“”””””അതേ, എന്താണ് രണ്ടുംകൂടെ അകത്ത് വാതിലടച്ച് പരിപാടി??….. കോളേജിലേക്ക് വരുന്നില്ലേ??””””””
ശക്കീബ് പുറത്ത് നിന്ന് ചോദിച്ചു
“”””””ഞങ്ങള് സെക്സ് ചെയ്യാ, എന്തേ നീയും കൂടുന്നോ??””””””
എന്റെ ദേഹത്ത് ഞെളിഞ്ഞിരുന്നുകൊണ്ട് നിക്കി വാതിലിന് നേരെ നോക്കി ഉറക്കെ ചോദിച്ചു…
“””””അയ്യേ… ത്രീസം എനിക്കിഷ്ട്ടല്ല, യൂ ഗയ്സ് ക്യാരിയോൺ….. എൻജോയ് എൻജോയ്”””””
ശക്കീബ് പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചതും എന്നെ നുള്ളാൻ വേണ്ടി മാത്രമായി നീട്ടി വളർത്തുന്ന നഖം വെച്ച് പെണ്ണെന്റെ നെഞ്ചിൽ മാന്തി പറിച്ചു…
“”””””ഹാഹ്ഹ്……””””””
വേദന സഹിക്കാതെ ഞാൻ അലറിയപ്പോൾ ഒട്ടും ദയ കാണിക്കാതെ അവളെന്റെ വാ പൊത്തി പിടിച്ചുകൊണ്ട് നെഞ്ചിൽ നുള്ളി പറിച്ചു…
ശരിക്കും ഞങ്ങളെ അടുത്തറിയാത്ത ആരേലും ഇപ്പൊ ഈ മുറിയിലേക്ക് കയറി വന്നാൽ നിക്കി അവനോട് പറഞ്ഞത് സത്യമാണെന്ന് തന്നെ വിശ്വസിക്കും, അതാണ് അവസ്ഥ!….
ഒരു ഗ്രേ കളർ സ്ലീവ്ലെസ്സ് സ്ലിപ്പും നീല കുട്ടിനിക്കറും ഇട്ടാണ് നിക്കി എന്റെ ദേഹത്ത് ഇരിക്കുന്നത്….
പക്ഷെ ഇവിടെ നടക്കുന്നത് അഗാധമായ പ്രണയത്തിൽ നിന്നും ഉടലെടുത്ത ഇണചേരലല്ല, മറിച്ച് അഗാധമായ സ്നേഹം മൂലം ഉടലെടുത്ത വിഷമവും ദേഷ്യവും എല്ലാം തീർക്കലാണ് എന്നൊക്കെ പറഞ്ഞാൽ കാണുന്നവര്”
വിശ്വസിക്കാൻ സാധ്യതയില്ല….
കുറച്ച് നേരം എന്റെ നെഞ്ചിൽ വെച്ച് നഖത്തിന്റെ മൂർച്ച കൂട്ടിയ ശേഷമാണ് പെണ്ണ് ഒന്ന് അടങ്ങിയത്… എന്നിട്ടും കലിപ്പ് തീരാതെ എന്നെ കലിപ്പിച്ച് നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ ചിരി വന്നെങ്കിലും അത് പുറത്ത് വന്നാൽ വീണ്ടും ദേഹം നോവും എന്നറിയുന്നത് കൊണ്ട് കഷ്ടപ്പെട്ട് നിയന്ത്രിച്ചു….
“”””””അവിടെ എല്ലാർക്കും സുഖല്ലേ??”””””
എന്നെ തുറിച്ചു നോക്കിയിരിക്കുന്നവളോട് അത്രേം ചോദിച്ചതെ എനിക്ക് ഓർമ്മയുള്ളു, പെണ്ണ് കുനിഞ്ഞ് എന്റെ ദേഹത്തേക്ക് മുഖം അടുപ്പിച്ചു……
എന്താ സംഭവം എന്ന് മനസ്സിലാക്കും മുന്നേ അവളുടെ യക്ഷി പല്ലുകൾ എന്റെ തോളിൽ അമർന്നിരുന്നു…
“”””””ഡീ പെണ്ണേ…… ആആആഹ്ഹ്ഹ്ഹ്……..ഹോ…..വിട് വിട് വിട്…….ഹാ………””””””””
വേദന സഹിക്കാൻ പറ്റാതെ ഞാൻ അവളെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് കുതറിയെങ്കിലും പെണ്ണ് ഉടുമ്പ് പിടിച്ചത് പോലെ വിടാതെ കടിച്ചു…
“”””””നിക്കീ…. പയ്യേ ചെയ്യ്, ചെക്കൻ ചത്ത് പോവും”””””””
എന്റെ ശബ്ദം കേട്ട് ശക്കീബ് വന്ന് വാതിലിൽ തട്ടികൊണ്ട് പറഞ്ഞപ്പോഴാണ് നിക്കി കടി നിർത്തിയത്…
“”””””നീ പോയി നിന്റെ പണി നോക്കെടാ….”””””””
