അപർണ – മരുഭൂമിയിലെ മാണിക്യം – 2 8

രാത്രി റൂം തുറന്ന് അകത്ത് കയറിയ ജയൻ അപർണ്ണയെ കണ്ട് അമ്പരന്ന് പോയി. വെള്ളസാരിയിൽ അവൾ അതീവ സുന്ദരി ആയിരുന്നു.

“ ഇത് എന്താ സംഭംവം… ഈ സാരി അനുവിന്റെ അല്ലേ… ?”

“അതെ… എങ്ങെനെ ഉണ്ട്.”

“കൊള്ളാം… അവളെ പോലെ തന്നെ…” ജയൻ അവളെ അടിമുടി ഒന്ന് നോക്കി കൊണ്ട് പറഞ്ഞു. അവളുടെ മുലകളും തുടുത്ത വയറും ഇടുപ്പും എല്ലാം അവന്റെ കണ്ണിൽ ഒരു മിന്നായം പോലെ പതിഞ്ഞു. ജയൻഅടുകളയിലക്ക് നടന്ന് ഫ്രിഡ്ജിൽ നിന്ന് വാട്ടർ ബോട്ടിൽ കൈയ്യിൽ എടുത്തു വെള്ളം കുടിക്കാൻ തുടങ്ങി.

“ സന്തോഷം ആയോ?…”

“ ആയി…. നല്ല ഭംഗിയുണ്ട് … ഇത് ഇപ്പോൾ എന്തിനാ ഇങ്ങനെ സാരി എല്ലാം ഉടുത്തത്?”

“ ചേട്ടനെ കാണിക്കാൻ…. ചേട്ടന് ചേച്ചിയെ മിസ്സ് ചെയ്യാതിരിക്കാൻ…”

“അപ്പൂ…. നിന്നോട് ആരെങ്കിലും പറഞ്ഞിട്ടാണോ ഇങ്ങനെ എല്ലാം ചെയ്യുന്നത് …. ആ ഡോക്ടർ പറഞ്ഞോ… എനിക്ക് വട്ട് ഒന്നും ഇല്ല … അനുവിനെ ഞാൻ മിസ്സ് ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറച്ചായി …. അതിന് ഈ വേഷം കെട്ടി നിന്നാൽ ഒന്നും അത് മാറില്ല… നാട്ടിൽ പോയി അവളെ നേരിട്ട് കണ്ട് , ദാ ഇങ്ങനെ മുറുക്കെ പിടിച്ചാലെ അത് മാറു…. … :”

“ ചേട്ടാ ഞാൻ…” അപർണ്ണ ഇടക്ക് കയറി പറഞ്ഞു.

“ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് …ഇവിടെ നീ എന്റെ കൂടെ ഉള്ളതാണ് എന്റെ ഏറ്റവും വലിയ ആശ്വാസം…. നീ വന്നതിന് ശേഷം ആണ് അനു ഇല്ലാത്ത ഒരു കുറവ് എനിക്ക് ഫീൽ ചെയ്യാതിരുന്ന് തുടങ്ങിയത്… നീ അപ്പു ആയിട്ട് തന്നെ നിന്നാൽ മതി …. എനിക്ക് അത് കാണാൻ ആണ് ഇഷ്ട്ടം…” ഇത് പറഞ്ഞപ്പോർ ജയന്റെ കണ്ണുകൾ നിറഞ്ഞു .

അവൾക്ക് എന്ത് പറയണം എന്നറിയാതെ ആയി. അന്ന് രാത്രിയിലും മഴ പെയ്ത് കൊണ്ടിരുന്നു. തലേ ദിവസത്തെ അപേക്ഷിച്ച് നല്ല ശക്തിയിൽ ആണ് മഴ പെയ്തിരുന്നത്. ഭക്ഷണ ശേഷം ജയൻ താഴേക്ക് പോകുന്നത് കണ്ട അപർണ്ണക്ക് ശെരിക്കും കലി വന്നു. ഇന്ന് എന്തായാലും വിട്ട് കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു.

“ജയേട്ടാ… വെറുതെ കളിക്കല്ലേ… ഇവിടെ കിടന്നാൽ പോരെ…”

“അപ്പൂസേ അത് ശെരിയാവില്ല…. നീ വലിയ കുട്ടി ആണ്… ഞാൻ ഇവിടെ കിടന്നാൽ അത് ശെരിയാവില്ല… നീ ഈ സാരിയും മാറാപ്പും എല്ലാം മാറ്റി. കിടന്ന് ഉറങ്ങ്..”

