വീണ്ടും ആ സന്യാസി യുവാവ് വിദൂരതയിലേക്ക് നോക്കി മഹിയോട് പറയും പോലെ പറഞ്ഞു….
“ എനിക്ക് ഒന്നും മനസിലാവുന്നില്ല നിങൾ എന്നോട് തന്നെ ആണോ ഈ പറയുന്നെ…” മഹി അയാള് നോക്കി ചോദിച്ചു….
അതു കേട്ടതും ആ യുവാവ് അവനെ നോക്കി…അയാളുടെ ചുണ്ടിൽ ചെറിയ ചിരി വിരിഞ്ഞു….
“ ഈ സീറ്റിൽ ഞാനും താനും മാത്രം അല്ലേ ഉള്ളു…” യുവാവ് പറഞ്ഞു നിർത്തി…
“ നിൻ്റെ മുന്നോട്ട് ഉള്ള പല യാത്രയിൽ നി പലരെയും കണ്ട് മുട്ടും….ദുഷ്ട ശക്തികൾ നിൻ്റെ പിന്നാലെ തന്നെ ഉണ്ട്…നിൻ്റെ രൂപം അവരുടെ ദൃഷ്ടിയിൽ പതിഞ്ഞു കഴിഞ്ഞു…നിൻ്റെ യാത്ര ഇനിമുതൽ നിനക്ക് ഒരു പുതിയ അനുഭവം ആയിരിക്കും… അതിൽ ശെരിയും തെറ്റും ഉണ്ടാകും…. നല്ലതും ചീത്തയും ഉണ്ടാകും…”
“ ഇനി നിൻ്റെ മുന്നോട്ട് ഉള്ള പാത നി വിചരിച്ചതിനേക്കാൾ കഠിനം ആയി മാറും…അതിൽ നിന്നും നിനക്ക് പെട്ടന്ന് ഒരു മോചനം പ്രതീക്ഷിക്കുകയെ വേണ്ട… ഇപ്പൊൾ നല്ലപോലെ വിശ്രമിക്കൂ..ചിലപ്പോൾ നിനക്ക് മുന്നോട്ട് ഉള്ള യാത്രയിൽ അതു കിട്ടി എന്ന് വരില്ല…”
അയാള് പറഞ്ഞു നിർത്തി…. മഹിക്ക് ആ യുവാവ് പറയുന്നതിൻ്റെ പൊരുൾ എന്താണ് എന്ന് ഒരു തരി പോലും മനസിലാകുമായിരുന്നില്ല….
ബസ് ഒരു വളവ് തിരിഞ്ഞതും ആ യുവാവ് ഇറങ്ങാൻ സ്ഥലം എത്തി എന്ന രീതിയിൽ സീറ്റിൽ നിന്നും എഴുന്നേറ്റു….
“ നിങൾ എന്താണ് ഉദ്ദേശിക്കുന്നത് എനിക്ക് ഒന്നും മനസിലാവുന്നില്ല ….”
മഹിയെ കടന്ന് പോകുന്ന പോകുന്ന യുവാവിനെ നോക്കി അവൻ പറഞ്ഞു…ഇത്തവണ അവൻ്റെ സ്വരത്തിൽ ചെറിയ അമർഷം ഉണ്ടായിരുന്നു…
അത് ശ്രദ്ധിച്ചു ആ യുവാവ് ഒന്ന് നിന്ന് മഹീയെ തിരിഞ്ഞു നോക്കി….
“” ക്ഷമയോടെ ഇരിക്കുക ശെരിയായ നിമിഷത്തിൽ എല്ലാം നിന്നിലേക്ക് വന്ന് ചേരും..””
“ ഇത് ശ്രീബുദ്ധൻ്റെ വാകുകളാണ് ഓർമ വച്ചോളൂ….അതും പറഞ്ഞു ആ യുവാവിൻ്റെ കയ്യിൽ ഇരുന്ന മുത്തുകൾ ഉള്ള മാല അവൻ്റെ കയ്യിലേക്ക് ഏല്പിച്ചു ബസിൽ നിന്നും ഇറങ്ങി നടന്നു…..”
