ഞാൻ : പോട്ടെ പോട്ടെ നന്ദൻ പാവം കൊച്ച് കഴിച്ചില്ലല്ലോ ഇത് കഴിക്ക്
അമ്മു : മതിയോ
ഞാൻ : യെസ്
അമ്മു : ആർടെ കൂടെ പോയി എന്താ ടാ തിന്നിട്ട് വന്നെ
ഞാൻ : ടാ നന്ദ ആ അച്ചാർ ഇങ് എട്
അമ്മു : എന്തിനാ
നിന്റെ കണ്ണില് തേക്കാൻ കഴ്തേ…
അമ്മു : 🤣
ഞാൻ : കഴിക്ക് ഞാൻ കൈ കഴുകട്ടെ
. . . . കൈ കഴുകി വരുമ്പോ പത്മിനി എന്റെ എതിരെ വരുന്നുണ്ടായിരുന്നു എന്നെ കണ്ടതും ആൾക്ക് ചെറിയ പരുങല് പോലെ…
ഞാൻ : ആ….
പത്മിനി : 😡
ഞാൻ : എങ്ങനെ പോവുന്നു
പത്മിനി : എന്ത് 😡
ഞാൻ : വീട്ടിൽ എല്ലാർക്കും സുഖം അല്ലെ
പത്മിനി : തൽക്കാലം സുഖത്തിന് കൊറവില്ല…. ഇയാളായിട്ട് കൊഴപ്പം ഒണ്ടാക്കാതെ ഇരുന്നാ മതി 😊
ഞാൻ : ഇങ്ങോട്ട് വരാത്ത വരെ അങ്ങോട്ടും… 😊… കഴിച്ചല്ലോ ല്ലേ ശെരി എന്നാ….
അവളെന്നെ ഒരു ഓഞ്ഞ പുച്ഛം ഇട്ട് കാട്ടി…
കൊറച്ച് നേരം കഴിഞ്ഞതും ഞാൻ അവടെ നിന്ന് എറങ്ങി നന്ദന്റെ കൂടെ നേരെ സോനകുട്ടിയെ കാണാൻ പോയി…
നന്ദൻ : എടാ
ഞാൻ : എന്താ
നന്ദൻ : അതെ രാമന്റെ പോണ്ടാട്ടിക്ക് നമ്മളെ എന്താ ടാ ഒരു വെറുപ്പ് പോലെ നിനക്ക് തോന്നിയാ അങ്ങനെ
ഞാൻ : എനിക്കും തോന്നി ചെലപ്പോ ശിവ നമ്മടെ കൂടെ ഒരുപാട് കറങ്ങുന്ന കൊണ്ടാവും ഭാര്യമാർക്ക് ഭർത്താവ് ഫ്രണ്ട്സ് ആയിട്ട് കറങ്ങുന്ന ഇഷ്ട്ടില്ല അമ്മു കൂടെ നന്ദൻ ഒരു ഊമ്പൻ ആണ് അവനെ കള കണ്ണാന്ന് എന്നോട് എത്ര വട്ടം പറഞ്ഞു
നന്ദൻ : പ്പ മൈരേ…. 😂
സോനെ പോയി കണ്ട് നല്ല പോലെ ആശ്വാസിപ്പിച്ച് ഞാൻ വീട്ടിലേക്ക് എറങ്ങി….ബൈക്ക് കൊണ്ട് നിർത്തി… അകത്ത് കേറി കുളിച്ച് ഒറ്റ കെടത്തം അമ്മോ എന്തൊരു സുഖം ഏസിടെ തണുപ്പ് കൂടെ ആയപ്പോ സുഖം എരട്ടി ആയി…
താഴെ കൂട്ടചിരി കേട്ടാണ് ഞാൻ എണീറ്റത്…
ഫ്രഷ് ആയി താഴോട്ട് പോയപ്പോ പപ്പ സുദർശൻ അങ്കിൾ രണ്ട് പേരും ഡോറിന്റെ അടുത്ത് നിക്കുന്നു
കണ്ടിട്ട് എറങ്ങാൻ നിക്കാ തോന്നുന്നു
ആ ഇതാര് വരണം….
