വധു is a ദേവത – 25 3

ഞാൻ : മോളെ ആനി… നീ ഇത് വേറെ എവടെ വച്ച് പറഞ്ഞാലും ഒരു പക്ഷെ ഞാൻ ലോക്ക് ഇടും…. പക്ഷെ ഇത് നടക്കില്ല…. എന്താ അറിയോ… ഈ കാറില് മൂന്നാമത് ഒരാളുണ്ട് എല്ലാം കാണുന്നത്…. നീ കേറിയ തൊട്ട് എല്ലാം ഇവൻ കണ്ടിട്ടുണ്ട്…. ഒരു കാര്യം ചെയ്യാ നമ്മക്ക് സ്റ്റേഷനിൽ പോവാ എന്നിട്ട് നമ്മക്ക് ഒരുമിച്ച് പോയി പറയാ നീ പറ ഞാൻ കീഴടങാ എങ്ങനെ ഓക്കേ അല്ലേ….

ആനി പേടിച്ചു… എന്നത് വെക്തം

ഞാൻ : പറ മോനെ നിനക്ക് സ്റ്റേഷനിലെ വനിതാ പോലീസിന്റെ അടി കൊള്ളണോ..

ആനി : പ്ലീസ് ഇന്ദ്രാ വേണ്ട എനിക്ക് പേടിയാ ഒന്നും ചെയ്യല്ലേ….

ഞാൻ : എങ്കി പറ എന്താ സ്കെച്ച്….

ആനി : നിന്നെ എന്റെ ഫ്ലാറ്റിൽ കൊണ്ട് പോണം

ഞാൻ : എന്നിട്ട്

ആനി : നിന്നോട് കൊറച്ച് കാര്യം പറയാൻ…

ഞാൻ : എന്ത് കാര്യം

ആനി : എന്നെ രക്ഷിക്കാൻ അവർടെ കൈയ്യീന്ന് എന്നെ രക്ഷിക്കാൻ…

ഞാൻ വണ്ടി ചവിട്ടി നിർത്തി….

ആനി : സത്യം…. മടുത്തു ഒരുത്തനെ ജീവന് തുല്യം സ്നേഹിച്ചു…. അവൻ എന്നെ അവന്റെ വികാരം തീർക്കാൻ വേണ്ടി ആണ് സ്നേഹിച്ചത് എന്ന് മനസ്സിലാക്കാൻ വൈകി പോയതിന്….

ഞാൻ : നിന്റെ

ആനി : ഉം…

ആനി കണ്ണ് തൊടച്ച് തല ആട്ടി….

ആനി : ഇത് സത്യമാണ് ആർടെം പ്ലാനോ അതോ ഡ്രാമേ ഒന്നും അല്ല….തനിക്ക് അറിയോ ശ്രീ എന്നോട് പല വട്ടം പറഞ്ഞതാ ഹരി മോശം ആണ് വേണ്ടെന്ന്… പക്ഷെ ഞാൻ കേട്ടില്ല… അതിന്റെ ആണ് ഞാൻ ഇപ്പൊ…. 😭

ഞാൻ : എന്നാ വലിഞ്ഞൂടെ നിനക്ക്

ആനി എന്റെ നേരെ നോക്കി…ഒന്ന് പുച്ചിച്ച് ചിരിച്ചു….

ഞാൻ : എനി പേഴ്സണൽ തിങ്സ്

ആനി : ഉം….

അവള് തേങ്ങി കരയാൻ തൊടങ്ങി…

ഞാൻ കാർ പതുക്കെ മുന്നോട്ട് എടുത്തു….

ആനി : അവന്റെ ധൈര്യം ആ റൗടിസം ഒക്കെ കണ്ട് ഞാൻ അങ്ങ് വീണ് പോയി… എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോ ഭൂമിയിൽ ഉള്ള ഏറ്റവും ലക്കി ഞാൻ ആണെന്ന് കരുതി അത് കൊണ്ട് തന്നെ പറഞ്ഞത് ഒക്കെ ചെയ്തു… വിളിച്ചവടെ ഒക്കെ പോയി… ഫോട്ടോ വീഡിയോ എല്ലാത്തിനും സമ്മതിച്ചു പക്ഷെ ഹരി എന്ന മൃഗത്തെ മനസ്സിലാക്കി വരും മുന്നേ വളരെ വൈകി… 😭

