അപർണ – മരുഭൂമിയിലെ മാണിക്യം – 2 8

“എവിടേക്കാണ്..?”

” താഴെ… കാറിലേക്ക് … ഉറക്കം വരുന്നുണ്ട്…” ജയൻ പറഞ്ഞു.

” അത് വേണ്ട …. ഇവിടെ കിടന്നാൽ മതി ഇനി മുതൽ … ദേ പുറത്ത് മഴ ഉണ്ട് ..”

” അത് കുഴപ്പം ഇല്ല ….”

” എന്നാൽ ഞാനും കാറിൽ തന്നെ വന്ന് കിടക്കും… മര്യാദയ്ക്ക് ഇവിടെ കിടന്നോ…” അപർണ്ണ സ്വരം കടുപ്പിച്ചു”

“എന്തിനാ അപ്പു വെറുതെ…. “ജയന്റെ ശബ്ദത്തിൽ നിരാശ കലർന്നിരുന്നു.

 

“ഇനി ഒന്നും പറയണ്ട… ഇവിടെ കിടന്നാൽ മതി….” ജയന് അവൾ പറഞ്ഞത് അനുസരിക്കുക മാത്രമാണ് വഴി ഉണ്ടായത്. അധികം വൈകാതെ തന്നെ അവർ രണ്ടു പേരും ഉറങ്ങുവാൻ കിടുന്നു. കട്ടിയില്ലാത്ത ഒരു വെള്ള കളർ ടീ ഷർട്ടും നീല നിറമുള്ള ലെഗിൻസ് മോഡൽ പാന്റും ആയിരുന്നു അവളുടെ വേഷം. സാധാരണ ഗതിയിൽ ജയൻ റൂമിൽ ഉറങ്ങുമ്പോൾ ള്ളത് പോലെ തന്നെ അപർണ്ണ കട്ടിലിലും ജയൻ താഴെ തറയിലും ആണ് കിടന്നത്. മനസ്സിലെ ടെൻഷൻ എല്ലാം ഒഴിവായി സമാധാന പൂർവ്വം ജയൻ പയ്യെ ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങി. എന്നാൽ അപർണ്ണ, ചേച്ചിയുമായും തെസ്നിയുമായും സാംസാരിച്ച് താൻ എടുത്ത തന്റെ തീരുമാനങ്ങൾ ഏങ്ങനെ ജയനെ അറിയിക്കും എന്നാലോച്ചിച്ച് തല പുകക്കുകയായിരുന്നു. പെട്ടെന്നാണ് മഴയുടെ പ്രഹരത്തിന് ആക്കം കൂട്ടികൊണ്ട് ആകാശത്ത് കാർമേഘങ്ങൾ കൂടിയിടിച്ച് ശകതമായ ഇടിമുഴക്കം സൃഷ്ടിച്ചത് ….

 

” അയ്യോ… അമ്മേ…..” തൊട്ട് പുറക്കെ ഉറക്കെ നിലവിളിച്ചു കൊണ്ട് അപർണ്ണ ചാടി എഴുന്നേറ്റു . ഇടി മുഴക്കം കേട്ട ജയത് അതിനേക്കാർ ഞെട്ടിച്ചത് അപർണ്ണയുടെ ഉച്ചത്തിൽ ഉള്ള നിലവിളി ആയിരുന്നു. പേടിച്ചരണ്ട് പെട്ടെന്ന് പാതി മഴക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന ജയൻ വേഗം ലൈറ്റ് ഓൺ ചെയ്തു…. ചെറിയ ചമ്മലോടെ അപർണ്ണ ജയനെ നോക്കി ചിരിച്ചു.

 

” എന്താ…. എന്ത് പറ്റി….” ജയൻ ചോദിച്ചു.

 

” അത് ….. ഇടിവെട്ട്….”

 

“എന്താടി ….. നീ ഇതിന് മുമ്പ് ഇടി വെട്ടുന്നത് കേട്ടിട്ടില്ലേ?….. വെറുതെ ആളെ പേടിപ്പിക്കാൻ ….”

