ശരിയാണവള് പറയുന്നത്…. അച്ഛമ്മ ഒരു പാവാ…. അച്ഛമ്മയെ പോയി കാണാൻ എനിക്കും ആഗ്രഹമുണ്ട്, പക്ഷെ നാട്ടിലേക്ക് പോവാൻ എന്നെകൊണ്ട് സാധിക്കുന്നില്ല…. പേടിയാണ് എനിക്കാ നാട്…..
ചെറുപ്പം തൊട്ട് കഥകൾ പറഞ്ഞ് തന്നും, എന്റെ എല്ലാ കുറുമ്പുകൾക്കും കൂട്ട് നിന്നും എന്നെ സ്നേഹം കൊണ്ട് മൂടിയിരുന്ന എന്റെ അച്ഛമ്മയെ പറ്റി ഓർക്കാൻ എനിക്ക് ഒരുപാട് നല്ല ഓർമ്മകളുണ്ട്, പക്ഷെ ഇപ്പൊ അച്ഛമ്മ എന്ന് പറയുമ്പോൾ അന്ന് അച്ഛന്റെ മൃതദേഹം കെട്ടിപ്പിടിച്ച് പൊട്ടികരയുന്ന ആ രംഗമാണ് മനസ്സിലേക്ക് കടന്നു വരുന്നത്… അതുപോലെ തന്നെയാണ് ആ നാട്ടിലെ ഓരോ ഓർമ്മകളും ഇപ്പൊ എനിക്ക്, എല്ലാം ഓർക്കാൻ ആഗ്രഹിക്കാത്തവയായി മാറി…
“”””””കൂടുതൽ ആലോചിക്കണ്ട…. അടുത്ത പ്രാവശ്യം നാട്ടിൽ പോവുമ്പോ നീയും എന്റെ കൂടെ വരണം…. അപ്പഴും നീ ഇതുപോലെ മുങ്ങിയാ പിന്നെ ഞാൻ ഒരിക്കലും നിന്നോട് മിണ്ടൂല്ല, കേട്ടോ??”””””””
നിക്കി അങ്ങനെ പറഞ്ഞപ്പോൾ അറിയാതെ ഞാൻ തലയാട്ടി സമ്മതിച്ചു…
നാട്ടിലേക്ക് പോവാൻ പറഞ്ഞ് അവളിതുവരെ എന്നെ നിർബന്ധിച്ചിട്ടില്ല, കാരണം മറ്റാരേക്കാളും എന്റെ മാനസിക്കാവസ്ഥ അവൾക്കറിയാം… പക്ഷെ ഈ തവണ ആദ്യമായാണ് നാട്ടിലേക്ക് വെക്കേഷന് പോവുമ്പോ കൂടെ ചെല്ലാൻ പറഞ്ഞ് അവളെന്നെ നിർബന്ധിച്ചത്, അപ്പൊ പെട്ടെന്ന് തോന്നിയത് ബാഗും പാക്ക് ചെയ്ത് കുറച്ചൂസം എങ്ങോട്ടേലും പോവാനാണ്… അങ്ങനെയാണ് ഞാൻ ഒരു മാസം നീണ്ട വാരനാസി യാത്രയ്ക്ക് ഇറങ്ങിയത്….
“””””ചക്കരമുത്തേ…..”””””
എന്നും വിളിച്ചോണ്ട് പെണ്ണ് എന്റെ കവിളിൽ ഒരുമ്മ തന്നു…. എന്നിട്ട് എന്നെ നോക്കി ആ നുണക്കുഴി കാട്ടിയുള്ള ചിരിയും, ഹൂഹ്…. കുറേ ദിവസം കഴിഞ്ഞ് ആ ചിരി കണ്ടപ്പോൾ തന്നെ വല്ലാത്തൊരു ആശ്വാസം…
“””””എങ്ങനുണ്ടായിരുന്നു യാത്ര??”””””
“”””””നീ കൂടെ ഇല്ലാന്നുള്ള ഒരു വിഷമേ ണ്ടായിള്ളു….””””””
ഞാൻ അവളെ എന്റെ ദേഹത്തേക്ക് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു….
“””””””അയ്യോ…. കൂടെ ഇല്ലാത്തേന്റെ വിഷമം പോലും… ഹും, എന്നെ പറ്റി ഓർത്ത് പോലും കാണില്ല…””””””””
“””””””നിന്നെ പറ്റി ഓർക്കാഞ്ഞിട്ടാണോടി പുല്ലേ ദിവസോം നിനക്ക് ഞാൻ മെസ്സേജ് അയച്ചോണ്ടിരുന്നേ?? ഏകദേശം അഞ്ച് കിലോമീറ്റർ നടന്നിട്ടാ ഡെയിലി ഞാനാ കഫേല് പോയി നിനക്ക് മെയിൽ അയച്ചേ…. എന്നിട്ടൊരു റിപ്ലൈ എങ്കിലും തന്നോടി വൃത്തിക്കെട്ടവളെ നീ””””””””
“””””””നിന്നോടാരെങ്കിലും പറഞ്ഞോ ഫോണും എടുക്കാതെ ഇറങ്ങി പോവാൻ??”””””””
അവള് തിരിച്ച് ചോദ്യം ഇട്ടപ്പോൾ ഫോണ് എടുക്കാൻ മറന്ന് പോയതാണ് എന്ന മറുപടി ഉള്ളിൽ ഒതുക്കി കൊണ്ട് ഞാനവളെ നോക്കി വെറുതെ ഒന്ന് ചിരിച്ചു…
“””””””കോളേജിൽ പോണ്ടേ??”””””””
എന്റെ മേലെ കിടന്നുകൊണ്ട് തന്നെ നിക്കി ചോദിച്ചപ്പോൾ ഞാൻ പോണം എന്ന് തലയാട്ടി…
എന്നിട്ട് അവളെന്റെ ദേഹത്ത് നിന്ന് എഴുന്നേറ്റ് സൈഡിലേക്ക് മാറിയിരുന്ന് കയ്യിലേക്ക് ഇറങ്ങിപ്പോയ സ്ലിപ്പിന്റെ വള്ളി പിടിച്ച് നേരെയിട്ടു…
“”””””നിക്സേ….. ഒരുമാസം നാട്ടീ പോയി നിന്നപ്പേക്കും നീ ശരിക്കും വണ്ണം വെച്ചു ട്ടോ””””””
എന്റെ ദേഹത്ത് കേറി കിടന്നപ്പോൾ മനസ്സിലാക്കിയ സത്യം ഞാനവളെ നോക്കി പറഞ്ഞു…
“””””””ഹാ അതെങ്ങനാ…. ഡെയിലി ചിക്കണും മട്ടണും ബീഫും ഒക്കെ അല്ലേ”””””””
അവള് ഇത്രേം ദിവസം കഴിച്ച ഭക്ഷണത്തെ പറ്റി ഓർത്ത് തൊണ്ടയിലൂടെ വെള്ളം ഇറക്കി കൊണ്ട് പറഞ്ഞു….
“””””പക്ഷെ നീ ഒരുമാസം കൊണ്ട് ശരിക്കും ശോഷിച്ച് പോയി ട്ടോ”””””
അവളെനെ നോക്കി പറഞ്ഞപ്പോൾ ഞാൻ ഒന്ന് കണ്ണ് ചിമ്മി പുഞ്ചിരിച്ചു…
“”””””മതി കിടന്നത്, ഫസ്റ്റ് ഹവർ എന്തായാലും പോയി…. ഇനി സെക്കന്റ് ഹവർ തുടങ്ങുന്നേന് മുന്നെയെങ്കിലും ക്ലാസ്സിൽ കേറണം””””””
അവളെ തന്നെ നോക്കി കിടക്കുന്ന എന്നോട് പറഞ്ഞിട്ട് അവള് കട്ടിലിൽ നിന്നും എഴുന്നേറ്റു….
ഞാനും അവൾക്ക് പിന്നാലെ എഴുന്നേറ്റ് മുറിക്ക് വെളിയിലേക്ക് ഇറങ്ങുമ്പോഴേക്ക് ആ ഗ്രേ സ്ലിപ്പും ഊരി മാറ്റി ഉള്ളിലുള്ള അതേ നിറത്തിലുള്ള ബ്രായും കുട്ടിനിക്കറും ഇട്ട് ഒരു തോർത്തും എടുത്ത് കുളിക്കാൻ ഒരുങ്ങിക്കൊണ്ട് വന്ന് പെണ്ണ് ഞാൻ വാതില് തുറന്ന് ഇറങ്ങിയപ്പോൾ വാതില് ഉള്ളിൽ നിന്നും ലോക്ക് ചെയ്തു….
