*********††********
ജീപ്പ് മുന്നോട്ട് പോയി കുറച്ച് കഴിഞ്ഞതും ഒരു ശക്തമായ ഒരു കൊടുങ്കാറ്റ് അവിടെ ആകെ വീശി അടിച്ചു…. ആ കാറ്റിൽ പിടിച്ചു നിൽക്കാൻ പറ്റാതെ പല മരങ്ങളും ആടി ഉലഞ്ഞു…വാഹനങ്ങൾ പോകുന്ന വഴിക്ക് അരികിൽ നിന്നിരുന്ന മരം കാറ്റിൽ ആടി ഉലഞ്ഞു കൊണ്ട് ഒരു വലിയ ശബ്ദത്തോടെ കടപുഴകി വഴിക്ക് കുറുകെ ആയി വന്ന് പതിച്ചു….
“”””””””””””””””””””””
ഒരു സ്‌കൂട്ടിയിൽ ഏറിയാൽ ഒരു ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ചെറിയ ഇരുട്ട് നിറഞ്ഞ മൺപാതയിലൂടെ വേഗത്തിൽ ഓടിച്ചു കൊണ്ട് ഇരിക്കുക ആണ്….
അവൻ്റെ പോക്കറ്റിൽ ഇരുന്ന ഫോണിൽ നിന്നും കാൾ വന്ന് കൊണ്ട് ഇരിക്കുന്ന ശബ്ദം പുറത്തേക്ക് കേൾക്കാം..
എന്തോ തിരക്ക് ഉള്ളത് പോലെ അവൻ ഇടക്ക് കയ്യിലെ വാചിലേക്ക് നോക്കി വണ്ടിയുടെ വേഗത കൂട്ടി….
അപ്പോഴാണ് സൈഡിലെ മിറർ ഗ്ലാസിൽ നിന്നും അതിൽ നിന്നും അവൻ്റെ മുഖത്തേക്ക് പ്രകാശം വീണപ്പോൾ ആണ്….. പിറകിൽ ഒരു ജീപ്പ് ഉള്ള കാര്യം അവൻ അപ്പൊൾ ആണ് ശ്രദ്ധിക്കുന്നത്…
അവൻ ആ ജീപ്പ് കടന്ന് പോകാൻ അവൻ്റെ വണ്ടി ചെറുതായി ഒതുക്കി വഴി കൊടുത്തു ,
പക്ഷെ ആ ജീപ്പ് മുന്നോട്ടു പോകാൻ താൽപര്യം ഇല്ലാത്തത് പോലെ അവൻ്റെ പിന്നിൽ ആയി പോയി കൊണ്ട് ഇരുന്നു….
അവൻ്റെ തിരക്കിൽ അവൻ അത് ശ്രദ്ധിക്കാതെ വീണ്ടും മുന്നോട്ടു സ്‌കൂടി ഓടിച്ചു പോയി , ഇപ്പോഴും ആ ജീപ്പ് അവൻ്റെ പിന്നിലായി എന്തിനോ വേണ്ടി അവൻ്റെ പിന്നാലെ ഉണ്ട്…
അവൻ അതു മനസ്സിലാക്കി വണ്ടി കുറച്ചു സ്പീഡ് ആക്കി ഓടിക്കുവാൻ തുടങ്ങി…
നല്ല വേഗതയിൽ അവൻ സ്കൂട്ടിയെ പറപ്പിച്ചു വിട്ടൂ….അവൻ സൈഡ് ഗ്ലാസിലൂടെ പിറകിലേക്ക് നോക്കി…
ആ ജീപ്പും തനിക്ക് ഒപ്പം സ്പീഡ് കൂട്ടുകയാണ് …
അവന് ചെറുതായി ഒരു സംശയം തോന്നി തുടങ്ങി…
രക്ഷക്ക് അടുത്ത് എങ്ങും ഒരു വീട് പോലും ഇല്ലാത്ത സ്ഥിതി ആണ്…എന്തങ്കിലും പറ്റിയാൽ ആര് ഓടി വരാൻ ആണ്…. അവൻ്റെ ചിന്ത അവന് മുന്നേ കാട് കയറാന് തുടങ്ങി….
