വധു is a ദേവത – 25

വധു is a ദേവത 25

Vadhu Is Devatha Part 25  | Author : Doli

[ Previous Part ] [www.kambi.pw]


 

തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് പിന്നിൽ ചിരിച്ചോണ്ട് നിക്കുന്ന ഹന്നെ…. (ഹന്ന : ഹന്ന ക്രിസ്റ്റിനാ ജോസഫ് S. P ജോസഫ് അങ്കിളിന്റെ മോൾ )

ഞാൻ : ആരാ…. ഞാൻ ഗ്ലാസ്‌ മാറ്റി ചോദിച്ചു…

ഹന്ന : 🙄

ഞാൻ : സോറി…. മനിഷാ…

ഹന്ന : ഷട്ട്…

ഞാൻ : ആരാ

ഹന്ന : നീ കളിക്കല്ലേ…

ഞാൻ : ഇല്ല എനിക്ക് മനസ്സിലായില്ല

ഹന്ന : ഞാൻ ഹന്നയാടാ…

ഞാൻ : ശെരി… നമ്മള് പരിചയം ഒണ്ടോ… അല്ലെങ്കി വല്ല ഡോണേഷൻ വേണോ….

ഹന്ന : ഇന്ദ്രജിത് തന്നെ അല്ലേ ഇയാള്…. ആം ഐ റോങ് ഓർ സംത്തിങ്….

ഞാൻ : അല്ല… ഞാൻ കാദർ

ഹന്ന : ഫക്ക് ഓഫ്…😡

ഞാൻ : ഏയ്‌ ക്രിസ്റ്റി…🤣

ഹന്ന : 😂… പറ്റിച്ചതാ അപ്പൊ

ഞാൻ : എന്തിന് വന്നേ ഇപ്പൊ

ഹന്ന : അതെന്താ ടാ അങ്ങനെ ഒരു സംസാരം…

ഞാൻ : ചുമ്മാ എന്ത് വിശേഷം മാളെ

ഹന്ന : ഗുഡ്… ഞങ്ങള് കല്യാണത്തിന് ഗോൾഡ് എടുക്കാൻ വന്നത്…

ഞാൻ : ആഹാ അടിപൊളി…

ഹന്ന : ഡിസ്‌കൗണ്ട് തരണേ

ഞാൻ : അതൊക്കെ പപ്പ ഞാൻ ഇങ്ങോട്ട് ഇല്ലേ….

ഹന്ന : ചിൽ അടിക്കണ്ടേ ഒന്ന്

ഞാൻ : പിന്നെന്താ…

ഹന്ന : നാളേം കൂടെ ഒരു വർക്ക് ഒണ്ട്… അത് കഴിഞ്ഞാ ഞാൻ ഫ്രീ ആണ് എനിക്ക് നിന്നെ കാണണം ഐ നീഡ് യോർ ഹെല്പ് ഓൾസോ…

ഞാൻ : എനിക്കും ഒരു കാര്യം പറയാൻ ഒണ്ട് എന്റെ അനിയ

ഹന്ന : ഒരു സെക്കന്റ്‌ ടാ…ഹലോ ആ അനഘ ഓക്കേ ഡീ ശെരി… വേണ്ട… ശെരി…. ശെരി….

ഞാൻ : മോനെ പോട്ടെ ടൈം ആയി വീട്ടിലോട്ട് വാ

ഹന്ന : ടൈം വേണ്ടേ ഇന്ദ്രു…ശെരി ഞാൻ പോട്ടെ മമ്മിയേ സോപ്പ് ഇട്ടിട്ട് വേണം ഒരു ചെയിൻ വാങ്ങാൻ

ഞാൻ : നിന്റെ അപ്പൻ വേണ്ട കൈക്കൂലി കിട്ടുണ്ടല്ലോ വാങ്

ഹന്ന : പോടാ…. 😄

ഞാൻ : അപ്പോ കാണാ… ശെരി…

ഹന്ന : എങ്ങോട്ടാ

ഞാൻ : സേലം 😊

ഹന്ന : ഹാങ് ഔട്ട്

ഞാൻ : യെപ്പ്സ്സ് 😊

ഓക്കേ ടാ അവളെന്നെ കെട്ടിപ്പിടിച്ചു…

ഞാൻ വണ്ടിയിലേക്ക് കേറി…

ഹന്ന : അതെ നിന്റെ ഭാര്യെ തെരക്കി പറ

ഞാൻ : അയ്യോ അവളേം നിന്നേം ഒട്ടിച്ച അവള് എന്നെ കൊല്ലാകൊല ചെയ്യും പിന്നെ…

ഹന്ന : പോടാ… 😂

ഞാൻ : ബൈ ക്രിസ്…

ഞാൻ വണ്ടി മുന്നോട്ട് എടുത്തു….

