ആത്മസഖി 1

ഞാൻ പുറത്തിറങ്ങിയപ്പോൾ ശക്കീബ് അണിഞ്ഞൊരുങ്ങി കോളേജിൽ
പോവാൻ റെഡിയായിട്ട് ഫോണിൽ സംസാരിച്ച് ഇരിപ്പുണ്ട്…. പാത്തുമ്മയോടായിരിക്കും ആശാൻ രാവിലെ തന്നെ കിന്നരിക്കുന്നത്, അല്ലാതെ വേറെ ആരാ…. ശക്കീബിന്റെ മുറപ്പെണ്ണാണ് ഫാത്തിമ, അവരുടെ കല്യാണം ചെറുപ്പത്തിൽ തന്നെ വീട്ടുകാര് പറഞ്ഞ് ഉറപ്പിച്ചതാണ്…

എന്നെ കണ്ടതും
“””””ഹാ പാത്തു ദാ ആളിവിടെണ്ട്…. ഞാൻ കൊടുക്കാ”””””
എന്നും പറഞ്ഞ് അവൻ ഫോണ് എനിക്ക് നേരെ നീട്ടി….

“””””ഹലോ….”””””

“””””ആ വിക്കി ചേട്ടാ, എന്ത് പണിയാണ് ഇങ്ങള് കാണിച്ചെ….. പോവുമ്പോ ഓരോടൊക്കെ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെ ഇങ്ങക്ക്…. വെർതെ മൻഷ്യനെ തീ തീറ്റിക്കാനായിട്ട്…ഹും”””””””
ഫോണിലൂടെ എന്റെ ശബ്ദം കേട്ടതും പാത്തു അവളുടെ പരിഭവം അറിയിച്ചു… ഇതുവരെ നേരിട്ട് കണ്ടിട്ടിലെങ്കിലും ഞങ്ങൾക്ക് എല്ലാർക്കും പാത്തു ഞങ്ങടെ കുഞ്ഞനുജത്തിയാണ്, ഞങ്ങടെ ഗാങ്ങിൽ ഒപ്പം ഇല്ലെങ്കിലും അഞ്ചാമത്തെ മെമ്പർ എന്ന സ്ഥാനം പാത്തൂനുണ്ട്….

“””””””പറ്റി പോയി പാത്തുമ്മാ…. നീ ക്ഷമി””””””

“”””””ഹാ ഇങ്ങക്ക് കിട്ടാൻള്ളത് ഒക്കെ നിക്കി ചേച്ചി തന്നീണ്ടാവൂലോ, അതോണ്ട് മേലാ ഇനി ഇമ്മാതിരി പണ്ണിക്ക് നിക്കര്ത്… ട്ടാ…””””””

“””””ഓ… ശരി പാത്തുമ്മച്ചീ…”””””

“””””മ്മ്….ന്നാ ബേഗം കോളേജീ പോവാൻ നോക്കിക്കോളീ, ബെർതെ അറ്റന്റൻസ് ഷോർട്ടേജ്‌ ആക്കണ്ട””””””

“””””മ്മ്…. ഓക്കെ””””””

“””””ന്നാ ശരി”””””

“””””ആഹ് ശരി പാത്തൂ…. ഫോൺ അന്റെ ഇക്കയ്ക്ക് കൊടുക്കാ”””””

“”””ഏയ് വേണ്ട…. അയ്നോട് ബേഗം കോളേജീ പോവാൻ പറഞ്ഞാ മതി”””””

“””””ഹാ ശരി ശരി”””””

“”””ഓക്കേ ചേട്ടാ ബായ്””””””
എന്നും പറഞ്ഞ് പാത്തു ഫോൺ കട്ട് ചെയ്തു…

ഫോൺ ശക്കീബിന് കൊടുത്തിട്ട് ഹാളിനോട് ചേർന്നുള്ള കോമൺ ബാത്ത്റൂമിലേക്ക് കേറാൻ നോക്കിയപ്പോൾ അത് അകത്ത് നിന്ന് ലോക്ക്ഡ് ആണ്, അനന്തൂന്റെ പള്ളി നീരാട്ട് നടന്നോണ്ടിരിക്കുകയാണെന്ന് മനസ്സിലായി… രണ്ട് ബെഡ്റൂം ഉള്ളതിൽ ഇപ്പൊ നിക്കി അകത്ത് നിന്ന് പൂട്ടിയ റൂമിൽ മാത്രേ അറ്റാച്ച്ഡ് ബാത്ത്റൂം ഉള്ളു, മറ്റേ റൂമിൽ ബാത്ത് റൂം ഇല്ല…. പകരമാണ് ഈ
ഹാളിനോട് ചേർന്നുള്ള ബാത്ത്റൂം…. അതുകൊണ്ട് അനന്തു ഇറങ്ങി വരുന്നത് വരെ കാത്ത് നിന്നു….
എന്നിട്ട് അവൻ ഇറങ്ങിയപ്പോൾ ഒരു സിഗററ്റും കത്തിച്ച് ഞാൻ ബാത്ത്റൂമിലേക്ക് കയറി… പിന്നെ ഞാൻ എല്ലാ പരിപാടികളും തീർത്ത് ഇറങ്ങി വരുമ്പോഴേക്ക് നിക്കിയും അനന്തുവും എല്ലാം ഒരുങ്ങി റെഡിയായി നിൽപ്പുണ്ട്…. അങ്ങനെ ഞാനും വേഗം ഒരുങ്ങി ഞങ്ങള് നാലാളും കൂടി ഒരുമിച്ചാണ് കോളേജിലേക്ക് ഇറങ്ങിയത്….
എന്റെ ബൈക്കിൽ നിക്കിയും അനന്തൂന്റെ കൂടെ ശക്കീബും കേറി മൂന്ന് കിലോമീറ്റർ അകലെയുള്ള കോളേജിലേക്ക് വെച്ച് പിടിച്ചു….

കോളേജിൽ എത്തി പാർക്കിങ് ഷെഡിൽ കൊണ്ടോയി ബൈക്ക് നിർത്തുമ്പോൾ ഹേമന്തും ഗാങ്ങും അവിടെ കൂട്ടം കൂടി നിന്ന് ഒച്ചയും ബഹളവും ഉണ്ടാക്കുന്നുണ്ട്… എന്നെ കണ്ട് അതിൽ ഒന്ന് രണ്ടുപേര് കൈ വീശി കാണിച്ചപ്പോൾ തിരിച്ച് കൈ വീശി കാണിച്ചിട്ട് ഞാൻ ക്ലാസ്സിലേക്ക് നടന്നു….
ഈ ഹേമന്ത് എന്ന് പറയുന്നവന്റെ തന്തപ്പിടി എന്തോ വല്യ സംഭവമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, പുള്ളിക്ക് പൊളിറ്റിക്സിൽ ഒക്കെ നല്ല പിടിപാടുണ്ട്…. തന്ത സംഭവം ആയത് കൊണ്ട് തന്നെ ആരേം കൂസാത്ത അവനും അവന്റെ ഈ തൊട്ടി കൂട്ടുകാരും ആണ് ഇപ്പൊ കോളേജിലെ മെയിൻ ഗാങ്, ടീച്ചർസ് വരെ അവനെ എതിർത്ത് ഒന്നും പറയില്ല… അതാണ് അവസ്ഥ….
പിന്നെ ഒരു ഡീസന്റ് ആയിട്ടുള്ള ഗാങ് എന്ന് പറയുന്നത് ഞങ്ങള് തന്നെയാണ്, ഞങ്ങൾ എന്ന് പറയുമ്പോൾ നിക്കിയും ഞാനും ശക്കീബും അനന്തുവും മാത്രേ എപ്പോഴും ഒരുമിച്ചുണ്ടാവു, പക്ഷെ പല ഗ്രൂപ്പായി നടന്നാലും കൂട്ടത്തിൽ ഒരുത്തന് ഒരു പ്രശ്‌നം ഉണ്ടായാൽ എല്ലാ ബ്രാഞ്ചിലുള്ള മലയാളി പിള്ളേരും ഒത്ത് കൂടും, അതുകൊണ്ട് ഒക്കെയാവാം എല്ലാരേം വെറുപ്പിച്ച് നടക്കുന്ന ഹേമന്തും ഗാങ്ങും ഇതുവരെ ഞങ്ങളോട് മുട്ടാൻ വന്നിട്ടില്ല…. ഞങ്ങള് ഈ രണ്ട് ഗാങ്ങും അങ്ങനെ പരസ്പരം ഏറ്റ് മുട്ടാതെ അവരവരുടേതായ രീതിക്ക് ഷൈൻ ചെയ്തുകൊണ്ടാണ് കഴിഞ്ഞ രണ്ട് വർഷവും കോളേജിൽ വിലസിയത്….
ഇത് അവസാനത്തെ വർഷമാണ്…. ഈ വർഷവും ഇതുപോലെ ഒക്കെ തന്നെ അടിച്ച് പൊളിച്ച് മാക്സിമം എൻജോയ് ചെയ്തുകൊണ്ട് തന്നെ ഈ കോളേജ് ലൈഫ് അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം…

Leave a Reply

Your email address will not be published. Required fields are marked *