“ഊം, ചോദിക്ക്.”
“പിണങ്ങരുത്…!”
“എപ്പോഴും ഇങ്ങനത്തെ നിന്റെ മുഖവുര എന്നെ ഭയപ്പെടുത്തിയിട്ടാണുള്ളത്. ഇപ്പോഴും അതിന് മാറ്റം ഉണ്ടാവില്ല എന്ന് തോന്നുന്നു ഡാ..” അവള്‍ ചെറുതായി വിറച്ചു കൊണ്ടാണ് പറഞ്ഞത്.
എനിക്ക് നല്ലതുപോലെ സങ്കടം വന്നു. എനിക്ക് അടക്കാനും കഴിഞ്ഞില്ല. അവസാനം ഉള്ളില്‍ നിന്നുയർന്ന തേങ്ങലിനെ എങ്ങനെയോ ഒന്ന് ചുമച്ച് ഒതുക്കി.
എന്നിട്ട് മിണ്ടാതെ കിടന്നു.
“എന്തേ, ചോദിക്കുന്നില്ല..!?” കുറെ കഴിഞ്ഞ് എന്റെ കൈയിൽ തടവി കൊണ്ടവൾ ചോദിച്ചു.
“വേണ്ടടി… എനിക്കൊന്നും ചോദിക്കാനില്ല.”
ഉടനെ അവള്‍ക്ക് വിഷമമായി.
“ഞാൻ പിണങ്ങില്ല, മോനു.. എന്നെ വെറുതെ ഇങ്ങനെ ടെൻഷൻ ആക്കാതെ കാര്യം പറയ്, പ്ലീസ്.” അവള്‍ കേണു.
പെട്ടന്ന് എന്റെ മനസ്സിനെ ദൃഢമാക്കി കൊണ്ട് ഞാൻ ചോദിച്ചു, “എന്നെങ്കിലും ഒരു ദിവസം… അത് എത്ര തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും…… പ്രഷോബ് ചേട്ടനെ വേണ്ടെന്ന് വയ്ക്കുകയാണെങ്കിൽ എന്നെ നി ഭർത്താവായി സ്വീകരിക്കുമോ?”
അവളുടെ മറുപടിക്ക് വേണ്ടി ഒരുപാട് നേരം ഞാൻ കാത്തിരുന്നു. പക്ഷേ അവള്‍ മറുപടി തന്നില്ല.
ഓരോ സെക്കന്‍ഡ് കഴിയുന്തോറും ഉള്ളിലെ ദുഃഖം വര്‍ധിച്ചു കൊണ്ടിരുന്നു. ആ ദുഃഖം വേദനയായും, ആ വേദന നിരാശയായും മാറി. അവസാനം ആ നിരാശ എന്റെ കണ്ണുനീരായി എന്റെ കണ്ണില്‍ നിറഞ്ഞതും കണ്ണുകളെ ഞാൻ ഇറുക്കി അടച്ചു.
“അഞ്ചന..?” ഉയർന്നു വന്ന ചെറിയൊരു തേങ്ങലിനെ അടിച്ചമർത്തി കൊണ്ട് ഞാൻ വിളിച്ചു.
പക്ഷേ അപ്പോഴും അവൾ അനങ്ങാതെ കിടന്നു.
“എഡി പൂച്ച കുട്ടി…?!” ഞാൻ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു.
“എനിക്ക് ഉറക്കം വരുന്നടാ.., തണുക്കുന്നുമുണ്ട്. ആ ബ്ലാങ്കറ്റ് എടുത്ത് മൂടി തരുമോ..?” അവള്‍ കരച്ചിലിനെ അടക്കി പിടിച്ചു കൊണ്ട് സംസാരിച്ചത് ഞാൻ മനസ്സിലാക്കി.
ഇനിയും എന്തെങ്കിലും പറഞ്ഞ് അവളെ കരയിക്കാൻ മനസ്സ് വരാത്തത് കൊണ്ട് ഞാൻ ബ്ലാങ്കറ്റ് എടുത്ത് അവള്‍ക്ക് മാത്രമായി മൂടി കൊടുത്തിട്ട് അവളില്‍ നിന്ന് നീങ്ങി മലര്‍ന്നു കിടന്നു.
