അവൻ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി ഇരു വശവും ഒരാള് പൊക്കത്തിൽ വലിയ പുല്ലുകൾ ആണ്…അതിനു അപ്പുറം എന്താണ് എന്ന് കാണുവാൻ സാധിക്കുന്നില്ല. കുഴി ആയിരിക്കണം…
എവിടുന്നോ ഉറവ പൊട്ടി വഴിയിലേക്ക് ഒഴുക്കുന്നുണ്ട്..ചിലപ്പോൾ അതായിരിക്കും വഴുക്കാൻ കാരണം…ഈ വഴി അധികം ആരും പോകാറ് ഇല്ല എന്ന് കാണുമ്പോൾ തന്നെ മനസിലാകുന്നു… അവൻ മുകളിലേക്ക് കയറുവാൻ തുടങ്ങി…
മുകളിലേക്ക് പോകുംതോറും മരങ്ങളുടെ എണ്ണവും വല്ലാതെ കൂടി കൊണ്ട് ഇരുന്നു…പുല്ലുകൾ മാറി ആ ഇടങ്ങളിൽ മരങ്ങൾ കാണുവാൻ തുടങ്ങി…
കിളകളുടെയും എന്തോ ഒന്ന് നീട്ടി കരയുന്ന ശബ്ദവും ഒഴിച്ചാൽ വേറെ ഒരു ശബ്ദവും ഇല്ല…
ഇനി എനിക്ക് വഴിതെറ്റിയോ…അവൻ ഒന്ന് ശങ്കിച്ച ശേഷം അവിടെ നിന്ന് തിരിഞ്ഞു നോക്കി….
അപ്പൊൾ ആണ് കുറച്ച് അകലെയായി ഒരു വലിയ ആൽമരം കാണുന്നത്…അതു ഒരു വശത്തേക്ക് മാറി ആണ് നിൽക്കുന്നത്…അവിടുന്ന് മാറി നടക്കുന്ന വഴിയിൽ പിന്നീട് അങ്ങോട്ട് കല്ലുകൾ പാകി ഇരിക്കുന്നു…
അതോടെ അവന് വിശ്വാസം ആയി ഇത് തന്നെ വഴി…
അവൻ മുന്നൊട്ടേക്ക് നടന്നുകൊണ്ട് ഇരുന്നു….
************
വലിയ ആൽമരത്തിൻ്റെ ചുവട്ടിൽ കണ്ണുകൾ അടച്ച് ധ്യാനത്തിൽ എന്ന പോലെ ഒരു വൃദ്ധൻ ഇരുന്നിരുന്നു…. ചുണ്ട് വിരലും തള്ള വിരലും കൂട്ടി വച്ച് അദ്ദേഹം ഓരോ മന്ത്രങ്ങൾ ഉരുവിട്ടു….
പെട്ടന്ന് എന്തോ ഉൾവിളി പോലെ അയാള് കണ്ണുകൾ തുറന്നു…
വഴിയിലൂടെ ഒരു യുവാവ് നടന്നു പോകുന്നതാണ്…
അവനെ കണ്ടെത്തും അയാളുടെ കണ്ണുകൾ തിളങ്ങി…. ആ വൃദ്ധൻ അറിയാതെ തന്നെ അയാളുടെ മുഖത്തേക്ക് ഒരു പുഞ്ചിരി കടന്ന് വന്നൂ…
സ്വതവേ ചിരിക്കാത്ത ഗൗരവകാരൻ ആയ അദ്ദേഹത്തിൻ്റെ ചിരിയെ പ്രകൃതി പോലും ആശ്ചര്യത്തോടെ ആണ് നോക്കിയത്…
“ അവസാനം നി വന്നൂ അല്ലേ….കാലം നിന്നെ ഇവിടെ കൊണ്ട് എത്തിച്ചു….സ്വാഗതം….ഞങ്ങളുടെ ഗ്രാമത്തിലെ നിനക്ക് സുസ്വാഗതം….”
അയാളുടെ മനസ്സ് അവനെ നോക്കി പറഞ്ഞു..
