ഉണ്ണികുട്ടന്റെ യോഗം – 12 3അടിപൊളി  

അതിനെന്താ ഉണ്ണിയേട്ടാ ഇവരല്ലേ പുറത്ത് പോണേ ഇവരെടുത്തോട്ടെ

ഷാഹിനയുടെ മുഖത്തു ഒരു ചെറിയ തെളിച്ചം വന്നു

ഇതെന്താ ഉണ്ണി എന്തിനാ ഇതിനു മാത്രം സാധനങ്ങൾ കൊടുത്തു വിട്ടേക്കുന്നെ ഇതൊക്കെയെന്നാ ചുമ്മാ കിട്ടുന്നത് വല്ലോം ആണോ എത്ര രൂപയായിക്കാണും ഇതിനെല്ലാം കൂടി

അത് ചുമന്നോണ്ട് പോരാൻ ഒരുത്തിയും ഇത്താ എന്നെയും സമീറയേം ചേർത്തു ശകാരിച്ചു

എന്റെ പൊന്നിത്ത ഇത് ഞങ്ങൾ രണ്ട് പേരും അറിഞ്ഞ കാര്യമല്ല

പോരാൻ നേരത്ത് വണ്ടിയെൽ എടുത്തു വെച്ചു തന്നിട്ട് ഇവിടെ വരുമ്പോ തരാൻ പറഞ്ഞു ഞാൻ തന്നു അത്രെയേ ഞങ്ങൾക്ക് അറിയൂ

എന്നാലും വെറുതെ പൈസ ഇങ്ങനെ ചിലവാക്കേണ്ട കാര്യമുണ്ടോ

അവിടുത്തെ കൊച്ചുതമ്പുരാനല്ലേ ഉമ്മി അപ്പോ കുറക്കാൻ പാടില്ല ല്ലോ ഷാഹിനയുടെ ഉള്ളിൽ നിന്നവളുടെ കുശുമ്പ് വെളിയിൽ വന്നു

നീയെന്താ പെണ്ണെ ഇവരോട് പറഞ്ഞെ

ഞാൻ അവിടെ കണ്ടത് മാത്രമേ പറഞ്ഞുള്ളു

എന്റെ പെണ്ണെ നീയവിടെ കണ്ടതു മാത്രമല്ല അത് പോലെ മൂന്ന് നാല് പാടശേഖരങ്ങളും തോപ്പുകളും കെട്ടിടങ്ങളുമൊക്കെയുണ്ട് പക്ഷെ അതൊന്നും എന്റെയല്ല

പിന്നെ എന്നെ പറ്റിക്കാനൊന്നും നോക്കണ്ട എന്നോട് ചേച്ചി പറഞ്ഞു എല്ലാം ഉണ്ണിയേട്ടന്റെ ആണെന്ന്

എടി ഏട്ടത്തി പറഞ്ഞത് നിനക്ക് മനസിലാവാഞ്ഞിട്ടാ

നമ്മൾ കണ്ടത് എന്റെ അച്ഛനും ഏട്ടന്മാരും കൂടി അധ്വാനിച്ചുണ്ടാക്കിയതാ ഏട്ടന്മാരുടെ വിയർപ്പും ജീവിതവുമാ ആ കണ്ട സ്വത്തു മുഴുവൻ അച്ഛൻ പോയതിനു ശേഷവും ഏട്ടന്മാർ ഒരുപാട് സ്വത്തുണ്ടാക്കിയിട്ടുണ്ട് പക്ഷെ അവരാരും അത് അവരുടെ പേരിലല്ല വാങ്ങിയത്

പിന്നെ???

നാല് പേരും ഒരുമിച്ചാണത് ചോദിച്ചത്

അച്ഛന്റെ മരണ ശേഷം മക്കൾ എല്ലാവരും ചേർന്നു ഒരു ട്രസ്റ്റ് ഉണ്ടാക്കി ഭാസ്കരപിള്ള ആൻഡ് സൺസ് എന്ന പേരിൽ ആ ട്രസ്റ്റിന്റെ പേരിലാണ് സ്വത്ത് മുഴുവൻ

