ഞാൻ : അതല്ല കുട്ടാ ശേ നീ പറയുന്ന കേക്ക്
അമ്മു : വേണ്ട എനിക്ക് വെഷമായി….🤭
ഞാൻ : ശെരി പൊക്കോ… എത്തീട്ട് എന്നെ വിളിക്കണം
അമ്മു : ശെരി…ഓക്കേ… തെങ്ക്സ് 😁
പത്മിനി : എന്താ അമ്മു ഇന്ദ്രജിത്ത് പോണ്ടാ പറഞ്ഞതാണോ
അമ്മു : ഇല്ല ഇങ്ങനെ പറയാറില്ല പപ്പാ എന്താണോ എന്തോ ചെലപ്പോ ഒള്ള സൗന്ദര്യം പോണ്ടാ വച്ചാവും
പത്മിനി : അമ്മു സുന്ദരി തന്നെ പക്ഷെ പാർലർ പോണ്ടാ പറയാൻ അയാൾക് റൈറ്റ് ഒണ്ടോ
അമ്മു : 😳
പത്മിനി : ശിവ ഇങ്ങനെ അല്ല എന്റെ എല്ലാ ആഗ്രഹവും സാദിച്ച് തരും… 😊
അമ്മു : 😊ഗുഡ് ഗുഡ്
പത്മിനി : അയാള് എങ്ങനെ ആണ്
അമ്മു : ആര് ഇന്ദ്രനോ
പത്മിനി : ഹാ
അമ്മു : എന്താ
പത്മിനി : ടോക്സിക് ആണോ അടിക്കാ അങ്ങെനെ
അമ്മു : പിന്നെ പിന്നെ എന്നും വന്ന് എന്നെ കുനിച്ച് നിർത്തി ഇടിക്കും
പത്മിനി : ശെരിക്കും 😳
അമ്മു : 😂ഒന്ന് പോ പപ്പാ കണ്ണൻ എന്നെ ഇത് വരെ വാക്ക് കൊണ്ട് പോലും നോവിച്ചിട്ടില്ല…
കൊറച്ച് പോയതും പെട്ടെന്ന് ഒരു സ്കൂട്ടർ അവർടെ കാറിനെ കടന്ന് പോയി….
സ്കൂട്ടറിന്റെ പിന്നീന്ന് എറങ്ങിയ ആളെ അമ്മു ഒരു ചിരിയോടെ നോക്കി
മഹാ അമ്മു ഒരു ചിരിയോടെ പറഞ്ഞു
മഹ കൂടെ ഒള്ള കൂട്ട്കാരിയെ പറഞ്ഞ് വിട്ട് കാറിന്റെ അടുത്തേക്ക് പോയി
അമ്മു : മഹാ 😝😃 എന്താ ടാ പെട്ടെന്ന്
മഹാ : പാർലർ അല്ലെ
അമ്മു : അതെ കേറിക്കോ
മഹാ : അയ്യോ ഞാൻ കൊഫി കുടിച്ചോണ്ട് ഇരിക്കായിരുന്നു അപ്പഴാ അണ്ണൻ വിളിക്കുന്നെ മഹാ മഹാ ആ ഡോസ് പാർലർ പറഞ്ഞ് എറങ്ങിട്ടുണ്ട് നീ പോയി ഒന്ന് വൃത്തിക്ക് ഒരുക്കി കൊണ്ട് വാന്ന്….
അമ്മു : 😝😌
മഹാ : ദേ ദേ വിളി വന്നു… ഹലോ
ഞാൻ : എത്തിയാ
അമ്മു : എത്തി കോന്താ 😡😂
ഞാൻ : നിനക്ക് ലുക്ക് ഒണ്ടെന്നേ ഒള്ളൂ വൃത്തിക്ക് മോഡിഫൈ ചെയ്യാൻ അറിയില്ലാ….മഹാ
മഹാ : പറ മുത്തേ
ഞാൻ : ഇവളെ കൊണ്ട് പോയി വൃത്തിക്ക് തേച്ച് ഒരച്ച് കുളിപ്പിച്ച് മറ്റേ ടോം ആൻഡ് ജെറിലേ ഡക്കിന്റെ കളർ അടിച്ചോണ്ട് വാ
മഹാ : ഓക്കേ
ഞാൻ : പൈസ ഇപ്പൊ ഇടാ ഇന്ന് ഗേൾസ് അടിച്ച് പൊളിച്ചോ…
അമ്മു : താങ്ക്സ്….
