അമലൂട്ടനും അനുക്കുട്ടിയും – 3 Like

അമ്പലത്തിൽ നിന്നും തിരികെ വീട്ടിലെത്തുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു…..

അന്നത്തെ ദിവസം അമ്മയോടൊപ്പം സന്തോഷത്തോടെ കൂടി…..

അമ്മ നൽകിയ ഭക്ഷണവും കഴിച്ച് ഞാനുറങ്ങി…….

**************************************

‘അങ്ങനെ കോളേജിലെ അദ്യം ദിനം വന്നെത്തി’…
”രാവിലെ തന്നെ കല്യാണിയമ്മയുടെ അനുവാദം തേടി”….
തുടർന്ന് മാഷിനേയും ജിതിനേയും വിളിച്ചു….
ജിതിന് വീടിനടുത്തുള്ള കോളേജിൽ കെമിസ്ട്രിക്ക് അഡ്മിഷൻ ലഭിച്ചു….
ക്ലാസ് തുടങ്ങുന്ന കാര്യം പറയാൻ പ്രദീപേടനെയും വിളിച്ചു….
ഏട്ടൻ All The Best പറഞ്ഞു….. പിന്നെ ബസ്സിൽ കയറിയാൽ ST കൊടുത്താൽ മതിയെന്ന്കൂടി പറഞ്ഞു…..

അനുഅമ്മ നൽകിയ ഭക്ഷണവും കഴിച്ച് യാത്രയും പറഞ്ഞ് കോളേജിലേക്ക് തിരിച്ചു…..

ആദ്യം വന്ന പ്രൈവറ്റ് ബസ്സിൽ ചാടിക്കയറി ….
ഏട്ടൻ പറഞ്ഞത്പോലെ കണ്ടക്ടറോട് സ്റ്റുഡൻസ് ടിക്കറ്റ് ചോദിച്ചു…..

ഇയ്യെവിടാ പഠിക്കണേ????. കണ്ടക്ടർ എന്നോട് ചോദിച്ചു…..

St: മേരീസിലാണ്…..

കോളേജ് ID കാർഡ് ഉണ്ടോ കയ്യിൽ???? അതുണ്ടേലേ ST തരാമ്പറ്റു….

ചേട്ടാ….. ID കാർഡ് വാങ്ങാൻ മറന്നുപോയ്…. ഇന്നു മുതലാണ് എനിക്ക് ക്ലാസ്സ് തുടങ്ങിയത്….

ID കാർഡില്ലാത്തോർക്ക് കൺസഷൻ നൽകേണ്ടന്നാണ് ”’ബസ്സോണർ പറഞ്ഞേ””….
സാരോല്യ….
ഇന്ന് ഞാൻ ST തരാം…. മറക്കാണ്ടെ ഇന്നന്നെ വാങ്ങണോട്ടോ ID കാർഡ് …. ഇല്ലേലി ബസ്സുകാരനക്ക് കൺസഷൻ തരില്ലാ…

ശരി ചേട്ടാ….

യാത്ര ചെയ്ത് 9.15ന് ഞാൻ കോളേജിലെത്തിച്ചേർന്നു….

ക്ലാസ്സിലേക്ക് കയറിയതും പ്രദീപേട്ടൻ പറഞ്ഞപോലെ ””ഓരോ മൊഞ്ചത്തിമാരുടെ നോട്ടവും എന്നിൽ പതിയാൻ തുടങ്ങി””…..
ആരെയും അധികം നോക്കാതെ ഞാൻ പുറകിലുള്ള ബഞ്ചിൽ ഇരുന്നു…..
””’6 ആൺകുട്ടികളും 19 പെൺകുട്ട്യോളുമാണ് ക്ലാസ്സിൽ ഉള്ളത്.””’…
എന്തോ ആലോചനയിൽ മുഴുകിയിരിക്കുന്ന വേളയിൽ തൊട്ടടുത്ത് നിന്നും ഒരു കൈ എൻ്റെ മുന്നിലേക്ക് വന്നു….

