ഒരുപാട് ആളുകൾ ഗുരുജിയെ കാണാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു ശിഷ്യന്മാരിൽ ഒരാൾ എന്നെ കണ്ടതും ഓടി വന്നു
ഉണ്ണി നീ വരുന്ന വഴിയാണോ
അതേ
ഈ കുട്ടി?
ഇതാണ് അന്ന് പറഞ്ഞ തളർന്നു കിടന്ന കുട്ടി
നിങ്ങളാ മുറിയിലേക്ക് നില്ക്ക് ഞാൻ ഗുരുവിനോട് പറയാം
അദ്ദേഹം അകത്ത് ചെന്നു ഞങ്ങൾ വന്നിട്ടുണ്ട് എന്ന് പറഞ്ഞു
രോഗികളെ നോക്കുന്ന മുറിയിൽ നിന്നും അദ്ദേഹമിറങ്ങി അടുത്ത മുറിയിലേക്ക് വന്നു
ഗുരുജിയേ കണ്ടതും അവൾ കുനിഞ്ഞു പാദം തൊട്ടു വണങ്ങി
മിടുക്കിയായല്ലോ ഗുരുജി അവളെ പിടിച്ചു എഴുനേൽപ്പിച്ചു കൊണ്ടു പറഞ്ഞു
കുറെ നാളായി ഇവൾ പറയാൻ തുടങ്ങിയിട്ട് ആശ്രമത്തിൽ വരണമെന്നും ഗുരുജിയെ കാണണം എന്നും
ആണോ കുഞ്ഞേ എന്താ മോൾക്കിപ്പോ എന്തേലും ബുദ്ധിമുട്ട് തോന്നുണ്ടോ
അവൾ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് നിന്നു
കുറച്ചു സ്പീഡ് കൂടുതലാന്ന് എനിക്ക് തോന്നുന്നുണ്ട്
നീയല്ലേ ചികിത്സിച്ചേ അതിന്റെയാ
സാമി എനിക്കൊരു കാര്യം പറയാനുണ്ട്
എന്താ കുഞ്ഞേ
അത് അവൾ പറയാൻ മടിച്ചു
ഉണ്ണി നീ പുറത്തേക്ക് നിക്ക്
ഞാൻ പുറത്തേക്കിറങ്ങി
കുറച്ചു കഴിഞ്ഞു അദ്ദേഹമെന്നെ അകത്തേക്ക് വിളിച്ചു
പരീക്ഷ എങ്ങനെയുണ്ടായിരുന്നു
നന്നായി എഴുതിയിട്ടുണ്ട്
ഞാൻ പറഞ്ഞ ലക്ഷ്യം മനസിലുണ്ടാവണം
ഉണ്ട് ഗുരുജി
നിനക്കെന്തോ പറയാനുണ്ടെന്നു തോന്നുന്നല്ലോ
ഉണ്ടായിരുന്നു പക്ഷെ അങ്ങേക്കിന്ന് നല്ല തിരക്കുണ്ടല്ലോ
അത് സാരമില്ല നീ പറഞ്ഞോ
സമീ നീ പോയി ആശ്രമമൊക്കെ ഒന്ന് ചുറ്റി കണ്ടിട്ട് വാ
അവൾ പുറത്തേക്ക് പോയി
ഗുരുജി അങ്ങെന്നോട്
ദേഷ്യപ്പെടരുത് എന്റെ മനസ്സിൽ ഒരു ചിന്തപാടുണ്ട്
എന്താണ് കാര്യമെന്നു പറയും മുൻപേ അദ്ദേഹമെന്നോട് ചോദിച്ചു
നിന്റെ താല്പര്യം നീ അവളോട് പറഞ്ഞോ
ഇല്ല ഗുരുജി അങ്ങയുടെ അനുവാദം വാങ്ങിയിട്ടാവാം എന്ന് കരുതി
അവളുടെ മാതാ പിതാക്കളുടെ നിലയെന്താ
അറിയില്ല എങ്കിലും വലിയ എതിർപ്പുണ്ടാവില്ല എന്നാണൊരു വിശ്വാസം
മനസ്സിലൊരുപാട് മോഹങ്ങൾ വളർത്തേണ്ട അതിനു വേണ്ടിയ ഒരു സാഹചര്യമുണ്ടായാൽ ഞാൻ അങ്ങോട്ട് പറയാം അത് വരെ മോഹങ്ങളൊന്നും വേണ്ട