********
വഴിയരികിൽ നിന്നിരുന്ന ആൽമരത്തിൻ്റെ ഭംഗി ആസ്വദിക്കുക ആയിരുന്നു മഹി…ആൽ മരത്തിൻ്റെ ചുവട്ടിലെ നോട്ടം എത്തിയതും അവൻ ഒന്ന് ഞെട്ടി…
അങ്ങിനെ ഒരു അന്തരീക്ഷത്തിൽ അവൻ ഒന്ന് ഞെട്ടി എങ്കിലും അതൊരു മനുഷ്യൻ ആണ് എന്ന് മനസിലായതോടെ അവന് കൗതുകം ആയി…
അതൊരു സന്യാസി ആണ് എന്ന് തോന്നുന്നു…അവൻ്റെ മനസ് അവനോട് തന്നെ പറഞ്ഞു..
ഇങ്ങനെ ഉള്ള ഈ സ്ഥലത്ത് ഇയ്യാൾ എന്ത് ചെയ്യുക ആണ്…
അയാളെ നോക്കി കടന്ന് പോകവേ ആ സന്യാസി പതുക്കെ കണ്ണ് തുറന്നു അവനെ നോക്കി ചിരിച്ചു…
പെട്ടന്ന് ഒരാള് അവനെ നോക്കി ചിരിച്ചതും മഹി തിരികെ ചിരിക്കാൻ ശ്രമിച്ചു എന്നാല് അതിനു മുൻപേ തന്നെ അയ്യാൾ പഴയപോലെ കണ്ണുകൾ അടച്ചിരുന്നു…
അവന് അതു കണ്ട് ഒന്നും സംഭവിക്കാത്ത വിധത്തിൽ മുകളിലേക്ക് കയറി….
ഇപ്പൊൾ കല്ലുകൾ പാകിയ വഴിയിലൂടെ ആണ് അവൻ്റെ നടത്തം…
കുറച്ച് മുന്നോട്ട് നടന്നതും ചെറിയ കോവിൽ പോലെ ഒരു നിർമിതി…അപ്പൊൾ ഇതായിരിക്കും അവൻ ആ കോവിലിൻ്റെ അടുത്തേക്ക് നടന്ന് എത്തി…
അവൻ ചുറ്റും നോക്കി… അവിടേം ആകെ പൊടി പിടിച്ചു കിടപ്പ് ആണ്…
കോവിലിന് ഒത്ത നടുവിലായി ഒരു കൽവിളക്ക് ഉയർന്ന് നില്പുണ്ട്…അതിൽ ആകെപ്പാടെ ചിലന്തി വലയും,പായലും പിടിച്ചു കിടക്കുന്നു…
ഇതിൽ ഇനി തിരി തെളിയിക്കണം… അവൻ ചുറ്റും നോക്കി…. അടുത്തായി ചെറിയ ഒരു കുളം കാണുന്നുണ്ട്…അവൻ അങ്ങോട്ടേക്ക് നടന്നു…
അധികം ഇല്ലാത്ത ചെറിയ ഒരു കുളം ആയിരുന്നു അതു…മൂന്നു മൂന്നര മീറ്റർ നീളവും ഏകദേശം അതേ വീതിയുമുള്ള ഒരു ചെറിയ കുളം.
കുളത്തിനു ചുറ്റും ആകെ കരിയിലകൾ വീണു കിടക്കുന്നു…. കുളത്തിൻ്റെ മുൻ ഭാഗം ഒഴികെ ഉള്ള ബാക്കി എല്ലാവശവും അത്യാവശ്യം പുല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു…
മുകളിലെ കാട്ടിൽ നിന്നെവിടെയോ നിന്ന് വരുന്ന വെള്ളം ഒരു കൈ വഴി പോലെ കെട്ടി കുളത്തിലേക്ക് എത്തിക്കുന്നുണ്ട്. ആ പതിയെ കുളത്തിലേക്ക് വന്നൂ കൊണ്ടേ ഇരിക്കുന്നു.
അതിനു കണക്കാക്കി ഓവർഫ്ലോ പോലെ പുറത്തേക്കും ഒരു കൈ വഴി ഇട്ടിട്ടുണ്ട്. അത് കൊണ്ട് കുളത്തിൽ കരിയിലകളോ മറ്റു മാലിന്യങ്ങളോ കെട്ടി കെട്ടി നിൽക്കാത്തത്….ചിലപ്പോൾ ഈ പുറത്തേക്ക് ഒഴുകി പോകുന്ന വെള്ളം ആയിരിക്കും താഴെ വഴിയിലേക്ക് എത്തുന്നത്….
