നിർത്താതെ കൊട്ടികൊണ്ട് നിന്നപ്പോഴേക്കും റൂമിന്റെ വാതിൽ എനിക്ക് മുന്നിൽ തുറക്കപ്പെട്ടു….
“”””””പാ മൈരേ….. ഏത് പൂറ്റീ പോയി കിടക്കേര്ന്ന് നീ, ഏഹ്?? ഫോണും എടുക്കാതെ ഒറ്റ പോക്കാ കുണ്ണൻ… അറ്റ്ലീസ്റ്റ് ചത്തോ ജീവിച്ചിരിപ്പുണ്ടോ ന്ന് അറിയിക്കാനൊരു വിളിയെങ്കിലും വിളിച്ചൂടെ?? കൊതംനക്കി മൈരൻ….… നിൽക്കണ നോക്ക്, ഇളിച്ചോണ്ട്”””””””
വാതില് തുറന്നപാടെ ചിരിച്ചോണ്ട് നിൽക്കുന്ന എന്നെ കണ്ട് ശക്കീബ് തെറിവിളിച്ചോണ്ട് തട്ടികേറി…
“”””””ഹാ അഞ്ഞൂറാൻ എത്തിയോ…”””””
ശക്കീബിന്റെ ഉറക്കെയുള്ള ചീത്തവിളി കേട്ട് പുറത്തേക്കിറങ്ങി വന്ന അനന്തു എന്നെ കണ്ട് പറഞ്ഞു…..
അവൻ എന്നെ അഞ്ഞൂറാനേ ന്നാ വിളിക്കാ…
“””””””ഓ, കണ്ടേടം നിരങ്ങി വന്നിട്ടുണ്ട് മാമല മൈരൻ…”””””””
എന്നെ കണ്ട് ചിരിച്ചോണ്ട് വന്ന അനന്തുവിനെ നോക്കി ശക്കീബ് പറഞ്ഞു….
അതാണ് ശക്കീബ്, തെറി കൂട്ടാതെ ഒരു സെന്റെൻസ് അവസാനിപ്പിക്കാൻ കഴിയാത്ത കൂട്ടുക്കാരനെ മെൻഷൻ ചെയ്യാനുള്ള പോസ്റ്റ് കണ്ടാൽ കണ്ണും പൂട്ടി ടാഗ് ചെയ്യാൻ പറ്റിയ ഐറ്റം…. ഇപ്പൊ പിന്നെ ഞാൻ ആരോടും പറയാതെ ഫോണും എടുക്കാതെ ഇറങ്ങി പോയതിന്റെ ദേഷ്യവുമുണ്ട് കക്ഷിക്ക്…
അനന്തു പിന്നെ ഫുൾ ചിൽ ആണ്, അവന് ദേഷ്യം പിടിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല, പിന്നെ ഒരു പ്രശ്‌നം എന്താന്ന് വെച്ചാ ആളൊരു നല്ല കോഴിയാണ്… സോറി, അവന്റെ ഭാഷയിൽ പറഞ്ഞാൽ സൗന്ദര്യാസ്വാധകനാണ്….
