള മറുപടി എന്നെ ചൊടിപ്പിച്ചു “ ഓ….. നിന്നെയല്ലാതെ വേറെ ആരെ പറയാനാ… എന്റെ കഷ്ടകാലത്തിനാ അങ്ങനെ പറയാൻ തോന്നിയത്…. പ്ലീസ് നീയെന്നോട് ക്ഷമിക്ക്…. നിന്റെ കാലു ഞാൻ പിടിക്കാം “ എന്നിട്ട് ഞാൻ കുനിഞ്ഞു അവളുടെ കാലു പിടിച്ചു . അത് കണ്ട് അവൾ എന്നെ തിരിഞ്ഞു നോക്കി. “പ്ലീസ്…. എന്നോട് ക്ഷമിക്ക്…… ഇനി ഇങ്ങനെയുള്ള ഒന്നും ആവർത്തിക്കില്ല…” ഞാൻ മുകളിലേയ്ക്ക് നോക്കി പറഞ്ഞു. ” അവൾ ഒന്നും പറയാത്തതുകൊണ്ട് ഞാൻ എഴുനേറ്റ് അവളോട് ചേർന്ന് നിന്നു. “… മോളെ……..ഡി…… ഒന്ന് ക്ഷമിക്കടി…… ഞാൻ നിന്റെ കാലു പിടിച്ചില്ലേ…… അത്രയ്ക്കും ദേഷ്യമാണോ നിനക്കെന്നോട്….. ങ്ങും..” ” എനിക്കെട്ടനോട് ദേഷ്യമൊന്നുമില്ല… പക്ഷെ ഏട്ടൻ എന്നെ മനസ്സിലാക്കുന്നില്ല എന്നോർക്കുമ്പോൾ….. എന്തോ….. ” “പോട്ടെടി…… വിട്ടുകള…… എന്റെ ദുഷിച്ച ചിന്തകൾ ആണ് പ്രശ്നം…. ഞാൻ ഇനി പരമാവധി ശ്രെദ്ദിക്കാം….”
“ഏയ്…. എന്താ ഏട്ടാ ഇങ്ങനെ…. ഏട്ടനെ ഞാൻ കുറ്റം പറയുന്നില്ല…. ഏട്ടന്റെ സ്ഥാനത്ത് മാറ്റാരായാലും ഇങ്ങനെയേ ചിന്തിക്കു…. പക്ഷെ, ഏട്ടൻ ഒന്നുകൂടി ജീവിതത്തിൽ പ്രാക്ടിക്കൽ ആയി ചിന്തിക്കണം. കാരണം നമ്മൾ ഇപ്പോൾ ഒരു കരയ്ക്കായില്ല . അങ്ങനെ വരുമ്പോൾ നമുക്ക് മറ്റുള്ളവരുടെ സഹായം കൂടിയേ തീരു. അങ്ങനെ സഹായിക്കാൻ വരുന്നവരുടെ ഉദ്ദേശശുദ്ധി നോക്കിനിന്നാൽ നമ്മൾ അവിടെ നിൽക്കത്തെയുള്ളു. ഇപ്പൊ തന്നെ റിയാസ്സിക്കയുടെ കാര്യം, ഞാൻ മുൻകൂട്ടി കാര്യങ്ങൾ നടത്തിയോണ്ടല്ലേ ഇന്ന് ഏട്ടൻ വീഴാതെ പിടിച്ചു നിൽക്കുന്നത്. അല്ലെങ്കിൽ എന്താവുമായിരുന്നു. നേരെമറിച്, ഞാൻ പതിവ്രതയായായ ഭാര്യയാണെന്നു പറഞ്ഞു വീട്ടിൽ ഇരുന്നെങ്കിൽ എന്താവുമായിരുന്നു… അതുകൊണ്ട് കുറച്ച്ചൊക്കെ ഏട്ടൻ ഞാൻ പറയുന്നത് കൂടി ഒന്ന് കേൾക്ക്. അവൾ പറയുന്നത് വളരെ ശാന്തമായി ഞാൻ കേട്ടു . ഒരുപരിധിവരെ, അല്ല പൂർണ്ണമായും അവൾ പറയുന്നത് ശെരിയാണ്. എത്തിക്സ് കഴുകി