അമലൂട്ടനും അനുക്കുട്ടിയും – 3 Like

കുറച്ചു സമയം ഞാൻ കട്ടിലിൽ തളർന്നിരുന്നു……

”’അനുവേച്ചിയുടെ കണ്ണുനീർ എൻ്റെ മനസ്സിനെ പൊള്ളിച്ചു”’….

“എൻ്റെ ഉള്ളിൽ ഒരുപാട്‌ ചോദ്യങ്ങളുയർന്നു”……

അമലേ…. അവരെന്ത് തെറ്റാ ചെയ്തത്???? അവർക്കറിയില്ലല്ലോ അത് നിൻ്റെ അമ്മയുടെ ചിതാഭസ്മമാണെന്ന്???? നിന്നെ സ്വന്തം മോനായല്ലെ അവർ കണ്ടത്???? ” മോനേന്നല്ലാതെ വേറെന്തെങ്കിലും അവർ നിന്നെ വിളിച്ചിട്ടുണ്ടോ???? വന്നന്നു മുതൽ ഇന്ന് വരെ നിൻ്റെ കൂടെ നിന്ന് നിൻ്റെ കാര്യങ്ങളെല്ലാം നോക്കിയില്ലേ?????
ദേഷ്യപ്പെടാതെ നീ അവരോട് കാര്യം പറഞ്ഞിരുന്നെങ്കിൽ ””’തൻ്റെ ചേച്ചിയുടെ ചിതാഭസ്മം പതിഞ്ഞ മണൽത്തരി മാറോട് ചേർത്ത് പിടിച്ചേനെ അവർ””’….. നീ…. നീ…. ഈ കാട്ടിയത് ഒട്ടും ശരിയായില്ലെടാ……
“”””നിൻ്റെ കല്യാണിയമ്മയെത്തന്നെയാണ് ഇപ്പോൾ നീ ഇവിടുന്ന് സങ്കടപ്പെടുത്തി വിട്ടത്””””….
ഒരിക്കലും…. ഒരിക്കലും…. നീ ഈ കാട്ടിയതിന് ”’അമ്മ നിന്നോട് ക്ഷമിക്കില്ലെടാ””……

എൻ്റെ മനസ്സ് കൂടി എന്നെ കുറ്റപ്പെടുത്തിയപ്പോൾ ഞാനാകെ തളർന്നുപോയ്…..
അസ്വസ്ഥമായ മനസ്സുമായ് ഞാൻ എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു…..
5 മണി കഴിഞ്ഞപ്പോഴാണ് ഞാൻ എഴുന്നേക്കുന്നത് …..
മുറിയിൽ നിന്നും ‘പുറത്തേക്കിറങ്ങുമ്പോൾ എൻ്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു’…. വരാന്തയിലൂടെ നടന്ന് വരുമ്പോൾ ”’ഡൈനിംഗ് ടേബിളിൽ ചായയും പലഹാരവും ഇരിക്കുന്നതാണ് ഞാൻ കാണുന്നത്””…

ദൈവമേ….. ഞാൻ ”’അധിക്ഷേപിച്ചിറക്കി വിട്ടിട്ടും അനുവേച്ചി വീണ്ടും എന്നെ സ്നേഹിക്കുകയാണല്ലോ””????

