ഉണ്ണികുട്ടന്റെ യോഗം – 12 3അടിപൊളി  

കുടിക്കാൻ യോഗ്യതയില്ലാത്തവരാ നമ്മൾ അങ്ങനെയുള്ള ഒരാളെത്തന്നെ വേണോ നമ്മുടെ അവശ്യങ്ങൾക്ക് കൂട്ടു വിളിക്കാൻ പറ ഉമ്മി പറ അവൾ നിന്നു കിതച്ചു

അവളുടെ കിതപ്പ് ഫോണിലൂടെ ഇങ്ങേ തലക്കൽ വരെ കേൾക്കാം

ഇവൾക്കിതെന്താ ബാധ കൂടിയോ

നിങ്ങളവനെ അങ്ങനെ വിളിച്ചോടി

സൈനബത്തയുടെ ഒച്ച പൊങ്ങുന്നു

പുല്ല് ഞാനാ ഫോണവിടെ വെച്ചു

ഡ്രസ്സ് മാറി വിശന്നിട്ട് വയ്യ ഇന്ന് പുറത്ത് പോയി കഴിക്കാം

ബുള്ളറ്റ് ഗേറ്റിനു അടുത്ത് കൂടെ കടന്നു പോയപ്പോൾ പുറകിൽ നിന്നു ഉണ്ണിയേട്ടാ ന്നു വിളിച്ചു ഓടി വരുന്ന സമീറയെ ഞാൻ കണ്ണാടിയിലൂടെ കണ്ടു ഞാൻ നിർത്താതെ ഓടിച്ചു

പോയി

രാവിലെ എന്നെ വിളിക്കാതിരുന്നതിൽ എനിക്കവളോട് വളരെയധികം നന്ദിയുണ്ടെങ്കിലും അത് പുറത്ത് കാണിക്കാൻ പറ്റില്ല ല്ലോ

ചോറുണ്ടു

അത്രേം ജാടയൊക്കെ ഇട്ടിട്ട് ആ വീട്ടിൽ നിന്നു പോന്നതല്ലേ തിരിച്ചു പെട്ടന്നങ്ങു ചെല്ലേണ്ട മമ്മൂക്കയുടെ ഒരു പുതിയ പടം റിലീസുണ്ട് പോയേക്കാം മകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മത്സ്യതൊഴിലാളിയായി മമ്മൂക്ക അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നു തോന്നും അത്ര നല്ല അഭിനയം അപ്പന്റെ സ്നേഹത്തെ തിരിച്ചറിയാതെ കാമുകനോപ്പം പോവുന്ന മകൾ

നല്ലൊരു കുടുംബചിത്രം

തിരിച്ചു വീട്ടിലേക്കു പോയ വഴി എന്തൊക്കെയോ ആലോചിച്ചു ഇക്കയുടെ വീടും കടന്നു കുറെ ദൂരം മുന്നോട്ടു പോയി

കുറച്ചു കടകളും ഒരു ബസ് സ്റ്റോപ്പുമൊക്കെയുള്ള ഒരു കവലയിൽ എത്തിയപ്പോഴാണ് വീട് കഴിഞ്ഞു പോന്നു എന്ന ബോധം വന്നത്

ഇടവന്ന സാമൂഹിക ആരോഗ്യ കേന്ദ്രം അടച്ചിട്ടിരീക്കുന്ന കെട്ടിടത്തിലെ ബോർഡ് ഞാൻ വായിച്ചു

ഇവിടെ എവിടെയോ അല്ലെ ലതയുടെ വീട് ഞാൻ ചുറ്റും നോക്കി വിനോദ് അന്ന് പറഞ്ഞ പോലൊരു മണ്ണ് വഴി ഞാനങ്ങോട്ട് വണ്ടി തിരിച്ചു

ഒരുപാട് ആൾ താമസമൊന്നുമില്ലാത്ത ഒരു ഏരിയ

കുറച്ചു ദൂരം കഴിഞ്ഞപ്പോ കുറച്ചു വീടുകൾ കണ്ടു

അവൻ പറഞ്ഞത് പ്രകാരം നാലാമത്തെ വീട് ഏതാണ് ന്നു നോക്കി

ചുറ്റും ചെമ്പരത്തിച്ചെടി യുടെ വേലികെട്ടിനുള്ളിൽ മൺകട്ട കൊണ്ടു കെട്ടിയ ഓടുമേഞ്ഞ ഒരു ചെറിയ വീട്

