“””””””അതില്ലെ, ഒരുദിവസം രാത്രി നിക്കി ചോറിന് കൂട്ടാൻ മറ്റേ കോളിഫ്ലവറും സോയാബീനും കൂടി ഇട്ട് ഫ്രൈ ചെയ്തുള്ള കറിയില്ലേ നിന്റെ ഫേവറിറ്റ്, അതായിരുന്നു ഉണ്ടാക്കിയെ….. അപ്പൊ ഈ മൈരന് സംശയം അത് നിക്കി നീ വരുമെന്ന് പ്രതീക്ഷിച്ച് നിനക്ക് ഇഷ്ടമുള്ള കറിയുണ്ടാക്കിയതല്ലേന്ന്….. എന്നിട്ടീ മൈരൻ ആ സംശയം അതേപോലെ അവളോട് ചോദിക്കലും, അവളാ കറി ഒരു തുള്ളി പോലും ടേസ്റ്റ് നോക്കാൻ തരാതെ മൊത്തം താഴത്തെ മുറീലുള്ള ആ ചിങ്കി പിള്ളേർക്ക് കൊണ്ടോയി കൊടുത്ത്”””””””
അനന്തൂന് നേരെ കൈ ചൂണ്ടി കൊണ്ട് ശക്കീബത് പറഞ്ഞപ്പോൾ എനിക്ക് ചിരിക്കണോ കരയണോ ന്ന് അറിയാതായി…
“”””””അവസാനം അന്ന് ഞങ്ങള് വെറും അച്ചാറും കൂട്ടിയാ ചോറ് തിന്നെ””””””
“”””””അതിന് ശേഷം വിക്കീന്ന് പോയിട്ട് വീ ന്ന് പോലും ഞാൻ മിണ്ടീട്ടില്ല””””””
ശക്കീബ് പറഞ്ഞതിന്റെ കൂടെ അനന്തു കൂട്ടി ചേർത്തു….
“””””ഹ്മ്…. എന്നിട്ട് ആളെവിടെ??”””””
“”””””ഇന്ന് ഗേൾസ് ഹോസ്റ്റലിൽ എന്തോ പാർട്ടിയുണ്ട്, അവളതിന് പോയതാ…. വൈകീട്ടെ വരൂന്നാ പറഞ്ഞെ””””””
അനന്തു പറഞ്ഞപ്പോൾ അതേതായാലും നന്നായി എന്നെന്റെ മനസ്സ് പറഞ്ഞു….
“””””എന്നാ മോൻ പോയി ഫ്രഷായിക്കോ””””””
“””””ഹാ ഫ്രഷായിട്ട് ഒന്ന് കിടക്കണം….. എന്നിട്ട് വൈകുന്നേരം രണ്ട് പെഗ് അടിക്കണം, എന്നാലേ ട്രിപ്പിന്റെ ക്ഷീണം കംപ്ലീറ്റ് മാറു””””””
എന്നും പറഞ്ഞ് ഒന്ന് കൈരണ്ടും ഉയർത്തി ഞെളിഞ്ഞിട്ട് ഞാൻ ബാഗും എടുത്ത് ബെഡ് റൂമിലേക്ക് നടന്നു….
ഒരു മാസത്തെ അലച്ചിലായിരുന്നു, നല്ല ക്ഷീണം, കുളിച്ച് വന്ന് കിടന്നതേ ഓർമ്മയുള്ളു…. ഉറങ്ങിപ്പോയി…
*****
“”””””മതീഡാ ഉറങ്ങിയത്….. ഡാ അഞ്ഞൂറാ…. ഡാ എന്തുറക്കാ ത്””””””
അനന്തു വന്ന് വെറുപ്പിച്ചപ്പോഴാണ് ആ ഉറക്കത്തിൽ നിന്നും ഉണരുന്നത്…
“””””””ഡാ സമയം നാലര കഴിഞ്ഞ്”””””””
കണ്ണ് പാതി തുറന്ന് നോക്കിയപ്പോൾ അടുത്തിരിക്കുന്ന അനന്തു എന്റെ കയ്യിൽ തട്ടികൊണ്ട് പറഞ്ഞു…
“”””””അതിനെന്താ….. എണീറ്റിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലല്ലോ””””””
ഉറക്കപ്പിച്ചിൽ പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞ് കിടന്നു…
“””””ആര് പറഞ്ഞു കാര്യല്ല്യാന്ന്…. കള്ള് കുടിക്യണ്ടേ??”””””