ഹായ്….. ഞാൽ ””നിജാസ്”’…. “”നിജു”” എന്ന് വിളിക്കും…..

ഹലോ…. ഞാൻ ”’അമൽ””…. പ്രത്യേകിച്ച് ചുരുക്കപ്പേരൊന്നൂല്ല അത്കൊണ്ട് “”അമലെന്ന് തന്നെ വിളിച്ചാൽ മതി””…..

നിജു ഒന്ന് ചിരിച്ചു….
എവിടെയാ അമലിൻ്റെ വീട്?????

ഇവിടെ ”’കൊയിലാണ്ടിയിലാണ്”’… എവിടാ തൻ്റെ വീട്????

ഇവിടെ ”’പുതിയകാവിൽ”’…

Hi…. ‘ഗുഡ് മോണിംഗ് സ്റ്റുഡൻസ്’….

“ഗുഡ് മോണിംഗ് മിസ്സ്”…

എൻ്റെ പേര് ””ധന്യ”’…. നിങ്ങളുടെ ക്ലാസ്സിൻ്റെ ചുമതല എനിക്കാണ്….
എൻ്റെ വീട് “കൊയിലാണ്ടിക്കടുത്തുള്ള”….. ” കൊല്ലം ” എന്ന സ്ഥലത്താണ്…. ”’സുവോളജി വോളിയം 1”’ ആണ് ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത്…..
കുട്ടികളെ നിങ്ങൾ നന്നായ് പഠിക്കണം ഇത് നിങ്ങളുടെ ജീവിതത്തിൻ്റെ ”’ടേണിംഗ് പോയിൻ്റാണ്”’….
”’ഒരു ഡിഗ്രി നിങ്ങൾക്കുണ്ടെങ്കിൽ ഒരുപാട് സാധ്യതകൾ നിങ്ങളെ തേടിവരും”’….

എടാ അമലേ…. എവിടെ ചെന്നാലും ഈ അധ്യാപകരുടെ സ്ഥിരം ”’പല്ലവിയാണിത്”’….

എന്ത്????

””ജീവിതത്തിലെ ടേണിംഗ് പോയിൻ്റ്”” …..

“”കോപ്പാണ്””…..
”’ആദ്യം ഇത് കേൾക്കുന്നത് 10-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്”’….
,,,,,,അധ്യാപകരും നാട്ടുകാരും വീട്ടുകാരും എന്തിന് വഴിയേപോണവർ വരെ പറയും,,,,, “മോനേ നീ SSLC യാണ് ” ഇത് വിജയിച്ചാൽ പിന്നെ ഒന്നും പേടിക്കാനില്ല ….
””ആളുകൾ വന്ന് കൊത്തിയെടുത്തോണ്ട് പോവും നിന്നെ””…
എന്നിട്ടോ???? കഷ്ടപ്പെട്ട് ഉറക്കമില്ലാതിരുന്ന് പഠിച്ച് വിജയിക്കുമ്പോഴോ …. ദാണ്ട മുന്നില് ””+2”’ അന്നേരവും വരും ””നാട്ടുകാരും വീട്ടുകാരും അധ്യാപകരും +2 ആനയാണ് ചേനയാണ് കുതിരയാണ് ഈ ബാലികേറാമല നീ കടന്നാൽ ജീവിതത്തിൽ പിന്നെ തിരിഞ്ഞ് നോക്കണ്ട””….
അതും കഷ്ടപ്പെട്ട് പഠിച്ച് ജയിച്ചാലോ????
ദേ മുന്നിൽ അടുത്ത ”’കടമ്പ”’….

ഇവിടെയും സ്ഥിരം പല്ലവി തന്നെ ടേണിംഗ് പോയിൻ്റ് ””മാങ്ങാത്തൊലി”” ….
“”ഞാണുമ്മേൽ ചാടിക്കളിക്കാൻ നമ്മുടെ ജീവിതം ഇനിയും ബാക്കി””…
അല്ല നിനക്കിതൊന്നും തോന്നീട്ടില്ലേ????

Leave a Reply

Your email address will not be published. Required fields are marked *