“ആഹാ ഈ ബോധം ഇപ്പോഴാണോ വന്നത് …മുൻപൊക്കെ നമ്മൾ ഈ റൂമിൽ തന്നെ അല്ലേ ഒന്നിച്ച് താമസിച്ചിരുന്നത്… ചേട്ടൻ താഴെ തറയിൽ അല്ലേ കിടക്കുന്നത് … പിന്നെ എന്താ…”

“ മുൻപ് എല്ലാം നിന്നെ ഞാൻ കണ്ടിരുന്നത് വേറെ രീതിയിൽ ആയിരുന്നു… ഇപ്പോൾ എനിക്ക് അതിൽ നല്ല കുറ്റബോധം ഉണ്ട് …”

“ ആണോ… ഇപ്പോൾ എന്നെ എങ്ങനെ ആണ് കാണുന്നത് … കുറച്ച് നേരത്തെ എന്താ പറഞ്ഞത് … ഇവിടെ ഞാൻ ഉള്ളതാണ് ചേട്ടന് ആശ്വാസം എന്നല്ലേ…” അവരുടെ വാക്കുകൾ കൊണ്ടുള്ള പോര് തുടർന്നു. അവസാനം ജയൻ തന്നെ വിജയിച്ചു. അവൾ പറഞ്ഞത് ഒന്നും കേൾക്കാതെ അവൻ ഇരുട്ട് പിടിച്ച കോറിഡോറിലൂടെ പടികൾ ഇറങ്ങി താഴേക്ക് പോയി.

ജയൻ റൂമിന് പുറത്ത് ഇറങ്ങിയതിന്റെ പിറകെ അവളും പുറത്തേക്ക് ഇറങ്ങി.അപ്പോഴേക്കും പുറത്ത് മഴ അതിന്റെ പരമാവധി ശക്തിയിൽ പെയ്ത് തുടങ്ങിയിരുന്നു. ഇരുട്ടിൽ കോണിപ്പടികൾ ഇറങ്ങി താഴേക്ക് വന്ന അപർണ്ണ കണ്ടത് മഴ കാരണം മുറ്റത്തേക്ക് ഇറങ്ങാൻ പറ്റാത്തെ വീടിന്റെ മെയിൻ ഡോറിൽ നിൽക്കുന്ന ജയനെ ആണ് .

 

“എന്താ ചേട്ടാ കാറിൽ പോയി കിടക്കുന്നില്ലേ? മഴ പണി തന്നല്ലേ… ?” അവൾ ചിരിച്ച് കൊണ്ട് ചോദിച്ചപ്പോൾ ആണ് ജയൻ തന്റെ അരികിൽ നിൽക്കുന്ന അപർണ്ണയെ ശ്രദ്ധിച്ചത്. കാറ്റിന്റെ താളത്തിന് അനുസരിച്ച് തെറിച്ച് വീണിരുന്ന മഴ തുള്ളികൾ അവളുടെ മുഖത്തും മുടിയിലും മുത്തമിട്ട് തുടങ്ങിയിരുന്നു.

 

“നീ എന്തിനാ ഇങ്ങോട്ട് വന്നത്?… ഇവിടെ നിന്നാൽ ആകെ നനയും, മുകളിൽ പോ…” ജയൻ മുഖത്ത് ദേഷ്യം പ്രകടമായി.

 

“അപ്പോൾ നമ്മുക്ക് കാറിൽ കിടക്കേണ്ടേ… … വാ…. കാറിൽ പോവാം…” അവൾ ചിരിച്ച് കൊണ്ട് ജയന്റെ കൈ പിടിച്ച് വലിച്ചു.

 

“വിട് കൊച്ചേ…. “

 

“ വാ ചേട്ടാ…. നമ്മുക്ക് കാറിൽ കിടക്കാം… “ ഇത് പറഞ്ഞ് കൊണ്ട് അപർണ്ണ നേരെ കോരി ചൊരിയുന്ന മഴയിലേക്ക് ചാടി ഇറങ്ങി. ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിച്ചിരിച്ച് കൊണ്ട് കൈൾ നിവർത്തി ചാടി കളിച്ച് അവൾ മഴയിൽ നനഞ്ഞു. അവളുടെ ശരീരം മുഴുവൻ മഴയിൽ നനഞ്ഞു കുതിർന്നു. ഇത് കണ്ട് നിന്ന ജയന് ദേഷ്യവും സന്തോഷവും അത്ഭുതവും സഹിക്കാൻ വയ്യാതെ ആയി. അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. അപർണ്ണയെ പിടിച്ച് കയറ്റാൻ വേണ്ടി ജയൻ തന്റെ കൈലി മുണ്ട് പൊക്കിപിടിച്ച് മഴയത്തേക്ക് ഇറങ്ങി. ജയനേയും കുതിർക്കുവാൻ ശകതമായി പെയ്യുന്ന മഴക്ക് നിമിഷ നേരം മാത്രമേ വേണ്ടി വന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *