പപ്പ : അത് പോയിന്റ്…താങ്ക്സ് ചക്കരെ…
ഞാൻ : പിന്നെ അതികം പൈസ ഒന്നും പൊട്ടിക്കല്ലേ മിനിക്ക് പേമന്റ് കൊടുക്കാൻ ആയി വന്നിട്ട് പോവാ
പപ്പ : നാളെ ഞാൻ അങ്ങോട്ട് വരുന്നുണ്ട് കൊച്ചി
ഞാൻ : എന്താ കാര്യം
പപ്പ : കേശു നാളെ എത്തും അവനെ കോളേജിൽ കൊണ്ട് ആക്കണം
ഞാൻ : എന്നാ ഞാൻ പപ്പക്ക് നമ്പർ തരാ… പപ്പ ഒരു. മസ്ഥാങ് കൊടുക്കാൻ ഒണ്ട് പ്ലീസ് പപ്പാ
പപ്പ : പ്പ…. വല്ല പണിക്കും പോടാ തെണ്ടി ചെക്കാ…..
ഞാൻ : ഓ നമ്മക്ക് ഗിഫ്റ്റ് തരാൻ ഒന്നും ആരും ഇല്ലല്ലോ….പ്ലീസ് പപ്പ അവസാനത്തെ KL 04 45 ഇനി വേണ്ട….
പപ്പ : പ്പ…. ഒലക്കേ, നിനക്കാ ഞാൻ അത്ര വലിയ വണ്ടി കൊണ്ട് ഇട്ടത്….
ഞാൻ : എന്നിട്ട് ആരാ അത് ഓടിക്കുന്നെ 😝
പപ്പ : അല്ല അത് മെർക്ക് അല്ലെ കാശു….
ഞാൻ : പപ്പ ജോൺ അങ്കിളിന് കൊടുക്ക് പപ്പ അത്
പപ്പ : പോടാ നമ്മടെ ആദ്യത്തെ വലിയ വണ്ടി ആണ് ജോണിന് കൊടുക്കാൻ…. പോയെ നീ…
ഞാൻ : പപ്പ സൂപ്പർ വണ്ടി ആണ് പപ്പ എടുക്കാ പപ്പ…. Mastang ആയ കൊണ്ടാ പപ്പ….സത്യം ഇനി വണ്ടി കിണ്ടി പറഞ്ഞ് ഞാൻ വരില്ല…പിന്നെ നാളെ അടുത്ത ഫണ്ട് ഇടണം അതെ പോലെ പ്ലോട്ട് കാണാൻ പോവല്ലേ പ്രോമിസ് തന്നതാ
പപ്പ : അയ്യോ ഇല്ല…. നീ നിന്റെ അമ്മ സമ്മതം തന്നു കാറിന് എന്ന് എഴുതി വാങ്ങി കൊണ്ട് വാ ചെക്ക് ഞാൻ എഴുതി തരാ….🤣ബൈ മോനെ…
ഞാൻ ഫോൺ കട്ടാക്കി….
അപ്പൊ അതും ഓക്കേ….
കൊറച്ച് കഴിഞ്ഞ് ഒരു ലൊക്കെഷൻ ആനി എനിക്ക് അയച്ച് തന്നു…
യെസ് 😼
അപ്പൊ തന്നെ അമ്മൂന്റെ ഫോൺ വന്നു…
ഞാൻ : ഹലോ…
ഞാൻ എണീറ്റ് പിന്നിൽ പോയി കെടന്നു….
അമ്മു : എന്താ എവടെ എത്തി
ഞാൻ : തൃശൂർ
അമ്മു : ബസ്സിലാ
ഞാൻ : അല്ല ട്രക്കിലാ
അമ്മു : ഉം എന്തെ
ഞാൻ : വണ്ടി ഒന്ന് പോണു പറഞ്ഞു അതാ… അപ്പൊ കേറി
അമ്മു : ഉം നോക്കി പോണേ
ഞാൻ : ഉം
അമ്മു : തിരിച്ച് വരാൻ പറ്റോ
ഞാൻ : അശ്ശൊ എന്താ ഈ പറയണേ
അമ്മു : ഇല്ലെങ്കി ഞാൻ വരട്ടെ
ഞാൻ : ഒന്ന് പോടീ
അമ്മു : ഞാൻ കാർ എടുത്തിട്ട് വരാ
ഞാൻ : ബെസ്റ്റ് 🤣
അമ്മു : 😂 എന്താ ഒരു സിരി
ഞാൻ : ചുമ്മാ…
ഉണ്ണി : ഉം ഉം
ഞാൻ : തിരിയടാ പോർക്കേ…
അമ്മു : ആരാ
ഞാൻ : നമ്മടെ ചെക്കൻ
അമ്മു : പിന്നെ
ഞാൻ : ആ കേക്കട്ടെ
അമ്മു : നാളെ എപ്പോ വരും
ഞാൻ : വരാ മാൻ….
