രണ്ട് കണ്ണും ഇറുക്കിയടച്ചു കാണിച്ചു
എന്നിട്ടാണോ വിശപ്പില്ല ന്നു പറഞ്ഞെ
കഴിച്ചു തുടങ്ങിയപ്പോ നല്ല ടേസ്റ്റ് അപ്പൊ വിശപ്പു വന്നു
ഇനിയെന്തേലും വേണോ
വേണ്ടാ വയറ് പൊട്ടാറായി
കഴിച്ചിട്ടു ഇറങ്ങുമ്പോൾ നേരെ എതിരെ വലിയൊരു ടെക്സ്സ്റ്റൈൽ ഷോപ്പ്
വാ നമുക്ക് ആ കടയിൽ ഒന്ന് കയറിയിട്ട് പോവാം
അവളുടെ കൈ പിടിച്ചു റോഡ് ക്രോസ്സ് ചെയ്തു കടയിലേക്ക് കയറി
ഗുഡ്മോർണിംഗ് സർ മെ ഐ ഹെല്പ് യു
കടും ചുവപ്പു നിറമുള്ള ലിപ്സ്റ്റിക്കിന് മേൽ
ഒട്ടിച്ചു വെച്ച ചിരിയോടെ ഒരു തരുണിമണി
ലേഡീസ് വെയർ?
തേർഡ് ഫ്ലോർ സർ ലിഫ്റ്റ് ഈസ് ദർ സർ
താങ്ക് യു
ലിഫ്റ്റിൽ കയറി
ഡോർ അടഞ്ഞു ലിഫ്റ്റ് ഉയർന്നതും സമീറ പേടിച്ചരണ്ടു എന്റെ കയ്യിൽ മുറുകെ പിടിച്ചു
അവൾ ആദ്യമായാണ് ലിഫ്റ്റിൽ കയറുന്നത്
ലിഫ്റ്റിൽ നിന്നിറങ്ങിയതും അടുത്ത സുന്ദരി
മാഡത്തിനാണോ സർ ഡ്രസ്സ് നോക്കുന്നത്
യെസ്
ഏതു ടൈപ് ഡ്രസ്സ് ആണ് സർ
ചുരിദാർ സാരിസ് കുർത്തീസ്…….
നോർത്തിന്ത്യൻസ് മാത്രമാണ് ആ സമയത്ത് കുർത്തി ധരിച്ചു കണ്ടിട്ടുള്ളു
കുർത്തീസ് സെക്ഷൻ?
പ്ലീസ് കം സർ
അവൾ ഞങ്ങളെ കുർത്തികളുടെ സെക്ഷനിലേക്ക് കൊണ്ടു പോയി
മാഡം പ്ലീസ് കം കളർ കോമ്പോസിഷൻ മാച്ചിങ് നോക്കാം
സർ ഇരിക്കു
അവൾ ഒരു സെറ്റി ചൂണ്ടികാട്ടി ഞാൻ അവിടെ പോയിരുന്നു
സമീറയെ വിളിച്ചു കൊണ്ടു അവൾ പോയി
അര മണിക്കൂർ കഴിഞ്ഞു
ഇവിരീ പെണ്ണിനേം കൊണ്ട് എങ്ങോട്ടാണോ പോയെ
വെള്ള കല്ല് പതിപ്പിച്ച
ഗോൾഡൻ എംബ്രോയറി വർക്ക് ചെയ്ത
ചെറി റെഡ് കളർ കുർത്തി അതിനു ചേരുന്ന കമ്മൽ രണ്ട് കാപ്പ് വള സ്റ്റോൺ വെച്ചൊരു നേക്ലസ്
ഹാഫ് ഷൂ ഒക്കെയിട്ടൊരു സുന്ദരികുട്ടി മുന്നിൽ വന്നു നിന്നു
ഞാനവളുടെ ഷൂവിന്റെ ഭംഗിയാണ് ആദ്യം കണ്ടത് മുഖം ഉയർത്തി നോക്കിയിട്ട് അത്
സമീറയാണ് എന്ന് മനസ്സിലാവാൻ കുറച്ചു സെക്കന്റുകൾ കഴിഞ്ഞു
എങ്ങനെയുണ്ട് ഉണ്ണിയേട്ടാ കൊള്ളാമോ അവൾ നിറഞ്ഞ ചിരിയോടെ ചോദിച്ചു
അടിപൊളി എനിക്ക് പോലും മനസിലായില്ല പെണ്ണെ
നിനക്കിഷ്ട്ടപെട്ടോ
മ്മ്മ് ഒത്തിരി