എനിക്ക് എത്രേം പെട്ടെന്ന് സൂസിടെ അടുത്ത് എത്തിയാ മതി എന്നായി…

അപ്പഴാ ഞാൻ സ്ലിപ്പർ വാങ്ങാൻ ഉള്ള കാര്യം ഓർത്തത്… വണ്ടി സൈഡ് ആക്കി വെളിയിൽ എറങ്ങിയതും ഒരു ബൈക്ക് എന്റെ അടുത്ത് കൂടെ തൊട്ടു തൊട്ടില്ല എന്ന പോലെ പോയി….

പിന്നെ ഞാൻ എല്ലാം വാങ്ങി വരുമ്പോ റോഡ് സൈഡിൽ നിന്ന് വീണ്ടും ഒരു വിളി…

ഇനി ആരാ തിരിഞ്ഞ് നോക്കിയതും… വളരെ വേണ്ടപ്പെട്ട ആള് തന്നെ…ആനി 😊

അവള് റോഡ് ക്രോസ്സ് ചെയ്ത് എന്റെ നേരെ വന്നു….

ആനി : ഹായ്

ഞാൻ : ആനി അല്ലേ

ആനി : ഹാ

ഞാൻ : എന്താ ഇവടെ

ആനി : ഒരു ഫ്രണ്ടിന്റെ വീട്ടിലേക്ക് വന്നതാ കൊച്ചി ആണോ

ഞാൻ : അതെ…

ആനി : ഒരു ലിഫ്റ്റ് തരോ

ഞാൻ : ഒരു സെക്കന്റ്‌ കണ്ണാടി ഒന്ന് ഇട്ടോട്ടെ…. ആഹ് ഓക്കേ എന്താ….

ആനി : കൊച്ചി ആണേ ഞാനും ഒണ്ട് 😄….

ഞാൻ : അത് വേണോ എനിക്ക് അത്ര നല്ല പേരൊന്നും അല്ല അറിയാലോ ഹേ…

ആനി : അറിയാ വിഷ്ണു അല്ലേ എനിക്ക് നല്ല പോലെ അറിയാ….

ഞാൻ : അതൊക്കെ എന്തിനാ ഇയാള് കേറിക്കോ…

ആനി : നമ്മക്ക് സ്റ്റേഡിയം ചുറ്റി പോവാ

ഞാൻ : എന്തിനാ

ആനി : അല്ല അവടെ ട്രാഫിക് ആണ്….

ഞാൻ : അതാണോ അതോ അവടെ ആണോ നീ എന്നെ എത്തിക്കണ്ടത്…. 😊

ഞാൻ ഒരു ഭാവവെത്യാസവും ഇല്ലാതെ വണ്ടി ഓടിക്കുന്നതിന്റെ എടക്ക് പറഞ്ഞു….

അവളെന്നെ ഒന്ന് നോക്കി… ഏസി കാറിലും അവക്ക് ചെറിയ രീതിക്ക് വെയർപ്പ് വന്ന് തൊടങ്ങി….

ആനി : എന്താ ഇയാള് പറയണേ….

ഞാൻ : ആനി എനിക്ക് നീ ആരാ എന്താ എല്ലാം അറിയാ മര്യാദക്ക് ആണേ നിന്നെ ഞാൻ കൊണ്ട് പോവും അല്ലെങ്കി നീ കൊണ്ടിട്ട് പോവും… അപ്പോ എങ്ങനെ ആണ്…

ആനി : മര്യാദക്ക് വണ്ടി ഞാൻ പറയുന്ന വഴിക്ക് വിട്ടോ അല്ലെങ്കി ഞാൻ ഒച്ച ഇടും നീ എന്നെ പീഡിപ്പിക്കാൻ നോക്കി എന്നും പറഞ്ഞ്….

ഞാൻ ഒന്ന് ശ്വാസം വലിച്ച് വിട്ടു…

ഞാൻ : ടീച്ചറെ… എന്റെ സുന്ദരി അമ്മേ….

ഞാൻ അമ്മേ മനസ്സിൽ ഓർത്തു….അമ്മ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ കാർ എടുത്തത്….

ഞാൻ : മോളെ ആനി… നീ ഇത് വേറെ എവടെ വച്ച് പറഞ്ഞാലും ഒരു പക്ഷെ ഞാൻ ലോക്ക് ഇടും…. പക്ഷെ ഇത് നടക്കില്ല…. എന്താ അറിയോ… ഈ കാറില് മൂന്നാമത് ഒരാളുണ്ട് എല്ലാം കാണുന്നത്…. നീ കേറിയ തൊട്ട് എല്ലാം ഇവൻ കണ്ടിട്ടുണ്ട്…. ഒരു കാര്യം ചെയ്യാ നമ്മക്ക് സ്റ്റേഷനിൽ പോവാ എന്നിട്ട് നമ്മക്ക് ഒരുമിച്ച് പോയി പറയാ നീ പറ ഞാൻ കീഴടങാ എങ്ങനെ ഓക്കേ അല്ലേ….

