ഉണ്ണികുട്ടന്റെ യോഗം – 12 3അടിപൊളി  

അപ്പൊ എനിക്ക് ഉമ്മിയെ കാണണ്ടേ

ഓഹ്ഹ് നിൻറുമ്മിയേം വാപ്പയേം അനിയത്തിമാരേം എല്ലാത്തിനേം ഇങ്ങട് കൊണ്ടു വന്നു നിർത്തിക്കോ വേണേൽ അടുത്ത വീട്ടിലെ പട്ടിയെ കൂടെ കൊണ്ടു പോരെ ഇപ്പൊ നീയൊന്നു വാ എന്റെ കൂടെ

അയ്യേ ആ പട്ടീനെ വേണ്ട അവിടുത്തെ പൂച്ചയെ കൊണ്ടുവരാം

ഒന്ന് വാടി പോത്തേ

ഞങ്ങൾ പോവാനിറങ്ങിയതും കുട്ടികളെല്ലാം അവളുടെ ചുറ്റും കൂടി ചിറ്റേ പോണ്ട ചിറ്റേ നാളെ പോവാം ചിറ്റേ

എല്ലാവരുടെയും കണ്ണു നിറഞ്ഞു

മോള് വേഗം തിരിച്ചു വരണട്ടോ ഏടത്തിമാരെല്ലാം അവളെ വീണ്ടും കെട്ടിപിടിച്ചു ഉമ്മ വെച്ചു

ബൈക്കിനു മുകളിൽ വലിയൊരു ബാഗ് ഇരിക്കുന്നു

ഇതെന്താ ഏടത്തി

അത് മോൾക്കുള്ളതാ അവിടെ ചെല്ലുമ്പോ അവൾക്ക് കൊടുത്തേരെ

ഇത് ട്രക്കല്ല ബൈക്കാ

നീയാ ഫ്രന്റിൽ വെച്ചോ മോള് പുറകിലിരുന്നു പിടിച്ചോളും താഴെ പോവാതെ

എല്ലാവരെയും കൈ വീശി കാണിച്ചു ഞങ്ങൾ തിരികെ പുറപ്പെട്ടു

അങ്ങോടു പോവുമ്പോൾ ഉള്ള ഉത്സാഹവും വായിട്ടലക്കലും ഒന്നുമില്ലാതെ അവളെന്റെ വയറിൽ

കൈ ചുറ്റി മുൻപിലിരുന്ന ബാഗിൽ പിടിച്ചു കൊണ്ട് തോളിൽ ചാരി കിടന്നു ഞാൻ സൈഡ് മിററിലൂടെ നോക്കി

അവൾ നിശബ്ദമായി കരയുകയാണ് കണ്ണിൽ നിന്ന് ഒഴുകിയിറങ്ങുന്ന കണ്ണു നീര് കാറ്റ് പുറകോട്ട് തെറിപ്പിച്ചു കളയുന്നു

രാത്രി ഒൻപതു മണിയോടെ ഞങ്ങൾ വീട്ടിലെത്തി

അതുവരെയും അവൾ കാര്യമായി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല

ഇത്ത വഴിയിൽ കണ്ണുനട്ടു കാത്തിരിക്കുന്നുണ്ടായിരുന്നു

സമീറ വണ്ടിയിൽ നിന്നിറങ്ങി

എങ്ങനെയുണ്ട് മോളെ ഇവന്റെ നാടൊക്കെ

അവൾ

ഒന്നും മിണ്ടാതെ അകത്തേക്ക് പോയി

എന്ത് പറ്റിയെടാ

രണ്ടും കൂടി വഴക്കു കൂടിയോ

അവൾക്ക് വേണ്ടി കൊടുത്തു വിട്ട വലിയ ബാഗും തൂക്കി ഞാൻ വീട്ടിലേക്ക് കയറി

അവളെ കുറച്ചു ദിവസം അവിടെ നിൽക്കാൻ ഞാൻ സമ്മതിക്കാത്ത കൊണ്ടുള്ള പിണക്കമാ

അത്രേയുള്ളോ അത് സാരമില്ല ഇക്കാക്ക ഇപ്പൊ വിളിച്ചങ്ങു വച്ചേയുള്ളു നിങ്ങള് വന്നില്ലേ ന്നു ചോദിച്ച്

