അന്ധകാരം – 5 11അടിപൊളി 

സ്വാഗതം മായാപുരി എന്ന് കണ്ടതും അവൻ്റെ മുഖത്തേക്ക് ഒരു ചിരി ഓടി എത്തി… ആ ബോർഡ് അവനെ സ്വാഗതം ചെയ്യുന്നു എന്ന് അവന് തോന്നി…അവൻ ഒരു ചിരിയോടെ ബുള്ളറ്റിൻ്റെ ആക്സിലേറ്റർ ഞെരിച്ചു കൊണ്ട് അവൻ ഗ്രാമത്തിന് ഉള്ളിലേക്ക് പാഞ്ഞു….

….

മായാപുരി ഗ്രാമകവാടത്തിന് അകലെ കുറച്ച് മാറി ഉള്ള അത്യാവശ്യം ജനത്തിരക്ക് ഉള്ള ഒരു കവല….

കവലയുടെ ഒത്ത നടുവിലായി എല്ലാവരെയും സ്വാഗതം ചെയ്യാൻ എന്നപോലെ വലിയ ഒരു തണൽ മരം സ്ഥിതി ചെയ്യുന്നു…

കവല ആണ് എങ്കിൽ പോലും ഒരു വലിയ തിരക്ക് ഒന്നും അവിടെ കാണുവാൻ ഇല്ലായിരുന്നു…

കവലയിലെ പ്രധാന പാതയുടെ അരികിലുള്ള ഒരു ചായക്കട…

നാടിലെ തന്നെ ഏറ്റവും പേര് എടുത്ത രാമു ചേട്ടൻ്റെ ചായക്കട…ചായ കടയിൽ നിന്നും ചെറിയ രീതിയിൽ പുക ഉയരുന്നുണ്ട്…ചായക്കടയുടെ പുറത്തെ ബെഞ്ചിൽ ഇരുന്നു ചിലർ സംസാരിക്കുന്നു…അകത്തു രാമു ആർക്കോ വേണ്ടി ഉള്ള ചായ ആറ്റിക്കൊണ്ട് ഇരിക്കുക ആണ്…

“ അല്ല ജനാർദ്ദനൻ ചേട്ടാ…. ഈ പൂജയും മറ്റും നീണ്ടു പോയാൽ എങ്ങനെയാ ശെരി ആവുക…ഇപ്പൊ തന്നെ അക്കരെ കിഴക്കേ ഗ്രാമത്തിൽ നിന്നും ഒരുപാട് പ്രേശ്നങൾ തുടങ്ങി എന്നാ കേൾക്കണേ… “

രാമു ചായ നീട്ടി നീട്ടി മറ്റൊരു ഗ്ലാസിലേക്ക് പകർന്ന് കൊണ്ട് ജനാർദ്ദനൻ്റെ നേരെ നീട്ടി….

“ ഞാൻ എന്ത് ചെയ്യാനാ രാമു പിള്ളേ….ഓരോരോ മാരണങ്ങൾ…പൂർവികർ എന്തെങ്കിലും ചെയ്താൽ അനുഭവിക്കുന്നത് ബാക്കി ഉള്ളവർ ആണല്ലോ…തലവിധി അല്ലാതെ എന്ത് പറയാൻ…”

“ ഹ…..അങ്ങനെ ഒഴിവ് കഴിവ് പറഞ്ഞു മാറല്ലേ ചേട്ടാ…ഉടനെ എന്തെങ്കിലും പൂജ ചെയ്ത് ആ രക്ഷ ഒന്ന് ശക്തി പെടുത്തണം ആദ്യം…..അല്ല എങ്കിൽ നടക്കാൻ പോകുന്നത് ഓർക്കാൻ കൂടി വയ്യ…”

ഇത്തവണ മെമ്പർ രാഘവൻ ആണ് പറഞ്ഞത്…അയാളുടെ ഉള്ളിലും എന്ത് എന്ന് ഇല്ലാതെ ഭയം ഉരുണ്ട് കൂടിയിരുന്നു….