അമ്മു : എനിക്ക് എന്താ കൊണ്ട് വരാ
ഞാൻ : മല്ലി പൂ 😌
അമ്മു : ഉം മനസ്സിലായി മനസ്സിലായി കള്ളൻ… 😌
ഞാൻ : 👏😂
അമ്മു : സൂര്യ പറയാ
ഞാൻ : ഹാ
അമ്മു : നിനക്ക് തമിഴ് നാട്ടില് വേറെ ഭാര്യേം മക്കളും ഒക്കെ ഒണ്ടെന്ന്
ഞാൻ : എന്നിട്ട്
അമ്മു : അപ്പൊ ഞാൻ പറഞ്ഞു ഭാര്യേം മക്കളും തന്നെ അല്ലേ അല്ലാതെ നിന്നെ പോലെ കാമുകിക്ക് ഗർ ഉണ്ടാക്കിയില്ലല്ലോ അപ്പൊ മാന്യൻ തന്നെന്ന്…
ഞാൻ : ശെരിയായ അടി അമ്മുക്കുട്ടാ…🤣
അമ്മു : അല്ല പിന്നെ ഒരുത്തൻ പോലും നല്ലതല്ല നാറികള്…
ഞാൻ : വെക്കട്ടെ
അമ്മു : എന്താ ഭാര്യ വന്നോ ചായേം കൊണ്ട് 😂
ഞാൻ : 🙁
അമ്മു : കണ്ണാ ചുമ്മാ…
ഞാൻ : ഓക്കേ 😂
അമ്മു : ഐ ലവ് യൂ…
ഞാൻ : i know… ❤️🩹
അമ്മു : ഉമ്മ…
ഞാൻ : ഉമ്മ…
അമ്മു : ബൈ…🔚
ശിവ : അയ്യ അവന്റെ ഒരു ഉമ്മ
ഞാൻ : എന്റെ ഭാര്യക്ക് തന്നെ കൊടുത്തേ മൈരേ മൂഡീട്ട് ഓട്ട്…
ശിവ : 😨
ഞാൻ : അളിയാ നിന്റെ ഭാര്യ പടിക്കുന്നുണ്ടോ
ശിവ : എനിക്കൊന്നും അറിയില്ല 😏
ഞാൻ : അല്ല നിന്റെ ഭാര്യക്ക് സസ്പെൻഷൻ കിട്ടിയത് നിനക്ക് അറിയോ…
ശിവ : 😨 എന്ത്
ഞാൻ : അതും അറിയില്ലേ നിനക്ക്
ശിവ : ഇല്ല…
പറഞ്ഞു തരാ
ഞങ്ങള് സംസാരിച്ചും പാട്ട് കേട്ടും അങ്ങനെ ആനി തന്ന ലൊക്കേഷൻ എത്തി…
അവടെ ഒരു അപ്പാവിയെ പോലെ തോന്നുന്ന ഒരു പൈയ്യൻ വന്ന് നിപ്പുണ്ട്….
ഞാൻ : ശിവ അര മണിക്കൂറ് അളിയാ…
ശിവ : ശെരി… പിന്നെ ഡീസൽ അടിക്കണം…
ഞാൻ : അടുത്ത് പമ്പ് ഒണ്ട് അടിക്കാ….
ഞാൻ എറങ്ങി അവന്റെ അടുത്ത് പോയി…
കതിർ അവൻ എനിക്ക് കൈ തന്നു…
ഞാൻ : ഇന്ദ്രജിത്
അവടെ പോയി തിരിച്ച് വരുമ്പോ ഒരുപാട് വൈകി
കതിർ എന്നെ തിരിച്ച് കൊണ്ടാക്കി
കതിർ : ഇങ്ക പാറ് ഇവനെ ഉണക്ക് രണ്ട് വാറം ദാൻ ടൈമേ അത്ക്കപ്പറം നാങ്ക എറങ്കുവോം….
ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു
