അപ്പൊൾ ആണ് അയാള് പറഞ്ഞ വഴിയിൽ അവൻ നോക്കിയത്..അയ്യാൾ പറഞ്ഞു തന്ന വഴി അല്ലേ..പോയി നോക്കാം… കുറച്ച് നേരം കൊണ്ട് തന്നെ അയാളെ തനിക്ക് വിശ്വാസം ആയി എന്ന് ഓർത്ത് അവന് അൽഭുതം തോന്നി….
അവൻ അയാളെ കാണുവാൻ വഴിയിലേക്ക് നോക്കി എങ്കിലും അവൻ്റെ കാഴ്ചക്ക് അപ്പുറം അയാള് പോയിരുന്നു….
അവൻ ആ വഴിയിലേക്ക് വണ്ടിയും ആയി നീങ്ങി…
അൽഭുതം എന്നോണം രണ്ട് വളവ് തിരിഞ്ഞതും അവൻ ഇന്നലെ പ്രിയയും ആയി ഓടി എത്തിയ വഴിയിലേക്ക് വന്ന് ഇറങ്ങി…
അവന് അതൊരു വല്ലാത്ത ആശ്വാസം ഉണ്ടായി.. അവിടുന്ന് നോക്കിയാൽ അമ്മായിയുടെ വീട് കാണുവാൻ പറ്റുമായിരുന്നു… അവൻ ബൈക്ക് തള്ളി വീട് ലക്ഷ്യം വച്ച് നടന്നു..
അവൻ എന്തോ ഓർത്ത പോലെ ഒരു ദീർഘ ശ്വാസം വിട്ടു…ആ കാവിനെ കടന്ന് വരണമല്ലോ എന്ന് ഓർത്ത് ചെറിയ പേടി ഉണ്ടായിരുന്നു…അതു മാറി കിട്ടിയല്ലോ ആശ്വാസം… താനും ഇപ്പൊൾ ഇത്തരം കാര്യങ്ങളിൽ ഭയപ്പെടുന്നു എന്ന് ഓർത്ത് അവന് അവനോട് തന്നെ ചെറിയ ലജ്ജ തോന്നി….
അവൻ ഒരു മിനിറ്റ് നടന്നപ്പോൾ തന്നെ വീടിനു താഴെ ആയി എത്തി..വണ്ടി നല്ല സ്ഥലം നോക്കി പാർക്ക് ചെയ്ത് മുകളിലേക്ക് കയറി…
“ അവൻ ആണോടി ആ അവന്നത്….രേവതിയുടെ ആ ചോദ്യത്തിന് ആണ് എന്ന് തോന്നുന്നു..”
എന്ന് മറുപടി പറയുന്നതും മഹി താഴെ നിന്ന് കെട്ടു….
അവൻ കയറി വരുന്നതും കാത്ത് രേവതിയും പ്രിയയും വാതിൽ പടിയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു…
പ്രിയയുടെ മുഖത്ത് പനിയുടെ നല്ല ക്ഷീണം ഉണ്ടായിരുന്നു…എങ്കിലും അവനെ കണ്ടപാടെ അവള് ഒരു നനഞ്ഞ ചിരി ചിരിച്ചു…
അവനെ കണ്ടതും രേവതി അവിടെ നിന്നും എഴുന്നേറ്റു..രേവതി അവൻ്റെ അടുക്കൽ ചെന്ന് എന്തോ അവന് ചുറ്റും ഉഴിഞ്ഞു എടുത്ത്…അതുമായി വീടിനു കുറച്ച് മാറി അതു കത്തിച്ചു കളയുകയും ചെയ്തു…
അതു എന്താണ് എന്ന് അവന് മനസിലായില്ല ..
“ മോനെ ഇത്രയും നേരം എവിടെ ആയിരുന്നു..കാണാതെ വന്നപ്പോൾ ഞാനും അവളും നല്ലതുപോലെ പേടിച്ചു….”
“ വണ്ടി കുറച്ച് പണി തന്നു അമ്മായി…അതാ..”