കത്തിച്ച ചെറിയൊരു നിലവിളക്ക് തിണ്ണയിൽ ഇരിപ്പുണ്ട്

അടുത്തുള്ള വീടുകളിൽ വൈദ്യുതി വെളിച്ചമുണ്ടെങ്കിലും അവിടെ ആകെ ഇരുട്ടു പരന്നിരിക്കുന്നു

കുറച്ചു ദൂരം കൂടി മുൻപോട്ട് പോയിട്ട് ഞാൻ ബൈക്ക് തിരിച്ചു വളരെ സാവധാനമാണ് ആ വീടിന്റെ മുൻപിലൂടെ കടന്നു വന്നത് എങ്കിലും അവിടെയെങ്ങും ആരെയും കണ്ടില്ല

തിരിച്ചെത്തുമ്പോൾ വീടിനു മുന്നിലെ ലൈറ്റ് തെളിഞ്ഞിട്ടുണ്ട് വാതിൽ അകത്ത് നിന്നു ലോക്കാണ്

ബൈക്ക് നിർത്തി ഇറങ്ങി വാതിൽക്കൽ ചെന്നപ്പോഴേ ഷബ്ന വാതിൽ തുറന്നു

നീയെന്താടി ഇവിടെ

അവിടെയിരുന്നിട്ട് തലപ്രാന്ത്

എടുത്തിട്ടിങ് പോന്നതാ

മാഷേ ഇവിടെ വന്നപ്പോ ഇവിടേം ആരുമില്ല അവിടുത്തെക്കാൾ ഭേദമാണല്ലോ ന്നു കരുതി കയറിയിരുന്നതാ

അവിടെന്തു പറ്റി

അപ്പൊ ഒന്നും കേട്ടില്ലേ ഞാൻ ഫോണിന്റെ റിസീവർ എടുത്തു താഴെ വെച്ചിട്ട് ഇന്റർകോം ബെല്ലിൽ ഞെക്കി പിടിച്ചേക്കുവരുന്നല്ലോ

ഞാനപ്പോ തന്നെ പുറത്ത് പോയി അവിടെന്താരുന്നു സംഭവം

ഒന്നും പറയേണ്ടന്റെ പൊന്നോ ഉണ്ണിയേട്ടനെ വിളിച്ചില്ല എന്ന് പറഞ്ഞു ഉമ്മിയും ഷാഹിത്തയും കൂടി സമിത്തയോട് വഴക്കിട്ട്

ചേട്ടായി അങ്ങനെ പറഞ്ഞത്

ഉമ്മിക്ക് ഭയങ്കര വിഷമമായി

പിന്നെ കുറെ നേരത്തേക്ക് ചേട്ടായിടെ വാഴ്ത്തു പാട്ടായിരുന്നു അവിടെ ചേട്ടായി ആനയാണ് ചേനയാണ് എങ്ങണ്ടത്തെ രാജാവാണ് എന്തൊക്കെയാ അവള് പറഞ്ഞേന്നു പടച്ചോന് മാത്രേ അറിയു നിങ്ങൾ ഇന്നലെ ബൈക്കിനു പോയത് ഷാഹിത്ത ക്ക് ഇഷ്ട്ടപെട്ടില്ല പിന്നെ അതും പറഞ്ഞായി വഴക്കു

ഇപ്പോ എന്താ അവസ്ഥ

മൂന്ന് പേരും കിടന്നു കരച്ചിലോടു കരച്ചിൽ ഞാനിറങ്ങി പോന്നു

അപ്പൊ ഇന്നിനി അങ്ങോട്ട് ചെല്ലാതിരിക്കുന്നതാ നല്ലത് അല്ലെ

അങ്ങോട്ട് ചെന്നില്ലേൽ ഇത്താ ഇങ്ങോട്ട് വരും

ഫോൺ ബെല്ലടിക്കുന്നു

നീയെടുക്ക് എന്നിട്ട് ഞാൻ പുറത്ത് പോയിട്ട് വന്നില്ല എന്ന് പറ

ഉണ്ണിയേട്ടന്റെ വീട്ടിൽ നിന്നാണെങ്കിലോ

Leave a Reply

Your email address will not be published. Required fields are marked *