ഉണ്ണികുട്ടന്റെ യോഗം – 12 3അടിപൊളി  

ഞാൻ കൌണ്ടറിലേക്ക് ചെന്നു മാനേജരോട് രഹസ്യമായി പറഞ്ഞു

പൈസ വാങ്ങരുത് നമ്മുടെ കടയാന്ന് അറിയുകേം ചെയ്യരുത്

ഒക്കെ സർ

അവൾ ബില്ലുമായി കൌണ്ടറിൽ വന്നു പൈസയും ബില്ലും അവിടെ കൊടുത്തു

കൺഗ്രജുലേ ഷൻ മാഡം ഇന്നത്തെ ആദ്യത്തെ കസ്റ്റമറിനു ഞങ്ങളുടെ ഓഫർ ഉണ്ട് ഈ ബില്ല് ഫ്രീയാണ്

മാനേജർ വളരെ നാടകീയമായി പറഞ്ഞു

അവൾക്കതു മനസിലായില്ല

അവളെന്റെ മുഖത്തേക്ക് നോക്കി

ഞാനീ നാട്ടുകാരനല്ലേ എന്ന ഭാവത്തിൽ ഞാൻ പുറത്തേക്ക് നോക്കി നിന്നു

അപ്പൊ പൈസ വേണ്ടേ

വേണ്ട മാഡം

അവൾ സംശയത്തോടെ പൈസയും പിടിച്ചു നിന്നു

ഉണ്ണിയേട്ടാ എന്തോ ഓഫർ ഉണ്ട് പൈസ വേണ്ടാന്ന്

അപ്പൊ കോളടിച്ചല്ലോ വാ നമുക്ക് പോവാം

എന്നാലും പൈസ കൊടുക്കാതെ എങ്ങനാ

നിങ്ങൾ വില കുറച്ചു തന്നാ മതി മൊത്തം ഫ്രീ വേണ്ട

വേണ്ട മാഡം ഇത് ഞങ്ങൾ സന്തോഷപൂർവം തരുന്നതാണ്

അവളുടെ നിഷ്കളങ്കതയും എന്റെ നിൽപ്പും കണ്ടു കടയിലുള്ളവർ മൊത്തം ചിരിയടക്കി നിൽക്കുവാണ്

വാ സമീ സമയം പോവുന്നു

അവൾ മടിച്ചു മടിച്ചാണത് വാങ്ങി ബാഗിൽ വെച്ചത്

ഉണ്ണിയേട്ടാ കുറച്ചു കുട്ടിയുടപ്പു കൂടി വാങ്ങണം

വാ അവിടന്നു വാങ്ങാം

അടുത്ത ബിൽഡിംഗ് മയൂഖാ ടെക്സ്റ്റെയിൽസ് ആണ്

ഞങ്ങൾ അങ്ങോട്ട് നടന്നു

നാലാമത്തെ ഏട്ടന്റെ ഭാര്യയാണ് കൗണ്ടറിൽ ഉണ്ടായിരുന്നത്

ഞങ്ങൾ അങ്ങോട്ട് നടന്നു ചെന്നപ്പോഴേക്കും സ്വർണ്ണ കടയിൽ നിന്നു ഫോൺ വിളിച്ചു ഏടത്തിയോടവർ കാര്യം