ആനി പേടിച്ചു… എന്നത് വെക്തം

ഞാൻ : പറ മോനെ നിനക്ക് സ്റ്റേഷനിലെ വനിതാ പോലീസിന്റെ അടി കൊള്ളണോ..

ആനി : പ്ലീസ് ഇന്ദ്രാ വേണ്ട എനിക്ക് പേടിയാ ഒന്നും ചെയ്യല്ലേ….

ഞാൻ : എങ്കി പറ എന്താ സ്കെച്ച്….

ആനി : നിന്നെ എന്റെ ഫ്ലാറ്റിൽ കൊണ്ട് പോണം

ഞാൻ : എന്നിട്ട്

ആനി : നിന്നോട് കൊറച്ച് കാര്യം പറയാൻ…

ഞാൻ : എന്ത് കാര്യം

ആനി : എന്നെ രക്ഷിക്കാൻ അവർടെ കൈയ്യീന്ന് എന്നെ രക്ഷിക്കാൻ…

ഞാൻ വണ്ടി ചവിട്ടി നിർത്തി….

ആനി : സത്യം…. മടുത്തു ഒരുത്തനെ ജീവന് തുല്യം സ്നേഹിച്ചു…. അവൻ എന്നെ അവന്റെ വികാരം തീർക്കാൻ വേണ്ടി ആണ് സ്നേഹിച്ചത് എന്ന് മനസ്സിലാക്കാൻ വൈകി പോയതിന്….

ഞാൻ : നിന്റെ

ആനി : ഉം…

ആനി കണ്ണ് തൊടച്ച് തല ആട്ടി….

ആനി : ഇത് സത്യമാണ് ആർടെം പ്ലാനോ അതോ ഡ്രാമേ ഒന്നും അല്ല….തനിക്ക് അറിയോ ശ്രീ എന്നോട് പല വട്ടം പറഞ്ഞതാ ഹരി മോശം ആണ് വേണ്ടെന്ന്… പക്ഷെ ഞാൻ കേട്ടില്ല… അതിന്റെ ആണ് ഞാൻ ഇപ്പൊ…. 😭

ഞാൻ : എന്നാ വലിഞ്ഞൂടെ നിനക്ക്

ആനി എന്റെ നേരെ നോക്കി…ഒന്ന് പുച്ചിച്ച് ചിരിച്ചു….

ഞാൻ : എനി പേഴ്സണൽ തിങ്സ്

ആനി : ഉം….

അവള് തേങ്ങി കരയാൻ തൊടങ്ങി…

ഞാൻ കാർ പതുക്കെ മുന്നോട്ട് എടുത്തു….

ആനി : അവന്റെ ധൈര്യം ആ റൗടിസം ഒക്കെ കണ്ട് ഞാൻ അങ്ങ് വീണ് പോയി… എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോ ഭൂമിയിൽ ഉള്ള ഏറ്റവും ലക്കി ഞാൻ ആണെന്ന് കരുതി അത് കൊണ്ട് തന്നെ പറഞ്ഞത് ഒക്കെ ചെയ്തു… വിളിച്ചവടെ ഒക്കെ പോയി… ഫോട്ടോ വീഡിയോ എല്ലാത്തിനും സമ്മതിച്ചു പക്ഷെ ഹരി എന്ന മൃഗത്തെ മനസ്സിലാക്കി വരും മുന്നേ വളരെ വൈകി… 😭

ഞാൻ : ആനി… അല്ല ഞാൻ

ആനി : ഇന്ദ്ര അവർടെ കൂടെ ഉള്ളതാണ് എന്നത് കൊണ്ട് നീ എന്നെ അവരായി കാണരുത്… എന്നെ സഹായിക്കണം…

ഞാൻ : ഞാൻ 🙁

ആനി : ഇന്നലെ അമൃതേ സൂസി പിടിച്ചപ്പോ ഞാൻ കൂടെ ഒണ്ടായിരുന്നു…ഒരിക്കലും ഇത് കള്ളം അല്ല… ഹരിയും സൂസിയും കൂടെ പ്ലാൻ ഇട്ടിട്ടാ അവളെ പൊക്കിയത്… എന്നാ അവളെ കൂടെ സ്വന്തം ആക്കാൻ ആണ് ഹരി ഇന്നലെ ഫ്രണ്ട്സ്നെ എറക്കിയത്…. ഹരിക്ക് അവളെ നല്ല നോട്ടം ഒണ്ട്…

എനിക്ക് അറപ്പാ ഇതൊക്കെ കേക്കുമ്പോ തോന്നിയത്…

ആനി : പക്ഷെ ഞാൻ അവടെ നിന്നത് അവളെ എന്ത് വെല കൊടുത്തും രക്ഷിക്കാൻ വേണ്ടി തന്നാ അവൻ വരുന്നതിന് മുന്നേ ഞാൻ ഒരുപാട് വഴി നോക്കി അവസാനം അവനെ കൊല്ലാൻ തീരുമാനിച്ച് തന്നാ ഇന്നലെ അവടെ നിന്നത്…