“”””””ഇതൊക്കെ ആരാ വലിച്ച് വാരിയിട്ടേ…. ഹോഹ്ഹ്ഹ്ഹ്””””””””
മുറിയിലേക്ക് കയറിപ്പോയ നിക്കി പല്ല് കടിച്ചോണ്ട് സംസാരിക്കുന്നത് കേട്ടെങ്കിലും പരസ്പരം മുഖത്തോട് മുഖം നോക്കിയതല്ലാതെ ഞങ്ങളാരും അങ്ങോട്ട് ചെന്ന് തലവെച്ച് കൊടുക്കാൻ നിന്നില്ല….
“”””””പിന്നേ…. എല്ലാരോടും കൂടിയായിട്ട് പറയാ, കലാപരിപാടി കഴിഞ്ഞിട്ട് എല്ലാം അങ്ങനെ ഇട്ടിട്ട് പോയാ ആ കുപ്പിയെടുത്ത് ഞാൻ എല്ലാത്തിന്റേം തലയടിച്ച് പൊട്ടിക്കും”””””””
ബെഡ് റൂമിൽ നിന്ന് തല പുറത്തേക്കിട്ട് സിറ്റിങ് റൂമിൽ വട്ടത്തിലിരിക്കുന്ന ഞങ്ങളോട് എല്ലാരോടും കൂടിയായി പറഞ്ഞിട്ട് അവള് ബെഡ് റൂമിന്റെ വാതില് വലിച്ചടച്ചു…
എന്നെ മാത്രം അവള് നോക്കിയതേ ഇല്ല…
“”””””അല്ല, ഒരാളെ തലയ്ക്ക് അടിക്കുമ്പോഴേക്ക് കുപ്പി പൊട്ടൂലേ?? അപ്പൊ ബാക്കിയുള്ളോരെ തലയ്ക്കിട്ട് എങ്ങനെ അടിക്കും??””””””
വാതില് ശക്തിയിൽ അടഞ്ഞ ശബ്ദത്തിന്റെ കൂടെ അനന്തുവിന്റെ സംശയം കൂടി കേട്ടപ്പോൾ ഞാനവനെ പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നുമില്ലാതെ നോക്കിയിരുന്ന് പോയി….
“”””””എന്നാ നമുക്ക് ബാക്കി അടി പുറത്ത് ന്ന് ആക്കിയാലോ??””””””
എന്റെയാ അഭിപ്രായത്തിനോട് എല്ലാർക്കും പൂർണ്ണ സമ്മതമായിരുന്നു….
അല്ലെങ്കിലും നേരം ഇരുട്ടി തുടങ്ങിയാ പിന്നെ ഞങ്ങടെ വെള്ളമടി ഒക്കെ പുറത്ത് വെച്ചാണ്…..
റൂഫ് ടോപ്പിലുള്ള മുറി നോക്കി സെലക്റ്റ് ചെയ്യാനുള്ള കാരണം തന്നെ ഈ ഓപ്പൺ ടെറസാണ്, രാത്രി വെള്ളമടിക്കാനും, പകല് ഇടയ്ക്ക് പന്ത് തട്ടി കളിക്കാനും, തുടങ്ങി ഈയൊരു സെറ്റപ്പ് കൊണ്ട് അങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട്….
“””””പുറത്തേക്ക് ഷിഫ്റ്റ് ചെയ്യാണെങ്കിൽ ഒരഞ്ഞൂറും കൂടി എടുക്കണം അഞ്ഞൂറാനെ”””””
അനന്തു പറഞ്ഞത് കേട്ട് ഞാൻ ഭാസിയണ്ണനെ നോക്കിയപ്പോൾ “എന്തിനാ അഞ്ഞൂറാക്കുന്നേ, ഒരു ഫുൾ തന്നെ എടുക്കാം” എന്നാ മനസ്സ് പറയുന്നത് എനിക്ക് വായിക്കാൻ സാധിച്ചു….
ഞാനും ആ അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ അടുത്ത അഞ്ഞൂറ്
വാങ്ങി വരേണ്ട ഉത്തരവാദിത്തം സ്വാഭാവികമായും ശക്കീബിന്റെ തലയിലായി, അതിനുള്ള കമ്മിഷൻ അവന് ഒരു പ്ലേറ്റ് ചിക്കൻ കബാബും…
*****
“””””വിക്കിയേ…. തീപ്പെട്ടി??”””””
