വധു is a ദേവത – 25 2

കെട്ടിപിടിത്തം ഉമ്മ വക്കൽ ഒക്കെ കഴിഞ്ഞ് അവളെ ഞാൻ കേറ്റി വിട്ടു…

അവൾടെ ഈ പെട്ടെന്ന് ഉള്ള സ്വിച്ച് ഓവർ തന്നെ കള്ളത്തരം ആണ്…

എന്തോ അവളെ നോവിക്കാൻ എനിക്ക് ഇപ്പഴും പറ്റുന്നില്ല… എന്നെ സ്നേഹിച്ചു nah nah … സ്നേഹിക്കുന്നു എന്നതും അത് നേടാൻ ഹാർഡ് വർക്ക് ചെയ്യുന്നു എന്നൊരു കൊഴപ്പം മാത്രെ അവക്ക് ഉള്ളു…

അല്ല ഒരുപക്ഷെ അമ്മുനെ എനിക്ക് കുട്ടീല്ലാ ഞാൻ എന്ത് സെയ്യും… അയ്യോ അങ്ങനെ സംഭവിക്കാത്തത് നന്നായി അല്ലെങ്കി അടുത്ത ലോക മഹാ യുദ്ധം കേരളത്തിൽ തന്നെ ആയേനെ….😨

ഞാൻ തിരിഞ്ഞതും ശിവ തല തൊടച്ചോണ്ട് നിക്കുന്നു….

ഞാൻ : പോവാ

ശിവ : പോയോ മുണ്ടം

ഞാൻ : ഉം

ശിവ : എന്ത് പറഞ്ഞു

ഞാൻ : ലാസ്റ്റ് ബൈ…

ശിവ : അണ്ടി

ഞാൻ അവന്റെ കൈ എന്റെ കൈയ്യിൽ എടുത്ത് പിടിച്ചു…

താങ്ക്സ് മാൻ… ഞാൻ അവന്റെ കൈ തടവിക്കൊണ്ട് പറഞ്ഞു…

ശിവ : ദയവ് ചെയ്ത് പുളുത്തല്ലേ ലോക്കാക്ക് എറങാ….

വീട് ലോക്ക് ചെയ്ത് ഞാൻ എറങ്ങി…

ശിവ : അവള് ഇനി വരോ

ഞാൻ : അറിയില്ല… നോക്കാ

ഞാൻ വണ്ടി നേരെ ഗോഡൗണിലേക്ക് വിട്ടു…

ശിവയും ഉണ്ണിയും വണ്ടർ അടിച്ച് നിപ്പാ….

ഞാൻ : അളിയാ നിനക്ക് വേണ്ട വണ്ടി എടുത്തോ…

അവൻ എന്നെ ഒന്ന് അടിമുടി നോക്കി പ്രേതത്തെ കണ്ട പോലെ നടന്നു…

അപ്പൊ തന്നെ അരവിന്ദേട്ടൻ ലോഡ് വിട്ടിട്ട് തിരിച്ച് വന്നു….

ഞാൻ : എന്താ എട്ടോ അറിയോ…

അരവിന്ദേട്ടൻ : എന്താ സാറേ കാണാൻ ഇല്ലല്ലോ

ഞാൻ : ഓ സൂര്യടെ കല്യാണം

അരവിന്ദേട്ടൻ : ഉം.. എന്താണ് കൊഴപ്പം വല്ലോം…

ഞാൻ : ഏയ്‌

അരവിന്ദേട്ടൻ : എന്തോ പറയാൻ ഒണ്ടോ

ഞാൻ : അണ്ണാ ഇന്നലെ കൊച്ചിനെ പൊക്കി അണ്ണാ

അരവിന്ദേട്ടൻ : ഏത് നിന്റെ ഭാര്യെ

ഞാൻ : ഉം… 🙁

അരവിന്ദേട്ടൻ : എന്നിട്ട്

ചേട്ടൻ കണ്ണ് തുറിച്ച് മുറുക്കാൻ തുപ്പി മുണ്ട് മടക്കി കുത്തി എന്നെ നോക്കി ചോദിച്ചു…

ഞാൻ : കൊഴപ്പം ഒന്നും ഇല്ല അതില് ഒരുത്തനെ കെടത്തി… പക്ഷെ അങ്ങനെ അല്ല ചേട്ടാ ഇതൊന്ന് തീർക്കണം

അരവിന്ദേട്ടൻ : പറ എല്ലാത്തിനേം ഈച്ച അറിയാതെ കൈയ്യും കാലും തട്ടാടാ നിനക്ക് ഞാൻ ഇല്ലേ

ഞാൻ : അതല്ല ചേട്ടാ അന്നത്തെ പോലെ ഒരു കൃത്യ പ്ലാൻ ഇടണം….

