ആത്മസഖി 1

“”””””ഡാ വിക്കിയേ……”””””””

“””””ആഹ് ഭാസിയണ്ണാ…””””””
ബസ്സിറങ്ങി ഒരു സിഗററ്റും കത്തിച്ചുകൊണ്ട് ട്രാവലിങ് ബാഗും തൂക്കി നടക്കുമ്പോഴാണ് പുറകീന്നൊരു വിളി കേട്ടത്, നോക്കിയപ്പോ നമ്മടെ ഭാസിയണ്ണൻ…

“””””ഞ്ഞി ഏടായിനു മോനേ, അന്റെ ഒര് വിവരോം ഇല്ലാലോ??”””””

“””””””ഒരു ചെറിയ ട്രിപ്പ്, വാരനാസി പോയി അവിടങ്ങ് കൂടി അണ്ണാ”””””””

“”””””ഓ… ഭക്തി മാർഗ്ഗത്തിലേനി ലേ, അതേതായാലും നന്നായിക്ക്ണ്””””””

“””””അല്ല ഇങ്ങളെന്താ ഈ നേരത്ത് ഇവിടെ?? കാന്റീനൊക്കെ അടച്ച് പൂട്ടിയാ??”””””””
കത്തി തീരാറായ സിഗററ്റ് കുറ്റി നിലത്തിട്ട് ചവിട്ടി കെടുത്തികൊണ്ട് ഞാൻ ചോദിച്ചു……
ഭാസിയണ്ണൻ എന്റെ കോളേജില് കാന്റീൻ നടത്തുന്ന ആളാ, അതിലുപരി ഞങ്ങള് നല്ല കൂട്ടാണ്…

“”””””ഇന്ന് ഞായറാഴ്ചയാണ് പഹയാ….. ട്രിപ്പ് കൈഞ്ഞ് വന്നപ്പേക്കും ദിവസം വരെ അറിയാണ്ടായാ??”””””””
ഓ ഇന്ന് ഞായറാഴ്ചയായിരുന്നോ, ഞാൻ അറിഞ്ഞില്ല….

“”””””അന്റെ ടീമൊക്കെ സമയത്തിനെനെ എത്തീക്ക്ണ്…. ഇന്നലെ ഞാൻ മ്മളെ നിക്കീനെ കണ്ടീനി, അന്നെ പറ്റി ചോയ്ച്ചപ്പേക്ക് ഓക്ക് ദേഷ്യം പിടിച്ച്””””””

“””””ഹാ…. അത് കാര്യാക്കണ്ടണ്ണാ, സ്ഥിരം കലാപരിവാടിയല്ലേ….””””””

“”””””ഓ…. ശരീന്നാല്, ഇനിക്ക് പോയിട്ട് കുറച്ച് പണീണ്ട്””””””

“”””””ഓക്കെ ഭാസിയണ്ണാ….. അപ്പൊ വൈകുന്നേരം വാ, കൊറച്ച് ദിവസായിലെ ഒന്ന് കൂടീട്ട്””””””

“””””””എന്താണ്, വാരനാസി സ്പെഷ്യൽ എന്ത്ത്തേലും ണ്ടാ??”””””””
എന്റെ ബാഗിലേക്ക് നോക്കി ഭാസിയണ്ണൻ ചോദിച്ചു…

“”””””ഏയ്, നമ്മക്കെന്തിനാ അണ്ണാ വാരനാസി സ്പെഷ്യൽ… നമ്മക്ക് നമ്മടെ സന്യാസി പോരെ”””””””

“””””അത് ശെരിയാ, മ്മക്ക് മ്മളെ സന്യാസി മതി”””””
അങ്ങനെ അണ്ണനോട് യാത്രയും പറഞ്ഞ് ഞാൻ മുറിയിലേക്ക് നടന്നു……
*****