ബസ് നീങ്ങിയത്തും പിന്നിലെ ഗ്ലാസിൽ കൂടി അവൻ പുറത്തേക്ക് നോക്കി എങ്കിലും ആ യുവാവിനെ മഹിക്ക് കാണുവാൻ സാധിച്ചില്ല…അയാള് ഇങ്ങോട്ടേക്കോ പോയി മറഞ്ഞു….
അവൻ കയ്യിൽ ഇരിക്കുന്ന മാലയിലേക്ക് നോക്കി അതിൽ ചൈനീസ് എന്ന് തോന്നിക്കുന്ന വിധം ഉള്ള അക്ഷരങ്ങൾ ഓരോ മുത്തുകളിലും പത്തിച്ചിരിക്കുന്നു…ആ മാലയിലെ ഓരോ മുത്തുകളും പല കാര്യങ്ങളെ ആണ് എന്ന് അതിലെ എഴുത്തിൽ നിന്നും മനസിലാക്കാം…അവന് അതിൽ എന്തോ പ്രേതേകത ഉണ്ട് എന്ന് തോന്നി…അല്ല എങ്കിൽ അയാൾ തനിക്ക് ഇത് സമ്മാണിക്കുമായിരുന്നില്ല….
അവൻ ആ മാല എടുത്ത് അവൻ്റെ ബാഗിൻ്റെ അറയിലേക്ക് ഇട്ടു…. ആ മാല അവൻ്റെ ബാഗിൻ്റെ വശങ്ങളിൽ തട്ടി ബാഗിന് ഉള്ളിലെ ഇരുട്ടിൻ്റെ അറയിലേക്ക് പോയി വിശ്രമിച്ചു….
************
പാർസൽ കിട്ടിയ ബുള്ളറ്റും എടുത്ത് ടാർ ഇട്ട വഴിയിൽ കൂടി മഹി അവൻ്റെ ലക്ഷ്യവും മനസിൽ വച്ച് മുന്നോട്ട് പോയികൊണ്ട് ഇരുന്നു….
ഇവിടെ വന്നിട്ട് ഇപ്പൊൾ കുറച്ച് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു…താൻ ചെയ്യാൻ ഉറപ്പിച്ചു വച്ച പല കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ല…ആകെ പ്രാന്ത് പിടിക്കുന്ന അവസ്ഥ…എല്ലാം അതിൻ്റേതായ സമയത്ത് നടന്നാൽ മതിയായിരുന്നു…
മഹി അവൻ്റെ മുന്നിൽ ഉള്ള റോഡിനെ നോക്കി…ചുറ്റും മരങ്ങൾ ഉണ്ട് എങ്കിലും നല്ല ചൂട് എടുക്കുന്നു…ചൂടിൻ്റെ കാഠിന്യം ഏത്ര ഉണ്ട് എന്ന് റോഡിൽ നിന്നും ഉയരുന്ന താപത്തിൽ നിന്നും മനസ്സിലാവുന്നത് ആണ്….
ബൈക്ക് എടുക്കാൻ കയറിയപ്പോൾ കഴിച്ച ഊണ് ഇപ്പൊൾ തന്നെ ഏതാണ്ട് ദഹിച്ച അവസ്ഥ ആണ്…
ഇപ്പൊൾ നല്ല കഴിഞ്ഞിരിക്കുന്നു…. എങ്കിൽ പോലും നല്ല ചൂട് ആണ്….ഗ്രാമത്തിൽ ഉള്ളപ്പോൾ ഇത്രയും ചൂട് വന്നിട്ടില്ലായിരുന്നു….ഹെൽമറ്റ് ഇല്ലാത്തത് കൊണ്ട് ചൂട് നേരെ തലയിലേക്ക് ആണ് വീഴുന്നത്…അവൻ്റെ നെറ്റിയിൽ നിന്നും മുഖത്തേക്ക് ഒഴുകി ഇറങ്ങിയ വിയർപ്പിനെ വിരൽകൊണ്ട് വടിച്ചു മാറ്റി അവൻ ആലോചിച്ചു..,
അപ്പോഴാണ് മുന്നിൽ കാട്ടുവളളി പിടിച്ചു പകുതി മറഞ്ഞു കിടക്കുന്ന ബോർഡിൽ അവൻ്റെ ശ്രദ്ധ പതിഞ്ഞത്…
