അന്ധകാരം – 5 11അടിപൊളി 

അവൻ അവസാനം വന്ന് എത്തിയത് ആകാശം തട്ടുന്ന രീതിയിൽ ഉയർന്ന് നിൽക്കുന്ന കണ്ടാൽ ഭീതി തോന്നിക്കുന്ന ഒരു വലിയ മലയുടെ അടുത്തായി ആണ്…. ആ മലയുടെ മുകളിലേക്ക് അവൻ്റെ കണ്ണ് എത്തുന്നുണ്ടായിരുന്നില്ല…എത്രത്തോളം ഉണ്ടായിരുന്നു അതിൻ്റെ ഉയരം…ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ഒരു ഭീകര ജീവിയെ പോലെ ആണ് ഒറ്റ നോട്ടത്തിൽ അവന് തോന്നിയത്….

അതിനു താഴെ ആയി ഒരു വലിയ ഗുഹ..ഗുഹയുടെ ഉള്ളിൽ നിന്നും നല്ല പ്രകാശം പുറത്തേക്ക് വരുന്നുണ്ട് കൂടെ ചെറിയ രീതിയിൽ ഉള്ള പുകയും….അതു പുറത്തേക്ക് വന്ന് വായുവിലേക്ക് ലയിക്കുന്നു…

അവൻ ചുറ്റും നോക്കി ….മുഴുവൻ ഇരുട്ട് കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒരു അന്തരീക്ഷം ആണ്… ഒരു വസ്തു പോലും കാണുവാൻ സാധിക്കാൻ പറ്റാത്ത കട്ട പിടിച്ച ഇരുട്ട്…. ഗുഹയുടെ ഉള്ളിൽ നിന്നും വരുന്ന പ്രകാശം മാറ്റി നിർത്തിയാൽ വേറെ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ….

അപ്പൊൾ ഗുഹക്ക് ഉളളിൽ ആരാണ് ഉള്ളത്…അവന് ആകാംക്ഷ ആയി….ഇങ്ങനെ ഉള്ള ഒരു പ്രദേശത്ത് കഴിയുന്നത് ആരാണ് എന്ന് ഓർത്ത് അവന് പേടിയും അതിയായ ആകാംക്ഷയും തോന്നി…

അവൻ്റെ മനസ്സ് വായിച്ച് അറിഞ്ഞത് പോലെ അവൻ പതിയെ ഗുഹാ കവാടത്തിലേക്ക് ഒഴുകി നീങ്ങി…. അവൻ നിലത്തേക്ക് നിൽക്കാൻ ശ്രമിച്ചു എങ്കിലും അവന് അതു സാധിച്ചില്ല….

ഗുഹയുടെ ഉളളിൽ നിന്നും ഏതൊക്കെയോ തിരിച്ചു അറിയാൻ പറ്റാത്ത പല ശബ്ദങ്ങളും ആ പ്രകാശത്തിനോട് ഒപ്പം ഉയർന്ന് കേൾക്കുന്നത് അവൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്….

വായുവിലൂടെ ഒഴുകി കവാടത്തിന് ഉളളിൽ കടന്നതും അതുവരെ വായുവിൽ ഉയർന്ന് നിന്ന മഹി വായുവിൻ്റെ പിടിയിൽ നിന്നും വിട്ട് നിലത്തേക്ക് ഇറങ്ങി….

പക്ഷേ അപ്പോഴും ആ പ്രകാശത്തിൻ്റെയും ശബ്ദവും ഉറവിടം അവന് അപ്പോഴും കാണുവാൻ കഴിഞ്ഞിരുന്നില്ല…

അവൻ മുന്നോട്ടെക്ക് നടന്നു… നീങ്ങുന്നത്തിന് അനുസരിച്ച് ഗുഹയ്ക്ക് ഉള്ളിലെ പ്രകാശവും ശബ്ദവും ഉയർന്ന് കൊണ്ട് ഇരുന്നു…

അവൻ ഗുഹയുടെ ഒരു വളവ് തിരിഞ്ഞതും…അവനെ ശ്രദ്ധിച്ചത് പോലെ ഒരു വലിയ പ്രകാശം അവിടെ ഉയർന്ന്…അതു അവൻ്റെ കണ്ണുകൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു…

അവൻ വലതു കൈ കൊണ്ട് കൊണ്ട് കണ്ണുകൾ മറച്ചു…. പ്രകാശത്തെ തടഞ്ഞു….