“ മ്മ്…. ഉടനെ എന്തെങ്കിലും പരിഹാരം കാണണം… മേപ്പടനെ പോയി ആദ്യം ഒന്ന് പ്രശ്നം വച്ച് നോക്കണം…”

ജനാർദ്ദനൻ നെടുവീർപ്പോടെ പറഞ്ഞു കൊണ്ട് ചായ ഊതി കുടിച്ചു കൊണ്ട് പത്രത്തിലേക്ക് മുഖം താഴ്ത്തി….

“ ഏതാ…. ആ പയ്യൻ കുറെ നേരം ആയല്ലോ…”

രാമു ചായക്കടയുടെ അഴികളിലൂടെ പുറത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് സ്വയം ചോദിച്ചു….

അപ്പൊൾ ആണ് ബാക്കി ഉളളവർ റോഡിലേക്ക് ശ്രദ്ധിക്കുന്നത്…

ഒരു ചെറുപ്പക്കാരൻ ബൈക്കിൽ ഇരുന്നുകൊണ്ട് ഫോണിൽ എന്തോ ചെയ്യുന്നു…പിന്നീട് ചുറ്റും നോക്കുന്നു..പിന്നെയും ഫോണിലേക്ക്…ഫോൺ പല രീതിയിൽ തിരിച്ചു മറിച്ചും നോക്കുന്നു…

ചായക്കടയിൽ ഇരുന്നവരും അവൻ ചെയ്യുന്നത് ഒരു കൗതുകത്തോടെ നോക്കി കൊണ്ട് ഇരുന്നു…

അത് മഹി ആയിരുന്നു…പോകണ്ട വഴി എവിടെ എന്ന് അറിയാതെ ഗൂഗിൾ മാപ്പ് നോക്കുക ആയിരുന്നു….എന്നാല് ഗൂഗിൾ മാപ്പ് അങ്ങനെ ഒരു വഴിയെ ഈ ലോകത്ത് ഇല്ല ഇന്ന് ഉത്തരവും…

“ എയ്…ഇത് നമ്മുടെ നാട്ടിൽ ഉള്ള പയ്യമാർ ഒന്നും അല്ല…ഇത് പുറത്ത് നിന്ന ആരോ ആണ്…അവൻ്റെ വണ്ടി കണ്ടില്ലേ ഇതുപോലെ ഒരെണ്ണം ആകെ രണ്ട് പേർക്കല്ലേ നമ്മുടെ നാട്ടിൽ ഉള്ളൂ…..”

രാഘവൻ്റെ ആയിരുന്നു ആ മറുപടി…

അയ്യാൾ അതു പറഞ്ഞു തീർന്നതും വീണ്ടും അവരുടെ എല്ലാവരുടെയും ശ്രദ്ധ അവന് നേരെ നീണ്ടു…..

*******†******

മഹി ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു… ഇവിടെ വരെ ഗൂഗിൾ മാപ്പ് നോക്കി ആണ് വന്നത്…എന്നാല് ഇവിടുന്ന് മുന്നോട്ട് ഉള്ള വഴി മാപ്പിൽ കാണിക്കുന്നത് പോലും ഇല്ല….

ഇനി ആരോട് എങ്കിലും ചോദിക്കാനെ വഴി ഉള്ളു…

അതിനായി അവൻ ഫോണിൽ നിന്നും മുഖം മാറ്റി ചുറ്റും നോക്കി…

അപ്പോഴാണ് അടുത്തുള്ള ഒരു ചെറിയ ചായക്കട എന്ന് തോന്നിക്കും വിധം ഉള്ള ഒരു കടയിൽ നിന്നും ചിലർ അവനെ തന്നെ ശ്രദ്ധിക്കുന്നത് എന്ന് അവൻ മനസിലാക്കി…

ഇനി അവരോട് ചോദിക്കാം… അവൻ മനസിൽ പറഞ്ഞു കൊണ്ട് ബൈക്ക് ഓഫ് ചെയ്ത് ഇറങ്ങി….

നേരെ ചായക്കടയിലേക്ക് വച്ച് പിടിച്ചു….

“ ദാണ്ടേ…. ആ പയ്യൻ ഇങ്ങോട്ട വരുന്നെ…” രാമു കടയിലേക്ക് നടന്ന് വരുന്ന അവനെ നോക്കി പറഞ്ഞു..

അപ്പോഴേക്കും അവൻ കടയുടെ അടുത്ത് എത്തിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *