ഉണ്ണികുട്ടന്റെ യോഗം – 12 3അടിപൊളി  

എന്തിനു നിനക്ക് വേറേ പണിയില്ലേ

അല്ല കാര്യങ്ങളറിയാലോ

അപ്പൊ ക്ലാസ്സിൽ കേറണ്ടേ

അതവിടെ തന്നെ കാണുമല്ലോ നമുക്കൊന്നു പോയിട്ട് വന്നിട്ട് കയറാം

എന്നാ അവന്മാരെ കൂടെ വിളിച്ചാലോ

നമ്മളെന്താ കല്യാണത്തിനു സദ്യ ഉണ്ണാൻ പോവുന്നോ നീ

മാത്രം മതി

എന്നാ മതി മച്ചു വണ്ടിയെട്

പത്രോസ് മുതലാളിയുടെ വീട് കണ്ടു പിടിച്ചു ബുള്ളറ്റ് ഗേറ്റിനു വെളിയിൽ വെച്ചു ഞങ്ങളിറങ്ങി നടന്നു ചെന്നു കോളിങ്ങ് ബെല്ലടിച്ചു

വെള്ളപ്പന്നിയെ പോലെ ചീർത്ത ഒരു സ്ത്രീ വന്നു വാതിൽ തുറന്നു

അരാ എന്ത് വേണം

അവരുടെ തോളത്ത് തല ഒട്ടിച്ചു വെച്ചേക്കുവാന്നു തോന്നുന്നു കഴുത്തു കാണാനില്ല

പത്രോസ് മുതലാളിയേ ഒന്ന് കാണാൻ ആരുന്നു

അവർ ഒന്നും മിണ്ടാതെ തിരിച്ചു പോയി

വലിയ കുടവയറും കുലുക്കി കഴുത്തിൽ ഒരു സ്വർണ്ണ ചങ്ങലയിട്ട ഒരു രൂപം നടന്നു വന്നു

നീയൊക്കെ ഏതാടാ

പിരിവിന് വന്നതാണേൽ ഇവിടന്നും ഒന്നും തരാനില്ല വന്ന പോലെ പൊക്കോ അയാൾ പാറപുറത്ത് ചിരട്ട ഉരക്കുന്ന പോലുള്ള ശബ്ദത്തിൽ പറഞ്ഞു

ഞങ്ങളാ ദേവകിയമ്മയുടെ സ്ഥലത്തിന്റെ ബാധ്യതയേ പറ്റി അറിയാൻ വന്നതാ മുതലാളി വിനോദ് പറഞ്ഞു