ചേച്ചിയോട് ദേഷ്യപ്പെട്ട നിമിഷത്തെ ഓർത്ത് ഞാനവിടിരുന്ന് കരയുവാൻ തുടങ്ങി…. “”””റൂമിൽ നിന്നും കരഞ്ഞോടിയ ചേച്ചിയുടെ മുഖം എൻ്റെ ഹൃദയത്തെ മുറിവേൽപ്പിച്ചു”””” …. ””എൻ്റെ മിഴികളിൽ നിന്നുമുതിരുന്ന മിഴിനീർ ആ മുറിവിനെ വല്ലാതെ നീറ്റലേൽപ്പിച്ചു കൊണ്ടിരുന്നു””….
കരഞ്ഞ് കരഞ്ഞ് തളർന്ന എൻ്റെ മനസ്സിനെ ഒരു നിമിഷത്തേക്ക് ശാന്തമാക്കിക്കൊണ്ട് ഞാനൊരു തീരുമാനത്തിലെത്തിച്ചേർന്നു…..
””ചെയ്ത തെറ്റിന് അനുവേച്ചിയോട് മാപ്പ് പറയണം”’” …..
””ഇല്ലേൽ ഞാനതെൻ്റമ്മയോട് ചെയ്യുന്ന അപരാധമായ്ത്തീരും””…..
ഉറച്ച തീരുമാനവുമായ് അനുവേച്ചി വരുന്നതും കാത്ത് ഞാനവിടെത്തന്നിരുന്നു……
””ഓരോ മിനിട്ടുകളും ഓരോ മണിക്കൂറുകളായ് കടന്നു പോയ്”” ….
“”””സൂര്യനസ്തമിച്ചതും ഇരുളു പടർന്നതും ഒന്നും അറിയാതെ അനുവേച്ചിയുടെ വരവിനായ് ഞാൻ കാത്തിരുന്നു””””……

സമയം 8 മണി കഴിഞ്ഞു…..
”’പാദസരക്കിലുക്കം”’ കേട്ട് ഞാൻ മുഖമുയർത്തി നോക്കുമ്പോൾ ””കരഞ്ഞു വിങ്ങിയ മുഖവുമായ് അനുവേച്ചി വരുന്നു”” എനിക്കായ് കരുതിയ ഭക്ഷണവുമുണ്ട് ചേച്ചിയുടെ കയ്യിൽ….
അവരെ നോക്കിയിരുന്ന എന്നെ മൈൻ്റ് പോലും ചെയ്യാതെ ഭക്ഷണം ടേബിളിൽ വെച്ച് ചേച്ചി തിരിഞ്ഞു നടന്നു…..

””എൻ്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ ആ ഒരു പ്രവർത്തി മാത്രം മതിയായിരുന്നു””…..

”””’അനു”””…. ”””അനു”””….. ””’അനുവേച്ചീ”””…..
“ശബ്ദം പുറത്ത് വരാതെ വിങ്ങുന്ന മനസ്സുമായ് ഞാൻ വിളിച്ചു”….

പക്ഷേ ചേച്ചി തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല…..

”””അനുവേച്ചീ”””…….. ഉറക്കെ വിളിച്ചിട്ടും ചേച്ചിനിൽക്കുന്നില്ല…..

””””അനു അമ്മേ”””………

”’അമ്മേന്നുള്ള”’ എൻ്റെ വിളി ചേച്ചിയുടെ കാതുകളിലെത്തിയും “””ശരവേഗത്തിലോടിയിരുന്ന ചേച്ചി പെട്ടെന്ന് തന്നെ നിശ്ചലമായ്പ്പോയ്”””……

””അനു അമ്മയ്ക്ക് എൻ്റെ വിളി കേൾക്കാൻ പറ്റില്ലെങ്കിൽ ഞാൻ പറയുന്നതൊന്നും കേൾക്കാൻ പറ്റില്ലെങ്കിൽ അമ്മ പൊക്കോളു””’….
പക്ഷെ നാളെ ….. നാളെ ഈ വീട്ടിൽ ഞാനുണ്ടാവില്ല…… “”””എൻ്റെ അനു അമ്മയാണെസത്യം””””…..

””എൻ്റെ വാക്കുകൾ കേട്ടതും അനുഅമ്മ പെട്ടെന്നെന്നെ തിരിഞ്ഞു നോക്കി”’….
””ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു””…..
“”””സങ്കട ഭാവം മാറി നിഷ്ക്കളങ്കമായ മാതൃസ്നേഹം തുളുമ്പുന്ന പുഞ്ചിരി അമ്മയുടെ മുഖത്ത് പടർന്നു””””…..
,,,,,എപ്പഴോ അമ്മേന്നുള്ള എൻ്റെ വിളി കേൾക്കുവാൻ ആഗ്രഹിച്ചിരുന്ന സന്തോഷത്തിൽ കാർമേഘങ്ങളെ മായ്ക്കുന്ന കാറ്റിൻ്റെ വേഗതയിൽ അനു

Leave a Reply

Your email address will not be published. Required fields are marked *