“””””സാരല്യടാ, വിട്ടേക്ക്….. എന്തായാലും പോയ പോലെ തന്നെ തിരിച്ച് വന്നല്ലോ””””””
ദേഷ്യത്തിൽ നിൽക്കുന്ന ശക്കീബിനെ നോക്കി അനന്തു പറഞ്ഞു… അപ്പോഴേക്കും എന്നെ രണ്ട് തെറി വിളിച്ച് സമാധാനം കൈവരിച്ച ശക്കി എന്നെ നോക്കി “”””മ്… കേറി വാ”””” എന്നല്പം ഗൗരവത്തിൽ പറഞ്ഞ ശേഷം ചിരിച്ചോണ്ട് എന്നെ കെട്ടിപ്പിടിച്ചു…. അത് കണ്ട് അനന്തുവും ആ ആലിംഗനത്തിൽ പങ്ക് ചേർന്നു…
ഒരു മാസം മുന്നെ സെമെസ്റ്റർ എക്സാം കഴിഞ്ഞ് വെക്കേഷൻ തുടങ്ങുന്ന ദിവസം ആരോടും പറയാതെ ബാഗും പാക്ക് ചെയ്ത് ഇറങ്ങുമ്പോൾ യാത്രയുടെ ലക്ഷ്യവും ലക്ഷ്യസ്ഥാനവും ഒന്നും ഒരു പിടീം ഇല്ലായിരുന്നു, ആകെ ഉറപ്പുള്ള ഒരേയൊരു കാര്യം തിരിച്ച് വരുമ്പോഴും എന്റെയീ കുഞ്ഞു ഫാമിലി ഇതുപോലെ തന്നെയുണ്ടാവും എന്നതാണ്………
“””””””എന്നാലും വല്ലാത്ത പണിയാ നീ കാണിച്ചെ, ഞങ്ങളോടെങ്കിലും ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ??””””””
അനന്തുവിന്റെ ആ ചോദ്യത്തിന് എന്റെകയ്യിൽ ഉത്തരം ഇല്ലായിരുന്നു, അന്ന് അങ്ങനെ തോന്നി… ചെയ്തു…. അത്രതന്നെ….
“”””””അല്ല, എവിടായിരുന്നു സാറ് ഇത്രേം ദിവസം??”””””
“”””””വാരനാസി…”””””””
തോളിൽ കിടന്ന ട്രാവൽ ബാഗ് ഊരി നിലത്ത് വെക്കുന്നതിനിടെ ഞാൻ ശക്കീബിന്റെ ചോദ്യത്തിന് മറുപടി കൊടുത്തു…
“””””ഏഹ്?? ഒരുമാസം മൊത്തം അവിടെ തന്നെയായിരുന്നോ??”””””
അനന്തു യാത്രയെപറ്റി അറിയാനുള്ള ആകാംഷയിൽ ചോദിച്ചു…
“”””””ആഡാ…. അവിടെ വല്ലാത്തൊരു പോസിറ്റീവ് വൈബ് കിട്ടി, അപ്പൊ പിന്നെ അങ്ങനങ്ങ് കൂടി”””””””
“””””””ആ പോസിറ്റിവിറ്റി ഒക്കെ വൈകാതെ പൊയ്ക്കോളും”””””””
ശക്കീബ് ഇടയ്ക്ക് കയറി ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു….
നിക്കി നല്ല കലിപ്പിലാവും, അതാണ് അവൻ ഉദ്ദേശിച്ചത്….
“”””””അല്ല നിക്കി എവിടെ?? കാണാനില്ലല്ലോ??””””””
“”””””കാണാണ്ടാവുന്നതാ നിനക്ക് നല്ലത്””””””
മുറിയാകെ ഒന്ന് കണ്ണോടിച്ചുകൊണ്ട് ഞാൻ ചോദിച്ചതിന് അനന്തു ചിരിച്ചോണ്ട് മറുപടി തന്നു…
“”””””സീൻ…. നല്ല കലിപ്പിലാവും ലേ”””””””
“”””””പിന്നില്ലാതെ…. അമ്മാതിരി പണിയല്ലേ മൈരേ നീ കാണിച്ചത്”””””
ശക്കീബ് വീണ്ടും ഞാൻ പോയതോർത്ത് പറഞ്ഞു…
“”””””നിന്നെ പറ്റിയിപ്പൊ ഞങ്ങള് അവൾടെ മുന്നിൽ വെച്ച് സംസാരിക്കാറ് പോലും ഇല്ല, അറിയോ??””””””
അനന്തു എന്നെ നോക്കി പറഞ്ഞു….
“””””ഹി…ഹി…..ഹ്…..”””””””
പെട്ടെന്ന് ശക്കി എന്തോ ഓർത്ത് ചിരിച്ചപ്പോൾ ഞാൻ എന്താ കാര്യം എന്ന് തിരക്കി….
