ഉണ്ണികുട്ടന്റെ യോഗം – 12 3അടിപൊളി  

ഇത്ത എഴുനേറ്റ് ഹാളിലേക്ക് വന്നു അടുക്കളയിൽ നിന്നു ഷബ്നയും

എല്ലാവരും നോക്കി നിൽക്കേ ഞാനവളെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു

നീയെന്റെ മോളായ കൊണ്ടല്ലേടി പോത്തേ ഞാൻ വഴക്കു പറയണേ

വേണ്ടാ എന്നെ തല്ലിയാ മതി വഴക്കു പറയണ്ട

സോറി ടാ ചക്കരെ എന്റെ പൊന്നിനെ ഇനി വഴക്കു പറയൂല അവളുടെ കവളിൽ തഴുകി കണ്ണു നീര് തുടച്ചു രണ്ട് കണ്ണിലും ചുംബിച്ചു

ഇനി എന്റെ മോളോന്നു ചിരിച്ചേ

ങ്ങു..ങ്ങു

ചിരിക്കെടി പട്ടി അവളുടെ വയറിൽ പിടിച്ചു ഇക്കിളിയാക്കി

അവൾ ഇക്കിളി കൊണ്ട് പൊട്ടിച്ചിരിച്ചു

നീ ഒറ്റയൊരുത്തനാ ഈ പെണ്ണിനെ

ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കണേ ഇപ്പൊ നിന്നെ പോലും ബഹുമാനമില്ലാതെയായില്ലേ കൊഞ്ചിക്കെടാ ഇനീം കൊഞ്ചിക്കു തലേൽ കേറ്റിയിരുത്തി കൊഞ്ചിക്ക്

ദേ തള്ളേ ഉമ്മയാന്നൊന്നും നോക്കൂല മൂക്കിടിച്ചു ഞാൻ പഞ്ചറാക്കും പിന്നെ മിയ മിയാ ന്നിരിക്കും സൗണ്ട് എന്റെ കൊച്ചെന്തു ബഹുമാനക്കുറവ് കാണിച്ചൂന്നാ നിങ്ങളീ പറയണേ അവള് വന്നു വിളിച്ചപ്പോ ഇന്ന് ഞായറാഴ്ചയാ ഞാൻ കുറച്ചു നേരം കഴിഞ്ഞേ എഴുന്നേൽക്കു എന്ന് പറഞ്ഞു തിരിച്ചു വിട്ടത് ഞാനാ

അത്യാവശ്യമാന്നു പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇവൾക്ക് അകത്ത് കേറാനുള്ള അടവാന്നു അതാ ഞാൻ എന്ത് അത്യാവശ്യമാണേലും വരില്ല ന്നു പറഞ്ഞെതു

ഞാനറിഞ്ഞോ

ഇവിടെ നിങ്ങൾ പനിച്ചു വിറച്ചു കിടക്കുവാന്നു

സമീറ അന്തം വിട്ടന്റെ മുഖത്തേക്ക് നോക്കി നിന്നു

(എന്റെ കാര്യങ്ങൾ ഭംഗിയായി നടന്നല്ലോ ഇനി സമീറയെ അകറ്റി നിർത്തേണ്ട കാര്യമില്ല ല്ലോ )

എന്നിട്ടാണോടാ നീ അമ്മാതിരി വർത്താനം പറഞ്ഞിട്ട് പോയെ പാവം എന്റെ കുഞ്ഞിനെ ഞാൻ എന്ത് ചീത്ത വിളിച്ചു

ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് ഞങ്ങളുടെ ഇടയിൽ കേറാൻ നിൽക്കരുത് ന്നു

ഞാനും എന്റെ മോളും പലതും പറയും ചെയ്യും അതിലൊന്നും ആരും ഇടപെടേണ്ട അല്ലെടാ മുത്തേ ഞാനവളെ ഒന്നൂടെ ഉമ്മ വെച്ചു