ഞാൻ വിഘ്‌നേഷ് വേണുഗോപാൽ, വിക്കി എന്ന് വിളിക്കും…. ഇവിടെ ബാംഗ്ലൂര് ഒരു പ്രൈവറ്റ് കോളേജിൽ ബി.ബി.എ വിദ്യാർത്തിയാണ്, ഇപ്പൊ ഫോർത്ത് സെമെസ്റ്റർ കഴിഞ്ഞുള്ള വെക്കേഷൻ ആഘോഷിച്ച് തിരിച്ചു വരുന്ന വഴിയാണ്… ഫിഫ്ത്ത് സെമ്, അതായത് ഫൈനൽ ഇയറിന്റെ ക്ലാസ്സ് തുടങ്ങീട്ട് ഒരാഴ്ചയായി, പക്ഷെ യാത്രകഴിഞ്ഞ് എത്താൻ ഞാനല്പം വൈകിപ്പോയി…..
എന്റെ ടീം മൊത്തം നേരത്തെ ലാൻഡ് ചെയ്തിട്ടുണ്ടെന്നാണ് ഭാസിയണ്ണനിപ്പൊ പറഞ്ഞത്, ടീം എന്ന് പറയുമ്പോൾ അത്രയധികം ആളുകളൊന്നുമില്ല… ശക്കീബ്, അനന്തു, പിന്നെ എന്റെ നിക്കി പെണ്ണും… ഇവര് മൂന്നുപേരും അടങ്ങുന്നതാണ് എന്റെ ടീം….
ശക്കീബും അനന്തുവും എനിക്കിവിടെ ബാംഗ്ലൂര് വന്ന് ഡിഗ്രിക്ക് ജോയിൻ ചെയ്തപ്പോൾ കിട്ടിയ കൂട്ടുകാരാണ്… പിന്നെ നിക്കി, അവളുടെ ശരിക്കും പേര് നിഖിത… ആള് എന്റെ വല്യച്ഛന്റെ മോളാണ്, അതായത് എന്റെ അച്ഛന്റെ ചേട്ടന്റെ മോള്… ഞങ്ങള് തമ്മില് ഒരു വയസ്സിന്റെ വ്യതാസം ഉണ്ടെങ്കിലും ഒരു ചേട്ടൻ അനിയത്തി റിലേഷൻ ഒന്നുമല്ല, മറിച്ച് ചെറുപ്പം തൊട്ടേ എന്തും തുറന്ന് പറയുന്ന എന്തിനും ഏതിനും കൂടെ കട്ടയ്ക്ക് നിൽക്കുന്ന ഉറ്റസുഹൃത്തുക്കളെ പോലെയാണ് … ഇപ്പൊ ഇവിടെ ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ പഠിക്കുന്നു
ഞങ്ങള് നാലാളും കൂടി ഇവിടെ ഒരു 2bhk റൂം വാടകയ്ക്ക് എടുത്താണ് താമസം…

എന്റെ അച്ഛൻ മരിച്ചുപോയി, പിന്നെ എനിക്ക് നാട്ടിൽ ബന്ധുക്കളെന്ന് പറയാൻ ഇപ്പൊ ആകെ ഉള്ളത് നിക്കിയുടെ അച്ഛനും അമ്മയും, അതായത് എന്റെ വല്യച്ഛനും വല്യമ്മയും, പിന്നെ എന്റെ അച്ഛമ്മയും… നിക്കിക്ക് ഒരു ചേച്ചി കൂടിയുണ്ട്, നിമിത… നിമ്മിചേച്ചി…. പുള്ളിക്കാരി ഇപ്പൊ കല്യാണം ഒക്കെ കഴിഞ്ഞ് കെട്ട്യോന്റെ കൂടെ ഓസ്ട്രേലിയയിൽ സെറ്റിൽഡാണ്…

തൽകാലം ഇത്രേ എന്നെപ്പറ്റി പറയാനുള്ളു….
***

ഒരു നാല് നില കെട്ടിടത്തിന്റെ റൂഫ് ടോപ്പിലാണ് ഞങ്ങളുടെ റൂം… ബാഗും തൂക്കി കോണിപ്പടികൾ കേറി കേറി മുകളിൽ എത്തുമ്പോഴേക്ക് ഒരു വഴിയായി….. ഹോ…..

“””””ടക്ക് ടക്ക് ടക്ക്…..ടക്ക് ടക്ക് ടക്ക്… ടക്ക് ടക്ക് ടക്ക് ടക്ക് ടക്ക്…””””””

Leave a Reply

Your email address will not be published. Required fields are marked *