പുറത്ത് ടെറസിലേക്ക് ഇറങ്ങിയിട്ട് ഭാസിയണ്ണൻ ചോദിച്ചപ്പോൾ എന്റെ പോക്കറ്റിൽ കിടന്ന ലൈറ്റർ ഞാനെടുത്ത് അണ്ണന് കൊടുത്തു….
അനന്തു ഗ്ലാസ്സും ടച്ചിങ്‌സും എല്ലാമെടുത്ത് പുറത്ത് ടെറസിന്റെ ഒരു മൂലയിലുള്ള മേശയിൽ കൊണ്ടുപോയി വെച്ച ശേഷം ഓരോന്ന് ഒഴിച്ചപ്പോൾ അതും ഞങ്ങള് വേഗം തന്നെ അകത്താക്കി….
അത് കഴിഞ്ഞ് ആ അഞ്ഞൂറ് തീർത്ത ശേഷം ശക്കീബ് വാങ്ങികൊണ്ട് വന്ന അടുത്ത അഞ്ഞൂറ് തീർക്കുമ്പോഴേക്ക് അനന്തു വാളും വെച്ച് ടെറസിൽ തന്നെ ഓഫായിരുന്നു…
ഞാനും ഭാസിയണ്ണനും ഓരോ കഥയും പറഞ്ഞിരുന്ന് സാധനം മുഴുവൻ അടിച്ച് തീർക്കുന്നത് വരെ ശക്കീബ് ഫോണിൽ കാര്യമായി പബ്ജി കളിക്കുകയായിരുന്നു, അവന്റെ കൂടെ കളിക്കുന്ന ചെങ്ങായിമാരുടെ ഒരവസ്ഥ…. വെടി വെക്കുന്നതിനേക്കാൾ കൂടുതൽ അവൻ തെറിയാണ് വിളിക്കുന്നത്…
അതിനിടെ വെള്ളമെടുക്കാനും മിച്ചറ് എടുക്കാനും ഒക്കെ ഞാൻ രണ്ട് മൂന്ന് തവണ അകത്തേക്ക് ചെന്നപ്പോൾ നിക്കി സിറ്റിങ് റൂമിൽ ലാപ്പും പിടിച്ച് ഇരിപ്പുണ്ടായിരുന്നെങ്കിലും എന്നെ കണ്ടഭാവം നടിച്ചില്ല, ഞാൻ ഒന്ന് രണ്ട് തവണ പോയി അടുത്തിരുന്ന് ചുമച്ചൊക്കെ നോക്കിയെങ്കിലും പ്രതീക്ഷിച്ചത് പോലെ തന്നെ പെണ്ണ് തിരിഞ്ഞ് നോക്കിയത് പോലുമില്ല….
അതോണ്ട് രാത്രി എല്ലാം ശരിയാക്കാം എന്ന വിശ്വാസത്തിൽ ഞാൻ ഭാസിയണ്ണന്റെ കൂടെ ഇരുന്ന് സന്യാസിയെ അകത്താക്കി…
“””””വ്..വിക്കി മോനേ….. അണ്ണൻ പോട്ടേ??””””””
അവസാനത്തെ ലവ്സിപ്പും അടിച്ച ശേഷം സിഗരറ്റിന്റെ പുകയൂതി വിട്ടുകൊണ്ട് ഭാസിയണ്ണൻ ചോദിച്ചു
“””””ഇന്നിനി പോണ്ടണ്ണാ…. നാളെ രാവിലെ പോവാ…””””””
“”””””ഏയ്, അത് ശരിയാവൂല്ല…. രാവിലെ കാന്റീൻ തുറക്കണം”””””””
അണ്ണൻ രണ്ട് കാലിൽ നേരെ നിൽക്കാൻ ബുദ്ധിമുട്ടിക്കൊണ്ടാണത് പറയുന്നത്…. അതോണ്ട് അണ്ണനെ വീട്ടിൽ കൊണ്ടാക്കി കൊടുക്കാൻ ഞാൻ ശക്കീബിനോട് പറഞ്ഞു….