എന്നാ ട്രക്ക് കൊണ്ട് ഞങ്ങള് ഉള്ള തമിഴ് നാട് ചെക് പോസ്റ്റ് മുഴുവൻ നിർത്തി നിർത്തി ഒരു വഴിക്ക് വാളയാർ എത്തി….
🎶”കൂടെ ഉറങ്ങാൻ കൊതി ആവുന്നോ നെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നു ”
ശിവ : പണ്ടൊക്കെ ഇതൊക്കെ കേക്കുന്നത് തന്നെ എന്തോ പോലേ ആയിരുന്നു ഇപ്പൊ പുതിയ പാട്ട് കേക്കാൻ ആണ് പിടിക്കാത്തത്….
ഞാൻ : അതൊക്കെ അത്ര തന്നെ
മണ്ണൂത്തി എത്തും മുന്നേ വണ്ടി പിടിച്ചു
ഞാൻ : ടാ ലൈസെൻസ് എടുത്തോണ്ട് വന്നെ
അവൻ പേഴ്സ് എടുത്തോണ്ട് വന്നു…
ഞാൻ ബാഗ് എടുത്ത് വെളിയിലേക്ക് എറങ്ങി
നേരെ ജീപ്പിന്റെ അടുത്തേക്ക് പോയി…
പോലീസ് : എന്താ
ഞാൻ : വണ്ടി
പോലിസ് : എന്താ ലോഡ്
ഞാൻ : മാർബിൾ ഗ്രാനൈറ്റ്
പോലിസ് : തൂക്കം
ഞാൻ : മുപ്പത് ടൺ സാറേ
പോലിസ് : ഓവർ ലോഡ് ആണല്ലോ സാറേ
ഞാൻ : അയ്യോ ഇല്ല സാറേ വണ്ടിക്ക് മുപ്പത്തി എട്ട് വരെ കേറ്റാ പെർമിറ്റ് ഒണ്ട്
എസ് ഐ ആണ് തോന്നുന്നു എന്നെ ഇങ്ങനെ ഒന്ന് നോക്കി
ഞാൻ : ഒള്ളതാ സാറേ
എസ് ഐ : ലൈസെൻസ്
ഞാൻ : ശിവ ശിവാ
ശിവ : വന്നു വന്നു… ഇതാ സാറേ
പോലിസ് : എവടെന്നാ വരുന്നേ…
ശിവ : സേലം…..
പോലിസ് : ശെരി ശെരി….സാർ വണ്ടി ദേ ആ ഓരത്ത് കേറ്റി ഇട്ടോ
ഞാൻ : ആയോ സാറേ അങ്ങനെ പറയല്ലേ പെട്ടെന്ന് പോണം സാറേ
പോലിസ് : എടാ മോനെ ലോങ്ങ് അല്ലെ എങ്ങോട്ടാ
ഞാൻ : അടുത്ത് തന്നെ സാറേ
പോലിസ് : കൊറച്ച് നേരം റസ്റ്റ് എടുക്ക് എന്നിട്ട് പതുകെ പോവാന്ന്… ശെരി… 😊
പറഞ്ഞിട്ട് കാര്യം ഇല്ല….
ഞങ്ങള് വണ്ടിക്ക് അടുത്ത് പോയി… രാമു വണ്ടി കേറ്റി ഒതുക്കി ഇട്ടു….
ഞാൻ : ഇയാള് എന്തോന്ന് മൈര്
ശിവ : പുതിയതാ തോന്നുന്നു അന്ന് വന്നപ്പോ കണ്ടില്ല ആളെ…. ഒന്നും മിണ്ടാൻ നിക്കണ്ട വള്ളി കെട്ടും…
അവൻ സീറ്റിലേക്ക് ചാരി ഇങ്ങനെ ഇരുന്നു
ഞാൻ പേപ്പർ ഒക്കെ ബാഗിൽ ഇട്ടു… അപ്പഴാ കതിർ തന്ന ആ കാർഡ് ഞാൻ എടുത്ത് നോക്കിയത്
Kaveri Stone Works K. V. Gounder
ഞാൻ അതിലെ നമ്പർ K.G എന്ന് ഫോണിൽ സേവാക്കി….
