കൂടാതെ അത് നീ എന്നോട് സത്യസന്ധമായി തുറന്നുപറയുകയും വേണം. അതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നുമില്ല, നീ അങ്ങനെ ചെയ്തു എന്ന് പറഞ്ഞ് വിഷമിക്കുന്നുമില്ല.”
കേട്ട കാര്യങ്ങൾ ഉൾക്കൊള്ളാനെന്നവണ്ണം വേദു കുറച്ചു സമയം നിശ്ശബ്ദയായി ഇരുന്നു.
“ഏട്ടന് ആ കഥയുടെ യഥാർത്ഥ ബാക്കി അറിയണം എന്നുണ്ടോ…?”
അവൾ അല്പം മടിയോടെ ചോദിച്ചു.
“താല്പര്യം ഒരുപാടുണ്ട്!”
ശ്യാമിന്റെ കണ്ണുകൾ തിളങ്ങി.
“പിന്നെന്താ ഇത്രകാലം എന്നോട് ചോദിക്കാതെ ഇരുന്നത്…?”
“നീ ആ പാർട്ട് തന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായി അതൊക്കെ നീ കെട്ടിച്ചമച്ച് എഴുതി തന്നതാണെന്ന്. പിന്നെ ഞാൻ അത് ചോദിക്കാൻ വരാതിരുന്നത് നീ ഗർഭിണിയായതുകൊണ്ടും, നിനക്ക് എന്നോട് പറയാൻ തോന്നുന്ന സമയം പറയട്ടെ എന്ന് വിചാരിച്ചതുകൊണ്ടുമാണ്.”
ശ്യാം വ്യക്തമാക്കി.
കുറച്ചു സമയം ആലോചിച്ച ശേഷം അവൾ പറഞ്ഞു:
“ഏട്ടാ… ഞാൻ അന്ന് എഴുതി തന്നത് പോലെ
ആയിരുന്നില്ല കാര്യങ്ങൾ… ഏട്ടൻ പറഞ്ഞതുപോലെ അവസാനം തന്ന ആ ഭാഗം മുഴുവൻ നുണയാണ്.
യഥാർത്ഥത്തിൽ നടന്നത് ഏട്ടൻ എങ്ങനെ എടുക്കും എന്ന ചിന്തയാണ് എന്നെ അങ്ങനെ എഴുതിപ്പിച്ചത്. പക്ഷേ അന്ന് ഇല്ലാത്ത ധൈര്യം എനിക്ക് ഇന്ന് വരുന്നത് പോലെ തോന്നുമ്പോൾ…”
ശ്യാം അവളെ കൗതുകത്തോടെ നോക്കി.
“എന്നു വെച്ചാൽ…?”
“ഞാൻ sarikkumabi ഉണ്ടായത് എന്താണെന്ന് ഏട്ടന് എഴുതിത്തരാം…”
അവൾ പറഞ്ഞു.
“ശരിക്കും…?” ശ്യാമിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു. വേദു തലയാട്ടി.
“അപ്പോൾ ഇന്നത്തെ ബസ്സിലെ സംഭവമോ…?”
അവൻ കുസൃതിയോടെ ചോദിച്ചു.
“ആദ്യം ഇതൊന്ന് കഴിഞ്ഞോട്ടെ ശ്യാമേട്ടാ…” അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകി.
ആ രാത്രി ശ്യാമിന് ഏറെ സന്തോഷം നൽകുന്ന ഒന്നായി മാറി. കിടക്കാൻ നേരം അവൻ ഫോണെടുത്ത്, വേദു പണ്ട് അയച്ചുതന്ന ആ പങ്കുവെപ്പിന്റെ നാലാം ദിനത്തിന്റെ കഥ ഭാഗം ഒരിക്കൽ കൂടി എടുത്തു വായിക്കാൻ തുടങ്ങി.