അതിനു നീയൊക്കെ ഏതാടാ

ഞങ്ങൾ….ഞാനവന്റെ കാലിൽ ചവിട്ടി

മുതലാളിക്ക് പൈസ കിട്ടിയാ പോരെ ഞാൻ ചോദിച്ചു

ങ്ഹാ എനിക്കെന്റെ പണം കിട്ടിയാമതി നീയൊക്കെ ആരാണെൽ എനിക്കെന്നാ

പണം കൊണ്ടു വന്നിട്ടുണ്ടോ

എത്രയാ മുതലാളി

പതിനായിരത്തി മുന്നൂറ്റി പതിനഞ്ചു രൂപ അൻപത് പൈസ

റെഡി ക്യാഷ് തന്നാൽ അൻപത് പൈസ കുറച്ചേക്കാം

പതിനായിരമെ ബാങ്കിൽ നിന്നും എടുത്തിരുന്നുള്ളു

പഴ്സ് എടുത്തു നോക്കി ഭാഗ്യം അതിൽ പത്തറന്നൂറ് രൂപ ഉണ്ടായിരുന്നു

ഇതാ നിങ്ങൾ പറഞ്ഞ പണം മുഴുവന്നുമുണ്ട് 50 പൈസയും ചേർത്തു

അയാൾ പൈസ എടുത്തു മൂന്നു വട്ടം എണ്ണി ബോധ്യപ്പെട്ടു

നിങ്ങൾ പോയിട്ട് നാളെ വാ അവരുടെ പത്രം ഞാൻ എടുത്തു വെച്ചേക്കാം

എന്നാ ആ പൈസ ഇങ്ങു തന്നേരെ നാളെ പത്രം തരുമ്പോ തരാം

അതെന്നാടാ കൊച്ചെ നിനക്കൊരു വിശ്വാസക്കുറവ് പോലെ

തന്നെ വിശ്വസിക്കാൻ താനെന്റെ അമ്മായിഅപ്പനൊന്നുമല്ലല്ലോ

ആ പൈസ ഇങ്ങു താടോ

ങ്ഹാ നീ ചൂടാവതെടാ കൊച്ചനെ

ഞാനൊന്നു നോക്കട്ട് അവരുടെ പത്രം ഇവിടെങ്ങാനും ഉണ്ടോന്നു

അയാൾ അകത്തേക്ക് പോയി

അര മുക്കാൽ മണിക്കൂറായിട്ടും അകത്തേക്ക് പോയ ആളെ കാണാനില്ല

അയാൾ നമുക്കിട്ട് പണിയുവാണല്ലോ മച്ചു

എന്നാ പിന്നെ നമ്മുടെ സ്വാഭാവം നമുക്കും കാണിക്കാം വാ അളിയാ

ഞങ്ങൾ വീടിനുള്ളിലേക്ക് കയറി

വല്ല്യ പലിശക്കാരനാ ഇരിക്കാൻ നല്ലൊരു കസേര പോലും മേടിച്ചിട്ടില്ല

ഞങ്ങൾ ചുറ്റുമൊന്നു നോക്കി മൂന്നു മുറികളാണ് ഉള്ളത് മൂന്നും അടച്ചിട്ടിരിക്കുന്നു ഹാളിന്റെ അങ്ങേ അറ്റത്തെ ഒരു വാതിൽ മാത്രം തുറന്നിട്ടുണ്ട്

അളിയാ അയാളാ വഴി ഇറങ്ങി ഓടി ന്നാ തോന്നണേ

വാടാ നോക്കാം

അത് അടുക്കള ആയിരുന്നു

ആദ്യം കണ്ട പെണ്ണുമ്പിള്ള എന്തോ കറി വെക്കുവാന്നു തോന്നുന്നു

ചേട്ടത്തിയെ എന്നതാ ഉച്ചക്കത്തേക്ക് കറി

വിനോദ് അവരുടെ അടുത്തേക്ക് ചെന്നു കയ്യിലിരുന്ന തവി വാങ്ങി പാത്രത്തിൽ നിന്നു ഒരു കഷ്ണം കോരീയെടുത്ത് കഴിച്ചു

ഓഹ് ബീഫാ അല്ലിയോ

നിങ്ങളൊക്കെ ആരാ അവർ പേടിച്ചു പുറകോട്ടു മാറി

ഹാ അതെന്നാ ചോദ്യമാ ചേട്ടത്തി നിങ്ങളല്ലിയോ ഞങ്ങൾക്ക് വാതില് തുറന്നു തന്നെ

അച്ചായോ അവർ പുറത്തേക്കിറങ്ങാൻ നോക്കി

വാതിലടഞ്ഞു ഞാൻ നിൽപുണ്ടായിയിരുന്നു

അതേ ചേട്ടത്തി നിങ്ങടെ അച്ചായൻ ഞങ്ങടെ കയ്യിലെ പൈസയും വാങ്ങി ഒരു പത്രമെടുക്കാൻ പോയതാ അങ്ങേർക്ക് പൊങ്ങുന്നില്ല എന്ന് തോന്നുന്നു

അത് പ്രായമായില്ലേ അളിയാ പഴയ പോലെ പെട്ടെന്ന് പൊങ്ങുവേലാരിക്കും

ചൂടൻ ബീഫ് വായിലിട്ടു ചവച്ചു കൊണ്ട് വിനോദ് പറഞ്ഞു

ചേട്ടത്തി ചെന്നു ആ പേപ്പറിങ്ങു കൊണ്ടു വരാൻ പറ ഇല്ലേ അടുക്കളെന്നു അവനങ്ങു കിടപ്പ് മുറിയിലോട്ട് വരും

അച്ചായനെ പോലെയൊന്നുമല്ലട്ടോ പെട്ടെന്ന് പൊങ്ങും

അവൻ വിളിച്ചു പറഞ്ഞു

എന്നാ ചേട്ടത്തി ചെന്നാട്ടെ

അച്ചായോ അവർ നിലവിളിക്കും പോലെ വിളിച്ചു കൊണ്ട് ഉരുണ്ടുരുണ്ട് പോയി

Leave a Reply

Your email address will not be published. Required fields are marked *