അരവിന്ദേട്ടൻ : നീ ജോർജ് കുട്ടി അല്ലേടാ നീ പൊളിക്ക് ഞാൻ കാണും കൂടെ അടിയെങ്കി അടി ഇല്ലേ നമ്മക്ക് പണിയാടാ…

ഞാൻ : ചേട്ടാ തമിഴ് വണ്ടി വല്ലോം ഒണ്ടാ ചേട്ടാ ഡെയ്ലി ഓട്ടം ഒള്ളത്

അരവിന്ദേട്ടൻ : നമ്മടെ ചങ്ങായി ഒണ്ട് അവൻ ഈ പൂവില്ലേ അത് എടുക്കാൻ പോവും മധുര….

ഞാൻ : കിട്ടോ

അരവിന്ദേട്ടൻ : പിന്നെന്താ നോക്കാം….

ഞാൻ : പിന്നെ ഇത് നമ്മള് മാത്രം

അരവിന്ദേട്ടൻ : ഏറ്റു… 😊

ഞാൻ : ചേച്ചി മോൾ ഒക്കെ എങ്ങനെ

അരവിന്ദേട്ടൻ : ഇന്ദ്രദേവന്റെ കൃപ കൊണ്ട് സുഖം

ഞാൻ : കഴിവുള്ള എല്ലാരും മേലെ വരും ചേട്ടാ അല്ലെങ്കി ഇന്ദ്രദേവൻ മേലെ കൊണ്ട് വരും… 😊 ശെരി അപ്പോ…

> 18:23

പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് എനിക്ക് ഒരു ഫോൺ വന്നു….

ഞാൻ വണ്ടി സൈഡ് ആക്കാൻ പറഞ്ഞിട്ട് വെളിയിലോട്ട് എറങ്ങി തിരിച്ച് വിളിച്ചു

ഹലോ

യാർ നീങ്ക

ഞാൻ : കാവേരി

ഇല്ലേ ണാൻ കതിർ ഉണക്ക് എന്ന വേണും അവൻ ഇത്തിരി ചൂടിൽ ചോദിച്ചു

ഞാൻ : പാക്കണും

കതിർ : യാറെ

ഞാൻ : കാവേരി

കതിർ : യെത്ക്ക്

ഞാൻ : ഇല്ല ബ്രോ

കതിർ : കാസാ കാസ്ക്ക് ദാനെ… പേസാമേ കടയെ സാത്തിട്ട് കെളമ്പ്

ആ വിളിച്ച മൈരൻ ഫോൺ കട്ടാക്കി…

നെഗറ്റീവ് റെസ്പോൺസ് ഞാൻ ആനിക്ക് മെസേജ് ഇട്ടു…

അപ്പൊ തന്നെ പപ്പടെ ഫോൺ വന്നു…

പപ്പ : എവടെ

ഞാൻ : പോക്കൊണ്ടിരിക്കാ

പപ്പ : ഇത് ഒറ്റ വട്ടം കേട്ടല്ലോ അമ്മ അറിഞ്ഞാ തീരും….

ഞാൻ : നോക്കട്ടെ

പപ്പ : പിന്നെ സ്പീഡ് വേണ്ട കാശുവേ…

ഞാൻ : ഇല്ല

പപ്പ : സിക്സ്റ്റി മാക്സ് ഓക്കേ

ഞാൻ : അയ്യോ ശെരി പപ്പ

പപ്പ : സർക്കസ്സ് ഒന്നും കാണിക്കരുത്

ഞാൻ : ഇല്ല ഞാൻ ഫ്രണ്ട് പൊക്കി ഓടിക്കാൻ പോവാ

പപ്പ : ഏയ്‌ മണ്ടത്തരം കാണിക്കരുത് പൊന്നൂ നീ… 😨

ഞാൻ : അയ്യോ ചുമ്മാ അല്ല അമ്മ പപ്പേ കൊട്ടിട്ട മണ്ടൻ എന്ന് വിളിക്കുന്നെ

പപ്പ അതിന് പൊട്ടിച്ചിരിക്ക മാത്രം ചെയ്തു….

ഞാൻ : പിന്നെ അമ്മ മധു ആന്റിടെ വീട്ടിൽ കാണും പെട്ടെന്ന് പോണേ… വേണേ ഒരു കാന്റിൽ ലൈറ്റ് ഡിന്നറിന് പൊക്കൊ…