നിർന്നിമേഷമായ ആത്മനിർവൃതിയുടെ ഒരിളം പുഞ്ചിരിയോടെ ഞാൻ ആ പോക്കും നോക്കി നിന്നു.
തികഞ്ഞ ചാരിതാർത്ഥ്യത്തോടെ…….
ഒരു പത്തുമിനിട്ട് കഴിഞ്ഞ് കാണും
കടുംമഞ്ഞയിൽ മാറിടഭാഗം അടിഭാഗം കൂമ്പിയ ആകൃതിയിൽ കറുത്ത തുണിയിൽ സ്വർണ്ണ ചിത്രപ്പണികളുമായും അരയ്ക് താഴ്പോട്ടുള്ള ഭാഗം നല്ല ഞൊറിവിൽ പാവാട പോലെ കണംകാലുകൾ വരെ ഇറക്കമുള്ളതുമായ മനോഹരമായ ഒരു ചുരിദാറും അതിൻറെ കറുത്ത പാന്റും ഇട്ട് സുന്ദരിക്കുട്ടിയായി അർച്ചനമോൾ ഇറങ്ങിവന്നു….
നാണിച്ച് നിന്ന അവളെ ചേർത്ത് പിടിച്ച ഞാൻ ആ നെറ്റിയിൽ മൃദുവായി ചുണ്ടുകൾ മുട്ടിച്ചു….
ഒരച്ചൻറെ മകൾക്കുള്ള സ്നേഹചുംബനം….
ഞാനവളെ ചേർത്ത് പിടിച്ചുകൊണ്ട് ഹാളിൽ ചെന്ന് സെറ്റിയിലിരുന്നു….
“മോളങ്കിളിൻറെ മടീലോട്ട് തല വെച്ച് കിടന്നേ….”
ഞാൻ അരുമയോടെ പറഞ്ഞു.
അവൾ അനുസരണയോടെ എൻറെ മടിയിൽ തലവച്ച് എൻറെ മുഖത്തേയ്ക് നോക്കി ഒരു കൊച്ചുകുട്ടിയേപ്പോലെ കിടന്നു.
ഞാനാ അടിയേറ്റ കവിളിലും പട്ടുപോലുള്ള മുടിയിഴകളിലും തലോടിക്കൊണ്ട് ആ കണ്ണുകളിലേയ്ക് വാത്സല്യത്തോടെ യാതൊന്നും പറയാതെ നോക്കിയിരുന്നു…..
എനിയ്കുറപ്പുണ്ട് ഇവൾ എന്നെ ഭയന്നിട്ടാണ് പുലിയെപ്പോലെ വന്നിട്ട് ഈ പൂച്ചയേപ്പോലെ സൌമ്യയായി കിടക്കുന്നത്.
അത് പോര. ഇവൾ അംഗീകരിയ്കണം ഇവളുടെ അമ്മയെ.
“മോളേ…..”
എൻറെ മുഖത്തേയ്ക് നോക്കിക്കിടന്ന അവളെ പതിയെ വിളിച്ചിട്ട് ഞാൻ പറഞ്ഞ് തുടങ്ങി.
“നിൻറെ ഈ പ്രായത്തിൽ നിൻറെ അമ്മ നിങ്ങൾ രണ്ട് മക്കൾക്ക് ജന്മം നൽകിയിരുന്നു.
സൌന്ദര്യം കണ്ട് ഭ്രമിച്ച് വന്ന നിൻറെ അച്ചനുമായുള്ള വിവാഹത്തിന് രേവതി സമ്മതിയ്കുന്നത് അയാളെ നേരിൽ കാണാതെയാണ്.
സ്വന്തം കുടുംബത്തിന് വേണ്ടി ആ ഇരുപതുകാരി കന്യക സ്വന്തം സ്വപ്നങ്ങളും ജീവിതസങ്കൽപ്പങ്ങളുമെല്ലാം ബലികഴിച്ച് കണ്ണും പൂട്ടി ആ മുപ്പത്തിമൂന്നുകാരൻറെ ഭാര്യയായി.
അയാളെ ഈശ്വരതുല്യനായി കരുതി ജീവന് തുല്യം സ്നേഹിച്ചു.
ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താനുള്ള കഴിവ് അയാൾക്കില്ലാഞ്ഞിട്ടും അവൾ വേറേ മേച്ചിൽപ്പുറങ്ങൾ തേടി പോയില്ല.