“എന്തായാലും നന്നായി ….എന്ന് വെള്ളി ആയിരുന്നു മോനെ ഞാൻ അതു വിട്ടും പോയി…”
“അതെന്താ അമ്മായി അങ്ങനെ…വെള്ളി ആഴ്ചക്ക് എന്താ കുഴപ്പം…”
“ അതൊന്നും ഇല്ല മോനെ ഗ്രാമത്തിലെ ഓരോ വിശ്വാസങ്ങൾ ഉണ്ട് അതാ…അമാവാസി ദിവസങ്ങളിൽ ആരും അസമയത്ത് ഗ്രാമത്തിന് പുറത്തേക്ക് ഇറങ്ങി നടക്കാറ് ഇല്ല മോനേ…”
പെട്ടന്ന് രേവതി ഒന്ന് പരുങ്ങി എങ്കിലും എന്തൊക്കെയോ അവള് പറഞ്ഞു ഒപ്പിച്ചു…
“ എന്തായാലും വന്നല്ലോ….ഇപ്പോഴാണ് ഒന്ന് സമാധാനം ആയത് എന്തായാലും തേവര് മുത്തപ്പൻ കാത്ത്…”
അതും പറഞ്ഞു വാതിക്കൽ തുക്കിയിരുന്ന ഫോട്ടോയിൽ തൊഴുത്ത് അകത്തേക്ക് കയറി പോയി….പിന്നാലെ അവളും….
“ നീ കയറി വാ…യാത്ര ചെയ്ത് വന്നത് അല്ലേ ഞാൻ വെള്ളം ചൂടാക്കി വെയ്ക്കാം…”
പോകുന്ന പോക്കിൽ മഹീയോട് രേവതി വിളിച്ചു പറഞ്ഞു…
രേവതിയുടെ പറച്ചിലിൽ തന്നെ തന്നോട് ഉള്ള കരുതൽ വ്യക്തം ആയിരുന്നു….എന്നാലും വീണ്ടും അമ്മായി തൻ്റെ ചോദ്യത്തിന് മുന്നിൽ നിന്നും ഒഴിഞ്ഞു മാറിയത് ആണ് എന്ന് അവന് നല്ല ബോധ്യം ഉണ്ടായിരുന്നു…
മഹി അതൊക്കെ ചിന്തിച്ചു നിൽക്കെ അവൻ അറിയാതെ തന്നെ അവൻ്റെ നോട്ടം ആ ഫോട്ടോയിലേക്ക് വീണു..
അതു കണ്ടതും മഹി ഇടി വെട്ടിയത് പോലെ നിന്ന് പോയി…
ഫോട്ടോയിൽ നായയോട് ഒപ്പം നിൽക്കുന്ന ഒരാള് ആയിരുന്നു ഉണ്ടായിരുന്നത്…
അവൻ്റെ കയ്യും കാലും വിറക്കാൻ തുടങ്ങി…കുറച്ച് മുന്നേ ഞാൻ കണ്ട രൂപം…അയാൾക്ക് കാവൽ ആയി നിന്നത് ആ നായ…അപ്പൊൾ ആ വന്നത്….തന്നെ രക്ഷിക്കാൻ ആയിരുന്നോ…
എന്തൊക്കെ ആണ് ദൈവമേ ഈ നാട്ടിൽ നടക്കുന്നത്…അവന് ആകെ തല പേരുക്കുന്നത് പോലെ തോന്നി…..
തുടരും……
ഒരുപാട് മാസങ്ങൾക്ക് ശേഷം ആണ് ഞാൻ ഈ ഭാഗം ഇടുന്നത് എന്ന് അറിയാം…അവസാനം ഇട്ടത് കഴിഞ്ഞ സെപ്തംബർ ആണ് എന്നാണ് എൻ്റെ ഓർമ….ഓണത്തിൻ്റെ ജോലി തിരക്കിന് ഇടയിൽ എടുത്ത ഒരു ഗ്യാപ് ആണ്.സ്റ്റോറി വരാൻ വൈകിയത്…ആ എടുത്ത ഗ്യാപ്പ് ഏറ്റവും വലിയ ഒരു മണ്ടത്തരം ആയി മാറി…സ്റ്റോറി മുട്ടോട്ട് എഴുതാൻ ഉള്ള ഒരു ടച്ച് തന്നെ ഇല്ലാതെ ആയി..തിരിച്ചു ആ പവർ തിരികെ വരാൻ ഇത്രയും സമയം എടുക്കേണ്ടി വന്നൂ…ഏത്ര മാത്രം ശെരി ആയി എന്ന് അറിയില്ല..തിരക്കുകൾ കാരണം ചില്ലപോൾ ഇവിടെ ഇടുന്ന കമൻ്റിനു മറുപടി ഇടാൻ സാധിക്കാതെ വന്നേക്കാം…ഏതങ്കിലും വിധത്തിൽ ഉള്ള അഭിപ്രായങ്ങൾ/റെക്കമൻറ് ഉണ്ട് എങ്കിൽ എൻ്റെ ട്വിറ്റെർ rdxmboy ഐഡിയിലേക്ക് മെസ്സേജ് ഇടാവുന്നത് ആണ്…ഞാൻ മറുപടി തരാം ശ്രമിക്കാം….