കഴിഞ്ഞ ദിവസം എനിക്കുണ്ടായ അനുഭവത്തെ ഞാൻ ഓര്‍ത്തു നോക്കി. അഞ്ചന മാത്രം ആ സമയം എന്റെ ഫ്ലാറ്റിന്‍റെ വാതിലിനെ തുറക്കാന്‍ ശ്രമിച്ചില്ലായിരുന്നു വെങ്കിൽ എനിക്ക് എന്ത് സംഭവിക്കുമായിരുന്നു..?!
അതെല്ലാം ഓര്‍ത്ത് ഞാൻ നടുങ്ങി. ഇനിയും അതുപോലെ സംഭവിക്കുമോ എന്ന ഭയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അവൾ എന്നെ ഒഴിവാക്കി എന്ന് തോന്നിയത് കൊണ്ടാണോ ആ സമയം എനിക്കങ്ങനെ സംഭവിച്ചത്..? എനിക്കൊന്നും മനസ്സിലായില്ല.
അവളെ ഒരു ദിവസം പോലും എനിക്ക് കാണാതിരിക്കാൻ കഴിയില്ല. ഒരു ദിവസം പോലും അവളോട് സംസാരിച്ചില്ലെങ്കിൽ ഭ്രാന്ത് പിടിക്കുമെന്ന പേടിയും എനിക്കുണ്ടായിരുന്നു.
“വിക്രം…?” അഞ്ചന പെട്ടന്ന് ഇങ്ങോട്ട് തിരിഞ്ഞ് കിടന്നിട്ട് വിഷമത്തോടെ വിളിച്ചു.
“എന്തേ…?” എന്റെ വിഷമത്തെ മറച്ച് കൊണ്ട് ഞാനും വിളി കേട്ടു.
“നിന്റെ ശരീരത്തിന്‍റെ ചൂടും പേറി നിന്റെ നെഞ്ചില്‍ ഞാൻ കിടന്നോട്ടേ..?” ബ്ലാങ്കറ്റിന്റെ ഒരറ്റം ഉയർത്തി കൊണ്ട് അവള്‍ കെഞ്ചി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ചുണ്ടുകള്‍ വിതുമ്പി കൊണ്ടിരുന്നു.. ശരീരം വിറയ്ക്കുകയായിരുന്നു.
ഒന്നും മിണ്ടാതെ ഞാൻ ആ ബ്ലാങ്കറ്റിനുള്ളിൽ നുഴഞ്ഞു കേറി മലര്‍ന്നു കിടന്നതും, അവളെന്റെ മുകളില്‍ കിടന്നു. ശേഷം ബ്ലാങ്കറ്റ് കൊണ്ട് ഞങ്ങളെ കഴുത്ത് വരെ അവള്‍ പുതപ്പിച്ചു.
“നമ്മുടെ ശരീരം തമ്മില്‍ നേരിട്ട് സ്പര്‍ശിക്കുന്നില്ല കണ്ണാ…” അവള്‍ കരയും പോലെ പറഞ്ഞു. “ഈ ഡ്രസ് നമുക്ക് വേണ്ടടാ. ഇതൊക്കെ ഊരി കള.. പ്ലീസ്..”
ഉടനെ കിടന്നുകൊണ്ട് തന്നെ ഞങ്ങളുടെ ഡ്രസ്സിനെ എല്ലാം ഊരിയെടുത്ത് ബ്ലാങ്കറ്റിന്റെ പുറത്തേക്ക് ഞാൻ കളഞ്ഞു.
അവളുടെ മുഖത്തെ എന്റെ ഇടനെഞ്ചില്‍ ആണ് വച്ചു കിടന്നത്. ദുഃഖവും വേദനയും കാരണം എന്റെ ഹൃദയത്തിന്‍റെ താളം തെറ്റിയ ശബ്ദം തീർച്ചയായും അവള്‍ക്ക് കേട്ടും അനുഭവപ്പെട്ടും കാണണം.
