ആത്മസഖി

“”””””ഹാ അത് വിട് ഭാസിയണ്ണാ…. അവരുടെ ജീവിതമല്ലേ, എന്തേലും ആവട്ടെ””””””
ഞാൻ ഒഴിച്ച് വെച്ച പെഗ്ഗ് ഒറ്റവലിക്ക് അകത്താക്കിയ ശേഷം പറഞ്ഞു….

“””””അവരുടെ പേർസണൽ കാര്യമാണെങ്കിൽ സാറിനെ കോളേജിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ലല്ലോ…”””””””
അനന്തു വീണ്ടും അവന്റെ സംശയം ഉന്നയിച്ചു…
അത് ഞാനും ആലോചിച്ചതാണ്, പിന്നെ എന്ത് തന്നെയായാലും അതറിഞ്ഞിട്ട് നമുക്കൊന്നും കിട്ടാനില്ലല്ലോ എന്ന് കരുതി…

പെട്ടെന്ന് ശക്കീബിന്റെ ഫോൺ അടിഞ്ഞപ്പോൾ എല്ലാരുടെയും ശ്രദ്ധ ഒരുപോലെ അതിലേക്ക് പോയി…
🎶ഗുണ്ണ ഗുണ്ണ മാമിഡി
പിള്ളഗാ ഗുണ്ണ മാമിഡി തോട്ടാകി
ഗുണ്ണ ഗുണ്ണ മാമിഡി
പിള്ളഗാ ഗുണ്ണ മാമിഡി തോട്ടാകി
ഗുണ്ണ ഗുണ്ണ മാമിഡി…🎶

അത്രേം ആയപ്പോഴേക്ക് അവൻ കോൾ അറ്റൻഡ് ചെയ്തു…. നല്ല റിംഗ്ടോൺ, ഈ പഹയനിത് എവിടുന്നാണോ ഇമ്മാതിരി പാട്ടുകള് തപ്പി പിടിച്ച് റിംഗ്ടോൺ ആക്കുന്നെ… ഇതിന് മുന്നെ ഊമ്പി ഊമ്പി ഊമ്പീന്നും പറഞ്ഞൊരു ഊമ്പിയ പാട്ടായിരുന്നു അവന്റെ റിംഗ്ടോൺ… വൃത്തികെട്ടവൻ…

“”””””ആണോ…. പത്ത് മിനിറ്റ് കഴിഞ്ഞല്ലേ, ഹാ ശരി ഓക്കേ ഓക്കെ””””””
എന്നൊക്കെ പറഞ്ഞ് ഫോൺ വെച്ചിട്ട് അവനെനെ നോക്കി ഒടുക്കത്തെ ചിരി

“””””എന്താടാ??”””””

“””””നിക്കിയാ വിളിച്ചേ…. അവളെ കൂട്ടാൻ പോവാൻ, നീ പോവുന്നോ??””””””
അവനെനെ നോക്കിയൊരു ആക്കിയ പോലെ ചോദിച്ചു…

“””””ആഹ് ബെസ്റ്റ്….. ആ ഗേൾസ് ഹോസ്റ്റലിന്റെ മുന്നില് വെച്ച് തന്നെ അവളിവന്റെ കരണം പുകയ്ക്കാൻ ചാൻസുണ്ട്….. പെണ്ണ് അത്രയ്ക്ക് കലിപ്പിലാണ്”””””””
അനന്തു അവന്റെ അഭിപ്രായം പറഞ്ഞു…
പക്ഷെ എന്റെ നിക്കിയെന്നെ കണ്ടപാടേ കരണം പുകയ്ക്കാനൊന്നും പോണില്ല… എനിക്കറിഞ്ഞൂടെ അവളെ, എന്നെ കണ്ടാ കണ്ട ഭാവം നടിക്കാതെ കുറേ മുഖം വീർപ്പിച്ച് നടക്കും… ഞാൻ പിന്നാലെ നടന്ന് സോറി പറഞ്ഞാലൊന്നും മൈൻഡ് ചെയ്യില്ല, പക്ഷെ ആ പിണക്കം ഒക്കെ രാത്രി കിടക്കാൻ പോവുന്നത് വരെയേ കാണു, അതിന് മുന്നെ അവള് വന്ന് എന്നെ കുറേ ചിത്ത പറയും തെറി വിളിക്കും ചിലപ്പോ ചെറുതായി പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യും, പിന്നെ കുറച്ച് ഉപദേശിക്കും… എല്ലാം കഴിഞ്ഞ് എന്റെ നെഞ്ചിൽ തലവെച്ച് തന്നെ അവളിന്ന് രാത്രി കിടന്നുറങ്ങും… അത്രേ ഇവിടിന്ന് സംഭവിക്കു… അതറിയുന്നത് കൊണ്ട് അവന്മാരുടെ അഭിപ്രായങ്ങളൊന്നും കേട്ട് ഞാൻ ഭയന്നില്ല….. പക്ഷെ ഉള്ളിന്റെ ഉള്ളിൽ ചെറിയൊരു ഭയം ഇല്ലാതില്ല, കാരണം അമ്മാതിരി ഒരു ആറ്റംബോംബ് ആണല്ലോ എന്റെ നിക്കി പെണ്ണ്….
“”””ഹാ അതൊക്കെ പറയാതെ ഒളിച്ചോടി പോവുമ്പോ ഓർക്കണമായിരുന്നു””””
എന്നും പറഞ്ഞെന്റെ മനസ്സും എന്നെ പുച്ഛിച്ചു…