ആ വണ്ടിയുടെ പിന്തുടർച്ചയിൽ തനിക്ക് എന്തോ വള്ളിക്കെട്ട് പണി വരുക ആണ് എന്ന് അവന് അപ്പൊൾ തന്നെ ഏകദേശം ബോധ്യം ആയി തുടങ്ങിയിരുന്നു….
ഒരുപ്പാട് പ്രേശ്നങ്ങളിൽ പോയി തല ഇടുന്നത് കൊണ്ട് ഇത് ഏതു വഴിയാണ് വരുന്നത് എന്ന് അവന് ഒരു പിടിയും കിട്ടിയില്ല…
അവൻ ചിന്തയിലേക്ക് പോയതും പെട്ടെന്നു അവൻ്റെ സ്‌കൂട്ടിയെ ബ്ലോക്ക് ചെയ്യും വിധം ഇടവഴിയിൽ നിന്നും മറ്റൊരു ജീപ്പ് മുന്നിലേക്ക് കയറി വന്നു….
പെട്ടന്ന് ഉള്ള പ്രവർത്തി ആയത് കൊണ്ടും വണ്ടിയുടെ വേഗത കൊണ്ടും അവന് സ്‌കൂട്ടിയെ പിടിച്ചു നിർത്താൻ ആയില്ല…
പെട്ടന്ന് വണ്ടി വെട്ടിച്ചു എങ്കിലും ജീപ്പിൻ്റെ മുൻവശത്തെ ഓരത്ത് തട്ടി ഒരു വലിയ ശബ്ദത്തോടെ അവൻ തെറിച്ചു പോയി…
********†**************†
മഹി നല്ല വേഗത്തിൽ വഴിയിലൂടെ വേഗത്തിൽ ബൈക്ക് പായിക്കുക ആയിരുന്നു…
സമയം നല്ലതുപോലെ ഇരുട്ടും എന്ന് അവൻ കരുതിയിരുന്നില്ല….അമ്മായിയുടെ വായിൽ നിന്നും ഇന്ന് നല്ലതുപോലെ കേൾക്കും എന്നതിൽ ഒരു സംശയവും ഇല്ല….
പെട്ടന്നാണ് വഴിക്ക് കുറുകെ ഒരു മരം പുഴുത് വീണു കിടക്കുന്നത് മഹി ശ്രദ്ധിച്ചത്….
പെട്ടന്ന് അവൻ ബൈക്ക് ബ്രേക്ക് ചെയ്ത് നിർത്തി…
ബൈക്ക് മരത്തിൽ ഇടിക്കാതെ തൊട്ട് തൊട്ടില്ല എന്ന രീതിയിൽ ബ്രേക്ക് ചെയ്ത് നിന്നു…
അവൻ ബൈക്കിൽ നിന്നും ഇറങ്ങി നോക്ക് നോക്കി അപ്പുറം കടക്കാൻ ഒരു രക്ഷയും ഇല്ല…ഇനി എന്ത് ചെയ്യും….
അവൻ ആകെ വല്ലാതെ ദർമസങ്കടത്തിൽ ആയി…
അപ്പോഴാണ് അതു വഴി ഒരാള് നടന്നു വന്നത് അതു കണ്ടതും മഹി അയാൾക്ക് അരികിലേക്ക് എത്തി…
“ ചേട്ടാ ഇവിടുന്ന് സിറ്റിയിൽ പോകാൻ ഇത് അല്ലാതെ വേറെ വഴി ഉണ്ടോ…”
അവൻ അതു ചോദിച്ചതും അയാള് അവനെ നോക്കി ദൂരേക്ക് കൈ ചൂണ്ടി….
“ ആ കാണുന്ന വഴിയിൽ കുറച്ച് മുന്നോട്ട് പോയാൽ ഇടത് വശത്ത് ആയി ഒരു ചെറിയ വഴി കാണും അതിൽ കൂടി കുറെ മുന്നോട്ട് പോയാൽ നേരെ കയറുക മെയിൻ റോഡിലേക്ക് ആണ് പോകുന്നത്…പിന്നെ സൂക്ഷിച്ച് പോകണം…വഴിയിൽ ചെറുതായി വെള്ളം വയറി കിടക്കുക ആണ്…”
