അമ്മു : 😍 😊
ശ്രീ : ഇതേ സമയം കൊച്ചിന്റെ കാര്യം പറയുമ്പോ അത് ഇങ്ങനെ ആവും കണ്ടില്ലേ അവന്റെ ഒരു യോഗം… ഒരു പിശാശിനെ ആണ് കിട്ടിയത്…. 🤣
അമ്മു, : എടി പുല്ലേ… 😂
ശ്രീ : സത്യം കൈപ്പാ മോളെ…. 😂 നിന്നെ പോലെ ഒരു തെണ്ടിയെ ആണല്ലോ… 🤣
അമ്മു : എന്നാലേ ഈ തെണ്ടിപ്പെണ്ണാ കണ്ണന്റെ ഉള്ളിലെ ഹൃദയം അറിയോ…എനിക്ക് ഒരു സങ്കടം വന്നാ കണ്ണൻ അത് അപ്പൊ അറിയും…
ശ്രീ : അതിപ്പോ ആർക്ക് സങ്കടം വന്നാലും അവന് മനസ്സിലാവും…
അപ്പൊ തന്നെ അമ്മൂന്റെ ഫോൺ റിങ് ചെയ്തു…
അമ്മു ഫോൺ നോക്കി ഒരു അഹങ്കാരത്തോടെ ഉള്ള ചിരി ചിരിച്ചു…
ശ്രീ : ആര്…
അമ്മു : കണ്ണൻ 😍
ശ്രീ : ലൗഡ് സ്പീക്കർ ഇട്….
അമ്മു : ഹലോ
ഇന്ദ്രൻ : എന്തീയാ
അമ്മു : ഫുഡ് കുക്ക് ചെയ്യാ
ശ്രീ : 😨😭
ഇന്ദ്രൻ : ശ്രീക്ക് കൊടുക്കണ്ടട്ടോ… അത്…. അവക്ക് വേറെ സൂര്യ ഒണ്ടാക്കി കൊടുക്കും അല്ലെങ്കിൽ റെമോ കൊടുക്കും… 🤡
അമ്മു : 💔
ശ്രീ : ഹഹഹഹ….. 😂
ഇന്ദ്രൻ : പിന്നെ അടങ്ങി ഒതുങ്ങി ഇരിക്കണം വെളിയിലേക്ക് ഒന്നും പോവല്ലേ…
ശ്രീ : 😊😳🙂 😑
ശ്രീടെ ചിരി മാഞ്ഞു…
അമ്മു : ശെരി… ഇരിക്കാ… കഴിച്ചോ കണ്ണാ
ഇന്ദ്രൻ : ഉം… മീൽസ്….
അമ്മു : i miss you…
ഇന്ദ്രൻ : ശെരി… I love you ❤️🩹
അമ്മു : ഉമ്മാ
ഇന്ദ്രൻ : വക്കട്ടെ
അമ്മു : പെട്ടെന്ന് വരണേ…
ഇന്ദ്രൻ : ഉം…
ശ്രീ പെട്ടെന്ന് ഫോൺ പിടിച്ച് വാങ്ങി….
ശ്രീ : ഹലോ.. ചക്കര എവടെ
ഇന്ദ്രൻ : എത്താറായി….
(ശ്രീ : അമ്മു കൊറച്ച് വെള്ളം
അമ്മു : അതെ ഗർഭിണി ആയ ശേഷം നിനക്ക് ഇത്തിരി പണി എടുപ്പിക്കൽ കൂടുന്നുണ്ടേ )
അമ്മു എണീറ്റ് പോയി….
ശ്രീ സ്പീക്കർ ഓഫ് ചെയ്ത് സംസാരിച്ച് തൊടങ്ങി…
ശ്രീ :കൊച്ച് എവടാടാ
ഇന്ദ്രൻ : അതെ ഈ സെന്റി നൊട്ടൽ ഇങ്ങോട്ട് വേണ്ട…
ശ്രീ : ഇന്ദ്ര പ്ലീസ് നിനക്ക് എന്തെങ്കിലും സങ്കടം ഒണ്ടെങ്കിൽ പ്ലീസ് എന്നോട് എങ്കിലും പറയണം… എനിക്കറിയാ ആരേം ഇൻവോൾവ് ചെയ്യിക്കാതെ സ്മൂത്ത് ആയി ശെരി ആക്കാൻ ആണ് നീ ആഗ്രഹിക്കുന്നത്… ഒറ്റക്ക് പ്രഷർ താങ്ങാൻ നിക്കണ്ട എന്നോട് നിനക്ക് വിശ്വാസം ഒണ്ടെങ്കിൽ മാത്രം നിനക്ക് പറയാ… ആൻഡ് താങ്ക്സ് ഫോർ ബീയിങ് ദ ബെസ്റ്റ് അനിയൻകുട്ടൻ 🥹…
ഇന്ദ്രൻ : താങ്ക്സ് മാൻ…
ശ്രീ : വേഗം വാ…. I miss you too..
