ഞാൻ കണ്ണടച്ചോണ്ട് തന്നെ ചിരിച്ചു
അമ്മ : ഇവനെ ഒരു ക്രിമിനൽ ആയി മാറിക്കൊണ്ടിരിക്കാ കള്ളത്തരം പിടിക്കാൻ പറ്റുന്നെ ഇല്ല…
പപ്പ എന്റെ വയറ്റില് കൈ വച്ച് തല താത്തി എന്നെ നോക്കി
ഞാൻ : പപ്പ നമ്മക്ക് രണ്ട് പേർക്കും ഒരു ബോയ്സ് ഒൺലി ട്രിപ്പ് പോണം സമാദാനം കിട്ടണ്ടേ
പപ്പ : അയ്യ് കറക്റ്റ് 😂
അമ്മ : നിങ്ങള് രണ്ടും പോയാ തന്നെ ഞങ്ങക്ക് സമാദാനം കിട്ടും
പപ്പ : 😂
ഞാൻ : ഓഹോ എനിക്ക് ഇത് അഭമാനം ആണ് ഞാൻ മറ്റേ ട്രിപ്പ് പോവാ
അമ്മ : എങ്ങോട്ടോ പൊക്കോ തന്നിഷ്ട്ടം കാണിച്ചാ ഇങ്ങോട്ട് തിരിച്ച് വരണ്ട
അമ്മ പറഞ്ഞോണ്ട് റൂമിലേക്ക് കേറി പോയി
അമ്മു എന്നെ നോക്കി കണ്ണ് കാട്ടി….
ഞാൻ വീണ്ടും കണ്ണടച്ച് കെടന്നു
അമ്മു ഒന്ന് ഒച്ച ശെരിയാക്കി
ഞാൻ ഒറ്റ കണ്ണ് തൊറന്ന് നോക്കി
അമ്മു തല ആട്ടി നടന്നു…
ഗുഡ് നൈറ്റ് അങ്കിൾ അമ്മു മേലോട്ട് കേറി
പപ്പ : ഗുഡ് നൈറ്റ് സ്വീറ്റ് ഹാർട്ട്…. 😊
കാശു പപ്പ മെല്ലെ വിളിച്ചു
ഞാൻ ഒന്ന് മൂളി
പപ്പ : അമ്മ പറയുന്ന കേക്ക് ടാ
ഞാൻ : കേക്കാ…
പപ്പ : അയാൾടെ ഭാഗത്ത് വച്ച് നോക്കുമ്പോ കൃഷ്ണ പറയുന്നത് ന്യായം ആണ് കണ്ണാ….
ഞാൻ : എന്താ കാര്യം….
പപ്പ : പപ്പ ജ്യോൽസ്യനെ പോയി കണ്ടു
ഞാൻ : എന്ത് അങ്ങേര് ഞാൻ തട്ടി പോവും പറഞ്ഞോ
പപ്പ : കാശു 😡
ഞാൻ : സോറി
പപ്പ : സ്റ്റുപ്പിട് 😡
ഞാൻ : എന്താ പപ്പാ കാര്യം പറ
പപ്പ : പേടിക്കാൻ ഒന്നും ഇല്ല
ഞാൻ : പിന്നെന്താ
പപ്പ : നിനക്ക് വളരെ മോശം സമയം ആണെന്നാ പറഞ്ഞെ
ഞാൻ : അമ്മൂന്….
പപ്പ : അമ്മുക്കുട്ടിക്ക് കൊഴപ്പം ഇല്ല എന്നാലും കൊഴപ്പം ആണ് നിനക്കാ പ്രശ്നം മുഴുവൻ ഇത് അറിഞ്ഞ തൊട്ട് അയാൾക്ക് ഒറക്കം ഇല്ല….
