“”””””ഓ… അവരൊരു ബ്രസീലും അർജന്റീനയും, കുറേ നേരായി തുടങ്ങീട്ട്……. നിങ്ങളൊക്കെ ഇപ്പഴും ഈ കണ്ടംകളി കളിക്കുന്ന ടീമുകളേം താങ്ങി നടന്നോ, ഇപ്പൊ കളിയങ്ങ് യൂറോപ്പിലല്ലേ….. യൂറോപ്യൻ ടീമുകളായിട്ട് മുട്ടാൻ പോലും നിങ്ങടെ ബ്രസീലിനോ അർജന്റീനയ്ക്കോ പറ്റൂല്ല….. മുക്കി തൂറും”””””””
ഞാനും ഭാസിയണ്ണനും ബ്രസീലിന്റെയും അർജന്റീനയുടെയും പേര് പറഞ്ഞ് തർക്കിക്കുന്നതിനിടെ അത്രേം നേരം മിണ്ടാതിരുന്ന അനന്തു പറഞ്ഞു…
“””””””ഞേത് ടീമാ അനന്തോ??”””””
അവൻ കാര്യമായി പറഞ്ഞത് കേട്ട് അവനെന്തോ സംഭവമാണെന്ന് കരുതി ഭാസിയണ്ണൻ ചോദിച്ചു…
“””””””അവനോ…. അവനങ്ങനെ ഇന ടീമെന്ന് ഒന്നുമില്ല, ജയിക്കുന്ന ടീം ഏതാ, അതാണ് അവന്റെ ടീം”””””””
അനന്തു അവന്റെ പുതിയ ടീമിനെ പ്രഖ്യാപ്പിക്കുന്നതിന് മുന്നെ ഞാൻ ചാടികേറി അണ്ണന് മറുപടി കൊടുത്തു…
“”””””ഞാൻ നിങ്ങളെ പോലെ ബ്ലൈന്റ് ഫാൻ അല്ല, ആസ്വാധകനാണ്…. നല്ല കളി കളിക്കുന്ന ടീമിനെ ഒക്കെ ഞാൻ സപ്പോർട്ട് ചെയ്യും””””””
“”””””അത് ശരിയാ ട്ടോ അണ്ണാ, പണ്ട് 2014 വേൾഡ്കപ്പിൽ ജർമ്മനി ജയിച്ചത് കണ്ടിട്ട് കഴിഞ്ഞ വേൾസ് കപ്പിന്റെ സമയത്ത് ഇവൻ ജർമ്മനി ഫാനായതാ…… എന്നിട്ട് കൊടിയൊക്കെ തൂക്കണം ന്ന് പറഞ്ഞിട്ട് ഒരൂസം ഇറങ്ങീര്ന്ന്, പോയി തിരിച്ച് വന്നത് ബെൽജിയത്തിന്റെ കൊടിയും കൊണ്ടാ….. പിന്നെ ടൂർണമെന്റിൽ ജർമ്മനി അടപടലം മൂഞ്ചിയത് കണ്ടപ്പൊ ഈ തവണ ഞാൻ ബെൽജിയത്തിനെയാ സപ്പോർട്ട് ചെയ്യുന്നേ, അതോണ്ടാ ആ കൊടി വാങ്ങി വന്നേ ന്ന് പറഞ്ഞ ആളാണിവൻ…””””””
ഞാനത് പറഞ്ഞപ്പൊ സംഭവം സത്യമായത് കൊണ്ട് അനന്തു ഒന്നും മിണ്ടിയില്ല…
“””””അത് ഓനെ കുറ്റം പറയാൻ പറ്റൂല്ല….. രണ്ട് രാജ്യങ്ങള് ഒര്പോൽത്തെ കൊടിണ്ടാക്കി വെച്ചാ മൻഷ്യന്മാര്ക്ക് അങ്ങട്ടും ഇങ്ങട്ടും ഒക്കെ മാറിപ്പോയീന്നിരിക്യും”””””
“””””അതന്നെ… സ്വാഭാവികം””””””
ഭാസിയണ്ണൻ അവനെ നൈസായിട്ട് കൊട്ടിയതാണെന്ന് അറിയാതെ അനന്തു കൂട്ടി ചേർത്തു….
