അന്ധകാരം – 5 11അടിപൊളി 

അവൻ എന്തോ ഓർത്ത പോലെ അവിടെ ആകെ പരതി എവിടുന്നോ ഒരു പകുതി ചുളുങ്ങിയ ഒരു അലൂമിനിയം കലം കൊണ്ട് വന്നു അതു കുളത്തിലേക്ക് ഇട്ടു വെള്ളം കോരി എടുത്തു….

വെള്ളം നല്ലപോലെ പുറത്തേക്ക് ഒഴുകി പോകുന്നുണ്ട്…കലത്തിൻ്റെ കാലപ്പഴക്കം മൂലം അതു പൊട്ടി പോകുമോ ഇന്ന് വരെ അവൻ ഭയപ്പെട്ടു…

എങ്ങനെയോ വേഗത്തിൽ ഓടി അവൻ വെള്ളം കൽവിളക്കിലേക്ക് ഒഴിച്ച് നനച്ചു… വിളക്ക് നല്ലപോലെ നനഞ്ഞു എന്ന് ഉറപ്പ് ആയതും അവൻ ഒരു വശത്ത് നിന്നും ആ വിളക്ക് വൃത്തി ആക്കുവാൻ തുടങ്ങി…

ഏറെ നേരത്തെ കഷ്ടപാടിന് ഒടുവിൽ അവൻ അവിടം വൃത്തി ആകി എടുത്തു…കോവിലകം ഇപ്പോഴും അടഞ്ഞതാണ്..അവൻ അതു തുറക്കാൻ ആയി പണിപ്പെട്ടില്ല….

അതിനു സമയം ആയിട്ടില്ല എന്ന് മനസ് പറയുന്നത് പോലെ….

അവൻ വൃത്തി ആക്കിയ ക്ഷീണത്തിൽ നല്ലപോലെ ഒന്ന് നടു നിവർത്തി…

എന്തോ ആലോചിച്ചു അവൻ അവൻ്റെ ബാഗിൽ നിന്നും കയ്യിൽ കരുതിയിരുന്ന എണ്ണയും തിരിയും പുറത്തേക്ക് എടുത്ത്…

അവൻ ദൈവത്തെ മനസിൽ കൊണ്ട് വന്ന് ഓരോ വിളക്കിലും എണ്ണയും തിരിയും ഇട്ടു..

മുഴുവൻ ചെയ്ത് കഴിഞ്ഞതും അവൻ കയ്യിൽ ഉള്ള തീപ്പെട്ടി എടുത്ത് അതു കത്തിച്ചു തിരിക്ക് അരികിലേക്ക് കൊണ്ട് പോയി….

എന്നാല് പെട്ടന്ന് അവിടെ ആകെ ഒരു കൊടുങ്കാറ്റ് വീശി അടിക്കുവാൻ തുടങ്ങി…തീകമ്പിലെ തീ അവിടെ വച്ച് തന്നെ കെട്ട് പോയി…

അവൻ ഒന്ന് ഞെട്ടി…പിന്നീട് പല തവണ ഇത് ആവർത്തിച്ചു കൊണ്ട് ഇരുന്നു… അവന് ഒരു വിളക്ക് പോലും അവിടെ തെളിയിക്കാൻ സാധിച്ചിട്ടില്ല…

എന്താണ് ഇത്…താൻ ഇത് ചെയ്യുന്നതിൽ നിന്നും ആരാണ് തന്നെ വിലക്കുന്നത്…താൻ ചെയ്തതിൽ എന്തെങ്കിലും തെറ്റ് പറ്റിയോ എന്ന് അവന് തോന്നി…

ഈ പ്രകൃതി പോലും തനിക്ക് എതിരെ നിൽക്കുക ആണെല്ലോ എന്ന് അവന് തോന്നി….

പെട്ടന്ന് ആണ് ഒരു മിന്നൽ പോലെ അവൻ്റെ മനസിലേക്ക് അവൻ്റെ അമ്മയുടെ വാക്കുകൾ ഓടി എത്തിയത്….