അവൾ പൂച്ചക്കുട്ടിയെ പോലെ എന്നിൽ ചേർന്നു നിന്നു

നോക്കെടി പിള്ളേരെ ഇപ്പോ നമ്മളെല്ലാം ആരായി

കരഞ്ഞു വീർത്ത മുഖങ്ങിളിലെല്ലാം ചിരി പടർന്നു

നിനക്കെന്താടി ഇന്നലെ സ്പെഷ്യലായിട്ട് തന്നു വിട്ടെ ആ ബാഗിൽ

അയ്യോടാ ഞാനതു മറന്നു

സമീറ സ്റ്റെപ്പ് കയറി ഓടി റൂമിൽ ചെന്നു ബാഗ് വലിച്ചു കൊണ്ടു വന്നു

അതിനു നല്ല വെയിറ്റ് ഉണ്ടാരുന്നു

എന്താടി അതില് അമ്മിക്കല്ലോ

ഞാൻ നോക്കീല ഉണ്ണിയേട്ടാ നമുക്ക് നോക്കാം

ബാഗിന്റെ നീളൻ സിബ്ബ് തുറന്നു

“”ഇക്കാക്കും ഇത്താക്കും സ്നേഹപൂർവ്വം”” എന്നു മനോഹരമായ കയ്യക്ഷരത്തിൽ എഴുതിയൊരു വല്യ കവറാണ് ഏറ്റവും മുകളിൽ

അവളതെടുത്ത് ഇത്തയുടെ

കയ്യിലേക്ക് കൊടുത്തു ഇത് വാപ്പച്ചിക്കും ഉമ്മിക്കുമുള്ളതാ

ഇത്ത കവർ പൊട്ടിച്ചു

വില കൂടിയ കാഞ്ചിപുരം പട്ടുസാരി മൂന്നെണ്ണം മൂന്നു മുണ്ടുകളും ഷർട്ട് പീസുകളും എല്ലാം ഏറ്റവും കൂടിയ വിലയുടേത് കൂട്ടത്തിൽ ഒരു മേക്കപ്പ് ബോക്സും

മേക്കപ്പ് ബോക്സ് ഷാഹിന പിടിച്ചു പറിച്ചു ഇതെനിക്ക് വേണം

അടുത്ത കവർ

“”ഷാഹിന മോൾക്ക് സ്നേഹപൂർവ്വം “”

രണ്ട് ജോഡി ചുരിദാർ ഒരു കുർത്തി സെറ്റ് ഒരു മിഡിയും ടോപ്പും ഒരു മേക്കപ്പ് ബോക്സും

നിനക്കുള്ളത് കിട്ടിയില്ലേ ആ ബോക്സിങ്ങു താ

ഇത്താ അത് തിരിച്ചു വാങ്ങി

അടുത്ത കവർ

“”സ്നേഹപൂർവം

ഷബ്നക്കുട്ടിക്ക് “”

ഷാഹിനയുടെ ഐറ്റംസ് തന്നെ വേറേ കളറൂം ഡിസൈനും

നിനക്കൊന്നുമില്ലെടി സമീറെ

അവസാനത്തെ കവർ ആയിരുന്നില്ല അതൊരു ബോക്സ് ടൈപ് ലെദർ ബാഗ് ആയിരുന്നു

അത് പുറത്തെടുക്കാൻ തന്നെ കുറച്ചു പാട് പെട്ടു

“”ഞങ്ങളുടെ പൊന്നു മോൾക്ക്””

അതെന്താ ഉണ്ണിയേട്ടാ ഇവൾക്ക് മാത്രം സ്പെഷ്യൽ ഷാഹിനക്ക് ബാഗ് കണ്ടതെ കുശുമ്പ് കയറി

എനിക്കറിയില്ല എനിക്കിതിൽ ഒരു പങ്കുമില്ല ഞാൻ ഒഴിവായി

6 ജോഡി ഡ്രസ്സ് ഇന്നേഴ്സ് പെർഫ്യൂമുകൾ പലതരം മേക്കപ്പ് കിറ്റ് മൂന്നു നാല് സെറ്റ് പല മോഡൽ ചപ്പൽസ് അങ്ങനെ ഒരുപാട് ഐറ്റംസ് ഷാഹിനയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തു

അതേ നിനക്ക് മാത്രമായിട്ടല്ല ഇതെല്ലാം ഇവർക്ക് കൂടി കൊടുക്കണം ഞാൻ സമീറയോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *