അക്ഷയം – 5 1

Related Posts


ഏട്ടത്തി ഇടക്കിടക്ക് എന്നോടും പൊന്നുനോടും ഓരോന്നൊക്കെ ചോദിക്കാൻ തുടങ്ങി……

എല്ലാത്തിനും ഉത്തരം കൊടുത്തത് ഞാനും………….ഏടത്തിയുടെ ചോദ്യത്തിനൊക്കെ പോന്നുനെ കളിയാക്കിയാണ് ഉത്തരം പറഞ്ഞതെന്ന് പ്രേത്യേകിച്ചു പറയണ്ടല്ലോ……………..

അങ്ങനെ കളിയും ചിരിയും തമാശയുമായി വണ്ടി മുന്നോട്ട് പോയതും ഞാൻ ഏട്ടത്തിയുമായി നല്ല കമ്പനിയായി………. അരമണിക്കൂർ യാത്രക്ക് ശേഷം ഏട്ടത്തിയെ ഹോസ്റ്റലിലാക്കി ഞങ്ങൾ കല്യാണ വീട്ടിലേക്ക് യാത്ര തിരിച്ചു………..

പൊന്നു മോന്തേം വീർപ്പിച്ചിരിക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല….. ഞാനോർത്തു വണ്ടിയിൽ കേറുമ്പോ തന്നെ ഞാനവളെ തല്ലിയ കാര്യം ചേട്ടനോട് പറഞ്ഞു കൊടുക്കും എന്ന്……. ഇനി പറഞ്ഞുകൊടുത്താൽ തന്നെ നീയവനെ കളിയാക്കിയിട്ടല്ലേ തല്ല് മേടിച്ചതെന്നെ ചേട്ടൻ പറയു….. അതവൾക്കും നന്നായിട്ടറിയാം അതായിരിക്കും മിണ്ടാതിരിക്കുന്നത് …..

“പൊന്നു എന്ന പറ്റി നിനക്ക് ശ്രീകുട്ടിനെ ഇഷ്ടപെട്ടില്ലേ???…….”

പുറകിലിരുന്ന അവളെ നോക്കി ചേട്ടൻ ചോദിച്ചു…..

“ആ ഇഷ്ടപ്പെട്ടു നല്ല ഭംഗിയുണ്ട് ചേച്ചീനെ കാണാൻ……. എന്നാലും അപ്പുവേട്ടനെങ്ങനെ ഇതുപോലൊരു ചേച്ചി സെറ്റായെന്ന ഞാനോർക്കുന്നത്…………”

അത്രേം നേരം മോന്തേം വീർപ്പിച്ചിരുന്നവൾ മിണ്ടി തുടങ്ങി……..

“ചുമ്മാ പറയണതാടാ നീയും ഏട്ടത്തിയും കൂടി അമ്പലത്തിനകത്തേക്ക് കേറിയപ്പോ തൊട്ട് കുറ്റം പറയാൻ തുടങ്ങിയതാ ഇവള്…… കാണാൻ ഭംഗിയില്ല…..മുക്ക് കൊള്ളൂല…… ചുണ്ട് കൊള്ളൂല…. നടത്തം കൊള്ളൂല്ലന്നൊക്കെ പറഞ്ഞ്……..”

“സത്യാണോടി…… പൊന്നു??…..”

ചേട്ടൻ ഇത്തിരി ദേഷ്യം കലർന്ന ശബ്ദത്തിൽ ചോദിച്ചു…….

………. കാര്യം ഞാൻ ചുമ്മാ പറയണതാണെന്ന് അവനറിയാം ഇത് ചുമ്മാ അവളെ കളിപ്പിക്കാൻ വേണ്ടിയാണ്……..
“അപ്പുവേട്ട അവൻ നൊണ പറയണതാ ഞാനങ്ങനെയൊന്നും പറഞ്ഞട്ടില്ല അമ്മയാണെ സത്യം……..!!!!”

അവള് വിതുമ്പുന്നത് പോലെ പറഞ്ഞു……

കാര്യം എന്നോട് ഭയങ്കര ദേഷ്യോം വഴക്കും അധികാരോം കാണിക്കും എങ്കിലും അവനെ നല്ല പേടിയാണ് അവനൊന്ന് ദേഷ്യപ്പെട്ട ഇപ്പൊ ഇവിടെ കെടന്ന് കരയും……. അതാണ് അവളുടെ സ്വഭാവം…….

അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും വഴക്കിട്ടും

9.30 ആയപ്പോഴാണ് വീട്ടിലെത്തിയത്…….