വേദു അയച്ചുതന്ന പങ്കുവെപ്പിന്റെ നാലാം ദിനത്തിലെ വരികളിലൂടെ കണ്ണോടിച്ചുകൊണ്ടിരിക്കെ, ആ കഥയിലെ ഓരോ സംഭവവികാസങ്ങളും ശ്യാമിന്റെ മനസ്സിൽ വീണ്ടും വിചിത്രമായൊരു ഉന്മാദവും ഉണ്ടാക്കിക്കൊണ്ടിരുന്നു.
പണ്ട് വായിച്ചപ്പോ എങ്ങനെയോ അതേ പോലൊരു ആവേശവും മൂടും അവനിൽ കുന്ന് കൂടി…കഴിഞ്ഞുപോയ ഓർമ്മകൾ വീണ്ടുമൊരു സിനിമ പോലെ അവന്റെ കണ്ണിൽ കടന്നുപോയ്ക്കൊണ്ടിരുന്നു…
വായിച്ചുതീർത്ത് എപ്പോഴോ ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ച് അവൻ ഉറക്കത്തിലേക്ക് വീണുപോയി.
രാവിലെ ജാലകവിരിപ്പുകൾക്കിടയിലൂടെ എത്തിയ സൂര്യരശ്മികൾ കൺപോളകളിൽ തട്ടിയപ്പോഴാണ് ശ്യാം കണ്ണ് തുറന്നത്. എഴുന്നേറ്റിരുന്നപ്പോൾ തൊട്ടടുത്ത് ഇളം മഞ്ഞ നൈറ്റിയിൽ വേദു ശാന്തമായി ഉറങ്ങുകയായിരുന്നു.
പണ്ടത്തേക്കാൾ വണ്ണം വെച്ച് കൂടുതൽ മാദകത്വമുള്ള ആ മുഖത്തേക്ക് നോക്കി അവൻ
അല്പസമയം ഇരുന്നു. കുഞ്ഞുങ്ങൾ ജനിച്ച ശേഷമുള്ള അവളുടെ ശരീരത്തിലെ മാറ്റങ്ങളും, ആ നാടൻ പെണ്ണിന്റെ വശ്യതയും അവന്റെ ഉള്ളിലെ സ്നേഹത്തെ വീണ്ടും ഉണർത്തി.
അവൻ സാവധാനം അടുത്തേക്ക് നീങ്ങി, അവളുടെ നെറ്റിയിൽ മൃദുവായി അധരങ്ങൾ അമർത്തി. ആ ചുംബനത്തിന്റെ ചൂടേറ്റ് വേദു പതുക്കെ കണ്ണ് തുറന്നു.
ശ്യാമിന്റെ കണ്ണുകളിലെ ആദ്രത കണ്ടതും അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.
“രാവിലെ തന്നെ എന്താ മിസ്റ്റർ കെട്ടിയോൻ ഉദ്ദേശം..?”
അവൾ അവനിലേക്ക് അല്പം കൂടെ ചേർന്നു കിടന്നുകൊണ്ട് ചോദിച്ചു.
“എന്റെ ഭാര്യയെ ഞാൻ പ്രണയിക്കുന്നതിന് പ്രത്യേകിച്ച് സമയമൊക്കെ വേണോടി?”
ശ്യാം അവളുടെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു.
“ഇന്നലെ രാത്രി ആ കഥ കിടന്ന് വായിക്കുന്നത് കണ്ടല്ലോ…അതാണോ ഈ സ്നേഹം?”
.അവൾ അവന്റെ കണ്ണുകളിലേക്ക് കുസൃതിയോടെ നോക്കി.
“ആവാം… ആവാതെയും ഇരിക്കാം….”
ശ്യാം അവളെ കൂടുതൽ തന്നിലേക്ക് ചേർത്തുപിടിച്ചു.
അവൾ അവന്റെ നെഞ്ചിൽ മുഖമമർത്തി.
“എന്നാലേ…മതി ഒട്ടിയത്…എഴുന്നേൽക്കണ്ടേ.. 10 മണിക്ക് അവടെ എത്തേണ്ടതല്ലേ…?.”