പക്ഷേ ഉള്ള് തുറന്ന് സ്നേഹിച്ച ഭർത്താവിൽ നിന്നും തരിമ്പും സ്നേഹം അവൾക്ക് തിരികെ ലഭിച്ചില്ല.
പ്രകടിപ്പിക്കാൻ അറിയാത്തതായിരിക്കും അദ്ദേഹവും തന്നെ തിരിച്ചും സ്നേഹിക്കുന്നുണ്ട് എന്ന വിശ്വാസത്തിൽ സ്വന്തം കുടുംബത്തിന് വേണ്ടി ചെയ്ത ത്യാഗമായി കരുതി അവൾ എല്ലാം സഹിച്ച് സന്തോഷത്തോടെ കഴിഞ്ഞു….
ആരെയും ഒന്നും അറിയിക്കാതെ.
രണ്ട് മക്കളും ഭർത്താവും അവരുടെ സുഖവും സന്തോഷവും മാത്രമായി അവളുടെ ലോകം ചുരുങ്ങി.”
അർച്ചനയുടെ കണ്ണുകളിൽ ഇടയ്കിടെ തെളിയുന്ന മിന്നലുകൾ ഞാൻ കണ്ടു.
അവൾക്കറിയാവുന്ന അവരുടെ ജീവിതത്തിൻറെ അവൾക്കറിയില്ലാത്ത മറ്റൊരു വശമായിരുന്നു എൻറെ വാക്കുകളിൽ നിന്ന് അവൾ അറിയുന്നത്..
ഞാൻ വീണ്ടും തുടർന്നു…..
“സൌന്ദര്യമുള്ള ഭാര്യയേയും കൊണ്ട് നടക്കുന്നത് വലിയ അഭിമാനവും പൊങ്ങച്ചവുമായി കരുതിയ അയാളിൽ അച്ചനും മോളുമാണോ എന്ന പരിഹാസം കടുത്ത അപകർഷതയ്ക് വിത്തുകൾ പാകി.
തനിക്ക് നാണക്കേട് തോന്നാനായി പരിഹസിക്കാൻ തങ്ങളെ തിരിച്ചറിയുന്ന അറിവിൽ പെട്ട ആരുമില്ലാത്ത നാട് നോക്കി രണ്ട് പിഞ്ചു കുഞ്ഞുങ്ങളുമായി എട്ടും പൊട്ടും തിരിയാത്ത ഒരു പാവം പെണ്ണിനെ ഇവിടെ കൊണ്ടുവന്ന് തള്ളിയിട്ട് അയാൾ പോയി.
അയാളൊരു മനുഷ്യനാണോ. ഈ നാട്ടിൽ 21 വർഷങ്ങളായിട്ടും അങ്ങേർക്ക് പരിചയക്കാർ ആരെങ്കിലുമുണ്ടോ?
ഇവിടുത്തുകാർ തമ്മിൽ കുശുകുശുത്തു നാട്ടിലതുപോലെ എന്തോ പേരുദോഷം കേൾപ്പിച്ചവളാ രേവതി അതാ ഇവിടെ ഈ ഒളിവ് ജീവിതം എന്ന് വരെ.
ഇതിലൊന്നും പതറാതെ അവൾ ജീവിച്ചു. പതിവൃതയായ ഭാര്യയായി നല്ല അമ്മയായി തന്നെ.
നാൽപ്പതാമത്തെ വയസ്സിൽ എന്നെ കണ്ടുമുട്ടുന്നത് വരെ ആ പാവം സ്നേഹം എന്നത് എന്ത് എന്ന് അറിഞ്ഞിട്ടില്ല.
അതേവരെ ആർക്കും വശംവദയാകാതെ പിടിച്ച് നിന്നിട്ടും എന്നോട് രേവതി അടുത്തതിനും വ്യക്തകായ കാരണങ്ങൾ ഉണ്ട്.
ജീവിത്തിൽ അന്നേവരെ ഒരുത്തരേയും സ്നേഹിച്ചിട്ടില്ലാത്ത കാശിനെ മാത്രം സ്നേഹിയ്കുന്ന, പണത്തിന് വേണ്ടി മാത്രം വിരൂപയും അഹങ്കാരിയുമായ ഒരുത്തിയെ കെട്ടിയവനാണ് ഞാൻ എന്നതും രേവതി ജിഷചേച്ചിയിൽ നിന്നും മനസ്സിലാക്കി.