ശക്കീബിനോട് ഉറക്കെ പറഞ്ഞിട്ട് പെണ്ണ് എന്നെ നോക്കി കിതയ്ച്ചു….
“”””””ഓ…. കുറേ ദിവസം കാണാതെ കണ്ടേന്റെ ആക്രാന്താണ് ലേ…..ഹി ഹി….”””””””
എന്നും പറഞ്ഞ് അവൻ ചിരിക്കുന്നത് കേട്ടു…. മൈരൻ! അവന് വ്യക്തമായി അറിയാം എന്താണ് അകത്ത് നടക്കുന്നതെന്ന്, എന്നാ ഈ പാവം പിടിച്ചവനെ ഒന്ന് സഹായിക്കാൻ ശ്രമിച്ചൂടെ നാറിക്ക്……
“”””””അവന് എല്ലാരേം സുഖവിവരം അറിയാഞ്ഞിട്ടാ…. തെണ്ടി””””””
എന്നെ തുറിച്ച് നോക്കികൊണ്ട് നിക്കി പറഞ്ഞു…
“”””””ആരേം കാണാൻ ആഗ്രഹല്യാഞ്ഞിട്ടല്ലല്ലോ നിക്സേ… ഞാൻ നാട്ടിലേക്ക് വന്നാ ശരിയാവൂല, ആൾകാരൊക്കെ ഓരോന്നും പറയുന്നത് കേൾക്കുമ്പോ എനിക്ക് ചൊറിഞ്ഞ് വരും”””””””
ഞാൻ അവളെ നോക്കി ദയനീയമായി പറഞ്ഞു…
“”””””അതിന് നിന്നെ കൊണ്ടോയി നാട്ടുകാരെ മുന്നില് നിർത്തി ടിക്കറ്റ് കൊടുത്ത്
പ്രദർശിപ്പിക്കാനല്ല ഞാൻ വിളിച്ചേ….. അച്ഛമ്മയ്ക്ക് നിന്നെ കാണണം ന്ന് പറഞ്ഞോണ്ടാ”””””
അവളും അല്പം മയത്തിൽ പറഞ്ഞു…. പക്ഷെ അതിനിടയ്ക്കും പെണ്ണ് എന്റെ നെഞ്ചിലെ രോമം പിടിച്ച് വലിക്കുന്നുണ്ട്…. ഹൂ…ഹ്
“”””””ഡാ…. അച്ഛമ്മയ്ക്ക് നിന്നെ കാണാൻ ആഗ്രഹണ്ടാവൂല്ലേ…..
നീയൊന്ന് അച്ഛമ്മേടെ അവസ്ഥ ആലോചിച്ച് നോക്ക്, ആ പാവം ഈ വയസാങ്കാലത്ത് എന്ത് മാത്രം അനുഭവിച്ചു……… ഹ്മ്??
ഇപ്പൊ തീരെ വയ്യാ പാവത്തിന്….. ഞാൻ പോയപ്പോ കൂടി നിന്നെയാ ചോദിച്ചേ… നിന്റെ കാര്യം പറഞ്ഞ് കുറേ കരയേം ചെയ്തു…….
ഇപ്പൊ നീ പോയി കാണാതെ നിന്നാ, പിന്നീട് നിനക്ക് കാണണം ന്ന് തോന്നുമ്പോ അതിന് പറ്റീലാന്ന് വരും…. അത്ണ്ടാവാൻ പാടില്ല, നിന്നെ പറ്റിയോർത്ത് അച്ഛമ്മ വിഷമിക്കരുതെന്നെ എനിക്കുള്ളു…. അതിനാ നിന്നെ ഞാൻ നാട്ടിലേക്ക് വരാൻ നിർബന്ധിച്ചേ”””””””
നിക്കി എന്റെ നെഞ്ചിലെ രോമത്തിൽ നിന്നും കയ്യെടുത്തിട്ട് കവിളിൽ തലോടി കൊണ്ട് പറഞ്ഞു….