ആ സംസാരം അർജന്റീന ബ്രസീലിൽ തുടങ്ങി യൂറോപ്യൻ ഫുട്ബോൾ വഴി കറങ്ങി തിരിഞ്ഞ് നമ്മടെ നാട്ടിലെ ഐ ലീഗും ഐഎസ്എലും കടന്ന് ഷൈജു അണ്ണന്റെ തീപ്പൊരി കമെന്ററിയിൽ എത്തിയപ്പോഴേക്കും ഞങ്ങള് മൂന്നാളും അത്യാവശ്യം നല്ല ചൂടായിട്ടുണ്ടായിരുന്നു…
“വിനാഗിരി ചേർക്കാത്ത തൈര് മുളക് കൊണ്ടാട്ടം, ക്രഞ്ചി ക്രിസ്പ്പി മെസ്സി”
ആദ്യം പൊട്ടിച്ച ഫുൾ തീർത്ത് പിന്നെയുള്ള ഹാഫീന്ന് ഓരോ പെഗ്ഗ് അടിച്ചുകൊണ്ട് യൂട്യൂബിൽ അനന്തു വെച്ച ഷൈജുഅണ്ണന്റെ ചില മാസ് ഡയലോഗ്സ് കേട്ടുകൊണ്ട് ഇരിക്കുമ്പോഴാണ് ശക്കീബ് കയറി വന്നത്…
‘”””””ഹാ എത്തിയോ…. നി..ക്കി എവിടെ??””””””
ചെറുതായി കുഴഞ്ഞ് തുടങ്ങിയ നാവ് വെച്ച് അനന്തു കഷ്ടപ്പെട്ട് ചോദിച്ചു…
“”””””വരുന്നുണ്ട്….. താഴത്തെ ആ വൃഷഭാനു ചേട്ടന്റെ ഭാര്യേനെ കണ്ട് അവരോട് സംസാരിച്ച് നിൽപ്പുണ്ട്”””””
“””””””ആര്…. ആശലത ചേച്ചിയോ??”””””
പെട്ടെന്ന് അനന്തു ആവേശത്തോടെ ചോദിച്ചു…
അവന്റെ അടിച്ച കെട്ടൊക്കെ ഇറങ്ങിപ്പോയെന്ന് തോന്നുന്നു… കാട്ട്കോഴി…
“”””””അല്ലാതെ പുള്ളിക്ക് വേറെ ഭാര്യയൊന്നും ഇല്ലല്ലോ??”””””””
“””””ഹാ… പക്ഷെ ചേച്ചി നാട്ടിൽ പോയിട്ട് ഇത്രപ്പെട്ടെന്ന് തിരിച്ച് വരും ന്ന് കരുതീല്ല”””””
അനന്തു സന്തോഷത്തോടെ പറഞ്ഞുകൊണ്ട് പെട്ടെന്ന് തന്നെ അടുത്ത പെഗ്ഗ് ഒഴിച്ചു…
വൃഷഭാനു ചേട്ടനും ഫാമിലിയും ഗ്രൗണ്ട് ഫ്ലോറിലുള്ള മുറിയിൽ താമസിക്കുന്ന ഒരു ബംഗാളി ഫാമിലിയാണ്, അവര് മാത്രേ ഈ ബിൽഡിംഗിൽ ഫാമിലിയായിട്ട് ഉള്ളു, ബാക്കിയൊക്കെ ഞങ്ങളെ പോലെ ബാച്‌ലർസാണ്…. അനന്തൂന് അവരെ പറ്റി കേട്ടപ്പോഴേക്ക് കുളിര് കോരാൻ കാരണം ആ ചേച്ചിയാണ് അവന്റെ മെയിൻ വാണറാണി….. ഞാനും അവനും തമ്മിൽ തെറ്റാറുള്ള പ്രധാന കാരണവും അത് തന്നെയാണ്… ആ കല്യാണം കഴിഞ്ഞ സ്ത്രീയെ നോക്കി വെള്ളമിറക്കുന്നത് എനിക്കിഷ്ടമല്ല, അവനാണെങ്കിൽ വെറുതേ നോക്കുന്നല്ലേ ഉള്ളു… അതോണ്ട് ആർക്കും നഷ്ടമൊന്നും ഇല്ലല്ലോ എന്ന ഭാവമാണ്…