ശരിയിത്താ ഈ ബാഗ് അവളുടെ മുറിയിലേക്ക് വെച്ചേരെ ഞാൻ പോയി ഒന്ന് നടു നിവർത്തട്ടെ ഒറ്റ വരവായിരുന്നു വീട്ടിൽ നിന്നിതു വരെ

നിങ്ങള് കഴിച്ചിട്ടാണോ വന്നേ

എന്റെ പൊന്നെ ഇനിയൊന്നും വേണ്ട ഉച്ചക്ക് കഴിച്ചത് ഇത് വരെ ദഹിച്ചു തീർന്നില്ല ഇനി പോയി ഒന്ന് കിടന്നാ മതി

ആ ബാഗ് അവൾ തുറന്നോട്ടെ കേട്ടോ അതിനു മുൻപ് തുറക്കല്ലേ

ഇല്ലെടാ ഞാനിപ്പോ തന്നെ അവളുടെ മുറിയിൽ വെച്ചേക്കാം

മുറിയിൽ വന്നു കുളിച്ചു കട്ടിലിൽ കിടന്നത് മാത്രമേ ഓർമ്മയുള്ളു

കണ്ണു തുറന്നു നോക്കുമ്പോൾ എട്ടു മണി

ഇതെന്തു പറ്റി അവിടുന്നു ആരെയും കണ്ടില്ല ല്ലോ ഇത് വരെ

ആറു മണിക്ക് വന്നു ബെല്ലടി തുടങ്ങുന്ന സമീറയേം കണ്ടില്ല

രാവിലത്തെ പരിപാടിയെല്ലാം കഴിഞ്ഞു ഒന്ന് കുളിക്കുക കൂടി ചെയ്തപ്പോ ഒടുക്കത്തെ വിശപ്പ്

അടുക്കളയിൽ കയറി ഫ്രിഡ്ജ് തുറന്നു

അത് നിറയെ പച്ചക്കറി പഴങ്ങൾ മുട്ട നെയ്യ് തൈര് എല്ലാം വാങ്ങി നിറച്ചു

വെച്ചിരിക്കുന്നു

കബോർഡ് തുറന്നു നോക്കി പുതിയതായി കുറെ ടിന്നുകൾ കൂടിf എല്ലാത്തിലും അതിലെന്താന്ന് എഴുതി ഒട്ടിച്ചിരിക്കുന്നു എല്ലാ പാത്രവും ഫുൾ

ഇത്തയാവില്ല സമീറയുടെ പണി ആവാനെ തരമുള്ളൂ

ഇതൊക്കെ മേടിച്ചു വെച്ചവൾക്ക് രാവിലെ വന്നു എന്തേലും ഉണ്ടാക്കി കൂടെ

ഫ്രിഡ്ജിൽ നിന്നു ഒരാപ്പിൾ എടുത്തു തിന്നു കൊണ്ട് ഇക്കയുടെ വീട്ടിലേക്കു നടന്നു

ബെല്ലടിച്ചു ആരുടേയും ഒരനക്കവുമില്ല

രണ്ട് മൂന്നു വട്ടം അടുപ്പിച്ചു ബെല്ലടിച്ചു

വാതിൽ അല്പം തുറന്ന് ഒന്ന് നോക്കി ഞാനാണ് എന്ന് കണ്ടപ്പോൾ വാതിൽ മുഴുവനായും തുറന്നു

ഷബ്ന

എന്താടി ഇവിടെയാർക്കും നേരം വെളുത്തില്ലേ

എവിടെ നിന്റുമ്മയും ഇത്തയുമൊക്കെ

ഉമ്മച്ചിക്കും ഷാഹിത്താക്കും പനി സമീത്ത അവരെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി

എപ്പോ

കുറച്ചു മുൻപ്

എന്നിട്ട് എന്നെ വിളിക്കാഞ്ഞത് എന്താ

സമീത്ത വന്നു വിളിച്ചിട്ട് ചേട്ടായി വാതില് തുറന്നില്ല ന്നു പറഞ്ഞു ഇത്ത തന്നെ കൊണ്ടു പോയി

അവള് വന്നു വിളിച്ചില്ല ല്ലോ വിളിച്ചാൽ ഞാനെന്തായാലും അറിയും അവളിങ്ങു വരട്ടെ ചോദിക്കാം

Leave a Reply

Your email address will not be published. Required fields are marked *