അടുപ്പത്തിട്ടാൽ അരി വേവില്ലല്ലോ.. . “ ഹം…. നീ പറയുന്നതൊക്കെ ശെരിയാണ്….. അപ്പോൾ റിയാസിക്കയും നിന്നെ മറ്റേ അർദ്ധത്തിൽ ആണോ കാണുന്നത്… “ “ ഹിഹിഹി…… ഏട്ടാ…. റിയാസികയെന്നല്ല ഞാൻ പരിചയപ്പെട്ടിട്ടുള്ള പലരും എന്നെ അങ്ങനൊരു ഉദ്ദേശത്തോടെയാണ് സമീപിക്കുന്നത്. പക്ഷെ ഞാൻ എന്റെ വിനയേട്ടന് മാത്രം സ്വന്തം….ഉം .. “ അത്രയും പറഞ്ഞവൾ എന്റെ നെറുകയിൽ ഒന്ന് ചുംബിച്ചു. അവൾ അവസാനം പറഞ്ഞത് എനിക്കങ്ങു സുഖിച്ചു. അവളുടെ മേലുള്ള എന്റെ സംശയങ്ങളും വെറും തോന്നൽ ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി. ഇനി ഒരിക്കലും അവളെ സംശയിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ഞാൻ എന്റെ മനസ്സാക്ഷിയോട് കാണിക്കുന്ന ഒരു വഞ്ചനയായി തീരും. “ എനിക്ക് മനസ്സിലാവുന്നുണ്ട് നിന്നെ….. പക്ഷെ നീ സൂക്ഷിക്കണം….. ആപത്തിൽ ഒന്നും ചാടരുത്…… നമ്മുടെ കാര്യം കഴിഞ്ഞാൽ നല്ല ബന്ധങ്ങൾ ആണെങ്കിൽ നിലനിർത്തം…. അല്ലെങ്കിൽ പെട്ടന്ന് തന്നെ ഒഴിവാക്കുക… കേട്ടല്ലോ…. നമുക്ക് നമ്മുടെ ജീവിതമാണ് വലുത്…. മറ്റൊന്നുമല്ല” ഞാൻ അവളെ ഒന്നു ഉപദേശിച്ചു. കാരണം അത് എന്റെ കടമയാണ്. “ എന്റെ…. പൊന്നു ഏട്ടാ…. അത് എനിക്ക് നന്നായി അറിയാം.. ഇപ്പോ തന്നെ നമുക്ക് നമ്മുടെ ലോൺ കിട്ടിയാൽ ഉടൻ തന്നെ മൈക്കിൾ ആശാന്റെ കടം ഞാൻ കൊടുക്കും പിന്നെ അയാളുമായി യാതൊരു ബന്ധവും ഞാൻ ഉണ്ടാകില്ല…. “ “ ഹം …. ശെരി…. ശെരി…. ഇതൊക്കെ നിനക്ക് നേരത്തെ പറഞ്ഞിരുന്നെങ്കിൽ സതീശൻ റെ അടുത്ത് പോയി തെണ്ടണ്ടായിരുന്നു… “ “ ഓരോന്നിനും അതിന്റെതയ സമയമുണ്ട് ദാസാ… ഹിഹിഹി.. “ “പോടീ പോടീ……. നീ ആദ്യം കഴിക്കാൻ വല്ലതും ഉണ്ടാക്ക്….. നല്ല വിശപ്പുണ്ട് ..നാളെ ഞായറാഴ്ച്ചയല്ലേ …..രാവിലെ ഒരിടം വരെ പോണം ..” “ശെരി ….ശെരി ദെയ് ..ഒരു പതിനഞ്ചു മിനിറ്റ് …മോന്റെ അടുത്തെത്തി പൊയ്ക്കോ …അപ്പോഴേയ്ക്കും ഞാൻ