ഇന്ദ്രൻ : 😂. ബൈ….
അമ്മു വെള്ളോം കൊണ്ട് വന്നു
അമ്മു : കട്ടാക്കിയോ
ശ്രീ : ആ… ഡീ പിന്നെ നിന്നെ ഇന്നലെ അവര് പ്രാങ്കിയത് ഇവടെ ആരും അറിയണ്ട അവർക്ക് ചെലപ്പോ അത് ആ സെൻസിൽ എടുക്കാൻ പറ്റിയെന്ന് വരില്ല…
അമ്മു : ശെരിയാ…
ശ്രീ : 🥺
അമ്മു : അയ്യോ എന്റെ ഇന്ദ്ര
അമ്മു ശ്രീയെ കെട്ടിപിടിച്ചു….
ശ്രീ : ഡീ ചെറുതെ കൊച്ച് ഡീ….
അമ്മു : സോറി….
അമ്മു വയറിൽ തടവികൊടുത്തു…
അമ്മു : എന്നാ പറയാൻ പോണേ
ശ്രീ : കൊറച്ച് കഴിയട്ടെ….
അമ്മു : സൂക്ഷിക്കണം
ശ്രീ : അതൊക്കെ എന്റെ അനിയങ്കുട്ടൻ നോക്കും
അമ്മു : എടി പാവം ഡി അവൻ പ്രശ്നം സോൾവ് ചെയ്ത് ചെയ്ത് കൊച്ച് തളർന്നു….
ശ്രീ : സൂര്യയേ സ്നേഹിച്ചതിന്റെ ഗുണം എന്തൊക്കെ ആണ് അറിയോ
അമ്മു : ആദ്യം സൂര്യ
ശ്രീ : ആദ്യം സൂര്യ. രണ്ട് ഇത്ര വലിയ ഫ്രണ്ട്സ് ലൈക്ക് ഫാമിലി….
അമ്മു : പിന്നെ
ശ്രീ : നിന്റെ ചന്ദ്രൻ
അമ്മു : 😂
ശ്രീ : ഹൗ ക്യൂട്ട്… ജെം ആണ് അവൻ… 🥹
അമ്മു : ഡീ അതിന് ഒരേയൊരു അവകാശി അമൃത കേട്ടല്ലോ
ശ്രീ : നീ പോയി ചാവ്വ്… 😂
അമ്മു : എനിക്ക് സങ്കടം വരുന്നു
ശ്രീ : എന്തിനാ
അമ്മു : എനിക്ക് ഇപ്പൊ ഒരു മിനിറ്റ് കാശുനെ പിരിയാൻ പറ്റില്ലന്നായി….
> ഇതേസമയം ആനി പറഞ്ഞ കാര്യങ്ങള് കെട്ട് തകർന്ന അവസ്ഥയിലായി പോയി ഞാൻ…
പിന്നെ കൊച്ചി എത്തിയത് പോലും ഞാൻ അറിഞ്ഞില്ല….
ആനി എന്നെ ഒന്ന് നോക്കി അവളുടെ കണ്ണുകളിൽ സത്യത്തിന്റെ തെളിച്ചം എനിക്ക് കാണാം…കോപ്പാണ്…
ആനി : ഒന്നും പറഞ്ഞില്ല
ഞാൻ : എന്ത് പറയാൻ… 😂
ആനി : പ്രാന്തൻ ചിരി ചിരിക്കല്ലേ പ്ലീസ്
ഞാൻ : ഹരി… ഉം…. ശെരി ഇതാ കേട്ടോ… DM FOR PAID COLLAB 🤣…
അത്ര മാത്രം പറഞ്ഞ് ഞാൻ പൊട്ടി ചിരിച്ചു….
ആനി എന്റെ കൈ പിടിച്ച് നെറ്റിയിൽ അമർത്തി…
ഞാൻ : പൊക്കൊ…😊 കാവേരി മറക്കണ്ട….