“”””””ശരി….. അവന് താല്പര്യം ഇല്ലെങ്കിൽ ഞാൻ പോവാം നിക്കീനെ കൂട്ടാൻ””””””
ആരും ഏറ്റെടുക്കാൻ ഭയക്കുന്ന മിഷൻ സ്വയം ഏറ്റെടുക്കുന്നത് പോലെ അനന്തു പറയലും ഞാനും ശക്കീബും ഒരേസമയം ആട്ടി തുപ്പി…

“”””””എന്തേ??””””””

“”””””അവള് പ്രത്യേകം പറഞ്ഞിട്ടുണ്ട് നിന്നെ ആ പരിസരത്തേക്ക് അടുപ്പിക്കരുതെന്ന്””””””
ശക്കി അത്‌ പറഞ്ഞപ്പോൾ ചുളിവിന് ഗേൾസ് ഹോസ്റ്റലിന്റെ മുന്നിൽ പോയി രണ്ട് റൗണ്ടടിക്കാം എന്ന ഉദ്ദേശം കയ്യോടെ പിടിക്കപ്പെട്ട വിഷമത്തിൽ പിന്നെ ഒന്നും പറയാൻ നിൽക്കാതെ അനന്തു വേഗം ഒരു ചെറിയ പെഗ്ഗ് ഒഴിച്ച് അടിച്ചു…

അങ്ങനെ വെള്ളമടിച്ച് വെളിവ് പോവാത്തത് കൊണ്ടും ഞങ്ങടെ കൂട്ടത്തിൽ ഇപ്പൊ നിക്കിയെ പിക്ക് ചെയ്യാൻ പോവാൻ യോഗ്യതയുള്ള ഏകവ്യക്തിയായത് കൊണ്ടും ശക്കീബ് തന്നെ ആ മിഷൻ ഏറ്റെടുത്തു…. അവൻ നിക്കിയെ കൂട്ടാൻ പോയതോടെ ഞങ്ങള് മൂന്നുപേരും വീണ്ടും വെള്ളമടി തുടർന്നു, അതിനിടെ സംസാര വിഷയം വാരനാസിയും ലിഡിയാ മിസ്സും എല്ലാം കഴിഞ്ഞ് ഫുട്ബോൾ ആയി മാറി…അത് ഞങ്ങൾക്ക് എല്ലാർക്കും ഒരുപോലെ താല്പര്യമുള്ള വിഷയമാണ്, മലയാളിയും ഒരേ ജില്ലകാരും ആണ് എന്നതിലുപരി ഫുട്ബോളിനോടുള്ള ഇഷ്ടമാണ് ഭാസിയണ്ണനെ ഞങ്ങളുമായി ഇത്രയധികം അടുപ്പിച്ചത്…. പിന്നൊരു വിഷയം എന്താന്ന് വെച്ചാ എല്ലാരീതിയിലും ഞാനും പുള്ളിയും എതിരാണ്, ഞാൻ അര്ജന്റീന ഫാനും പുള്ളി ബ്രസീൽ ഫാനുമാണ്… ക്ലബ് ആണെങ്കിൽ ഞാൻ ബാഴ്സയും പുള്ളി റയലും… അതുപോലെ എന്റെ ഇഷ്ടപ്പെട്ട പ്ലേയർ സാക്ഷാൽ ലിയോ മെസ്സിയും മൂപ്പരെ ഫേവറിറ്റ് കളിക്കാരൻ റോബർട്ടോ കാർലോസുമാണ്… അതുകൊണ്ട് ഫുട്ബോൾ ചർച്ച ചെയ്യാൻ തുടങ്ങിയാൽ അത്‌ ഒടുക്കം ഞങ്ങള് തമ്മിൽ അടിയായി മാറാറാണ് പതിവ്, പ്രത്യേകിച്ച് വെള്ളമടിയുടെ ഇടയ്ക്ക് ആണെങ്കിൽ… അനന്തു പിന്നെ ജയിക്കുന്ന ടീമിനെ സപ്പോർട്ട് ചെയ്യുന്ന ആളായത് കൊണ്ട് അവനൊന്നും പ്രശ്‌നമില്ല….