പാക്ക് ചെയ്യട്ടെ സർ
വേണ്ട ഇതിങ്ങനെ തന്നെ മതി ഇട്ടിരുന്ന ഡ്രസ്സ് പാക്ക് ചെയ്തോളൂ
ഒക്കെ സർ
ഒരു ഷോൾഡർ ബാഗ് കൂടെ എടുക്കട്ടെ സർ
യെസ്….പ്ലീസ്
അവളിട്ടിരുന്ന ഡ്രസ്സും ആഭരണങ്ങളും കാണിച്ചു ബോധ്യപ്പെടുത്തി ഡ്രെസ്സിന് മാച്ചിങ് ആയ ഒരു ബാഗിൽ വെച്ചു തന്നു കൂട്ടത്തിൽ ഒരു ബില്ലും രണ്ടായിരത്തി മുന്നൂറ് രൂപ മുക്കാൽ പവൻ സ്വർണ്ണത്തിന്റെ വില
എന്റെ ഭാര്യയാവേണ്ട പെണ്ണിന് വാങ്ങുമ്പോൾ അത് ഏറ്റവും നല്ലത് തന്നെ വേണം അതിനു പണം എനിക്കൊരു പ്രശ്നമല്ല
ഞാൻ ബാഗ് തുറന്നു ചെക്ക് ബുക്ക് എടുത്തു ഒരു ലീഫ് കീറി എമൗണ്ട് എഴുതി സൈൻ ചെയ്തു കൊടുത്തു
ഇഫ് യു ഹാവ് പാസ് ബുക്ക് സർ
യെസ്
ഷോ മീ പ്ലീസ്
ഞാൻ പാസ് ബുക്ക് എടുത്തു മാനേജർക്കു നേരെ നീട്ടി
ബാലൻസ് എമൗണ്ട് കണ്ടതും അയാളുടെ കണ്ണു തള്ളി അയാൾ അഡ്രെസ് നോക്കി
സർ ഭാസ്കരപിള്ള ആൻഡ് സൺസ് കമ്പനിയുടെ…??
ഓണറാണ്
സോറി സർ അയാൾ എഴുനേറ്റ് നിന്നു പാസ് ബുക്ക് മടക്കി എന്റെ നേരെ നീട്ടി
ഇട്സ്
ഒക്കെ
ഞാനതു വാങ്ങി എന്റെ ബാഗിൽ വെച്ചു
പുറത്തിറങ്ങി
അയാളെന്താ ഉണ്ണിയേട്ടാ ചോദിച്ചേ
ആര്
അവിടിരുന്ന ആ ചേട്ടൻ
ഏതോ കമ്പനി എന്നൊക്കെ പറയുന്ന കേട്ടല്ലോ
അത് നമ്മുടെ കമ്പനിയുടെ പേരാണ് പെണ്ണെ
ഉണ്ണിയേട്ടനാണോ മുതലാളി
ഞാനോറ്റക്കല്ല ഏട്ടന്മാർ എല്ലാവരും കൂടിയാണ് പക്ഷെ ബാങ്ക് കാര്യങ്ങളൊക്കെ നോക്കുന്നത് ഞാനാണ് ന്നു മാത്രം
എത്ര രൂപ കാണും ബാങ്കില്
എന്തേ മോൾക്ക് പൈസ വല്ലതും വേണോ
ഞങ്ങൾ ബൈക്കിനടുത്ത് എത്തിയിരുന്നു
ചുമ്മാ അറിയാൻ
ചോദിച്ചതാ
ഇപ്പൊ തന്നെ അറിയണോ
വേണ്ടാന്നെ ഞാൻ ചുമ്മാ ചോദിച്ചതല്ലേ വണ്ടിയെടുക്ക് നമുക്ക് പോവാം
ഡ്രസ്സ് മാറിയതോടെ അവൾ പഴയ സമീറയായി
അവൾക്കാദ്യത്തെ ഡ്രസ്സ് എത്ര ബുദ്ധിമുട്ടായിരുന്നു എന്ന് എനിക്കിപ്പോഴാണ് മനസിലായത്
വഴി നീളെ കാണുന്ന ഓരോന്നിനെയും കുറിച്ചുള്ള സംശയങ്ങൾ കമെന്റുകൾ ഒക്കെയായി നാട്ടിലെത്തിയത് അറിഞ്ഞില്ല
ആദ്യം തന്നെ ഗുരുജിയുടെ ആശ്രമത്തിലേക്കാണ് പോയത്
