അന്ധകാരം – 5 11അടിപൊളി 

അയ്യാൾ ചിരിയോടെ അയാളുടെ കയ്യിൽ ഇരുന്ന വടി നിലത്തേക്ക് ഇടിച്ചു…..

പൊടുന്നനെ അതൊരു വലിയ കൊടുങ്കാറ്റ് ആയി മാറി മഹിക്കു മുന്നേ കടന്ന് പോയി….

*******

ചന്ദ്രോത് തറവാട്….

തറവാടിൻ്റെ മുന്നിൽ ഇട്ടിരുന്ന ചാരുകസേരയിൽ ഇരുന്ന് എന്തോ ആലോചിച്ചു ഇരിക്കുക ആണ് ജനാർദ്ദനൻ…

അയാളുടെ തലയിൽ മഹി പറഞ്ഞ വാക്കുകൾ മുഴങ്ങി കെട്ട് കൊണ്ട് ഇരുന്നു…

“ അവിടെ ഇപ്പോഴും രക്തർചന ഒക്കെ ഉണ്ടോ “

അവിടെ അർച്ചന നടത്തിയിരുന്ന കാര്യം അവന് ഇങ്ങനെ അറിയാം…കുടുംബ രഹസ്യം ആയ കാര്യം അവൻ ഇങ്ങനെ മനസ്സിലാക്കി…

“”””””

“ അച്ഛാ….നമ്മുടെ മോളെ ശല്യം ചെയ്യുന്ന പയ്യൻ ഇല്ലേ…അവൻ്റെ എല്ലാ അഹങ്കാരവും ഇന്നത്തോടെ തീരും…..”

മകൻ വിശ്വൻ്റെ ആ വാക്കുകൾ കേട്ട് ആണ് ജനാർദ്ദനൻ ചിന്തയിൽ നിന്നും വിട്ട് അയാളെ സംശയത്തോടെ നോക്കി…

“ ഞാൻ ശേഖരനെ വിളിച്ചിരുന്നു…അവനും അവൻ്റെ പയ്യന്മാരും തയ്യാർ ആണ് എന്ന പറഞ്ഞത്…ഏറിയാൽ ഇന്ന് തന്നെ അവൻ്റെ ശല്യം തീർക്കണം…”

വിശ്വൻ കൂർമ്മ ബുദ്ധിയോടെ ദൂരേക്ക് നോക്കി പറഞ്ഞു….

“ അതു വേണോ വിശ്വാ…അവനെ ഒന്നു പേടിപ്പിച്ച് വിട്ടാൽ പോരെ എന്തിനാ വലിയ പ്രശ്നങ്ങൾ വിളിച്ചു കൊണ്ട് വരുന്നത്….”

വിശ്വൻ്റെ ആ സംസാരം ഇഷ്ടപ്പെടാതെ ജനാർദ്ദനൻ അവനെ നോക്കി പറഞ്ഞു…

“ എൻ്റെ മോള് ആ കോളജിൽ ഏതങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എങ്കിൽ അതിന് കാരണക്കാരൻ അവന് ആണ്…അവനെ കൊല്ലാൻ ഒന്നും ഞാൻ പറഞ്ഞില്ല….അവൻ ഇനി നമ്മുടെ മകളുടെ പിറകെ വരരുത്….”

അതും പറഞ്ഞു മറുപടിക്ക് ആയി ജനാർദ്ദനൻ്റെ മുഖത്തേക്ക് നോക്കി….

മറുപടി ആയി ജനാർദ്ദനൻ ഒന്നും പറഞ്ഞില്ല….വിശ്വാൻ്റെ വാക്കുകളിൽ ഒരു അച്ഛന് മകളോട് ഉള്ള കരുതൽ ആവണം അയാളെ മൗനി ആക്കിയത്….

മ്മ്….എന്ന് മൂളുക മാത്രം ചെയ്തു…..