വീട്ടിലെത്തിയതും ഫുഡും കഴിച്ചു നേരെ ഓരോ പണികളിലേക്ക് തിരിഞ്ഞു……..

പന്തൽ ഒരുക്കുക, ഫുഡിനുള്ള സാധനങ്ങൾ എടുത്ത് വെക്കുക, വരുന്ന വരുന്ന ബന്ധുക്കളെ സ്വീകരിച്ചിരുത്തുക അങ്ങനെ ഓരോ പണിയും ചെയ്ത് സമയം പോയതറിഞ്ഞില്ല നല്ല തിരക്കായത് കാരണം ഉച്ചയുണ് കഴിച്ചത് നാലുമണി കഴിഞ്ഞപ്പോഴാണ്………….

ഒരുവിധം പണി കഴിഞ്ഞപ്പോഴേക്കും നാട്ടുകാർ എത്തിതുടങ്ങി……….കുറച്ച് കഴിഞ്ഞതും അറേഞ്ച് ചെയ്തിരുന്ന ഗാനമേളക്കാരും വന്നു…….

ഞാൻ അവർക്ക് വേണ്ട ഏർപ്പാട് ചെയ്ത് ഹാളിലേക്ക് വന്നതും കുടുംബക്കാരെല്ലാം പുത്തൻ ഉടുപ്പും ഇട്ട് ഒരുങ്ങി ഇരിക്കുന്നു…….. ഞാൻ മാത്രം മുഷിഞ്ഞു നാറിയ കുപ്പായം ഇട്ട് നിൽക്കുന്നു………. ഇപ്പോഴാണ് ഞാൻ ഇടാൻ ആകെ രണ്ട് ഉടുപ്പേ എടുത്തുള്ളൂ എന്നോർത്തത്……. ആ ഇന്ന് ഇതൊക്കെ ഇട്ടമതിയെന്ന് വിചാരിച് ഞാൻ പുറത്തിറങ്ങി സ്റ്റേജിനു മുന്നിൽ പോയി നിന്നു……….

കുറച്ച് നേരം അവിടെ നിന്നപ്പോ സ്റ്റേജിൽ നിന്നു ചിക്കു ചേട്ടൻ എന്നെ വിളിച്ചു….. ഞാൻ സ്റ്റേജിലേക് ചെന്നു……

“എടാ നീ എന്ന ഈ മുഷിഞ്ഞ ഉടുപ്പും ഇട്ടോണ്ട് നിക്കണത്???……

ഞാൻ നിന്റെ റൂമിൽ മൂന്നാല് ഷർട്ടും പാന്റും ഷുസും വച്ചിട്ടുണ്ട് ഇഷ്ടോള്ള ഒരണ്ണം ഇട്ടോണ്ട് വന്നിട്ട് പൊളിയായിട്ട് നിക്ക്……പെൺപിള്ളേരൊക്കെ വന്നതല്ലേ ……”

പുള്ളിയത് പറഞ്ഞതും ഞാൻ നേരെ റൂമിലേക്ക് വെച്ചു പിടിച്ചു……… ഹാളിലൂടെ നടക്കുമ്പോ ‘ഞാൻ കാര്യമായിട്ട് പണിയെടുക്കുന്നുണ്ട് എല്ലം നോക്കീം കണ്ടും ചെയ്യുന്നുണ്ട് എന്നൊക്കെ ആരോ അമ്മയോട് കാര്യമായിട്ട് പറയുന്നുണ്ട്….. ‘ ഞാൻ അതും കേട്ട് സ്വയം അഭിമാനിച്ചുകൊണ്ട് റൂമിലേക്ക് നടന്നു……
റൂമിൽ ചെന്ന് നോക്കിയപ്പോ നാല് ഷർട്ടും നാല് പാന്റും

നാല് ജോഡി ഷുവും ആരോ കട്ടിലിൽ വെച്ചിരിക്കുന്നു……..

ഞാൻ കുളിയും കഴിഞ്ഞ് ഒരു ബ്ലാക്ക് ഷർട്ടും നീലയിൽ വൈറ്റ് ഷെയ്ഡും ഉള്ള ഒരു പാന്റും വൈറ്റ് ക്യാൻവാസ് ഷുവും എടുത്തിട്ടു കണ്ണാടി നോക്കി മുടിയും സെറ്റ് ചെയ്ത് കുറച്ച് പൌഡറും ഇട്ട് താഴെക്കിറങ്ങി……..

താഴേക്ക് ചെന്നതും ഫാമിലിയിലെ എല്ലാവരും കൂടിനിന്ന് ഫോട്ടോ എടുക്കുന്നു…..