പറഞ്ഞു കഴിഞ്ഞിരുന്നു

കടയിൽ കയറി അവൾ കുട്ടികളുടെ ഉടുപ്പിന്റെ സെക്ഷനിലേക്ക് പോയി

ഏടത്തി കൌണ്ടറിൽ നിന്നും ഇറങ്ങി എന്റടുത്ത് വന്നു

ഉണ്ണിക്കുട്ടാ ഇതാണോ നീ പറഞ്ഞ കുട്ടി

അതെയേട്ടത്തി

മോനെ ജാതിയും മതവും ഒന്നും നോക്കണ്ട നീ കെട്ടിക്കോ

ഞാൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു

എന്താ ഉണ്ണിയേട്ടാ ചിരിക്കണേ ആ ചേച്ചി എന്താ പറഞ്ഞെ

ഒന്നുമില്ല പെണ്ണെ നീ ഉടുപ്പ് വാങ്ങിയോ

നോക്കികൊണ്ടിരിക്കുവാ

വേഗമാവട്ടെ നമുക്കിന്ന് പോവണ്ടേ

രണ്ട് കുരുന്നുകൾക്കും അഞ്ചു വർഷമെങ്കിലും ഇടാനുള്ള ഉടുപ്പുകൾ അവൾ വാങ്ങി കൂട്ടി

എന്തിനാടി ഇത് മുഴുവൻ

ഇരിക്കട്ടെ ന്നെ അവർക്ക് മാറി മാറി ഇടാലോ

ഉവ്വാ ഇന്ന് രാത്രി തന്നെ ഇത് മുഴുവൻ ഇങ്ങോട്ട് തന്നെ തിരിച്ചു വരും

ഞാൻ മനസിലോർത്തു

ഇത്രേം പാക്ക് ചെയ്തോളൂ ചേച്ചി

ഇതെല്ലാം തിരിച്ചു വരാനുള്ളതാ എന്നറിയാവുന്ന സെയിൽസിൽ നിന്ന ചേച്ചി അതിന്റെ പ്രൈസ് സ്റ്റിക്കർ പോലും ഇളക്കാതെ മുഴുവൻ ഡ്രസ്സും കവറിലാക്കി കൊടുത്തു

എത്രയായി

കൌണ്ടറിലേക്ക് ചെന്നോളൂ

അവൾ ഏടത്തിയുടെ അടുത്തേക്ക് ചെന്നു

എത്രയായി ചേച്ചി

ഏടത്തി ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു

കൊച്ചിനെ ഇവിടെങ്ങും കണ്ടിട്ടില്ല ല്ലോ വീട് എവിടാ

കുറെ ദൂരെയാ

ഇവിടെ എവിടെ വന്നതാ

ഞങ്ങൾ ഇവിടെ അടുത്തുള്ള ഒരു ആശ്രമത്തിലെ സാമിയെ കാണാൻ വന്നതാ

ഇതാരാ

ഇതെന്റെ ഉണ്ണിയേട്ടനാ

ഇതാർക്കാ ഇത്രേം കുട്ടിയുടുപ്പ് വല്ല സ്കൂളിലും കൊടുക്കാനാണോ

അല്ല ഉണ്ണിയേട്ടന്റെ വീട്ടിൽ രണ്ട് വാവയുണ്ട് അവർക്കുള്ളതാ

മോളുടെ വീട്ടിൽ ആരൊക്കെയുണ്ട്

വാപ്പ ഉമ്മ രണ്ട് അനിയത്തിമാർ

അനിയത്തിമാർ എന്ത് ചെയ്യുന്നു

പഠിക്കുവാ ഒരാൾ പത്തില് ഒരാൾ ഒൻപതിൽ

എത്ര രൂപയായിന്നു പറഞ്ഞില്ല ല്ലോ

മോളിത്രേം ദൂരെന്ന് വന്നതല്ലേ ഇതെല്ലാം മോൾക്ക് ഫ്രീയാ

അത് പറ്റില്ല പൈസ വാങ്ങിയില്ലേൽ ഇതൊന്നും എനിക്ക് വേണ്ട

അയ്യോ ഇവിടന്നു എടുത്താൽ പിന്നെ തിരിച്ചെടുക്കില്ല കുട്ടി

ഇത് കൊണ്ടു പോയെ പറ്റു

ഇതെന്തൊരു കഷ്ട്ടമാന്നെ

അവിടേം പൈസ വാങ്ങിയില്ല ഇപ്പൊ ഇവിടെയും

ഉണ്ണിയേട്ടന്റെ നാട്ടുകാർക്ക് എന്തോ കുഴപ്പമുണ്ട് ട്ടോ

ഞങ്ങളെല്ലാം അവളുടെ സംസാരം കേട്ട് ചിരിച്ചു

എടുത്തോണ്ട് വാടി വീട്ടിൽ പോവണ്ടേ

ഞങ്ങൾ ഇറങ്ങി ബൈക്ക് വെച്ചിരിക്കുന്നിടത്തേക്ക് നടന്നു

ഇനിയെന്തേലും വാങ്ങാനുണ്ടോ പെണ്ണെ

ഒന്നും വേണ്ടാ ഇവിടുത്തേ കടക്കാർക്കൊക്കെ വട്ടാ നമുക്ക് പോവാം

ടൗൺ കഴിഞ്ഞു കുറച്ചു മുന്നോട്ടു പോവുമ്പോൾ കണ്ണെത്താ ദൂരത്തോളം വലിയൊരു പാടശേഖരമാണ്

എന്ത് രസാല്ലേ ഈ നെൽ പാടം കാണാൻ

Leave a Reply

Your email address will not be published. Required fields are marked *