അവിടെ ഒരു ചെറു ദീപം തെളിയിക്കണം എങ്കിൽ ആദ്യം പ്രകൃതിയോട് അനുവാദം ചോദിക്കണം…

അവൻ പതിയെ അവൻ്റെ കണ്ണുകൾ അടച്ചു…അമ്മ തനിക്ക് ചൊല്ലി തന്ന മത്രങ്ങൾ അവൻ ഉരുവിട്ടു കൊണ്ട് ഇരുന്നു…

അവൻ്റെ മന്ത്രങ്ങൾ ശ്രവിച്ച മാത്രയിൽ കാറ്റുകൾ നിന്നൂ…ചെടികളും മരങ്ങളും എല്ലാം അവൻ്റെ മന്ത്രോചരണത്തിൽ കാതോർത്തു നിന്നു…

ശ്ലോകം ചൊല്ലി കഴിഞ്ഞതും ഒരു ചിരിയോടെ അവൻ കൽ വിളക്കിലേക്ക് ദീപം തെളിയിച്ചു….

അവൻ വിചാരിച്ച പോലെ തന്നെ യാതൊരു പ്രേശ്നവും കൂടാതെ തന്നെ അതു കൂടുതൽ തിളക്കത്തോടെ പ്രകാശിച്ചു…

അവസാനത്തെ ദീപവും തെളിയിച്ചു കഴിഞ്ഞതും അവിടെ ആകെ ഒരു പോസിറ്റീവ് എനർജി രൂപ പെടുന്നത് പോലെ അവന് അനുഭവപ്പെട്ടു…

അവിടെ ആകെ പ്രകാശം പകരുന്നത് ആയി അവന് തോന്നി…കാടിനു ഉളളിൽ വിളക്കിൻ്റെ പ്രകാശം നിറയുന്നത് ശ്രദ്ധിച്ചത് പോലെ അവൻ ചുറ്റും ഒന്നു നോക്കി…

നേരം ചെറുതായി ഇരുട്ടി വരുന്നു…അവൻ കയ്യിലെ വാച്ചിലേക്ക് നോക്കി…നേരം ആറ് മണി കഴിഞ്ഞിരുന്നു…

അവൻ ഞെട്ടി കൊണ്ട് അവൻ ബാഗ് എല്ലാം എടുത്ത് മല ഇറങ്ങുവാൻ തുടങ്ങി…

പോകുന്ന വാക്കിൽ അവൻ മരത്തിനു കീഴെ ഇരുന്ന വൃദ്ധനെ നോക്കി എങ്കിലും ആ ഇടം ശൂന്യം ആയിരുന്നു…

അവൻ അതു കാര്യം ആക്കാതെ ബൈക്കിന് അടുത്തേക്ക് ഓടി അടുത്തു….

*********†********†******

“ അവസാനം അവൻ വന്നു ഇവിടേം തിരി തെളിയിച്ചു….ഇനി ആണ് എല്ലാം തുടങ്ങുവാൻ പോകുന്നത്….”

മഹി പോയതും ഇതെല്ലാം കണ്ട് കൊണ്ട് നിന്നിരുന്ന വൃദ്ധൻ കോവിലിൻ്റെ അടുത്തേക്ക് എത്തി….

“ അമ്മേ….നിനക്ക് എൻ്റെ പ്രണാമം…”

അയ്യാൾ കോവിലകത്തേക്ക് നോക്കി കൈ കൂപിക്കൊണ്ട് നിന്നു….

അയാള് പതിയെ നടന്ന് കുന്നിൻ്റെ കൈ വരിയിലേക്ക് എത്തി താഴേക്ക് നോക്കി…

അയ്യാൾ കാണുന്നത് മഹി ബൈക്കുമായി തിരികെ പോകുന്നത് ആണ്….

അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു….

“ നീ ഇപ്പൊൾ പോകുന്നത് ഒരു പുതിയ കൂടി കാഴ്ചയിലേക്ക് ആണ് എന്ന് എനിക്ക് അറിയാം…. എന്നാല് അതിനു ഇനിയും ഒരുപാട് സമയങ്ങൾ കിടപ്പുണ്ട്…”

“ ഇപ്പൊൾ നീ നിൻ്റെ പ്രേശ്നങളിൽ മാത്രം സ്വയം ശ്രദ്ധ ചെലുത്തേണ്ട സമയം ആണ്.,….”

Leave a Reply

Your email address will not be published. Required fields are marked *