അമ്മേം അച്ഛനും മാമനുമൊക്കെ ഉള്ളത് കരണം എനിക്ക് ഫോട്ടോ എടുക്കാനൊരു മടി….

നൈസായിട്ട് പുറത്തേക്കിറങ്ങാൻ ഒരുങ്ങിയതും രാജൻ വല്യച്ഛൻ എന്നേം പിടിച്ചുവലിച്ചു ഫോട്ടോക്ക് പോസ് ചെയ്യിച്ചു…..

ഞാൻ ഫോട്ടോക് പോസ് ചെയ്തതും അമ്മേടേം അച്ഛന്റെയുമൊക്കെ മോന്ത ഒരു കൊട്ട പോലെ വീർത്തു വന്നു…..പോരാത്തതിന് ഞാൻ നോക്കിയപ്പോ എന്നെ നോക്കി ഭസ്മിപ്പിക്കുന്നു……

!!ഇതെന്ത് മൈര് ഇങ്ങേരെന്തിനാ എന്നെ നോക്കി കലിപ്പിക്കണത് എനിക്കിഷ്ട്ടോണ്ടായിട്ടല്ലല്ലോ എന്നെ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യിപ്പിച്ചത്……

ആ എന്ത് മൈരേലും ആവട്ടെന്നും പറഞ്ഞ് രണ്ട് ഫോട്ടോക്കും പോസ് ചെയ്ത് ഞാൻ വീടിനു പുറത്തേക്കിറങ്ങി…….

കുറെ പേര് അങ്ങോട്ടും ഇങ്ങോട്ടും മിണ്ടീം പറഞ്ഞും ഇരിക്കുന്നു…… കുറച്ചുപേർ ആദ്യം തന്നെ പന്തിയിൽ കേറി ഫുഡ്‌ വിളമ്പി തുടങ്ങുമ്പോഴേ കഴിക്കാൻ ഇരിക്കുന്നു………
എന്റെ പ്രായത്തിലുള്ളതും അല്ലാത്തതുമായ കുറെ പെൺപിള്ളേർ ഒരുസൈഡിൽ വട്ടം കൂടിയിരിക്കുന്നു……..

കുറെ പിള്ളേർ സെറ്റ് ഓരോ ഉഡായിപ്പും ഒപ്പിച്ച് നടക്കുന്നു

കുറച്ചെമ്മാവന്മാർ കള്ളും കുടിച്ച് കൂത്താടി നടക്കുന്നു……

ഞാനിങ്ങനെ ഒരുങ്ങികെട്ടി ഊമ്പികുത്തിയിരിക്കുന്നു……..

അപ്പോഴാണ് ഗാനമേളക്കാർ പരുപാടി തുടങ്ങാനായിട്ട്

സ്റ്റേജിലോട്ട് കേറിയത്……. ഞാൻ ചെന്ന് അവർക്ക് ചെറിയ സഹായമൊക്കെ ചെയ്തുകൊടുത്തു……..

!!ശേ ഓപ്പൺ സ്റ്റേജ് ആയിപ്പോയി അല്ലെങ്കിൽ കർട്ടൻ വലിക്കാൻ ഇരിക്കരുന്നു……!!

!!എനിക്ക് കുഞ്ഞിലെ തൊട്ട് കർട്ടൻ വലിക്കാൻ ഇരിക്കാൻ ഭയങ്കര ഇഷ്ടാണ്……. ഞങ്ങടെ സ്കൂളിലെ ആനിവേഴ്സറി തൊട്ട് അമ്പലത്തിലെ ഡാൻസിന് വരെ ഞാൻ കർട്ടൻ വലിക്കാൻ ഇരുന്നിട്ടിട്ടുണ്ട്………

ഞാൻ ചുമ്മാ ചിന്തിച്ചോണ്ട് നിന്നപ്പോഴാണ് നിന്നപ്പോഴാണ് ഒരു ചേട്ടൻ ബീറും കൊണ്ട് പോകുന്നത് കണ്ടത്……

!!പോയൊരണ്ണം അടിച്ചാലോ!!

!!ഏയ്‌ ഇന്നും നാളേം അടിക്കേണ്ട എന്ന് ശപതം എടുത്തതല്ലേ!!

!!അതിനിപ്പോ എന്താ ഒരെണ്ണം അടിച്ച പിന്നെ ചില്ലായിട്ട് ഇവിടെ നിക്കാലോ!!

Leave a Reply

Your email address will not be published. Required fields are marked *