എന്നെ കണ്ടതും പപ്പ പറഞ്ഞു
ഞാൻ മിണ്ടാതെ അടുത്തേക്ക് പോയി
പപ്പ : പെർഫ്യൂo കൊള്ളാല്ലോ പുതിയതാ
ഞാൻ : ആ കാലത്ത് ഡ്രസ്സ് എടുക്കാൻ പോയപ്പോ വാങ്ങിയത്
പപ്പ : എനിക്ക് വേണേ
ഞാൻ : പിന്നെ
പപ്പ : it’s good കാശു പപ്പക്ക് തരൂ 😃
ഞാൻ : ഒരു ടെൻ ബക്ക്സ്സ് തന്നാ തരാ
പപ്പ : പത്ത് രൂപ അല്ലെ തരാ
ഞാൻ : പത്തായിരം
പപ്പ : പോടോ ഫൂൾ… 😏 അത്ര ഒണ്ടേ ആ ഷോപ്പ് തന്നെ ഞാൻ വാങ്ങും….
ഞാൻ : അയ്യോ തരാ
അങ്കിൾ : എന്താ മോനെ കുട്ടപ്പാ കാണാനില്ലല്ലോ
ഞാൻ : ഒരേ ബിസി അങ്കിളെ
ടാ… കുരുത്തം കെട്ടതേ
ഞാൻ തിരിഞ്ഞ് നോക്കി
എന്താടാ നീ കള്ളത്തരം ചെയ്യുന്നേ നിന്റെ അമ്മക്ക് ഒരേ ടെൻഷൻ മധു ആന്റി ഉള്ളീന്ന് എറങ്ങി വന്നു….
ഞാൻ : ഞാനെ ഒരു ബോംബ് ഒണ്ടാക്കാൻ ഒള്ള പ്ലാനിലാ….
മധു ആന്റി : കഴിഞ്ഞിട്ട് പറയണേ എക്സിബിഷൻ വരുവാ ഒരു ദിവസത്തേക്ക് വാടകക്ക് തരണേ
ഞാൻ : തറാ… 🙄
മധു ആന്റി കൊഞ്ഞനം കുത്തി കാണിച്ചു…
ഞാൻ : കാറിന്റെ ചെലവ് എവടെ
മധു ആന്റി : അമ്മേ ഏൽപ്പിച്ചിട്ടൊണ്ട്
ഞാൻ : അത് മതി….
അമ്മ : എപ്പോ എത്തി
ഞാൻ : പത്ത് മണിക്ക്
എങ്ങനെ… അമ്മു ഉള്ളിന്ന് വന്നു….
ഞാൻ : പത്ത് മണിക്ക് എത്താ വിചാരിച്ചു നടന്നില്ല ഞാൻ എന്താക്കാനാ ബസ്സ് ബ്രേക്ക് ഡൌൺ ആയി രാത്രി പിന്നെ അവടെ തന്നെ ഇരുന്ന് സീൻ ആയി
അമ്മു : കള്ളം പറയാ ആന്റി ഇവന്റെ കൂടെ പോയ ശിവ പത്ത് മണിക്ക് തന്നെ വന്നു ഇത് എന്തോ കള്ളത്തരം ചെയ്യാ
ഞാൻ : നീ പോടി
അമ്മു : കണ്ടോ കണ്ടോ നീ പോടാ… 😡
ഞാൻ : ദേ തല കീഴായി പിടിച്ച് കുത്തും ഒലക്കേ…. 😡
അമ്മ : അയ്യോ ഒന്ന് നിർത്ത് അപ്പൻ നാട് മുഴുവൻ എഴുന്നള്ളത്ത് നടത്തി മനുഷ്യൻ സമാദാനം ആയിട്ട് ഒന്ന് ഇരിക്കാ വിചാരിക്കുമ്പൊ രണ്ടും കൂടെ തൊടങ്ങി
സുദർശൻ അങ്കിൾ : മധു നമ്മക്ക് എറങാ
മധു ആന്റി എന്റെ കൈക്ക് തല്ലി…
ഞാൻ : എന്താ 😡
മധു ആന്റി : പണി വല്ലതും ഒപ്പിച്ചാ നോക്കിക്കോ
ഞാൻ : ഇത് വലിയ ശല്യം ആയല്ലോ ചെ….
മധു ആന്റി : ശെരി കുട്ടാ
ഞാൻ : ബൈ
അവരെ കേറ്റി വിട്ട് ഞാൻ തിരിഞ്ഞതും അമ്മു അമ്മടെ ചെവി കടിച്ച് പറിച്ച് തിന്നുന്നു….