 

“എനിക്ക് ഇടിവെട്ട് പേടിയാണ് …..” അവൾ പറഞ്ഞു.

 

“എന്റെ അപ്പു…. കഷ്ട്ടം…”

 

” ചേട്ടാ…. കട്ടിലിൽ വന്നു കിടക്കുമോ എനിക്ക് പേടിയാവുന്നു …. ഇടി വെട്ടുമ്പോൾ ഞാൻ ഒറ്റക്ക് കിടക്കാറില്ല..…”

 

“എയ്…. അതൊന്നും നടക്കില്ല…. നീ ഉറങ്ങാൻ നോക്ക് …. “ജയൻ ലൈറ്റ് ഓഫ് ചെയ്തതും വീണ്ടും ഇടി വെട്ടിയതും അപർണ്ണ വീണ്ടും നിലവിളിച്ചതും ഒന്നിച്ചായിരുന്നു. ലൈറ്റ് ഓൺ ചെയ്ത ജയൻ അവളെ രൂക്ഷമായി നോക്കി.

 

“നിനക്ക് എന്താ വേണ്ടത് അപ്പൂ? നിനക്ക് വല്ല നാമം ജപിച്ച് കിടന്നൂടെ”

 

“ ഞാൻ പറഞ്ഞില്ലേ ……. പ്ലീസ് ചേട്ടാ…. ചേട്ടൻ ദേ ഈ തെലത്ത് വന്ന് കിടന്നാൽ മതി, എന്റെ തലയിൽ വെരുതെ തൊട്ടാൽ മതി… പിന്നെ ഞാൻ മിണ്ടാതെ കിടന്നോളം… അമ്മ സത്യം….പ്ലീസ് …. “ അവൾ കെഞ്ചി കൊണ്ട് പറഞ്ഞു. അവൾ ചോദിച്ചത് പോലെ തന്നെ അവളുടെ അരികിൽ കിടക്കാൻ ജയനും ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും തന്റെ ഭാഗത്ത് നിന്നും യാതൊരു തെറ്റും ഇനി സംഭവിക്കാതിരിക്കാൻ മനസ്സില്ലാ മനസ്സോടെ അയാൾ അവളുടെ അപേക്ഷ തള്ളി കളഞ്ഞു. അപർണ്ണ വീണ്ടും വീണ്ടും വാശി പിടിച്ചപ്പോൾ ജയന് ദേഷ്യം വരുവാൻ തുടങ്ങി.

 

“ നിന്നോട് ഞാൻ പറഞ്ഞില്ലേ പറ്റിലാന്ന് … ഞാൻ താഴെ കാറിൽ പോയി കിടക്കാൻ പോവാ …. എന്താന്ന് വെച്ചാ ചെയ്തോ…. “ ജയൻ അമർഷത്തോടെ പറഞ്ഞ് റൂമിന്റെ ഡോർ തുറന്ന് വെളിച്ചം ഇല്ലാത്ത കോറിഡോറിക് കടന്നു. അപർണ്ണക്ക് ചെറിയ നിരാശ തോന്നിയെങ്കിലും അവൾക്ക് ജയനെ വെറുതെ വിടാൻ ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അടുത്ത ദിവസം എന്ത് വിലകൊടുത്തും ജയനെ റൂമിൽ തന്നെ കിടത്തി ഉറക്കും എന്നുറപ്പിച്ചു നാമം ജപിച്ചു പേടിച്ചു വിറച്ചു അവൾ ഉറക്കത്തിലേക് വഴുതി വീണു.

അടുത്ത ദിവസം വളരെ സന്തോഷവാനായാണ് ജയൻ ഓഫീസിൽ എത്തിയത്ത് . അയാൾ നേരെ പോയത് അനീഷിന്റെ ഓഫീസിലേക്കാണ്. സമ്മതം പോലും ചോദിക്കാതെ ഉള്ളിൽ കയറിയ ജയൻ പറഞ്ഞു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *