“”””””ഞാനൊന്ന് പോയി ചേച്ചീനെ കണ്ട് വന്നാലോ??””””””
“””””പ്പാ മൈരേ…. ഇവിടന്ന് എണീറ്റാ അടിച്ച് നിന്റെ മുട്ട്ങ്കാല് ഞാൻ തല്ലിയൊടിക്കും””””””
ഒഴിച്ച് വെച്ച പെഗ്ഗും അടിച്ച ശേഷം അനന്തു എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ ഭീഷണി മുഴക്കി… അതോടെ നാല്കാലിൽ എഴുന്നേൽക്കാൻ ശ്രമിച്ചവൻ തിരിച്ച് തറയിലേക്ക് തന്നെ കുണ്ടി പ്രതിഷ്ഠിച്ചു…
“”””””ഓ അതിന്റെയൊന്നും ആവശ്യല്ല്യ, ഇവനെങ്ങാനും ആ ചേച്ചീന്റെ അടുത്ത് പുഷ്‌പ്പിക്കാൻ പോവുന്നത് നിക്കി കണ്ടാൽ പിന്നെ നിനക്ക് തല്ലിയൊടിക്കാൻ ഇവന് മുട്ട്കാല് കാണൂല്ല””””””
ശക്കീബ് വന്നിരുന്ന് അവൻ പോയ ഗ്യാപ്പിൽ സ്‌കൂട്ട് ആക്കി വെച്ചതിൽ നിന്നും ഇറക്കിയ ചിക്കൻ പീസ് കയ്യിലെടുത്ത് കൊണ്ട് പറഞ്ഞു….
ഞാനത് കേട്ട് ചിരിച്ചപ്പോൾ
“”””””ചിരിക്കണ്ട….. നിനക്കുള്ള ചായേം വടേം ഇപ്പൊ കിട്ടും””””””
എന്നൊരാക്കിയ പോലെ ശക്കീബ് പറഞ്ഞപ്പോൾ അനന്തു കൈകൊട്ടി ചിരിച്ചു…..മലരൻ!!!
“”””””മൈരേ കുണ്ടീന്റെടേല് തിരുകാണ്ട് ബാക്കി ചിക്കൻ പീസ് കൂടിയിറക്ക്”””””
“”””””ഇല്ലെടാ കഴിഞ്ഞ്…കഴിഞ്ഞ്”””””””
അനന്തു ശക്കീബിന് നേരെ കൈമലർത്തി കാണിച്ചുകൊണ്ട് പറഞ്ഞു….
ഭാസിയണ്ണൻ ഞങ്ങടെ സംസാരത്തിൽ ഒന്നും കൂടാതെ എന്തൊക്കയോ ആലോചിച്ചുകൊണ്ട് കയ്യിലിരിക്കുന്ന പെഗ്ഗ് സിപ്പ് സിപ്പായി അകത്താക്കുകയാണ്…
“””””””””””ഡാ അനന്തൂ……..”””””””””””
പെട്ടെന്നാണ് ചെവി പൊട്ടുന്ന ശബ്ദത്തിൽ ആ വിളി കേട്ടത്….
ഞങ്ങളെല്ലാരും ഒരു നിമിഷം ഞെട്ടികൊണ്ട് പുറത്തേക്ക് ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി… പെട്ടെന്ന് പ്രതീക്ഷിക്കാതെ ഒരു ശബ്ദം കേട്ടതിന്നേക്കാൾ ആ സുപരിചിതമായ ശബ്ദത്തിന്റെ ഉടമയെ കുറിച്ച് ഓർത്തപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്…. നിക്കി… എന്റെ നിക്കി പെണ്ണ്….