ഞാൻ : പപ്പാ ഇവര് പറയുന്നത് ഒക്കെ കേട്ടാ എങ്ങനെ പപ്പാ അപ്പൊ ഈ ജാതകം ഒന്നും ഇലാത്ത ജാതി ചി മതത്തിലെ ആൾക്കാര് ജീവിക്കുന്നതോ
പപ്പാ : നീ വലിയ ആളാവും ഞങ്ങക്ക് ഒരു മോനെ ഒള്ളൂ അതോണ്ട് റിസ്ക് എടുക്കാൻ പറ്റില്ല… സോ താൻ ആ ബൈക്ക് ഒന്ന് വേണ്ട വക്കണം
ഞാൻ : അതോന്നും പറ്റില്ല നിങ്ങടെ സമാദാനത്തിന് വേണേ സ്പീഡ് കമ്മി ആക്കാ
പപ്പാ : ഫോട്ടി
ഞാൻ : ഒരു സൈക്കിൾ വാങ്ങി തരോ 🙏
പപ്പ : ഡൺ കാശു 😃
ഞാൻ ചാടി എണീറ്റു
ഞാൻ : you being so rude daddy… 🙄
ഞാൻ പറഞ്ഞോണ്ട് മേലോട്ട് കേറി…
പപ്പ : അതെ പെണങ്ങണ്ട നമ്മക്ക് നോക്കാ…
ഞാൻ : ത്രീ ലിട്ടർ ബ്ലാക്ക്….രാമനാഥൻ നായർടെ പേരിൽ ബുക്ക് ആയിട്ട് ഒരാഴ്ച ആയി 😏
പപ്പ : ബെസ്റ്റ്…. 🙄
പപ്പ ഇട്പ്പില് കൈ കുത്തി എന്നെ നോക്കി….
ഞാൻ : പ്ലീസ് 🙏
പപ്പ : പോടാ 😂 ഒലക്കേ… എന്ത് എന്ത് പൈസ ഇങ്ങനെ കളയന്നെ തെണ്ടി തെണ്ടി തെണ്ടി….
ഞാൻ : ഉമ്മാഹ്
പപ്പ : കള്ളാ കള്ളാ… ഗുഡ് നൈറ്റ്🤣
ഞാൻ : ഗുഡ് നൈറ്റ്…
ഞാൻ ചാടി ചാടി സ്റ്റെപ്പ് കേറി….
ഡോർ തൊറന്ന് ഉള്ളിലോട്ട് കേറിയതും അമ്മു ഫോണിൽ സംസാരിച്ചോണ്ട് ഇരിക്കാ….
ഞാൻ പോയി അമ്മൂന്റെ മടിയിൽ കെടന്നോണ്ട് വയറ്റിലെ സാരി മാറ്റി ഉമ്മ വച്ചു
അമ്മു മൂളി എന്നെ പിടിച്ച് തള്ളി
അമ്മു : അമ്മ കഴിച്ചോമ്മാ… കാലത്ത് നോക്കട്ടെ ശെരി…
അമ്മു ഫോൺ കട്ടാക്കി എന്നെ നോക്കി
ഞാൻ പിരികം പൊക്കി നോക്കി
അമ്മു : അമ്മ ഹോസ്പിറ്റലിൽ പോവാൻ കാലത്ത്
ഞാൻ : പോവാ
അമ്മു : ഉം… 😊
ഞാൻ : എന്താ ഒരു മൂഡ് ഓഫ് പോലെ
അമ്മു : ഉംച്ച്
ഞാൻ : സോനാ
അമ്മു : ഉം….
ഞാൻ : ചിൽ… ഞാൻ ഇല്ലേ ഡോണ്ട് വറി ഡാർലിങ്…
അമ്മു എന്റെ മുടി തടവി നെറ്റിയില് ഉമ്മ വച്ചു…
ഞാൻ : എന്താ ഇനി
അമ്മു : ട്രിപ്പ് പോവാൻ പറ്റാത്ത സങ്കടം ഒണ്ടോ 🥺
ഞാൻ : ഇല്ലെന്ന്
അമ്മു : ഒറപ്പായും
ഞാൻ : യെസ് ലോഡ്…
അമ്മു : ശെരി😊
ഞാൻ : ന്യൂ ഇയർ നമ്മക്ക് ഒരുമിച്ച് ആഘോഷിക്കാ ഭദ്രൻ മാമ വരും ഋഷി വരും അപ്പഴക്കും രുദ്രൻ മാമ ഇങ്ങോട്ട് ട്രാൻസ്ഫർ ആവും… പിന്നെ നമ്മടെ റൂഹി വരും…
അമ്മു : 🙄
ഞാൻ : പിന്നെ ചക്കര വരും…
അമ്മു : അശ്വതി എന്തിനാ ടാ ഇങ്ങോട്ട് വരുന്നേ എപ്പഴും അവക്ക് കുടുംബത്ത് ഇരുന്നൂടെ
ഞാൻ : നിനക്ക് എന്താ നഷ്ട്ടം അവളെന്നെ കാണാൻ ആണ് വരുന്നേ
അമ്മു : അതാ എന്റെ സീൻ….പിന്നെ അവൾടെ കൂടെ കറങ്ങാൻ എങ്ങാനും പോയാ നോക്കിക്കോ ഒരു അച്ചു ഒരു റൂഹി എന്റെ ദൈവമേ ഈ ലോകത്ത് ഇതിനും മാത്രം ചിക്ക്സ്സ് എന്തിനാ ചെ….