ശരി ഗുരുജി
നിന്റെ ആഗ്രഹം നിന്റെ മനസ്സിൽ തന്നെയിരുന്നാൽ മതി
അറിയിക്കേണ്ട കാലം വന്നാൽ ഞാനതു ചെയ്തോളാം നീ നിന്റെ ലക്ഷ്യത്തിൽ നിന്നു വ്യതിചലിക്കാതിരിക്കുക
ശരി ഗുരുജി
ഞാനാ പാദാരവിന്ദങ്ങളിൽ തൊട്ടു വണങ്ങി യാത്ര പറഞ്ഞിറങ്ങി
സമീറ ബുള്ളറ്റിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു
എന്ത് പറ്റി സാമി വഴക്കു പറഞ്ഞോ മുഖത്തൊരു വാട്ടമുണ്ടല്ലോ
അവളെന്നെ കണ്ടതും ചോദിച്ചു
ഒന്നുമില്ലെടി പെണ്ണെ
നീ കയറ്
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു തിരിച്ചു നിർത്തി
ആശ്രമത്തിൽ നിന്നിറങ്ങി വഴിയിൽ കാണുന്നവരെല്ലാം കൈ പൊക്കി കാണിച്ചും ചിരിച്ചു കാണിച്ചും കടന്നു പോയികൊണ്ടിരുന്നു
സമീ ഇതാണ് ഞങ്ങളുടെ ടൗൺ
ഉണ്ണിയേട്ടാ നമുക്കൊരു സ്വർണ്ണക്കടയിൽ കയറണം
എന്തിനാടി
അതൊക്കെയുണ്ട്
മയൂര ജ്വല്ലറി എന്ന ബോർഡ് കണ്ടതും
ദാ ഉണ്ണിയേട്ടാ സ്വർണ്ണക്കട നമുക്കവിടെ കയറാം
ബോർഡിന് മുകളിലെ ഭാസ്കര പിള്ള ആൻഡ് സൺസ് എന്നത് അവൾ ശ്രദ്ധിച്ചില്ല
കടയുടെ മുൻപിൽ വണ്ടി നിർത്തി
കടയിലുണ്ടായി രുന്നവർ അത്ഭുതത്തോടെ ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി
ഗ്ലാസ്സ് ഡോർ തുറന്നു അകത്തു കയറിയതും സെയിൽസിലും കൗണ്ടറിലും ഇരുന്നവർ ചാടിയെഴുനേറ്റു
സമീറ കാണാതെ ഞാനവരെ നോക്കി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു
കുട്ടികളുടെ വളയുണ്ടോ
അവൾ ചോദിച്ചു
എത്ര വയസ്സുള്ള കുട്ടിയാ
ചെറിയ കുട്ടിയാ അടുത്തിടെ ഉണ്ടായതേയുള്ളു
എത്ര മാസമായ കുട്ടിയാ
ഒരു മാസം ആവുന്നേയുള്ളു അല്ലെ
ഉണ്ണിയേട്ടാ
ആഹ് അതെയതെ
ഞാനാണേൽ ആദ്യമായി കയറിയ കട പോലെ ഡിസ്പ്ലേ നോക്കി കൊണ്ടിരിക്കുകയാണ്
ആൺകുട്ടിയോ പെൺകുട്ടിയോ
ആൺകുട്ടി
ആൺകുട്ടിയാണേൽ വളയേക്കാൾ നല്ലത് കാൽത്തളയാണ്
എന്നാ അത് മതി
രണ്ട് പവൻ തൂക്കം വരുന്ന രണ്ട് ജോഡി കാൽത്തള സെലക്ട് ചെയ്തു ഇതെടുത്തോളൂ
ഇതിനെത്രയായി
സെയിൽസ് ഗേൾ എന്റെ മുഖത്തേക്ക് നോക്കി ബില്ല് കൊടുത്തോളാൻ ഞാൻ കണ്ണു കൊണ്ടു ആംഗ്യം കൊടുത്തു