*******

ഇതെല്ലാം കേട്ടുകൊണ്ട് വാതിലിനു പിന്നിൽ ആയി…ഒരാള് ഉണ്ടായിരുന്നു….അവളുടെ ചുണ്ടിൽ ഒരു വിജയച്ചിരി വന്നൂ…തൻ്റെ വാക്കിൽ അച്ഛൻ വീണിരിക്കുന്നു എന്ന് അവൾക്ക് മനസിലായി…

അപ്പൂപ്പൻ എതിർ നിൽക്കുമോ എന്നായിരുന്നു അവളുടെ സംശയം….ഇപ്പൊൾ അതും മാറി കിട്ടിയിരിക്കുന്നു….

തൻ്റെ മുന്നിലെ ഏക തടസ്സം അവൻ ആണ് അവൻ പോയാൽ കോളജ് ഇനി ഞാൻ ഭരിക്കും….

അവള് ഒരു ചിരിയോടെ തുള്ളി ചാടി ഗോവണി കയറി മുകളിലേക്ക് പോയി….

********

“ വിശ്വാ….ഒരു നിമിഷം…..”

ആളുകളോട് തയ്യാർ ആകുവാൻ പറഞ്ഞു പൂമുഖത്ത് നിന്നും അകത്തേക്ക് പോകുവാൻ തുടങ്ങിയ വിശ്വനെ അയാള് വിളിച്ചു നിർത്തി….

“ ആ പയ്യൻ ഏതു വംശത്തിൽ പെട്ടത് ആണ് എന്ന് ഓർമ ഉണ്ടായാൽ നിനക്ക് കൊള്ളാം…നിൻ്റെ പദ്ധതി ചെറുതായി ഒന്ന് പിഴച്ചാൽ അവരുടെ ദൈവം അവതരിച്ച പോലെ ആണ് പിന്നീട് ഒന്നും ബാക്കി വെച്ചേക്കില്ല…..”

ജനാഥനൻ്റെ വാക്കുകൾ വിശ്വൻറെ ഉളളിൽ തീ കോരി ഇട്ട പോലെ ആയി….അയാളുടെ മുഖത്തും ഒരു ചെറു പരിഭ്രമമം നിഴലിച്ചു….

“ ഏയി….അങ്ങനെ ഒന്നും ഉണ്ടാകില്ല അച്ഛാ ഞാൻ നോക്കി ചെയ്ത് കൊള്ളാം….”

വിശ്വൻെറ മറുപടിക്ക് ഒരു മൂളൽ മാത്രം മറുപടി ആയി ജനാർദ്ദനൻ നൽകികൊണ്ട് അയാള് ചാരു കസേരയിലേക്ക് കിടന്നു……

*****”********

സമയം ഒരു ആറ് അരയോടെ അടുത്ത് കൊണ്ട് ഇരിക്കുന്നു.

ഒഴിഞ്ഞ ഒരു പ്രദേശം ആണ്, വഴിവിളക്കുകൾ ഒക്കെ കുറവാണ്, അന്നത്തെ പതിവ് കാലാവസ്ഥയുടെ മാറ്റത്തിൽ നേരത്തെ തന്നെ നല്ലപോലെ ഇരുട്ടിയിരുന്നു.

വഴിയുടെ വശത്ത് ആയി ഉയർന്നു നിൽക്കുന്ന മരത്തിനു കീഴെ ജീപ്പ് നിർത്തിയിരുന്നു….

ജീപ്പിനു ഉളളിൽ ഇരുന്ന ഒരാൾ മുന്നിൽ ഉള്ള വഴിയിൽ തന്നെ കണ്ണ് എടുക്കാതെ തന്നെ ഉറ്റു നോക്കി ഇരിക്കുക ആണ്….

അയാളുടെ ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗററ്റ് കയ്യിലേക്ക് എടുത്തതും അയാളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു…

അതു ഓപ്പൺ ചെയ്തതും അയാള് ഒരു ചിരിയോടെ മുന്നോട്ടേക്ക് നോക്കി….

അതെ നിമിഷം തന്നെ അയാളുടെ ജീപ്പിനെ കടന്ന് ഒരു യുവാവ് വേഗത്തിൽ സ്‌കൂട്ടി ഓടിച്ചു കടന്ന് പോയി….

അതു കണ്ടതും അയാള് ജീപ്പ് സ്റ്റാർട്ട് ചെയ്ത് കൊണ്ട് ആ യുവാവിനെ ലക്ഷ്യം വച്ച് മുന്നോട്ട് കുതിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *