അമലൂട്ടനും അനുക്കുട്ടിയും – 3 Like

ചേച്ചി എൻ്റെ മുടിയിൽ തഴുകിക്കൊണ്ട് എൻ്റെ അടുത്തായ് ഇരിപ്പുറപ്പിച്ചു…..

അൽപ്പസമയം മൗനമായിരുന്ന ശേഷം ചേച്ചി തൻ്റെ ഫോണെടുത്ത് എന്നോട് പറഞ്ഞു…

മോനേ….. ആ ഫോൺ നമ്പറൊന്ന് പറഞ്ഞേ…

അൽപ്പം നീരസത്തോടെ ഞാൻ നമ്പർ നൽകി….
സേവ് ചെയ്ത ശേഷം ചേച്ചി എൻ്റെ ഫോണിലേക്ക് മിസ്കാൾ വിട്ടു…

”ഇതാണ് എൻ്റെ നമ്പർ സേവ് ചെയ്തോളൂ എന്താവശ്യമുണ്ടേലും മടിക്കാതെ വിളിക്കണം ചേച്ചിയെ”’….

ശരി ചേച്ചി……

പിന്നെ രാത്രീല് ഭക്ഷണം എന്താ മോന് വേണ്ടത്????

അയ്യോ…. ഒന്നും വേണ്ട ചേച്ചി ഞാൻ പുറത്ത് പോയ് കഴിച്ചോളാം…. എന്തിനാ ചേച്ചി വെറുതേ ബുദ്ധിമുട്ടുന്നത്…..

ബുദ്ധിമുട്ടോ….. എനിക്കോ…. അതും ””എൻ്റെ ചേച്ചീടെ മോന് ഭക്ഷണം നൽകാൻ”’….
എനിക്കൊരു ബുദ്ധിമുട്ടുമില്ല കുട്ടീ….
ഇനി ഹോട്ടലിലൊന്നും പോയ് കഴിക്കാൻ ഞാൻ സമ്മദിക്കില്ല …. മോനെന്ത് വേണമെന്ന് പറഞ്ഞാലും അനുവേച്ചി ഉണ്ടാക്കിത്തരും….

അമലേ….. നീ എന്ത് പറഞ്ഞൊഴിയാൻ നോക്കിയാലും അനുവേച്ചി നിന്നെ വിടില്ല……
””നിൻ്റെ അമ്മയോടുള്ള ആത്മാർത്ഥമായ സ്നേഹമാണ് ഇപ്പോ കവർ നിന്നോടും കാട്ടുന്നത്””…..
“ഈ സ്നേഹത്തെ നീ ഒരിക്കലും കണ്ടില്ലാന്ന് നടിക്കരുത് അത് നിൻ്റെ അമ്മയുടെ ആത്മാവിന് ഒരിക്കലും സഹിക്കാനാവില്ല”…. മനസ്സിലിരുന്നാരോ എന്നോടായ്‌ മന്ത്രിച്ചു…..

അല്ല…. മോനെന്താ ചിന്തിക്കുന്നത്???
ഇത് വരെ പറഞ്ഞില്ലാ എന്താ വേണ്ടേന്ന്?????

ഒന്നുല്ല ചേച്ചി….
പിന്നെ അവിടെ എന്താണോ രാത്രീല് കഴിക്കാൻ എനിക്കും അത് തന്നെ മതി എനിക്കായ് പ്രത്യേകമൊന്നും ഉണ്ടാക്കണ്ട…..

മ്മ്…. ശരി…. എന്നാൽ മോനിവിടെ ഇരുന്നോട്ടോ….
ഞാൻ മുറ്റോക്കെ ഒന്നടിച്ചു വാരട്ടെ…. രാത്രീല് ഭക്ഷണവുമായ് വരാം…..

ശരി ചേച്ചി…..

ചേച്ചി പോയതും ഞാൻ പതിയെ കുളത്തിനു കരയിലേക്ക് പോയി …. സന്ധ്യ മയങ്ങിയപ്പോൾ തിരികെ വീട്ടിലേക്ക് കയറി അനുച്ചേച്ചി എപ്പഴോ വന്ന് നിലവിലക്ക് കൊളുത്തിയിരുന്നു…..
രാത്രിയായപ്പോൾ അനുവേച്ചി ഭക്ഷണവുമായ് വന്നു….

————————————————-

പിന്നീടുള്ള 2 ദിവസങ്ങൾ വീട്ടിൽ തന്നെയായിരുന്നു മാഷിനെയും പ്രദീപേട്ടനെയും ജിതിനേയും വിളിച്ചും….. അനുവേച്ചിയോട് സംസാരിച്ചും ,അവർ നൽകുന്ന ഭക്ഷണം കഴിച്ചും അങ്ങനെ കടന്നുപോയ്……

ശനിയാഴ്ച ദിവസം ഉച്ചകഴിഞ്ഞ് ഞാൻ റൂമിലിരുന്ന് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന നേരത്ത് അനുവേച്ചി മുറി തൂത്തുവാരുവാനായ് എത്തി…..
വന്നപാടെ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് ചേച്ചി തൻ്റെ ജോലിയിൽ മുഴുകി……

ഗ്ലാസ്സ് ഷെൽഫ് തുടക്കുന്നതിനിടയിൽ ചേച്ചി ””അമ്മയെ ദഹിപ്പിച്ചിടത്ത് നിന്നും ഞാൻ കൊണ്ട് വന്ന മണൽത്തരി നിറഞ്ഞ കവർ കയ്യിലായെടുത്തു””’…

അയ്യേ…. ”’ഇതെന്തിനാ മോനേ മണ്ണ് ഷെൽഫിൽ കയറ്റി വെച്ചിരിക്കുന്നേ”’ …..
എന്ന് പറഞ്ഞതെടുത്ത് ചേച്ചി വേസ്റ്റ് ബിന്നിലേക്കിട്ടു…..

അത് കണ്ടതും എൻ്റെ ”’ഹൃദയം തകർന്നു”’…..
””’ആളിക്കത്തുന്ന ദേഷ്യത്താൽ ഞാൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് അമ്മേന്ന് വിളിച്ചലറിക്കൊണ്ട് ആ കവർ എൻ്റെ കയ്യിലെടുത്തു””….

പെട്ടെന്നുള്ള എൻ്റെ പ്രവർത്തി കണ്ട് ””പേടിച്ചരണ്ട മുഖവുമായ് മുന്നിൽ നിൽക്കുകയാണ് ചേച്ചി””….

ഒരു നിമിഷം ഞാനെന്നെത്തന്നെ മറന്നു…
”ബിന്ദുഅമ്മയുടെ മുഖം എൻ്റെ ഉള്ളിൽ മിന്നിമറഞ്ഞു”’….. “”ദേഷ്യത്താൽ കത്തിജ്വലിച്ചുകൊണ്ട് ഞാൻ അനുവേച്ചിയോട് പറഞ്ഞു”””……

,,,,,,,, “ഇറങ്ങിപ്പൊക്കോണം”,,,,,,,,,
””ഇനി ഈ വീട്ടിലോ …… എൻ്റെ കൺമുന്നിലോ വന്ന് പോവരുത്”’……
””””ഇത്””””….. “””””ഇതെന്താന്നറിയുമോ””””””?????
””””ഇതെൻ്റെ ജീവനാ”””’….”””ജീവൻ””’…..
“”””എൻ്റെ കല്യാണി അമ്മയാ ഇത്”””””……
””’എൻ്റെ അമ്മയുടെ ചിതാഭസ്മം പതിഞ്ഞ മണ്ണ്”””…….
,,,,,,,പൊക്കോ എൻ്റെ മുന്നീന്ന് ഇല്ലേൽ ഞാൻ നിങ്ങളെ എന്തെങ്കിലും ചെയ്ത് പോകും,,,,,,……

കോപത്തോടെയുള്ള എൻ്റെ വാക്കുകൾ കേട്ടതും ””മോനേന്ന്”” വിളിച്ച് “””പൊട്ടിക്കരഞ്ഞുകൊണ്ട് അനുവേച്ചി മുറിയിൽ നിന്നുമിറങ്ങി ഓടി””””………

Leave a Reply

Your email address will not be published. Required fields are marked *