പതിയെ അവൻ്റെ കണ്ണുകൾ ആ പ്രകാശത്തോട് പൊരുത്തപെട്ടു എന്ന് തോന്നിയതും അവൻ അവൻ്റെ കൈകൾ മാറ്റി…

അവൻ്റെ കണ്ണുകൾ അത്ഭുതം കൊണ്ട് നിറഞ്ഞു…

അതു ഒരു തല മൂർച്ച ഉള്ള തിളങ്ങുന്ന സ്വർണ നിറത്തോട് കൂടിയ ഒരു വാൾ ആയിരുന്നു അത്….

ഇത്രെയും നേരേം അവന് മുന്നിൽ പ്രകാശിച്ചു നിന്നത് ഒരു വാൾ ആണ് എന്ന് മനസ്സിലാക്കിയതും അവന് അതിശയം തോന്നി….

ആ വാൾ ആരോ കല്ലിൽ കുത്തി നിർത്തിയത് പോലെ ആണ് ഇരിക്കുന്നത്…..

ആ വാളിൽ നിന്നും ശബ്ദവും പ്രകാശവും പുറത്തേക്ക് വന്ന് കൊണ്ട് ഇരിക്കുന്നത് ഒരു അൽഭുതത്തോടെ അവൻ നോക്കി നിന്ന്….

ഓരോ ശബ്ദം വരുമ്പോഴും വെള്ളത്തിൽ വരുന്ന ഓളങ്ങളെ പോലെ വാളിൽ നിന്നും അവ തുടങ്ങി വായുവിൽ അവ അലിഞ്ഞു ചേർന്നു കൊണ്ട് ഇരിക്കുന്നു…

ആ ശബ്ദത്തിൻ്റെ ഒരേ പ്രതിദ്വനിയും ഗുഹയുടെ ഉള്ളിൽ തട്ടി അവിടെ ആകെ മുഴങ്ങിക്കൊണ്ട് ഇരുന്നു….

ആ കല്ലിനു കീഴെ ആയി ഒരു വെളുത്ത മുത്തുകൾ കൊണ്ട് തീർത്ത മനോഹരം ആയ ഒരു മാല…ആ മാലയിൽ നിന്നും വാളിൽ എന്ന പോലെ പല നിറത്തിൽ ഉള്ള പ്രകാശം വരുന്നുണ്ട്…

വാളിൽ നിന്നും ശബ്ദം പുറത്തേക്ക് വരുന്നതിനോട് ഒപ്പം ആ മാലയില് ആരോ മുകളിലേക്ക് പിടിച്ചു വലിക്കുന്നത് പോലെ അതു ഉയരാൻ ആയി ശ്രമിച്ചു കൊണ്ട് ഇരിക്കുന്നു…

എന്നാല് മാലയുടെ ഒരു വശം കല്ലിൻ്റെ അടിയിൽ ആയിരുന്നതിനാൽ ആ മാലയ്ക്ക് അവിടുന്ന് ഉയരാൻ സാധിക്കുമായിരുന്നില്ല…

സമയം പോകുന്നതിനോടൊപ്പം ആ വാളിൽ നിന്നും വരുന്ന പ്രകാശത്തിൻ്റെ തീവ്രത കുറഞ്ഞൂ….അതു പതിയെ പതിയെ ഇല്ലാതെ ആയി…അതോടെ ആ മാലയുടെ പ്രകാശവും പതിയെ ഇല്ലാതെ ആയി…ഉടനെ ആ മാല ചലനം നിലച്ചു കൊണ്ട് നിലത്തേക്ക് വീണു…

അവൻ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തന്നെ ആ മാലയുടെയും വാളിൻ്റെയും പ്രകാശം അവിടുന്ന് ഇല്ലാതെ ആയി….അവിടെ ആകെ മുഴുവൻ ഇരുട്ട് വ്യാപിച്ചു…

Leave a Reply

Your email address will not be published. Required fields are marked *