നോക്കുമ്പോൾ ചുവന്ന ചുരിദാറും ധരിച്ച് മഹാകാളീ രൂപം പൂണ്ട് സംഹാരത്തിന് കച്ചക്കെട്ടി നിൽക്കുകയാണ് നിക്കി…. ഒരു നിമിഷത്തേക്ക് ഇനി നടക്കാൻ പോവുന്നത് കാട്ട്കോഴീ നിഗ്രഹം ആവണേ എന്ന് ഞാൻ പ്രാർത്ഥിച്ചു… മട്ടും ഭാവവും ആ വിളിയും കേട്ടിട്ട് ഇത് അനന്തൂന്റെ മെക്കിട്ട് തന്നെയാണ്, അങ്ങനെ തന്നെ ആവണേ…
“”””””നിന്നോട് ഞാൻ പലവട്ടം പറഞ്ഞിണ്ട് ഈ യൂസ് ചെയ്ത സോക്സ് ഇങ്ങനെ ഇടരുതെന്ന്…… ഹ്മ്മ്…… മണത്തിട്ടിങ്ങോട്ട് കേറാൻ പറ്റണില്ല””””””
നിക്കി ഒട്ടും ശബ്ദം കുറയ്ക്കാതെ അതേ ബാസിൽ അനന്തുവിനെ നോക്കി ഒച്ചയിട്ടതും ഇര താൻ ആണെന്ന് ഉറപ്പായ അനന്തു ശക്കീബിന്റെ പിന്നിലേക്ക് നീങ്ങി ഇരുന്നു…
“”””””വൃത്തീന്ന് പറയുന്ന സാധനം അടുത്തുകൂടി പോയിട്ടില്ല ജന്തുന്””””””
“”””””അത് ഞാൻ ഒറ്റതവണ…””””””
“”””””എന്താ??”””””””
നിക്കി ഗൗരവത്തിൽ ചോദിച്ചതും അനന്തു പറയാൻ പോയത് അതേ പോലെ ഫുൾസ്റ്റോപ്പ് ഇട്ടു….
“”””””അതെടുത്ത് കഴുകിയിട്””””””
എന്നൽപ്പം ശബ്ദം കുറച്ച് പറഞ്ഞ ശേഷം മുറിയിലിരിക്കുന്ന ഞാൻ അടക്കം ആരെയും മൈൻഡ് ചെയ്യാതെ നിക്കി അകത്ത് കയറി ബെഡ് റൂമിലേക്ക് പോവാൻ തുടങ്ങിയതും
കുറച്ച് നേരമായിട്ട് ഒന്നും മിണ്ടാതെ ഇരുന്ന ഭാസിയണ്ണൻ ഒരു ചോദ്യം
“”””””നിക്കി മോള് ഏടായിനു??””””””
“”””””ഞാനേ, എന്റെ കോളേജിന്റെ പുറത്തുള്ള കാന്റീൻ തല്ലിപൊളിക്കാൻ ഒരു കൊട്ടേഷൻ കൊടുക്കാൻ പോയതാ, ഭാഗ്യത്തിന് കൊട്ടേഷൻ കൊടുത്ത ഗുണ്ട ഒരുവട്ടം അവിടുന്ന് ഫുഡ് കഴിച്ചിട്ടുണ്ട്….. അതോണ്ട് പുള്ളി ഫ്രീയായിട്ട് ചെയ്ത് തരാന്ന് പറഞ്ഞിണ്ട്””””””
എന്നും പറഞ്ഞ് അണ്ണനെ നോക്കി ഒന്ന് പല്ല് കാട്ടി ഇളിച്ചിട്ട് വീണ്ടും മുഖം ഉരുട്ടി വീർപ്പിച്ച് അവള് മുറിയിലേക്ക് കയറിപ്പോയി….
ഞാനും ശക്കീബും അനന്തുവും ഭാസിയണ്ണനെ നോക്കി ചിരികടിച്ച് പിടിക്കാൻ പാട്പ്പെട്ടു…. പെണ്ണിന് അല്ലെങ്കിലും ദേഷ്യം പിടിച്ച് നിൽക്കുമ്പോൾ ആര് എന്ത് ചോദിച്ചാലും തർക്കുത്തരം പറയുന്നത് ചെറുപ്പം തൊട്ടേയുള്ള ശീലമാണ്, നല്ല അടി കിട്ടാത്തതിന്റെ കേടാന്നാ വല്യച്ഛനും വല്യമ്മേം പറയാറ്…. ഇടയ്ക്ക് എനിക്കും തോന്നാറുണ്ട്…