അപ്പൊ ആ ചേച്ചിയെന്താ അങ്ങനെ പറഞ്ഞെ

ട്രസ്റ്റ് ചെയർമാൻ ഞാനായ കൊണ്ട് എല്ലാത്തിന്റെയും ഉടമസ്ഥൻ ഞാനാന്നാ പറഞ്ഞെ പക്ഷെ അതിൽ ഒരു രൂപയുടെ സ്വത്തു പോലും ഞാൻ വാങ്ങിയതല്ല എന്റെയുമല്ല എല്ലാം ഏട്ടന്മാരുടെയാ

അപ്പൊ നിന്റെ ഏട്ടന്റെ കെട്ടിയോളുമാർക്കതിൽ കുഴപ്പമൊന്നുമില്ലെടാ

ഇത് ശരിക്കും ഏട്ടത്തിമാരുടെ ഐഡിയ ആണിത്താ

എന്നും എല്ലാവരും ഒരുമിച്ചുണ്ടാവാൻ വേണ്ടി ചെയ്ത പരിപാടിയാ

ഏട്ടന്മാർക്കും ഏട്ടത്തിമാർക്കും എനിക്കുമൊക്കെ ചെയ്യുന്ന ജോലിക്ക് ശമ്പളമുണ്ട് പഠിക്കുന്ന മക്കൾക്ക് സ്റ്റൈപെന്റുമുണ്ട്

12 വയസ്സ് കഴിഞ്ഞ ആണും പെണ്ണും പറ്റുന്ന പോലെ എല്ലാ പണിയും ചെയ്തോണം അതിനു വേറെ ശമ്പളം

കിട്ടും കൃഷി പണിയിൽ സഹായിക്കുന്ന മക്കൾക്ക് കൂടുതൽ ശമ്പളം കിട്ടും

എല്ലാ മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കുമൊക്കെ തുല്യ അവകാശമാണ് സ്വത്തിൽ എങ്കിലും അവനവന് കിട്ടുന്ന പൈസ മാത്രമേ ചിലവാക്കാൻ അനുവാദമുള്ളൂ ചിലവാക്കുന്ന ഓരോ രൂപക്കും എല്ലാവരും കൃത്യമായ കണക്ക് കാണിക്കണം അതിപ്പോ ചെയർമാനായ ഞാനായാലും ഫൗണ്ടർ ആയ വല്യേട്ടൻ ആയാലും നിയമം എല്ലാവർക്കും ഒരുപോലെയാണ്

എന്തോ യക്ഷികഥ കേൾക്കും പോലെ ഉമ്മയും മക്കളും വാ പൊളിച്ചിരുന്നു

അപ്പൊ എനിക്കും ശമ്പളമില്ലേ ഉണ്ണിയേട്ടാ ഞാനിപ്പോ ഉണ്ണിയേട്ടന്റെ മോളല്ലേ

എന്തിനു തീറ്റെം കഴിഞ്ഞു കിടന്നുറങ്ങുന്നതിനോ

പണിയെടുക്കണമെടി നിന്റെ പ്രായത്തിലുള്ള മക്കളാണെൽ മൂന്നു പേര് ചെയ്യുന്ന പണി ഒറ്റയ്ക്ക് ചെയ്യേണ്ടി വരും ശമ്പളം കിട്ടാൻ

അല്ലാതെ ഇവിടെ ഉമ്മച്ചിയെ കൊണ്ട് പണിയെടുപ്പിച്ചു തിന്നുന്ന പോലെ അവിടെ നടക്കില്ല മോളെ

ഏട്ടന്മാരുടെ രണ്ട്

മക്കളുടെയും നൂല് കെട്ട് ഉടനെയുണ്ടാവും അപ്പൊ നിങ്ങളെ എല്ലാവരെയും കൂട്ടി കൊണ്ട് ചെല്ലണമെന്നാ പറഞ്ഞേക്കുന്നെ

അതിനു ക്ഷണിക്കാൻ അവരു ആരെങ്കിലും അടുത്ത ദിവസം വരും അപ്പൊ എല്ലാവർക്കും നേരിട്ട് കാണാം

ഇപ്പൊ ഇവിടുത്തേ പ്രശനങ്ങൾ തീർന്നില്ലേ ഇനി ഞാൻ പോവട്ടെ

ഇന്ന് പോവണ്ട ഉണ്ണിയേട്ടാ ഇവിടെ കിടക്കാം

ഒന്ന് പോടീ പെണ്ണെ ഞാൻ പോവട്ടെ ഞാൻ സെറ്റിയിൽ നിന്നും എഴുനേറ്റു

Leave a Reply

Your email address will not be published. Required fields are marked *