അങ്ങനെ ഫസ്റ്റ് ഹവർ കഴിഞ്ഞ് ബെൽ അടിച്ചപ്പോൾ ഞങ്ങള് ക്ലാസ്സിൽ കയറി…. പുതിയ വർഷം തുടക്കം തന്നെ മൂഞ്ചി എന്ന് hod രവി ശങ്കർ സാറ് ക്ലാസ്സിലേക്ക് കയറിയ നിമിഷം എനിക്ക് ഉറപ്പായി… മൈരന്റെ ക്ലാസ്സില് ഒരു മണിക്കൂറ് ഒക്കെ ഇരിക്കുന്നതിന് കോളേജ് നമ്മക്ക് ഇങ്ങോട്ട് പൈസ തരണം, അമ്മാതിരി ഐറ്റമാണ്…. എന്നാലും ഇയാളെ ഒക്കെ എന്ത് കണ്ടിട്ടാ പിടിച്ച് hod ആക്കിയേന്ന് ഇപ്പോഴും ഒരു പിടിയുമില്ല…. വെകിളി രവി….
വേറെ വഴിയൊന്നും ഇല്ലാത്തോണ്ട് ഒരു മണിക്കൂറ് സഹിച്ചിരുന്നു… ഒടുക്കം ഞങ്ങളെ രക്ഷിക്കാൻ വേണ്ടി മുഴങ്ങിയ ബെൽ കേട്ടപ്പോൾ സീരിയസ് ആയൊരു ഇഞ്ചുറിയിൽ നിന്ന് റിക്കവറായി തിരിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് പോലൊരു ഫീലായിരുന്നു….
“””””””എന്റെ പൊന്ന് മോനേ, എനിക്ക് ചടച്ച്…. ഞാൻ ഭാസിയണ്ണന്റെ അടുത്ത് പോയി എന്തേലും കഴിച്ചിട്ട് റൂമിലേക്ക് പോവാ””””””
ക്ലാസ്സിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ അനന്തൂനോട് പറഞ്ഞപ്പോൾ “”””ഹാ എന്നാ ഞാനും വരാം””””” എന്നായിരുന്നു അവന്റെ മറുപടി….
നിക്കിയും ശക്കീബും ക്ലാസ്സിൽ ഏതൊക്കയോ പിള്ളേരോട് സംസാരിച്ച് ഇരിപ്പുണ്ട്, ഞാനും അനന്തുവും ഭാസിയണ്ണന്റെ കാന്റീനിലേക്ക് നടന്നു…. കോളേജിൽ രണ്ട് കാന്റീനുണ്ട്, ഒന്ന് കോളേജിന്റെ അകത്ത് ബർഗറും സാൻഡ്വിച്ചും നൂഡിൽസും ഫ്രൈഡ് റൈസും ഒക്കെ മാത്രമുള്ള ഒരെണ്ണവും പിന്നെ കോളേജ് ക്യാമ്പസിന് പുറത്ത് ഭാസിയണ്ണന്റെ നല്ല ഇഡലിയും ദോശയും പുട്ടും കള്ളപ്പവും പൊറോട്ടയും നെയ്ചോറും ചിക്കൻ കറിയും ചിക്കൻ ഫ്രൈയും എല്ലാം കിട്ടുന്ന നമ്മടെ സ്വന്തം കാന്റീനും…. ക്യാമ്പസിന്റെ പുറത്തായത് കൊണ്ട് കോളേജിലെ പിള്ളേരല്ലാതെ പുറത്തുള്ള ആൾകാരും അണ്ണന്റെ കാന്റീനിൽ വരും, പോരാതേന് അണ്ണൻ ഇപ്പൊ തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് ഡോർ ഡെലിവറി ഒക്കെ തുടങ്ങിയിട്ടുണ്ട്….
അങ്ങനെ വഴിയിലൂടെ പോവുന്ന ഒരു പെണ്ണിനോടും വിടാതെ കൈ വീശി കാണിച്ചും ഓരോന്നും സംസാരിച്ചും വരുന്ന അനന്തുവിനേം പിടിച്ച് വലിച്ച് ഞാൻ ഭാസിയണ്ണന്റെ കാന്റീനിലേക്ക് കയറുമ്പോൾ നല്ല ആവി പറക്കുന്ന കുറ്റിപുട്ട് എന്നേം കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു….
“””””അണ്ണോയ്….. രണ്ട് കുറ്റി പുട്ടും കടല കറീം”””””””
കൗണ്ടറിൽ ഇരുന്ന് ഏതോ പയ്യൻ കൊടുത്ത പൈസ എണ്ണി പെട്ടിയിലേക്ക് ഇടുന്ന അണ്ണനോട് ഞാൻ അതും പറഞ്ഞോണ്ട് കേറി ചെന്നു…
“””””ആഹ് വിക്കിയേ…. തല പൊന്തിയാ??”””””
“””””പിന്നില്ല…”””””
“”””””അനന്തുവോ… ഇയ്യ് ഇന്നലെ വെച്ച വാള് വൃത്തിയാക്കിയത് ഞാനാ, അയ്ന്റെ ചെലവ് എപ്പഴാ??”””””
ഭാസിയണ്ണൻ ഉറക്കെ ചോദിച്ചപ്പോൾ അങ്ങേര് പറഞ്ഞത് മനസ്സിലാവുന്ന ഏതേലും മലയാളി പിള്ളേര് ഈ പരിസരത്ത് ഉണ്ടോന്ന് ചുറ്റും കണ്ണോടിച്ച് നോക്കിയ അനന്തു ഒരു കൂട്ട ചിരി കേട്ട് ആകെ ഇല്ലാതായിപ്പോയി…. മൊത്തം പെൺപിള്ളേരാണ്, അതും ഒന്നിനേം ഞാനിതുവരെ കണ്ടിട്ടില്ല… ഒക്കെ ഈ പ്രാവശ്യം വന്ന ഫസ്റ്റ് ഇയർ പിള്ളേരാണെന്ന് തോന്നുന്നു….ഹി ഹീ പാവം കാട്ട് കോഴി….
“””””അണ്ണാ….. നന്ദിണ്ട് ട്ടാ”””””
പല്ല് കടിച്ചോണ്ട് അനന്തു അണ്ണനെ നോക്കി പറഞ്ഞപ്പോൾ നമ്മളെ കൊണ്ട് ഇത്രയൊക്കെ അല്ലേ പറ്റു എന്നൊരു ഭാവമായിരുന്നു അണ്ണന്റെ മുഖത്ത്…
“”””””അല്ല ഇയ് കൈക്കാൻ എന്ത്ത്തേനി പറഞ്ഞത്??””””””
അണ്ണൻ എന്നോട് ചോദിച്ചു
“”””””പുട്ടും കടലകറീം”””””””
“””””അയ്യോ കടല ഇല്ലെടാ…. ഇയ് തൽകാലം മുട്ടകറി കൂട്ടി അടിക്ക്””””””
അണ്ണൻ പറഞ്ഞപ്പോൾ ഞാൻ ശരി എന്ന് തലയാട്ടിയിട്ട് ഒഴിഞ്ഞ് കിടക്കുന്ന ഒരു മേശയ്ക്ക് നേരെ നടന്നു
“”””””ഒരു കടലകറി പോലും ഇല്ലാത്ത കാന്റീൻ…… പൂട്ടി പൊയ്ക്കൂടെ മിസ്റ്റർ”””””
എന്നും പറഞ്ഞ് ഭാസിയണ്ണനെ ഒന്ന് ചൊറിഞ്ഞിട്ട് അനന്തുവും വന്ന് എന്റെ അടുത്ത് ഇരുന്നു….. സാധാരണ സ്ത്രീ ജനങ്ങളെ കണ്ടാൽ പിന്നെ ഭക്ഷണം പോലും വേണ്ടാത്ത അനന്തു പക്ഷെ പതിവിന് വിപരീതമായി ആ പെൺപടയ്ക്ക് നേരെ ഒന്ന് മുഖം ഉയർത്തി നോക്കിയത് പോലുമില്ല…. പാവം ചമ്മി നാറിയിട്ടുണ്ട്…