ഞാൻ : ആനി… അല്ല ഞാൻ

ആനി : ഇന്ദ്ര അവർടെ കൂടെ ഉള്ളതാണ് എന്നത് കൊണ്ട് നീ എന്നെ അവരായി കാണരുത്… എന്നെ സഹായിക്കണം…

ഞാൻ : ഞാൻ 🙁

ആനി : ഇന്നലെ അമൃതേ സൂസി പിടിച്ചപ്പോ ഞാൻ കൂടെ ഒണ്ടായിരുന്നു…ഒരിക്കലും ഇത് കള്ളം അല്ല… ഹരിയും സൂസിയും കൂടെ പ്ലാൻ ഇട്ടിട്ടാ അവളെ പൊക്കിയത്… എന്നാ അവളെ കൂടെ സ്വന്തം ആക്കാൻ ആണ് ഹരി ഇന്നലെ ഫ്രണ്ട്സ്നെ എറക്കിയത്…. ഹരിക്ക് അവളെ നല്ല നോട്ടം ഒണ്ട്…

എനിക്ക് അറപ്പാ ഇതൊക്കെ കേക്കുമ്പോ തോന്നിയത്…

ആനി : പക്ഷെ ഞാൻ അവടെ നിന്നത് അവളെ എന്ത് വെല കൊടുത്തും രക്ഷിക്കാൻ വേണ്ടി തന്നാ അവൻ വരുന്നതിന് മുന്നേ ഞാൻ ഒരുപാട് വഴി നോക്കി അവസാനം അവനെ കൊല്ലാൻ തീരുമാനിച്ച് തന്നാ ഇന്നലെ അവടെ നിന്നത്…

ഞാൻ : വിഷ്ണുന് അറിയോ ഇതൊക്കെ

ആനി : ഏയ്‌ ഇല്ല അവൻ ശ്രീടെ കല്യാണം കഴിഞ്ഞ ശേഷം ഇങ്ങോട്ട് വരാറില്ല… ഒരു വട്ടം വന്നു ന്യൂ ഇയർ കഴിഞ്ഞ് കാനട പോവാന്ന്…

ഞാൻ : ഉം….

ആനി : ശെരിക്കും പറഞ്ഞാ അവന് ശ്രീയോട് ഉള്ള സ്നേഹം ഇവരൊക്കെ മൊതലെടുത്തതാടാ…സോറി

ഞാൻ : ഏയ്‌ കൊഴപ്പില്ല…

ഞാൻ : മറ്റേ തമിഴ് നാട് കേസ് എന്താ

ആനി : അത് വലിയ കഥയാ ഹരിക്ക് ഏതോ ഒരു ഫ്രണ്ട് ഒണ്ട് അവന്റെ ഏതോ ഒരു പ്രോപ്പർട്ടി ഒണ്ട് അവടെ അവടെ പോയി ഒരു പെണ്ണിനെ കറക്കി ഇതേ പോലെ തന്നെ വീഡിയോ എടുത്ത്… ചെ

ഞാൻ : തമിഴ് ആണോ

ആനി : അതെ കാവേരി…അതിന്റെ വീട്ടുക്കാര് കൊറച്ച് പൈസ ഉള്ള ടീം ആണ്…. അവളെ വച്ച് തന്നാ ഇവന്റെ ജീവിതം എടക്ക് വിളിച്ച് പൈസ ചോദിക്കും… ഒരിക്കെ അവള് ഒരുപാട് വട്ടം വിളിച്ചപ്പോ ഞാൻ എടുത്തു എനിക്ക് പാവം തോന്നി ആശ്വാശിപ്പിച്ചപ്പോ പിന്നെ എന്റെ തലയിൽ ആയി….😊… ഇന്നലെ അവൾടെ വീട്ടിൽ ഒക്കെ അറിഞ്ഞു അവൾടെ കസിൻ ഒണ്ട് കസിൻ പറഞ്ഞാ മൊറച്ചെക്കൻ അവൻ എന്നെ വിളിച്ചു….

ഞാൻ : എന്നിട്ട്…

ആനി : അവൻ കരച്ചിൽ ആയി പിഴിച്ചിൽ ആയി…ദേഷ്യം ആയി കൊല്ലും പറഞ്ഞു….

ഞാൻ : അല്ല കെട്ടാൻ ഉള്ള ഇവള് എന്തിനാ ഇവന്റെ കൂടെ പോയത്