“”””””ഓ… അവരൊരു ബ്രസീലും അർജന്റീനയും, കുറേ നേരായി തുടങ്ങീട്ട്……. നിങ്ങളൊക്കെ ഇപ്പഴും ഈ കണ്ടംകളി കളിക്കുന്ന ടീമുകളേം താങ്ങി നടന്നോ, ഇപ്പൊ കളിയങ്ങ് യൂറോപ്പിലല്ലേ….. യൂറോപ്യൻ ടീമുകളായിട്ട് മുട്ടാൻ പോലും നിങ്ങടെ ബ്രസീലിനോ അർജന്റീനയ്ക്കോ പറ്റൂല്ല….. മുക്കി തൂറും”””””””
ഞാനും ഭാസിയണ്ണനും ബ്രസീലിന്റെയും അർജന്റീനയുടെയും പേര് പറഞ്ഞ് തർക്കിക്കുന്നതിനിടെ അത്രേം നേരം മിണ്ടാതിരുന്ന അനന്തു പറഞ്ഞു…

“””””””ഞേത് ടീമാ അനന്തോ??”””””
അവൻ കാര്യമായി പറഞ്ഞത് കേട്ട് അവനെന്തോ സംഭവമാണെന്ന് കരുതി ഭാസിയണ്ണൻ ചോദിച്ചു…

“””””””അവനോ…. അവനങ്ങനെ ഇന ടീമെന്ന് ഒന്നുമില്ല, ജയിക്കുന്ന ടീം ഏതാ, അതാണ് അവന്റെ ടീം”””””””
അനന്തു അവന്റെ പുതിയ ടീമിനെ പ്രഖ്യാപ്പിക്കുന്നതിന് മുന്നെ ഞാൻ ചാടികേറി അണ്ണന് മറുപടി കൊടുത്തു…

“”””””ഞാൻ നിങ്ങളെ പോലെ ബ്ലൈന്റ് ഫാൻ അല്ല, ആസ്വാധകനാണ്…. നല്ല കളി കളിക്കുന്ന ടീമിനെ ഒക്കെ ഞാൻ സപ്പോർട്ട് ചെയ്യും””””””

“”””””അത് ശരിയാ ട്ടോ അണ്ണാ, പണ്ട് 2014 വേൾഡ്കപ്പിൽ ജർമ്മനി ജയിച്ചത് കണ്ടിട്ട് കഴിഞ്ഞ വേൾസ് കപ്പിന്റെ സമയത്ത് ഇവൻ ജർമ്മനി ഫാനായതാ…… എന്നിട്ട് കൊടിയൊക്കെ തൂക്കണം ന്ന് പറഞ്ഞിട്ട് ഒരൂസം ഇറങ്ങീര്ന്ന്, പോയി തിരിച്ച് വന്നത് ബെൽജിയത്തിന്റെ കൊടിയും കൊണ്ടാ….. പിന്നെ ടൂർണമെന്റിൽ ജർമ്മനി അടപടലം മൂഞ്ചിയത് കണ്ടപ്പൊ ഈ തവണ ഞാൻ ബെൽജിയത്തിനെയാ സപ്പോർട്ട് ചെയ്യുന്നേ, അതോണ്ടാ ആ കൊടി വാങ്ങി വന്നേ ന്ന് പറഞ്ഞ ആളാണിവൻ…””””””
ഞാനത് പറഞ്ഞപ്പൊ സംഭവം സത്യമായത് കൊണ്ട് അനന്തു ഒന്നും മിണ്ടിയില്ല…

“””””അത്‌ ഓനെ കുറ്റം പറയാൻ പറ്റൂല്ല….. രണ്ട് രാജ്യങ്ങള് ഒര്പോൽത്തെ കൊടിണ്ടാക്കി വെച്ചാ മൻഷ്യന്മാര്ക്ക് അങ്ങട്ടും ഇങ്ങട്ടും ഒക്കെ മാറിപ്പോയീന്നിരിക്യും”””””

“””””അതന്നെ… സ്വാഭാവികം””””””
ഭാസിയണ്ണൻ അവനെ നൈസായിട്ട് കൊട്ടിയതാണെന്ന് അറിയാതെ അനന്തു കൂട്ടി ചേർത്തു….

Leave a Reply

Your email address will not be published. Required fields are marked *