തിരിഞ്ഞ് കിടന്ന എന്നെ തോണ്ടി വിളിച്ചുകൊണ്ട് അനന്തു പറഞ്ഞു…. ഞാനത് കേൾക്കാത്തത് പോലെ കിടന്നു…
“”””””ഉഫ്ഫ്… എന്താടാ…”””””””
അവൻ വീണ്ടും വീണ്ടും തോണ്ടി വെറുപ്പിച്ചപ്പോൾ ഞാൻ കണ്ണ് പാതി തുറന്ന് പല്ല് കടിച്ചുകൊണ്ട് ചോദിച്ചു…
“”””കുപ്പി കുപ്പി…”””””
“”””””ഒരു കാര്യം ചെയ്യ്, നീ പോയി കുപ്പിയെടുത്ത് വാ…. അപ്പോഴേക്ക് ഞാൻ എണീക്യാ”””””
അവനെ ഒഴുവാക്കി കുറച്ചുനേരം കൂടി സ്വസ്ഥമായി കിടക്കാൻ വേണ്ടി ഞാൻ പറഞ്ഞു…
“””””സന്യാസിയല്ലേ??”””””
“””””ആഡാ… ഒന്ന് പോ…”””””
ഞാൻ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു…
“”””””ഒരു ഫുൾ മതിയോ??””””””
അവൻ പോയെന്ന് കരുതി കണ്ണും ഇറുക്കി അടച്ചു കിടന്ന എന്നെ വീണ്ടും കുലുക്കി വിളിച്ചുകൊണ്ടവൻ ചോദിച്ചു…
“””””എന്റെ പൊന്ന് മൈരേ…. നീയെന്തേലും ചെയ്യ്”””””
കണ്ണ് തുറക്കാതെ തന്നെ അത്രേം കനപ്പിച്ച് പറഞ്ഞിട്ട് ഞാൻ മുഖം തലയണയിലേക്ക് പൂഴ്ത്തി…
“”””””അല്ലെങ്കിലൊരു ഫുള്ളും ഒരു അഞ്ഞൂറും എടുക്കാ, ഞായറാഴ്ച്ചയല്ലേ ആ ഭാസിയണ്ണനൊക്കെ വരാൻ ചാൻസുണ്ട്….. ഒരു ഫുള്ള് പുള്ളിക്ക് തന്നെ വേണ്ടി വരും””””””
ആത്മഗതം പറയുന്നത് പോലവൻ പറഞ്ഞത് കേട്ടപ്പോഴാണ് ഭാസിയണ്ണനെ വിളിച്ച കാര്യം ഓർത്തത്…
“””””ഡാ…. വരുന്ന വഴിക്ക് ഭാസിയണ്ണനെ കൂട്ടിക്കോ””””””
എഴുന്നേറ്റ് പോവാൻ തുടങ്ങിയ അനന്തുവിനോട് ഞാൻ പറഞ്ഞപ്പോൾ തലയും കുലുക്കിയിട്ട് അവനിറങ്ങി പോയി….
അതോടെ വീണ്ടും ഞാൻ കുറച്ച് നേരം കൂടി സ്വസ്ഥമായൊന്ന് മയങ്ങി
*****
ആ മയക്കം അധികനേരം നീണ്ടില്ല, ശക്കീബ് ഒരു പെഴച്ച തെറിപാട്ടും പാടികൊണ്ട് മുറിയിലേക്ക് കയറി വന്നപ്പോൾ ഞാൻ താനേ എണീറ്റു… മയക്കം പൂർണമായും വിട്ടകന്നപ്പോഴാണ് അവന്റെ അർത്ഥവത്തായ വരികൾ നിറഞ്ഞ പാട്ട് ഞാൻ ശ്രദ്ധിച്ചത്, താളവട്ടം സിനിമയിലെ “കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ” എന്ന പാട്ടിനെ അവൻ മനോഹരമായി കൊല്ലുന്നത് കേട്ടപ്പോൾ തന്നെ ഉറക്കം പമ്പകടന്നു…
